ഉണ്ടോ? ഇല്ല.
ആശ്വാസമില്ല.
ഇല്ലേ? ഉണ്ട്.
ആശ്വാസമുണ്ട്.
ഉണ്ട് തന്നെയാണ് ഇല്ല.
എന്ന് മനസ്സിലാക്കിയാൽ തീർന്നു.
ഇല്ല തന്നെയാണ് ഉണ്ട്.
എന്നും മനസ്സിലാക്കിയാൽ തീർന്നു.
വെറും വെറുതെ നിഷേധിക്കാൻ എളുപ്പം.
വെറും വെറുതെ വിശ്വസിക്കാനും എളുപ്പം.
വിശ്വാസത്തിൽ ഒരുകുറെ നിഷേധങ്ങളുണ്ട്.
നിഷേധത്തിൽ ഒരുകുറെ വിശ്വാസങ്ങളുമുണ്ട്.
വിശ്വസിക്കുന്നതിലും നിഷേധിക്കുന്നതിലും അവനവന് ചില സൗകര്യങ്ങളുണ്ട്.
എന്നല്ല, വിശ്വസിക്കുന്നതും നിഷേധിക്കുന്നതും അവനവന്റെ സൗകര്യത്തിന് വേണ്ടി മാത്രം.
അതുകൊണ്ട് തന്നെ ഒരുറപ്പും വ്യക്തതയും ഇല്ലാതെ ഉണ്ടാക്കാതെ അവനവന്റെ സൗകര്യത്തിന് വേണ്ടി മാത്രം വിശ്വസിക്കുന്നവരും നിഷേധിക്കുന്നവരും ഉണ്ട്.
അതുകൊണ്ട് തന്നെ വിശ്വാസത്തിനും നിഷേധത്തിനും ഇടയിലൊരു അവസ്ഥയുണ്ട്.
മനസ്സാക്ഷിയോട് നീതിപുലർത്തുന്ന അവസ്ഥ.
വെറും വെറുതെ ഉണ്ടെന്ന് പറയുന്നതിന്റെ പൊള്ളത്തരം അടിച്ചൊത്തുക്കേണ്ടതിന്റെയും, ഇല്ലെന്ന് പറയുമ്പോഴുണ്ടാകുന്ന ശൂന്യതയും നിരാശയും ഒഴിവാക്കി ചില നിറവുകൾ ഉണ്ടാക്കേണ്ടതിന്റെയും അവസ്ഥ.
അതിൽ ഉണ്ടെന്ന വിശ്വാസവും ഇല്ലെന്ന നിഷേധവും ഉണ്ട്.
ഇല്ല, പക്ഷേ ഉണ്ടെന്ന് പറയേണ്ടിവരുന്ന അവസ്ഥ.
ഉണ്ട്, പക്ഷേ ഇല്ലെന്ന് പറയേണ്ടിവരുന്ന അവസ്ഥ.
പറയപ്പെടുന്ന പോലെ, നിർവ്വചിക്കപ്പെടുന്ന പോലെ ഉണ്ടോ എന്ന് ചോദിച്ചാൽ …..
ഇല്ലെന്നും,
നിഷേധിക്കപ്പെടുന്നത് പോലെ ഇല്ലാതാവുമോ എന്ന് ചോദിച്ചാൽ ……
ഉണ്ടെന്നും
പറയേണ്ടി വരുന്ന അവസ്ഥ.
ഉണ്ട്, പക്ഷേ ഇല്ല.
ഇല്ല, പക്ഷേ ഉണ്ട്. യഥാർത്ഥത്തിൽ ഉള്ളതുണ്ട്.
ലാ ഇലാഹ ഇല്ലല്ലാഹ്.
നിഷേധിച്ചത് കൊണ്ട് ഇല്ലാതാവാത്തത്.
വിശ്വസിച്ചത് കൊണ്ട് പ്രത്യേകിച്ച് ഉണ്ടാവാത്തത്.
ഉള്ളത് കൊണ്ട് ഉള്ളത്.
ഉള്ളത് കൊണ്ട് നിർവ്വചിക്കുന്ന കോലത്തിൽ ഇല്ലാത്തത്, തടവിലാവാത്തത്.

.jpg)
No comments:
Post a Comment