Thursday, December 18, 2025

ശ്രമങ്ങളാണ് സമരങ്ങൾ, ശ്രമങ്ങളാണ് അന്വേഷണങ്ങൾ.

ഒരടിസ്ഥാനവുമില്ലാത്ത പ്രതീക്ഷകൾ പേറുന്ന കഴുതകളാവുന്നു പലരും.


പ്രതീക്ഷകളാണ് ജീവിതമെന്ന് നാം ഒഴുക്കൻ മട്ടിൽ പറയുന്നത് ഒരടിസ്ഥാനവുമില്ലാത്ത പ്രതീക്ഷകൾപേറുന്ന കഴുതകളാവാനാവരുത്.


പ്രതീക്ഷകളെ താഴെയും ശ്രമങ്ങളെ മുകളിലും വെക്കണം


ശ്രമങ്ങളായിരിക്കണം ജീവിതത്തിന്റെ തേരും തേരാളിയും


താഴെയുള്ള പ്രതീക്ഷകൾ ഏറിയാൽ ഉപയോഗപ്പെടേണ്ടത് ശ്രമങ്ങൾക്ക് വേണ്ട ദിശ നൽകാൻഊർജ്ജം നൽകാൻ


ശ്രമങ്ങളെ കൂടുതൽ കൂടുതൽ മുകളിലേക്കെത്തിക്കുന്ന കയറായി മാറണംതള്ളായി മാറണംതാഴെയുള്ള പ്രതീക്ഷകൾ.


അറിയണം ശ്രമങ്ങളാണ് സമരങ്ങൾശ്രമങ്ങളാണ് അന്വേഷണങ്ങൾ


ശ്രമങ്ങളാണ് അന്വേഷിച്ചുള്ള ചില നോട്ടങ്ങൾ, പല വാതിലുകളിലുള്ള മുട്ടലുകൾ.


പ്രതീക്ഷകളെ താഴെയും ശ്രമങ്ങളെ മുകളിലും വെച്ച് ജീവിക്കുമ്പോൾ ജീവിതംയാഥാർത്ഥ്യങ്ങളുമായി സമരസപ്പെട്ട് പോകുംചതിക്കുഴികളിൽ വീഴാതിരിക്കും.


അല്ലേൽമുകളിൽ നിൽക്കുന്ന അമിതമായ പ്രതീക്ഷകൾ നിരാശ ഫലമാക്കും


മുകളിൽ നിൽക്കുന്ന അമിതമായ പ്രതീക്ഷകളുടെ താപം താഴെ നിൽക്കുന്ന ശ്രമങ്ങളെ ഫലത്തിൽതീർത്തും ബാഷ്പീകരിച്ച് ഇല്ലാതാക്കും.


ഒട്ടും ശ്രമിക്കാൻ പ്രകൃതമില്ലാത്തവൻഉദ്ദേശമില്ലാത്തവൻ വെറും പ്രതീക്ഷയെന്ന ലോട്ടറിയെ മാത്രംപലപ്പോഴും മുകളിൽ വെക്കുന്നത് ശീലമാക്കുംആലസ്യം പൂകിക്കൊണ്ട്.


പ്രതീക്ഷകളെ താഴെ വെച്ചാൽ പിന്നെ അവന് കിട്ടുന്നത് മുഴുവൻഅതെന്തായാലുംലോട്ടറിയുംബോണസും പോലെയായി മാറും


ഒപ്പം ശ്രമങ്ങളെ മുകളിൽ വെച്ചാൽകിട്ടുന്ന എന്തിലും ഏതിലും എപ്പോഴും പ്രതീക്ഷകളെ താഴെവെച്ചവൻ സന്തോഷിക്കുന്നവനാകും.


അറിയാമല്ലോതാഴെ കിടക്കുന്നവന് വീഴുന്നത് പേടിക്കേണ്ടി വരില്ല


അവന് വീഴാനില്ലഉയരാൻ മാത്രമേയുള്ളൂ.


എന്ത് നേട്ടവും അവന് ഉയർച്ചയാണ്.


മുകളിൽ പ്രതീക്ഷ വെച്ച് ശ്രമങ്ങളെ താഴെവെക്കുമ്പോൾ സംഭവിക്കുക മരീചിക മാത്രം കൂടിയായമരീചികകൾ തന്നെ തീർക്കുന്ന പ്രതീക്ഷകൾ ജീവിതത്തെ മരീചികകൾക്കുള്ളിൽ അകപ്പെടുത്തിനിരാശാപൂർണമാക്കും എന്നത്.


മുകളിൽ മാത്രം കിടക്കുന്നവൻ ഏത് സമയവും താഴെ വീഴും


താഴേക്ക് വീഴാതെ മുകളിൽ പിടിച്ചുനോൾക്കുക തന്നെ എത്രയും പ്രയാസകരം


വെള്ളമൊഴുകുന്നത് താഴോട്ട്.


പ്രതീക്ഷകൾ തന്നെയായ മരീചികകൾ താഴെ തീർക്കുന്ന ചതിക്കുഴികൾ അവൻ വന്ന്വീഴാനുള്ളതാണ്.


പ്രതീക്ഷകളെ താഴെ വെച്ച് ശ്രമങ്ങളെ മുകളിൽ വെച്ചാൽ:


താഴെയുള്ള പ്രതീക്ഷകളെ  മുകളിൽ വെച്ചുനടക്കുന്ന ശ്രമങ്ങൾ എന്തായാലും വല്ലവിധേനയുംമുളപ്പിച്ച് സാക്ഷാൽക്കരിക്കുകയും യാഥാർത്ഥ്യമാക്കിത്തരികയും ചെയ്യും.

No comments: