നിഷേധിയും വിശ്വാസിയും ഒരുപോലെ ആത്മീയനാണ്, ആത്മീയതയിലാണ്.
കാരണം, ആത്മാവേ ഉള്ളൂ.
ആത്മാവല്ലാത്ത ഒന്നുമില്ല.
പദാർത്ഥം ഭൗതികം എന്നൊക്കെ നാം വിളിക്കുന്നതും ആത്മാവും ആത്മീയതയും മാത്രം.
ആത്മാവിനും ആത്മീയതക്കും പുറത്താവാൻ ആർക്കും സാധ്യമല്ല.
നിഷേധിച്ചാലും വിശ്വസിച്ചാലും ആത്മീയതയിൽ തന്നെ.
ഇനി നേരെ മറിച്ച് പറഞ്ഞാൽ:
നിഷേധിയും വിശ്വാസിയും ഒരുപോലെ ഭൗതികനാണ്, പദാർത്ഥപരനാണ്, ഭൗതികതയിലാണ്, പദാർത്ഥപരതയിലാണ്.
കാരണം, പദാർത്ഥമേ ഉള്ളൂ.
പദാർത്ഥമല്ലാത്ത ഒന്നുമില്ല.
ആത്മാവ് എന്നും ആത്മീയത എന്നും നാം വിളിക്കുന്നതും പദാർത്ഥവും ഭൗതികവും മാത്രം.
പദാർത്ഥത്തിനും പദാർത്ഥപരതക്കും പുറത്താവാൻ ആർക്കും സാധ്യമല്ല.
നിഷേധിച്ചാലും വിശ്വസിച്ചാലും പദാർത്ഥത്തിൽ തന്നെ, പദാർത്ഥപരതയിൽ തന്നെ.

.jpg)
No comments:
Post a Comment