ചോദ്യം:
മക്കയെ ഉമ്മുൽ ഖുറാ (നഗരങ്ങളുടെ /നാഗരികതകളുടെ മാതാവ് ) എന്നും,
ഖുർആനിനെ ഉമ്മുൽ കിതാബ് (സർവഗ്രന്ഥങ്ങളുടെയും മാതാവ് ) എന്നും,
അറബി ഭാഷയെ ഉമ്മുൽ അർളീൻ (സർവഭാഷാജനനി ) എന്നും,
മുഹമ്മദ് നബിയുടെ പത്നിമാരെ ഉമ്മഹാത്തുൽ മുഅമിനീൻ (വിശ്വാസികളുടെ മാതാക്കൾ) എന്നുംവിളിക്കുന്നു.
എങ്കിൽ ഇന്ത്യയെ മാതാവ് എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്.
ഉത്തരം
ആദ്യമായി ഒരു ചെറിയ തിരുത്ത്: ഗ്രന്ഥത്തിന്റെ മാതാവ് എന്ന് വിളിച്ചത് ഖുറാനിനെയല്ല, പകരം ഖുർആനിലെ ഏറ്റവും ആദ്യത്തെയും വളരെ ചെറുതുമായ അധ്യായത്തെയാണ്.
സൂറ അൽ ഫാത്തിഹയെ.
മുസ്ലിംകൾ അഞ്ച് നേരം നടത്തുന്ന നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യം നിർബന്ധമായും ചൊല്ലേണ്ട അദ്ധ്യായം.
ഐച്ഛികമായി നടത്തുന്ന മറ്റ് നിസ്കാരങ്ങളിലും നിർബന്ധമായും ചൊല്ലേണ്ട അദ്ധ്യായം.
ഇത് താങ്കൾ ചോദ്യത്തിലുള്ള ഒരു ചെറിയ വസ്തുതാപരമായ തെറ്റിനുള്ള തിരുത്ത് മാത്രം.
ഇനി ചോദ്യത്തിന്റെ കാമ്പിലേക്ക് വരാം.
അവിടെയൊന്നും (ഉമ്മുൽ ഖുറാ എന്നും ഉമ്മുൽ കിതാബ് എന്നുമൊക്കെ പ്രയോഗിച്ചത്) മാതാവ്എന്ന് മാത്രമല്ല, വെറും മാതാവ് എന്നല്ല പ്രയോഗിച്ചത്.
“ഇന്നതിന്റെ മാതാവ്” (നഗരങ്ങളുടെ മാതാവ്, ഗ്രന്ഥത്തിന്റെ മാതാവ് എന്നൊക്കെയുള്ള) എന്നഅർത്ഥത്തിലാണ് പ്രയോഗിച്ചത്.
ജൈവികാർത്ഥത്തിലുള്ള സംഗതികൾ അല്ലാത്തതിന്റെ മാതാവ് എന്ന്.
എന്നുവെച്ചാൽ വെറും ആലങ്കാരികം.
നിർബന്ധമില്ലാത്തത്.
അവിടെയൊന്നും രാജ്യത്തെ എല്ലാവരോടും മാതാവ് എന്ന് വിളിക്കണം എന്ന് പറഞ്ഞുകൊണ്ടുമല്ലവിളിച്ചത്.
വെറും ഭാഷാ-സാഹിത്യ ഉപമയും അലങ്കാരവും വിശേഷണവും ആയി മാത്രമുള്ള പ്രയോഗം.
ജീവനുള്ള, മാതാവുള്ള മനുഷ്യരുടെ മാതാവ് എന്ന അർത്ഥത്തിൽ അല്ല പ്രയോഗം.
എന്നുവെച്ചാലും വെറും ആലങ്കാരികം. നിർബന്ധമില്ലാത്തത്.
പിന്നെ പ്രവാചകന്റെ പത്നിമാരെ വിശ്വാസികളുടെ മാതാക്കൾ എന്ന് വിളിച്ചതും വിശേഷിപ്പിച്ചതും.
പ്രവാചകന്റെ പത്നിമാർ മനുഷ്യരായ സ്ത്രീകൾ ആണല്ലോ.
മനുഷ്യരായ സ്ത്രീകളെ മനുഷ്യരുടെ തന്നെ അമ്മമാർ എന്ന് വിളിക്കുന്നതിൽ ആര് തെറ്റ് പറയും? എന്ത് തെറ്റ് പറയാം.
പശുവിനെ കാണിച്ചുകൊണ്ടോ രാജ്യത്തെ കാണിച്ചുകൊണ്ടോ മാതാവ് എന്ന് വിളിച്ചതും വിശേഷിപ്പിച്ചതും പോലെയല്ലല്ലോ അവിടെയൊന്നും മാതാവ് എന്ന് വിശേഷിപ്പിച്ചത്?
പോരാത്തതിന്, പ്രവാചകന്റെ പത്നിമാരെ അമ്മമാർ എന്ന് വിളിച്ചതും വിശേഷിപ്പിച്ചതും അവരെ എല്ലാവരും അമ്മമാർ തന്നെയായി കണക്കാക്കണം എന്ന നിലക്കും, അവരെ മറ്റാരും പ്രവാചകന് ശേഷം വിവാഹം ചെയ്യാൻ പാടില്ല എന്ന അർത്ഥത്തിലും ആണെന്ന് ഏവർക്കും അറിയാവുന്ന കാര്യവുമാണല്ലോ?
അമ്മയായി കണക്കാക്കിയാൽ വിവാഹം നിഷിദ്ധം എന്ന അർത്ഥവും കൂടി അതിലുണ്ട്.
ഇവിടെ നമ്മുടെ നാട്ടിൽ രാജ്യത്തെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നതും വിളിക്കാൻ നിർബന്ധിക്കുന്നതും ജീവനുള്ള മനുഷ്യരുടെ, മാതാവുള്ള മനുഷ്യരുടെ മാതാവ് എന്നഅർത്ഥത്തിലാണ്.
അത് തെറ്റാണ്.
അമ്മയെന്നും സഹോദരനെന്നും ഒക്കെ വിളി വച്ചും കരുതിയും സ്നേഹിക്കുന്നതിനെആരെതിർക്കും?
പക്ഷേ അമ്മയുടെ പേരും പറഞ്ഞ് വെറുപ്പും വിഭജനവും ഉണ്ടാക്കുന്നത് സ്നേഹമാണോ, സ്നേഹിക്കാൻ പറയുന്നതാണോ?
ഉദ്ദേശമാണ് പ്രധാനം, ആലങ്കാരിക പ്രയോഗം നന്നായത് കൊണ്ട് ഉദ്ദേശവും അതുവെച്ചുള്ളപ്രവൃത്തിയും നന്നാവില്ല.
ഇവിടെ നമ്മുടെ നാട്ടിൽ രാജ്യത്തെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നതും വിളിക്കാൻ നിർബന്ധിക്കുന്നതും വെറും ആലങ്കാരികമായല്ല. അനുസരിക്കേണ്ട കല്പനയും ഭീഷണിയും ആയാണ്.
രാജ്യത്തെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നതും വിളിക്കാൻ നിർബന്ധിക്കുന്നതും വെറുംആലങ്കാരികം മാത്രമാണെങ്കിൽ ആരും ഇത്രക്ക് പൊല്ലാപ്പുണ്ടാക്കേണ്ട കാര്യമുണ്ടാവില്ലല്ലോ?
ആലങ്കാരികം മാത്രമാണെങ്കിൽ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക്വിട്ടുകൊടുക്കേണ്ട ഐച്ഛികം മാത്രമായ കാര്യമായല്ലേ വരൂ.
രാജ്യത്തെ മാതാവ് എന്ന് വിളിക്കാൻ പറയുന്നതിൽ റോക്കറ്റ് സയൻസൊന്നും ഇല്ല.
ഏറിയാൽ മുസ്ലിം വെറുപ്പ് ഒന്നുകൂടി ആളിക്കത്തിക്കാനുള്ള അജണ്ടയും ഇന്ധനവുംഒളിച്ചിവെച്ചിട്ടുണ്ട് എന്ന് മാത്രം.
ഒപ്പം മറ്റ് കാതലായ വിഷയങ്ങളിൽ നിന്നും അവയിലെ പരാജയങ്ങളിൽ നിന്നും പാവം ജനങ്ങളുടെശ്രദ്ധ വികാരപരമായി തിരിച്ചുവിടാം
*******
ആര് പറഞ്ഞു ഇസ്ലാമികമായി എന്തോ തെറ്റുള്ളത് കൊണ്ടാണ് രാജ്യത്തെ മാതാവെന്ന് വിളിക്കുന്നതിനെ എതിർക്കുന്നതെന്ന്?
രാജ്യത്തെ മാതാവെന്ന് വിളിക്കുന്നതിനെ എതിർക്കുന്നത് അപ്പറച്ചിൽ ശുദ്ധ അസംബന്ധം ആയത്കൊണ്ട് മാത്രമാണ്.
അങ്ങനെ രാജ്യത്തെ മാതാവെന്ന് വിളിച്ചും വിളിപ്പിക്കാൻ നിർബന്ധിച്ചും രാജ്യനിവാസികളെ പരസ്പരം ശത്രുക്കളാക്കുന്നതും തല്ലിക്കുന്നതും കൊണ്ടാണ്.
മാതാവെന്ന് രാജ്യത്തെ വിളിക്കുന്നത് കൊണ്ട് ഇവിടെ ഒരു മാറ്റവും ക്ഷേമവും സംഭവിക്കില്ല എന്നത്കൊണ്ടാണ്.
മാതാവെന്ന് രാജ്യത്തെ വിളിക്കുന്നത് കൊണ്ട് ഇവിടത്തെ തൊഴിലില്ലായ്മയോ വിലവർദ്ധനയോ നികുതിവർദ്ധനയോ ഒന്നും കുറയില്ല എന്നത് കൊണ്ടാണ്.
പകരം ഇത്തരം ഒരുപകാരവും ഇല്ലാത്ത വിഷയങ്ങളിൽ ജനങ്ങളുടെ മനസ്സിനെ ഭ്രാന്തമാക്കിയിട്ട് തളക്കുന്നവർ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെ ഇതിന്റെ മറപിടിച്ച്മറച്ചുവെക്കുകയാണ്.
ഇതിന്റെ മറപിടിച്ച് രാജ്യത്തെ രാജ്യനിവാസികളുടെ കയ്യിൽ നിന്നുമെടുത്ത് ആർക്കൊക്കെയോ വിറ്റുതുലയ്ക്കുകയാണ്.

.jpg)
No comments:
Post a Comment