സ്നേഹിക്കുന്നതിനെ ആരെതിർക്കും?
പക്ഷേ അമ്മയുടെ പേരും പറഞ്ഞ് വെറുപ്പും വിഭജനവും ഉണ്ടാക്കുന്നത് സ്നേഹമാണോ, സ്നേഹിക്കാൻ പറയുന്നതാണോ?
ഉദ്ദേശമാണ് പ്രധാനം, ആലങ്കാരിക പ്രയോഗം നന്നായത് കൊണ്ട് ഉദ്ദേശവും അതുവെച്ചുള്ള പ്രവൃത്തിയും നന്നാവില്ല.
ഇവിടെ നമ്മുടെ നാട്ടിൽ രാജ്യത്തെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നതും വിളിക്കാൻ നിർബന്ധിക്കുന്നതും വെറും ആലങ്കാരികമായല്ല. അനുസരിക്കേണ്ട കല്പനയും ഭീഷണിയും ആയാണ്.
രാജ്യത്തെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നതും വിളിക്കാൻ നിർബന്ധിക്കുന്നതും വെറും ആലങ്കാരികം മാത്രമാണെങ്കിൽ ആരും ഇത്രക്ക് പൊല്ലാപ്പുണ്ടാക്കേണ്ട കാര്യമുണ്ടാവില്ലല്ലോ?
ആലങ്കാരികം മാത്രമാണെങ്കിൽ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുക്കേണ്ട ഐച്ഛികം മാത്രമായ കാര്യമായല്ലേ വരൂ.
പിന്നെ ഭൂമി മൊത്തം മാതാവ് എന്നതിനെ ഒരു രാജ്യമായി ചുരുക്കി വസുധൈവ കുടുംബകത്തിനും ലോക സമാസതാ സുഖിനോ ബവന്തു എന്നതിനും വിപരീതമാകേണ്ടതില്ലല്ലോ ?

.jpg)
No comments:
Post a Comment