Saturday, December 13, 2025

ഇസ്ലാം/മുസ്ലിം വിരുദ്ധത വലതുപക്ഷ ഫാസിസ്റ്റ് സംഘത്തിന്റെ ഏക തുറുപ്പുചീട്ടാണ്.

 ഇടതുപക്ഷവും യുഡിഎഫും ഒരുപോലെ അറിയേണ്ടത്മനസ്സിലാക്കേണ്ടത്ശ്രദ്ധിക്കേണ്ടത്:


ഇസ്ലാം/മുസ്ലിം വിരുദ്ധത വലതുപക്ഷ ഫാസിസ്റ്റ് സംഘത്തിന്റെ ഏക തുറുപ്പുചീട്ടാണ്. 


അവരുടെ അധികാരത്തിലേക്കുള്ള, അധികാരം നിലനിർത്തുന്ന ഏക ആദർശവും ആയുധവും ഇസ്ലാം/മുസ്ലിം വിരുദ്ധത മാത്രമാണ്.


അതേ തുറുപ്പ് ചീട്ട് തന്നെ കേരളത്തിലെ ഇടതുപക്ഷവും യുഡിഎഫും ഉപയോഗിക്കുക എന്നുവന്നാൽ നിങ്ങൾ വലതുപക്ഷ ഫാസിസ്റ്റ് സംഘത്തിന്റെ വലയിൽ വീഴുന്നു എന്ന് മാത്രമാണർത്ഥം.


വലതുപക്ഷ ഫാസിസ്റ്റ് സംഘം ഒരുക്കുന്ന കെണിയിൽ വീണ് ഇസ്ലാം/മുസ്ലിം വിരുദ്ധത എന്ന ഏക മുദ്രാവാക്യം കളിച്ച് കേരളരാഷ്ട്രീയത്തെ വലതുപക്ഷ ഫാസിസ്റ്റുകളുടെ തൊഴുത്തിൽകൊണ്ടുപോയി കെട്ടരുത്


കേരളരാഷ്ട്രീയത്തെ വലതുപക്ഷ ഫാസിസ്റ്റുകളുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിന്കേരളജനത ഒരിക്കലും ഒരുനിലക്കും കൂട്ടുനിൽക്കില്ല.


കരണംകേരളജനത എല്ലാ ജാതിമതക്കാരും ഇക്കാലമത്രയും കാലാകാലമായിഅയൽപക്കക്കാരായി തോളോട്തോൾ ചേർത്ത് ഒരുമിച്ച് ജീവിച്ചനുഭവിറിഞ്ഞതിൽ ഇസ്ലാം/മുസ്ലിംവിരുദ്ധതക്കും ഇസ്ലാം/മുസ്ലിം പേടിക്കും സ്ഥാനമില്ല


കേരളജനത കാണുന്ന, അറിയുന്ന ഇസ്ലാമും ഒപ്പം മുസ്ലിംകളാരും വെറുക്കപ്പെടേണ്ടവരും പേടിക്കേണ്ടവരും അല്ല.


ഇസ്ലാം/മുസ്ലിം വിരുദ്ധതയുടെ വേഷംകെട്ടിയ മറ്റൊരു തന്ത്രവുമാക്കരുത് ഏതെങ്കിലും മുസ്ലിംപാർട്ടികളോടുള്ള ഒരടിസ്ഥാനവും ഇല്ലാത്ത അന്ധമായ വിരോധംഅകൽച്ച


അത് ജമാഅത്തെഇസ്ലാമിയോടും എസ്ഡിപിഐയോടുമുള്ള പറഞ്ഞ് പറഞ്ഞ് ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്ന വിരോധവും അകൽച്ചയുമായാലും ശരി.


വലതുപക്ഷ ഫാസിസ്റ്റ് സംഘങ്ങൾ മാത്രമേ ഇന്ത്യയിൽ അങ്ങുനിന്നിങ്ങോളം കലാപങ്ങളുംഅക്രമങ്ങളും ഉണ്ടാക്കിയിട്ടുള്ളൂവെന്നും,


വലതുപക്ഷ ഫാസിസ്റ്റ് സംഘങ്ങൾ മാത്രമേ ഇന്ത്യയിൽ അങ്ങുനിന്നിങ്ങോളം അക്രമങ്ങളെയുംകലാപങ്ങളെയും അവരുടെ രാഷ്ട്രീയ അജണ്ടയും ആധികാരത്തിലേക്കുള്ള വഴിയുംആക്കിയിട്ടുള്ളൂ എന്നും,


അരിയാഹാരം കഴിക്കുന്നകൃത്യമായ ബോധവും വിവരവുമുള്ളകേരള ജനതക്ക് എത്രയോകാലമായറിയാം എന്നത് നിങ്ങളോർക്കണം.

No comments: