Friday, December 5, 2025

ഉസാമ ബിൻലാദന് വേണ്ടി ആരെങ്കിലും മയ്യത്ത് നിസ്കരിച്ചാൽ തന്നെ എന്താണ് തെറ്റ്?

ഉസാമ ബിൻലാദന് വേണ്ടി ആരെങ്കിലും മയ്യത്ത് നിസ്കരിച്ചാൽ തന്നെ എന്താണ് തെറ്റ്?

അമേരിക്കയും പാശ്ചാത്യശക്തികളും അവരുടെ നേട്ടത്തിനും താല്പര്യസംരക്ഷണത്തിനും വേണ്ടി മാത്രം ഉസാമ ബിൻലാദനെന്ന ആളെ ഉണ്ടാക്കുന്നു, ഭീകര കഥാപാത്രമായി അവതരിപ്പിച്ച് പറഞ്ഞുണ്ടാക്കുന്നു.

അത്തരം കഥകൾ ഒക്കെയും ലോകത്തെ മുഴുവൻ മുസ്ലിംകളും ജനങ്ങളും അപ്പടിയെ വിശ്വസിച്ച് കൊള്ളണമെന്നില്ല. 

അങ്ങനെ എന്തൊക്കെയോ കഥകൾ കേട്ടറിഞ്ഞതല്ലാതെ ഒന്നും ആരും ഉസാമ ബിൻ ലാദനെ കുറിച്ച് നേരിട്ടറിയില്ല.

ചെയ്യുന്നതും ആരോപിക്കുന്നതും വാർത്തകൾ ഉണ്ടാക്കുന്നതും വിചാരണ നടപ്പാക്കുന്നതും വിധി എഴുതുന്നതും ഒരേ വിഭാഗം. അമേരിക്കൻ പാശ്ചാത്യ സാമ്രാജ്യത്വ അധിനിവേശ അധികാര രാഷ്ട്ര ഭീകര ശക്തികൾ.

ഈ അമേരിക്കൻ പാശ്ചാത്യ സാമ്രാജ്യത്വ അധിനിവേശ അധികാര രാഷ്ട്ര ഭീകര ശക്തികൾ പറയുന്നതും പ്രചരിപ്പിക്കുന്നതും മുഴുവൻ അപ്പടി ലോകത്തെ മുഴുവരും വിശ്വസിച്ച് കൊള്ളണമെന്നില്ല.

ഉസാമ ബിൻ ലാദൻ ശരിയായ മുസ്ലിം ആയിരുന്നോ അല്ലേ?

ഉസാമ ബിൻ ലാദൻ ശരിയായ നല്ല മനുഷ്യനായിരുന്നുവോ അല്ലേ?

എന്നത് ആർക്കറിയാം?

വിധിയെഴുതാൻ ആർക്ക് സാധിക്കും?

എന്നിരിക്കെ, ഉസാമ ബിൻലാദന് വേണ്ടി മയ്യത്ത് നിസ്കരിക്കുന്നതിൽ എന്താണ് തെറ്റ്? 

മയ്യത്ത് നിസ്കാരം എന്നത് മുസ്ലീമെന്ന് കണക്കാക്കപ്പെടുന്ന മരിച്ച ആൾക്ക് വേണ്ടിയുള്ള പ്രാർത്ഥന മാത്രമാണ്. ജീവിതകാലത്ത് സംവവിച്ചിരിക്കാവുന്ന തെറ്റുകുറ്റങ്ങൾ പൊറുത്തു കൊടുക്കാനുളള പ്രാർത്ഥന.

അല്ലാതെ മയ്യത്ത് നിസ്കാരം എന്നത് മരിച്ച ആൾ ജീവിച്ച കാലത്ത് ഉയർത്തിപ്പിടിച്ച സംഗതികൾക്കുള്ള പിന്തുണ പ്രഖ്യാപിക്കലല്ല. അയാൾ ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കലല്ല .

ഉസാമ ബിൻ ലാദന്റെ കാര്യത്തിൽ  അമേരിക്കൻ പാശ്ചാത്യ സാമ്രാജ്യത്വ അധിനിവേശ അധികാര രാഷ്ട്ര ഭീകര ശക്തികൾ പറഞ്ഞുണ്ടാക്കി പ്രചരിപ്പിച്ചതല്ലാതെ, അയാൾ ജീവിച്ച കാലത്ത് ശരിക്കും ഉയർത്തിപ്പിടിച്ച, ചെയ്ത സംഗതികൾ എന്താണെന്ന നേരറിവ് ആർക്കുമില്ല.


മരിച്ചയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയെന്നാൽ, പശ്ചാത്തലവും കാരണവും സന്ദർഭവും വ്യക്തമാക്കാതെ അദ്ദേഹത്തിന്റെമേൽ ആരോപിക്കപ്പെട്ട തീവ്രതയും ഭീകരതയും അംഗീകരിച്ചു എന്നല്ല.

No comments: