തിരുവനന്തപുരത്ത് ആകെ വോട്ട് എത്രയോ കൂടുതൽ ഇടതുപക്ഷത്തിന്.
എന്നാൽ:
സീറ്റ് കൂടിയത് ബിജെപിക്കും കോൺഗ്രസിനും.
അതും വോട്ട് കുറഞ്ഞിട്ടും ഇടതുപക്ഷത്തേക്കാൾ 21 സീറ്റുകൾ കൂടുതൽ ബിജെപിക്ക്.
അതെന്ത് മാജിക്ക് ?
അതെങ്ങിനെ ?
വോട്ട് കൂടുതൽ കിട്ടിയവർക്കനുകൂലമല്ലേ ജനവിധി?
എന്നിട്ടും ബിജെപിക്ക് സീറ്റ് കൂടിയതെങ്ങിനെ?
എന്നിട്ടും ജനവിധി ബിജെപിക്ക് അനുകൂലമെന്ന് എങ്ങിനെ പറയാം?
ബിജെപിക്കെതിരെ 67 ശതമാനം വോട്ടുണ്ട് എന്നിരിക്കെ വേറെയും.
പിന്നെയും ഉയരുന്ന ചോദ്യമിതാണ്.
കോൺഗ്രസിന് സീറ്റ് കൂടിയത് ബിജെപിയെക്കൊണ്ടും,
ബിജെപിക്ക് കൂടിയത് കോൺഗ്രസിനെക്കൊണ്ടും
ആയത് കൊണ്ടാണോ
വോട്ട് കുറഞ്ഞിട്ടും രണ്ട് കൂട്ടർക്കും സീറ്റുകൾ കൂടിയത്?
ഈ തെറ്റായ ക്രൂരമായ കോൺഗ്രസ്-ബിജെപി അന്തർധാര തിരുവനന്തപുരത്തെന്ന പോലെകേരളത്തിലാകെ പ്രവർത്തിച്ചത് കൊണ്ടാണോ കേരളമാകെ ഇടതുവിരുദ്ധ തെരഞ്ഞെടുപ്പ് ഫലംഎന്ന് തോന്നിപ്പിക്കും വിധം ഒരു ഫലം വന്നത്?
ബിജെപി ജയിക്കുന്നിടത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിക്കും,
കോൺഗ്രസ് ജയിക്കുന്നിടത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിനും
എന്ന നയം പയറ്റി
ഭരണവിരുദ്ധ വികാരമെന്ന് തോന്നിപ്പിക്കുമോ വിധം മുതലെടുക്കുകയായിരുന്നുവോ
രണ്ട് കൂട്ടരും?
അതുകൊണ്ടാണോ
ബിജെപി ജയിച്ച പലയിടത്തും കോൺഗ്രസിനും
കോൺഗ്രസ്സ് ജയിച്ച പലയിടത്തും ബിജെപിക്കും
വല്ലാതെ വോട്ടുകൾ കുറഞ്ഞത്?
ഇതൊന്നുമല്ലെങ്കിൽ ഇതൊരു ഇവിഎംഇലക്ഷൻ കമ്മീഷൻ മാജിക്കാണോ?
*******
തിരുവനന്തപുരം:
വെറും 31 ശതമാനം വോട്ട് കൊണ്ട് ജയിച്ച് ഇന്ത്യ ഭരിക്കാനാവുന്നത് പോലെയല്ല പ്രാദേശികമായികുറഞ്ഞ വോട്ട് കിട്ടിയവർ കൂടുതൽ കിട്ടിയവർക്ക് മേൽ ജയിക്കുകയെന്നാലും ആ പ്രദേശംഭരിക്കുകയെന്നാലും.
ഇന്ത്യ മൊത്തമാവുമ്പോൾ 31 ശതമാനം കൊണ്ട് ജയിക്കുകയും ആ 31 ശതമാനം വെച്ച്ഭരിക്കുകയും സാധ്യമാണ്.
പ്രത്യേകിച്ചും കുറെ പ്രാദേശിക പാർട്ടികൾ ഉള്ളത് കൊണ്ട്.
പല പ്രദേശങ്ങളിലും അത്തരം പ്രാദേശിക പാർട്ടികൾക്കിടയിൽ വോട്ട് വിഭജിക്കപ്പെടുമെന്നത്കൊണ്ട്.
അതുകൊണ്ട് തന്നെ ഈ വെറും 31 ശതമാനം കൊണ്ടും ഇന്ത്യ കീഴടക്കാമെന്ന അവസ്ഥസംജാതമാകാം.
ശക്തിയുള്ളിടത്ത്, അല്ലെങ്കിൽ കൂടുതൽ ശക്തിയുണ്ടെന്ന് തോന്നിപ്പിച്ചിടത്ത് (ഇവിഎമ്മിലൂടെ വരെ, ഇലക്ഷൻ കമ്മീഷനെ ബുദ്ധിപരമായി ഉപയോഗിച്ച് വരെ) കൂടുതൽ ശക്തമായും, യഥാർത്ഥത്തിൽതന്നെ തീരെ അശക്തമായിടത്ത് തീരെ അശക്തമായും ഇത് സംഭവിക്കാം.
ഒരു ചെറിയ പ്രദേശത്തിന്റെ കാര്യം അങ്ങനെയല്ല.
അവിടെ ഏറെക്കുറെ രണ്ടല്ലെങ്കിൽ മൂന്ന് കൂട്ടർക്കിടയിൽ തന്നെയാണ് മത്സരം.
ചെറിയ പ്രദേശത്ത് വോട്ട് വിഭജിക്കപ്പെടുന്നത് രണ്ടല്ലെങ്കിൽ മൂന്ന് കൂട്ടർക്കിടയിൽ മാത്രം തന്നെ.
അതുകൊണ്ട് തന്നെ വോട്ട് കൂടുതലുള്ളവർ തന്നെ കോർപറേഷനും മുൻസിപാലിറ്റിയുംപഞ്ചായത്തും പോലുള്ള ചെറിയ പ്രദേശം ജയിക്കേണ്ടതാണ്, പ്രദേശം ഭരിക്കേണ്ടതാണ്.

.jpg)
No comments:
Post a Comment