Friday, December 26, 2025

പഴയകാല ഇന്ത്യയിൽ മതംമാറ്റം കുറഞ്ഞത് എന്തുകൊണ്ട്?

ജന്മം കൊണ്ട് മാത്രം കിട്ടുന്ന ജാതി മാറാൻ സാധിക്കാത്തതിന് എന്തായിരുന്നു ഇവിടെ പരിഹാരം?


തെരഞ്ഞെടുപ്പ് കൊണ്ട് മാറാൻ സാധിക്കുന്ന മതം മാറുന്നു എന്ന പേരിൽ ജാതിയിൽ നിന്നുംരക്ഷനേടുക.


ജാതിവ്യവസ്ഥയല്ലാത്ത മറ്റൊരു വ്യവസ്ഥയും വ്യക്തതയും നൽകിയിട്ടില്ലാത്ത ജാതി മാത്രം തന്നെയായമതത്തിൽ നിന്നും മാറുക എന്നത് മാത്രം.


ജാതിയായിരുന്നു ഇവിടത്തെ മതം.


മതമെന്ന് തോന്നിയിട്ടില്ലാത്ത ജാതി മാത്രമായുണ്ടായിരുന്ന മതമേ

ഇവിടെ ഉണ്ടായിരുന്നുള്ളു


മറ്റ് മതങ്ങൾ ഇവിടെ വന്നപ്പോൾ മാത്രം ജാതി മാത്രമായുണ്ടായിരുന്നമതമെന്ന് തോന്നിയിട്ടില്ലാത്ത ഇവിടത്തെ സംഗതി എതിർപക്ഷ മതമായി മാറി.


അല്ലാതെ കൃത്യമായും വ്യക്തമായും മാർഗ്ഗനിർദ്ദേശവും ജീവിതവ്യവസ്ഥയും നൽകുന്ന ഒരു മതവും മതപ്രത്യേശാസ്ത്രവും ഇവിടെ ഉണ്ടായിരുന്നില്ല.


ഹിന്ദുമതമെന്നും സനാതന മതമെന്നും ഈയടുത്ത കാലത്ത് മാത്രം പേര് വന്നപേരുകൊടുത്ത തെരഞ്ഞെടുപ്പ് കൊണ്ടല്ലാതെ അടിച്ചേൽപ്പിക്കപ്പെടുന്ന  ജാതിമതത്തിൽ നിന്നും ജാതിയല്ലാത്ത മതത്തിലേക്ക് മാറുക എന്നത് തന്നെയായിരുന്നു ജാതിവിവേചനം മാറ്റിക്കിട്ടാനുള്ള ഏക പോംവഴി.


എന്നിട്ടും പഴയകാല ഇന്ത്യയിൽ (ഇപ്പോൾ ഇന്ത്യ എന്ന് നാം പേരിട്ട്  വിളിക്കുന്ന ഭൂപ്രദേശത്ത്, ഭരണഘടന കൊണ്ട് ഇന്ത്യയായി മാറിയ ഇന്ത്യാഭൂപ്രദേശത്ത്) സയ്യിദരും മുഗളരും ബ്രിട്ടീഷുകാരുംഒക്കെ നൂറ്റാണ്ടുകളോളം ഭരിച്ചിട്ടും മതംമാറ്റം കുറഞ്ഞത് സനാതനം എന്ന് കൊട്ടിഘോഷിക്കപ്പെടുന്നതിൻ്റെ കരുത്ത് കൊണ്ടായിരുന്നോ


ഹിന്ദുമതം അല്ലെങ്കിൽ സനാതനമതം എന്ന നിലക്ക് ഒരു മതം ഉണ്ടായിരുന്നത് കൊണ്ടുംമതപരമായും യുക്തിഭദ്രമായും  മതബോധം വെച്ച് പ്രതിരോധോച്ച് നിന്നത് കൊണ്ടുമായിരുന്നോ മതംമാറ്റം കുറഞ്ഞത് ?


അല്ല.


 നിലക്ക് ഒരു സനാതനമതം ഇല്ലഉണ്ടായിരുന്നില്ല


 നിലക്ക് ഒരു ഹിന്ദുമതം ഇല്ലഉണ്ടായിരുന്നില്ല


ഉണ്ടായിരുന്നതും ഉള്ളതും എല്ലായിടത്തുമുണ്ടായിരുന്ന ഇന്നിന്നതെന്ന് പറയാനാവാത്ത കുറെസംഗതികൾജീവിതം ഉണ്ടാക്കിയെടുത്ത സംഗതികൾ


ഉണ്ടായിരുന്നതും ഉള്ളതും എല്ലായിടത്തുമുണ്ടായിരുന്ന കുറെ ശരി തെറ്റുകളെ കുറിച്ച തോന്നലുകൾമാത്രം


പ്രകൃതി സത്യങ്ങളെഭൂമി ഉരുണ്ടതാണ്സൂര്യൻ കറങ്ങുന്നുഭൂമി സൂര്യനെ ചുറ്റുന്നുസൂര്യൻകിഴക്കുദിക്കുന്നു എന്നുപോലുള്ള സ്ഥിര-സനാതന സത്യങ്ങൾ എല്ലാവരുടെയും എല്ലാ ദേശക്കാരുടെയും സനാതന സത്യങ്ങളാണ്അവയെ പ്രത്യേകിച്ച് സനാതനം എന്ന് പറഞ്ഞ് ഏതെങ്കിലും നാടിന്റെ സ്വത്ത് എന്ന് വിശേഷിപ്പിക്കാൻ മാത്രമില്ല.


പേരിലും വിശേഷണത്തിലും പഴയകാല ഇന്ത്യയിൽ സനാതനമതംഹിന്ദുമതം ഒരിക്കലും ഉണ്ടായിരുന്നില്ല.


അല്ലാതെഈയടുത്ത കാലത്ത് ഉണ്ടാക്കിക്കൊണ്ടുവരുന്നതല്ലാതെഅങ്ങനെയൊരു സനാതനമതചിന്ത ഇന്ത്യ ഉണ്ടാവുന്നതിന് മുൻപുള്ള ഇന്ത്യൻ ജനതയുടെ ബോധത്തിൽ മതമായും അല്ലാതെയും ഒരിക്കലും ഉണ്ടായിരുന്നില്ല.


ഇന്ത്യൻ ജനതയുടെ ബോധത്തിൽ ഉണ്ടായിരുന്നത് മാറാൻ സാധിക്കാത്തഎങ്ങിനെയോ അടിച്ചേൽപ്പിക്കപ്പെട്ട ജാതിചിന്ത മാത്രംഇന്നും ഏറെക്കുറെ അതങ്ങനെ തന്നെ.


ജാതി മതം


അധിനിവേശക്കാർ അവരുടെ സൗകര്യത്തിന് ഒരു ജനതയെ വിധേയപ്പെടുത്തിക്കിട്ടാൻ വേണ്ടിയുണ്ടാക്കിയ ജാതിമതം


ഹിന്ദുവെന്നും സനാതനമെന്നും പേരില്ലാത്ത ജാതിമതം


അധിനിവേശത്തിന്റെ തിരുശേഷിപ്പ് മാത്രമായഅനുസരണം മാത്രമായ വെറും ജാതിമതം.


അധിനിവേശത്തിന് ആവശ്യമായ കീഴാള അടിമമനസ്സ് പേറുന്ന വെറും ജാതിമതം.


 ജാതി ചിന്തയെഅഥവാ  ജാതിമതത്തെ ആരെങ്കിലും എന്നെങ്കിലും സനാതനം എന്ന്വിളിച്ചിരുന്നോഇന്നും വിളിക്കുമോ എന്നറിയില്ല


ജാതിചിന്തക്കപ്പുറം ഇന്ത്യൻ ജനതയുടെ ബോധത്തിൽ ഉണ്ടായിരുന്നത് ഒരുകുറെ അവ്യക്തതകൾക്കിടയിൽ ഓടിയും കിതച്ചും കഴിയേണ്ടിവന്നിരുന്ന വകയിൽ കുറെ തെറ്റായ പ്രതീക്ഷകൾ നൽകപ്പെട്ട് ചൂഷണം ചെയ്യപ്പെടാൻ കാരണമായ അന്ധവിശ്വാസങ്ങളായിരുന്നുആൾദൈവങ്ങളായിരുന്നുആൾദൈവബോധം ഉണ്ടാക്കിയെടുത്ത കുറെ ബിംബങ്ങളായിരുന്നു.


അതല്ലാതെമതം എന്ന ബോധനിലയിൽ നിന്നും മാറാൻ മാത്രം ഇവിടെയൊരു മതവിശ്വാസം ഉണ്ടായിരുന്നില്ല


ഇവിടെ ഉണ്ടായിരുന്നത് മാറാൻ പറ്റില്ലെന്ന് സ്വയം അടിയുറച്ച് വിശ്വസിച്ചഇന്നും സ്വയം അടിയുറച്ച് വിശ്വസിക്കുന്ന കീഴാള/അടിമ/അധിനിവേശ മനസ്സ് പേറുന്ന ജാതിചിന്തയും ജാതിവിശ്വാസങ്ങളും മാത്രമാണ്


പലപ്പോഴുംസനാതനമെന്നതിന് നേർവിപരീതമായപ്രാദേശികവും ഉപപ്രാദേശികവും മാത്രമായിനിലനിന്ന വിശ്വാസങ്ങളും ആചാരങ്ങളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.


മാറാൻ പറ്റുമെന്ന് തോന്നിയിരുന്നെങ്കിൽ മുഴുവനും മതം മാറിപ്പോകുന്നത്രയെ ഉണ്ടായിരുന്നുള്ളൂ ഇവിടത്തെ ജാതി കെണിച്ചലിനപ്പുറമുള്ള മതചിന്ത


ഹിന്ദുമതം എന്ന നിലക്കോ സനാതനമതം എന്ന നിലക്കോ ഒരു മതം തന്നെ ഒരുവിധത്തിലും ഇവിടെ ഉണ്ടായിരുന്നില്ല


ഹിന്ദുവെന്ന് ആരും ഇവിടെ പഴയകാലത്ത് വിളിക്കപ്പെട്ടിരുന്നുമില്ല.


ജാതീയമായ ചില പേര് വെച്ചല്ലാതെ ആരും ഇവിടെ മതപരമായി വിളിക്കപ്പെട്ടില്ല.


ശേഷം എല്ലാറ്റിനെയും കൂട്ടി മറ്റാരൊക്കെയോ ഹിന്ദു എന്ന് പേര് വിളിച്ചതും വിശേഷിപ്പിച്ചതും മാത്രംചരിത്രം


അങ്ങനെ വിളിച്ച ഹിന്ദുവിന്റെ നിർവ്വചനത്തിനുള്ളിൽ ബുദ്ധനും പാഴ്സിയും ജൈനനും സിഖും വരെവന്നു.


പേടിയും അപകർഷതയും തന്നെയായ ജാതിചിന്ത തന്നെയാണ് എല്ലാത്തരം മാറ്റങ്ങൾക്കും വിഘാതമായി നിന്നത്


എന്നത് പോലെ മതംമാറ്റത്തിനും ഇന്ത്യയിൽ വിഘാതമായി നിന്നത് പേടിയും അപകർഷതയും തന്നെയായ ജാതിചിന്ത തന്നെയാണ്.


മതംമാറ്റം എന്നത് അന്നും ഇന്നും യഥാർത്ഥത്തിൽ രാഷ്ട്രീയ പാർട്ടിയും ആഭിപ്രായവും മാറുന്നത്പോലെയേ ഉള്ളൂ.


പക്ഷേ ജാതിയെന്നത് അഭിപ്രായവും വിശ്വാസവും അല്ല


ജാതി ജന്മം കൊണ്ടുള്ള കെണിച്ചാലാണ്


ജാതിയെന്നത് മതവും അഭിപ്രായവും രാഷ്ട്രീയ പാർട്ടിയും മാറുന്നത് പോലെ മാറാൻ പറ്റാത്തതാണ്.


 സമൂഹത്തെ കാലാകാലമായി ഒരു നിലക്കും പ്രസ്തീകരിക്കാതെ നിസ്സംഗരായി നിൽക്കുമാറ് അധിനിവേശത്തിന് വിധേയമാക്കിയ മാനസികാവസ്ഥ  ജാതിചിന്ത മാത്രമാണ്


കാരണം ജാതി എന്നത് തന്നെ അധിനിവേശം പേടിപ്പിച്ച് തീർത്ത തരംതിരിവാണ്


ജാതിയിൽ വിശ്വസിച്ചുനിലകൊണ്ടു എന്ന് പറഞ്ഞാൽ തന്നെ അതിന്റെ നേരർത്ഥംഅധിനിവേശപ്പെട്ടുഅധിനിവേശത്തിന് വിധേയരായി എന്നുമാത്രമാണ്.


ജാതിയെ പോലെ തന്നെയാണ് ഇവിടെയുള്ള എല്ലാവരും മതത്തെ എടുത്തത്ജാതി കൊണ്ട് മാത്രമാണ് ഇവിടെ ഓരോരുത്തനും മതക്കാരായത്


അതിനാൽ തന്നെ ജാതി പോലെ തന്നെ മതവും മാറാൻ പറ്റാത്തതെന്ന് കരുതിക്കൊണ്ട്


മതവും വെറും ജന്മം കൊണ്ടാണെന്ന് തെറ്റായി ധരിച്ചുകൊണ്ട്


മതം വെറും അഭിപ്രായവും തെരഞ്ഞെടുപ്പും ആണെന്ന് അറിയാതെമനസ്സിലാക്കാതെ.


അല്ലാതെ സനാതനമതദർശനം മറ്റ് മതവിശ്വാസങ്ങളെ യുക്തിപരമായി ചെറുത്ത് നിന്നത് കൊണ്ടല്ലസനാതനധർമ്മം യുക്തിസഹമായി ബോധ്യപ്പെട്ട് അടിയുറച്ച് വിശ്വസിച്ചത് കൊണ്ടല്ലമറ്റ്മതങ്ങളിലേക്കുള്ള മതംമാറ്റം ഇവിടെ കുറഞ്ഞത്.


മാറാൻ പാടില്ലപറ്റില്ല എന്ന് ജാതിയുടെ കാര്യത്തിൽ ചിന്തിക്കുന്നത് പോലെ അവർ മതത്തിന്റെകാര്യത്തിലും ചിന്തിച്ചതും ഇപ്പോഴും ചിന്തിക്കുന്നതും കൊണ്ട് മാത്രമാണ് മതംമാറ്റം കുറഞ്ഞത്.


പള്ളിയിൽ കയറ്റുമെങ്കിൽ കയറുന്നത്രയേ ഇവിടത്തെ എല്ലാവർക്കും മതവിശ്വാസം ഉണ്ടായിരുന്നുള്ളു


പള്ളിയിൽ കയറാൻ പറ്റില്ലെന്ന് അവർ സാധാരണ ജാതിചിന്തയിൽ നിന്നും ചിന്തിക്കുന്നത് പോലെ ചിന്തിച്ചകന്ന് നിൽക്കാൻ കാരണമായി എന്നുമാത്രം


ആരും ഇക്കാര്യമിങ്ങനെയാണെന്നറിഞ്ഞ് ബോധപൂർവ്വം തിരുത്തിയുമില്ല.


അതിനാൽ ആരും വെറുതേ പള്ളിയിൽ കയറ്റിയില്ല എന്നത് കൊണ്ട് കൂടി അവർ മതം മാറിയില്ലപള്ളിയിൽ കയറിയില്ല.


അല്ലാതെ മാറാതിരിക്കാൻ മാത്രം ഒരു നിർബന്ധബുദ്ധിയും ന്യായവും യുക്തിയും ഉണ്ടായിരുന്നത് കൊണ്ടല്ലഅങ്ങനെയൊന്ന് അപ്പുറത്ത് നിന്ന് കിട്ടിയത് കൊണ്ടല്ല മതം മാറാതിരുന്നത്


ഇന്നും അതങ്ങനെ തന്നെ.


എല്ലാവരെയും പോലെ ജന്മം കൊണ്ട് കിട്ടിയവർക്കെ ഒരു പ്രത്യേക മതക്കാരൻ ആവാൻ പറ്റൂപള്ളിയിൽ കയറാൻപറ്റൂ എന്ന് ജാതിയിൽ ചിന്തയിൽ നിന്നെന്ന പോലെ ഓരോ മതസ്ഥരും ഇവിടെ ചിന്തിക്കാനിടവരുന്നു


ജാതിചിന്തയുടെ സ്വാധീനം മറ്റ് മതസ്ഥരിൽ വരെ അങ്ങനെയൊരു ചിന്ത എത്തിച്ചു എന്നർത്ഥം.


അല്ലാതെ മതംമാറ്റം കുറഞ്ഞത്


സനാതനം ഇന്നതാണ്സനാതനം ഇങ്ങനെയാണ് എന്ന് ഇവിടെയുള്ള ജാതിജന്മങ്ങൾ കൃത്യമായും വ്യക്തമായും ബോധ്യപ്പെട്ട് മനസ്സിലാക്കിയത് കൊണ്ടല്ല.


അങ്ങനെ ഇന്നതാണ്ഇങ്ങനെയാണ് എന്ന് പറയാനാവുന്ന വിധത്തിൽ കൃത്യതയും വ്യക്തതയുംനൽകി ബോധ്യപ്പെടുത്തുന്ന ഒരു സനാതനമതം ഇവിടെ ഉണ്ടായിരുന്നത് കൊണ്ടല്ലഇപ്പോഴും ഉള്ളത്കൊണ്ടല്ല.


അത്തരം സനാതനമതത്തിൽ ഇവിടെയുള്ളവരാരെങ്കിലും ബോദ്ധ്യത വെച്ച് അഭിമാനം കൊണ്ടത്കൊണ്ടുമല്ല.


പകരംഇന്ത്യയിൽ മതംമാറ്റം കുറഞ്ഞത്:


ശീലമായ ജാതിമനഃശാസത്രം സ്വയം പ്രതിരോധമായി മാറിയത് കൊണ്ട്.


ജാതിവ്യവസ്ഥ ഉണ്ടാക്കിയ ജാതിയെന്ന പേടിമനശ്ശാസ്ത്രം കാരണം.


ജാതിവ്യവസ്ഥ ഉണ്ടാക്കിയ ജാതിയെന്ന അപകർഷമനഃശാസ്ത്രം കാരണം.


വളരെ കുറച്ച് ജനങ്ങളുടെ കാര്യത്തിൽ മാത്രം ജാതിവ്യവസ്ഥ ഉണ്ടാക്കിയെടുത്ത ആഡംബര ഉൽകൃഷ്ട മനശ്ശാസ്ത്രം കാരണം.


 നിലക്ക് “എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലാഎന്നത് പോലെ ഒരു നിലപാട് ജാതീയതകാരണം ഇവിടെ നിലനിന്നത് കൊണ്ടുമാത്രം.


മതത്തെ ഏതോനിലക്ക് ജാതി പോലെ മാത്രം തന്നെയായിക്കണ്ട്മാറാൻ പറ്റാത്തതായി ധരിച്ചുപോയത് കൊണ്ടുമാത്രം


മാറാൻ സാധിക്കാത്ത ജാതി പോലെ മതവും മാറാൻ പറ്റില്ലെന്ന് കണിശമായും  നിലക്ക് ധരിച്ചുപോയത് കൊണ്ടുമാത്രം


ഒന്നും മനസ്സിലാവാത്ത ജനത ജാതി തന്നെയാണ് മതം എന്ന് മനസ്സിലാക്കിവെക്കാനിടയായത് കൊണ്ടുമാത്രം.


മതം വെറും ജന്മം കൊണ്ടാണെന്നും അതിനാൽ ജനിച്ചുപോയതിൽ തന്നെ കെണിഞ്ഞ് നിൽക്കുകയേ നിർവാഹമുള്ളൂ എന്നും ജനതക്ക് തോന്നിപ്പോയതിനാൽ മാത്രം.


ജാതി പോലെ മാറാൻ പാടില്ലാത്തതും പറ്റില്ലാത്തതും  മതം എന്ന് ധരിച്ചുവശാവാൻ ഇടയായത് കൊണ്ടുമാത്രം


ജാതിയിൽ ശീലിച്ചവൻ മാറ്റം പാടില്ലെന്ന് കരുതിപ്പോവുക സ്വാഭാവികമായതിനാൽ മാത്രം.


*******


ചോദ്യം വരുംഈജിപ്തും സിറിയയും ഇറാഖും യൂറോപ്യൻ രാജ്യങ്ങളും ആയത് പോലെ ഇന്ത്യ പൂർണമായും മതം മാറാതെ പിടിച്ചു നിന്നത്  സനാതനം എന്ന് കൊട്ടിഘോഷിക്കപ്പെടുന്നതിൻ്റെ കരുത്ത് കൊണ്ടാണോ


അല്ല.


ജാതീയതയും വംശീയതയും ഇല്ലാത്തപൗരോഹിത്യവും ആൾദൈവങ്ങളും ചൂഷണവും ഇല്ലാത്തഇസ്ലാമിന്റെ വിശ്വാസസംഹിതയും ഒപ്പം സമ്പൂർണ ജീവിതവ്യവസ്ഥിതിയും കണ്ട് ആകൃഷ്ടരായി മതംമാറിയതാണ് അറബ് രാജ്യങ്ങൾ മുഴുവൻ അക്കാലത്ത്.


ഇന്ത്യയിൽ അത് സംഭവിക്കാതിരുന്നത് മാറാൻ സാധിക്കാത്ത ജാതി പോലെയാണ് മതം എന്ന് ജാതീയമായി മാത്രം ചിന്തിക്കാനിടവരുന്ന ഇന്ത്യക്കാർ കരുതാനിട വന്നതിനാലാണ്ഇന്നും അങ്ങനെതന്നെ കരുതുന്നതിനാലാണ്.


********


സനാതനം എന്ന നിലക്ക് എന്തെങ്കിലും വസ്തുനിഷ്ഠമായി സാർവ്വലൗകികസാർവ്വകാലിക സ്വഭാവത്തിൽ അവതരിപ്പിക്കുന്നത് ഉണ്ടെങ്കിലും ഉണ്ടായിരുന്നെങ്കിലും അത് കുറച്ചെങ്കിലും ഇസ്ലാംമാത്രമാണ്


എല്ലാവർക്കുമായി ഒരേയൊരു പ്രാപഞ്ചികവിശ്വാസവും ഒരൊറ്റ ജീവിതവ്യവസ്ഥയും നൽകിയപൗരോഹിത്യവും പ്രാദേശികമായുണ്ടാവുന്ന അന്ധവിശ്വാസവും ചൂഷണവും ഒഴിവാക്കിയഒപ്പം ഒരുസമ്പൂർണ്ണ ജീവിതവ്യവസ്ഥിതി പ്രാപഞ്ചികവ്യവസ്ഥിതി സമ്മാനിച്ച ശക്തിയിൽ നിന്ന് മാത്രമെന്ന്ഉദ്ഘോഷിച്ച് നൽകിയ ഇസ്ലാം ഫലത്തിൽ സാർവകാലികവും സാർവത്രികവും സാർവജനീനവുംആയ ഒരു സനാതനമതം പോലെയായി.


ഒരൊറ്റ പ്രപഞ്ചംഒരൊറ്റ ദൈവംഒരൊറ്റ മനുഷ്യൻ.

No comments: