Friday, December 26, 2025

ബംഗ്ലാദേശിൽ നിന്നും നമുക്ക് കിട്ടുന്ന വാർത്തകൾ എത്രത്തോളം ശരിയെന്നറിയില്ല.

അറിയില്ല.


ബംഗ്ലാദേശിൽ നിന്നും നമുക്ക് ഇന്ത്യയിൽ കിട്ടുന്ന വാർത്തകൾ എത്രത്തോളം ശരിയെന്നറിയില്ല.


ഇന്ത്യയിൽ നിലവിൽ മേൽക്കൈ നേടിയിരിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയുംരാഷ്ട്രീയത്തെ ഒന്നുകൂടി കൊഴുപ്പിക്കാൻ വേണ്ട കോലത്തിൽ അവ വളച്ചൊടിക്കപ്പെടുന്നുണ്ടോഎന്നും അറിയില്ല.


പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും പിന്നിൽഇന്ത്യയാണെന്ന് പറയുന്നത് എത്ര വലിയ തെറ്റാണ്.


അത് വലിയ തെറ്റാണെന്ന് നമ്മളറിയുന്നുഅതുപോലെ തന്നെ ശക്തിയുക്തം നമ്മളത്വിളിച്ചുപറയുകയും ചെയ്യുംചെയ്യണം.


ഇതുപൊലെ തന്നെയാവണം പാകിസ്ഥാനിയും ബംഗ്ലാദേശിയും നല്ലവരായ ജനങ്ങളുംചിന്തിക്കുന്നുണ്ടാവുകഇന്ത്യയിൽ നടക്കുന്ന പല കുഴപ്പങ്ങൾക്കും കലാപങ്ങൾക്കും പിന്നിൽപാക്കിസ്ഥാനും ബംഗ്ലാദേശും അല്ലെന്ന്.


ഇന്ത്യയിൽ നടക്കുന്നതിന് പിന്നിൽ പാക്കിസ്ഥാനും ബംഗ്ലാദേശും ആണെന്നെന്ന് പറയുന്നതും


ഇന്ത്യയിൽ നടക്കുന്ന തെറ്റുകളെ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും തെറ്റുകളെ വെച്ച് ഗുണിച്ച്ന്യായീകരിക്കുന്നതും

എളുപ്പമാണ്


എളുപ്പമാണ് എന്നതുകൊണ്ട് മാത്രം അത്തരം ധാരണകളും പറച്ചിലുകളും ശരിയാണോശരിയായിക്കൊള്ളണം എന്നുണ്ടോ ?


അത് ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കുമോ


അത്തരം ധാരണകളും പറച്ചിലുകളും ഇന്ത്യയിൽ കൂടുതൽ പ്രശ്നങ്ങളും കലാപങ്ങളും വെറുപ്പുംവിഭജനവും ഉണ്ടാക്കുകയല്ലേ ചെയ്യുക?


അത്തരം ധാരണകളും പറച്ചിലുകളും ഇന്ത്യയിലെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നഅവർക്ക്ന്യായവും ന്യായീകരണവും നൽകുന്ന പരിപാടിയല്ലേ ആവുക?  


അല്ലെങ്കിലുംപശ്ചാത്തലവും സന്ദർഭവും അടർത്തിമാറ്റി നിക്ഷിപ്ത അധികാര അതിനിവേശതാൽപര്യങ്ങൾ ഉള്ളിലൊളിപ്പിക്കുന്ന ഫാസിസ്റ്റുകളും ഭീകരരും വിതരണം ചെയ്യുന്ന കഥകളുംചിത്രങ്ങളും മുഴുവൻ അതേ ഫാസിസ്റ്റുകൾക്കും ഭീകരർക്കും തന്നെ അവരുടെ അക്രമ കലാപരാഷ്ട്രീയത്തിന് വേണ്ട ന്യായങ്ങളും ന്യായീകരണങ്ങളും മാത്രമാണെന്ന് മനസ്സിലാക്കാത്ത പ്രശ്നം നമുക്കുണ്ട്.

No comments: