Saturday, December 13, 2025

ഒരു രാജ്യവും മാതാവല്ല. രാജ്യമെന്നത് മാതാവിനെ പോലെ മനസ്സും മനസ്സാക്ഷിയും ജീവനും ഉള്ള ഒന്നല്ല.

ഒരു രാജ്യവും ആർക്കും മാതാവല്ല


രാജ്യമെന്ന ഭൂമിയുടെ കഷണത്തിന് മാതൃത്വമോ മാതൃവികാരമോ മാതൃവിചാരമോ ഇല്ലസാധ്യമല്ല.


ഭരിക്കുന്നവർ നിർവ്വചിക്കേണ്ടദുരുപയോഗം ചെയ്യേണ്ട ഒന്നല്ല മാതാവ്


മാതാവിന് കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങൾക്ക് മാതാവിനെയും കല്പിക്കാതെ, ഭീഷണിപ്പെടുത്താതെ മനസ്സിലാവും.


രാജ്യമെന്നത് മാതാവിനെ പോലെ മനസ്സും മനസ്സാക്ഷിയും ജീവനും ഉള്ള ഒന്നല്ല.


മനസ്സും മനസ്സാക്ഷിയും ജീവനും ഉള്ളത് ജനിക്കുമ്പോൾ തെരഞ്ഞെടുക്കാതെ തന്നെ നിവാസികളായ രാജ്യത്തിലെ ഓരോ മനുഷ്യനുമാണ്, പൗരനുമാണ്.


വെറും വെറുതെ രാജ്യം മാതാവെന്ന് കാൽപനിക സങ്കല്പം പറഞ്ഞ് മനുഷ്യരെ ഭ്രാന്തരാക്കാംതമ്മിൽതല്ലിക്കാം എന്ന് മാത്രം


രാജ്യം രാജ്യം മാത്രമാണ്.


രാജ്യമെന്നത് മനുഷ്യൻ ഉണ്ടാക്കുന്നതാണ്.


രാജ്യമെന്നത് മനുഷ്യന്റെ സാമൂഹ്യബോധത്തിൽ നിന്ന് ഉയിർത്ത, മനുഷ്യന്റെ സുരക്ഷിതത്വത്തിന്വേണ്ടി മനുഷ്യൻ തന്നെ ഉണ്ടാക്കുന്ന ഒരു വ്യവസ്ഥ മാത്രമാണ്, ധാരണ മാത്രമാണ്. 


മനുഷ്യനുണ്ടാക്കിയ ഭരണഘടന കൊണ്ട് മാത്രം ഉണ്ടാവുന്ന ഒന്നാണ് രാജ്യം. 


രാജ്യം എന്നത് മനുഷ്യൻ ഉദ്ദേശിച്ചാൽ മാറ്റാവുന്നത്മാറാവുന്നത്


മനുഷ്യനെ രാജ്യമല്ല ഉണ്ടാക്കുന്നത്


രാജ്യത്തെ നിർണയിക്കുന്നതും ഉണ്ടാക്കുന്നതും മനുഷ്യൻ മാത്രമാണ്.


രാജ്യത്തെ സ്നേഹിക്കണം. 


എങ്ങനെ?


രാജ്യം തന്നെയായ രാജ്യനിവാസികളെ സ്നേഹിച്ചുകൊണ്ട്, സംരക്ഷിച്ചുകൊണ്ട്.


ആ നിലക്ക് ആ രാജ്യത്തിന്റെ മണ്ണും വിണ്ണും  നമ്മുടേത് മാത്രമാണെന്ന് കണ്ടറിഞ്ഞ് സംരക്ഷിച്ചുകൊണ്ട്.


********


ഇന്ത്യനേഷ്യക്കാരും അൽബേനിയക്കാരും രാജ്യത്തെ മാതാവായി കാണുന്നത് കൊണ്ടെന്താണ്?


ഇന്ത്യനേഷ്യയും അൽബേനിയയും ഈജിപ്തും അവിടത്തെ ജനങ്ങളും പറഞ്ഞാൽ തെറ്റ്ശരിയാവുമോ?


ഇന്ത്യനേഷ്യയും അൽബേനിയയും ഈജിപ്തും അവിടത്തെ ജനങ്ങളും പറയുന്ന അബദ്ധമാണോ ലോകത്തിന് ശരിയും തെറ്റും നിശ്ചയിക്കുന്ന മാതൃക തരേണ്ടത്, അളവുകോൽ ആവേണ്ടത്?


തെറ്റ് ആര് പറഞ്ഞാലും സ്വന്തം മാതാവ് പറഞ്ഞാലും മാതാവിന്റെ പേരിൽ പറഞ്ഞാലും തെറ്റ് തന്നെ.


മാതാവെന്ന മൃദുലവികാരത്തെ ക്രൂരതക്കും വിഭജനത്തിനും ശത്രുതക്കും വെറുപ്പിനുംകലാപങ്ങൾക്കും കളവിനും വേണ്ടി രാജ്യത്തിന്റെ പേരിൽ ഉപയോഗപ്പെടുത്തുന്നവരാണ്മാതൃത്വത്തിന്റെ ശത്രുക്കൾ.


അവർ ആരായാലും മാതൃത്വത്തെ വ്യഭിചരിക്കുന്നവരാണ്


അവർ തേനെന്നു പേരിട്ട് വിഷം വിതരണം ചെയ്യുന്നവരാണ്.


പേര് മാറ്റിയത് കൊണ്ട് വിഷം തേനാവില്ല.


********


ആരെങ്കിലും ഏതെങ്കിലും രാജ്യത്ത് അങ്ങനെ സ്വമേധയാ രാജ്യത്തെ മാതാവെന്ന് വിളിക്കുന്നതുംവിളിക്കാത്തതും അല്ല വിഷയം


അത് അതാത് രാജ്യത്തെ ഓരോ പൗരന്റെയും തീർത്തും വ്യക്തിപരമായ ഐച്ഛികമായ വിഷയം മാത്രം.


അങ്ങനെ രാജ്യത്തെ മാതാവെന്ന് വിളിക്കുന്നവരും വിളിക്കാത്തവരും ആർക്കും പ്രത്യേകിച്ച് മാതൃകയല്ലപ്രത്യേകിച്ചൊരു പാഠവും വിവേകവും നൽകുന്നില്ല.


എല്ലാവരോടും രാജ്യത്തെ മാതാവെന്ന് വിളിച്ചുകൊള്ളണം കരുതിക്കൊള്ളണം എന്ന പ്രകൃതിവിരുദ്ധകാര്യം അടിച്ചേൽപ്പിക്കുന്നതും ആവശ്യപ്പെടുന്നതും, അത്തരമൊരു വിഡ്ഢിത്തം എന്തോ വലിയകാര്യമായി അവതരിപ്പിക്കുന്നതുമാണ് നാം ഇവിടെ എതിർക്കുന്നത്.


********


ആര് പറഞ്ഞു ഇസ്ലാമികമായി എന്തോ തെറ്റുള്ളത് കൊണ്ടാണ് രാജ്യത്തെ മാതാവെന്ന്വിളിക്കുന്നതിനെ എതിർക്കുന്നതെന്ന്?


രാജ്യത്തെ മാതാവെന്ന് വിളിക്കുന്നതിനെ എതിർക്കുന്നത്  അപ്പറച്ചിൽ ശുദ്ധ അസംബന്ധം ആയത്കൊണ്ട് മാത്രമാണ്


അങ്ങനെ രാജ്യത്തെ മാതാവെന്ന് വിളിച്ചും വിളിപ്പിക്കാൻ നിർബന്ധിച്ചും രാജ്യനിവാസികളെ പരസ്പരംശത്രുക്കളാക്കുന്നതും തല്ലിക്കുന്നതും കൊണ്ടാണ്.


മാതാവെന്ന് രാജ്യത്തെ വിളിക്കുന്നത് കൊണ്ട് ഇവിടെ ഒരു മാറ്റവും ക്ഷേമവും സംഭവിക്കില്ല എന്നത്കൊണ്ടാണ്.


മാതാവെന്ന് രാജ്യത്തെ വിളിക്കുന്നത് കൊണ്ട്  ഇവിടത്തെ തൊഴിലില്ലായ്മയോ വിലവർദ്ധനയോനികുതിവർദ്ധനയോ ഒന്നും കുറയില്ല എന്നത് കൊണ്ടാണ്.


പകരം ഇത്തരം ഒരുപകാരവും ഇല്ലാത്ത വിഷയങ്ങളിൽ ജനങ്ങളുടെ മനസ്സിനെ ഭ്രാന്തമാക്കിയിട്ട്തളക്കുന്നവർ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെ ഇതിന്റെ മറപിടിച്ച്മറച്ചുവെക്കുകയാണ്.


ഇതിന്റെ മറപിടിച്ച് രാജ്യത്തെ രാജ്യനിവാസികളുടെ കയ്യിൽ നിന്നുമെടുത്ത് ആർക്കൊക്കെയോവിറ്റുതുലയ്ക്കുകയാണ്.


*********


ഇപ്പറഞ്ഞതൊക്കെയും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിന്റെയും വസുധൈവ കുടുംബകം എന്നതിന്റെയും ശരിയായ വിവക്ഷയും അർത്ഥവും കൂടിയല്ലെന്ന് ആർക്കെങ്കിലും പറഞ്ഞു തരാനാവുമെങ്കിൽ പറഞ്ഞുതരിക.

No comments: