ഇയ്യിടെയായി കോമഡി ഷോയോ സ്റ്റാൻഡ് ആപ്പ് കോമഡിയോ കാണാറില്ല.
ബിജെപി മന്ത്രിമാരുടെ സംസാരം കേൾക്കാറാണ് പതിവ്.
നല്ല രസമാണ്.
ചിരിച്ചു ശ്വാസംമുട്ടും.
അവർ നിങ്ങളെ ചിരിപ്പിച്ച് ശ്വാസംമുട്ടിക്കും.
പക്ഷേ ചിരിക്കാനുള്ള പ്രതികരണപരതയും ബോധവും വേണമെന്ന് മാത്രം
ഈയടുത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് ഡൽഹി മുഖ്യമന്ത്രി പറഞ്ഞ കോമഡി:
നേതാജി സുഭാഷ് പാലസിനെ കുറിച്ച്.
പഞ്ചപാണ്ഡവന്മാർ കട്ടിൽ കാല് പോലെ മൂന്ന് എന്ന് രണ്ട് വിരൽ കാണിച്ച് പറഞ്ഞ അതേ സത്യപ്രസ്താവന.
എയർ ക്വാളിറ്റി എന്നാൽ ടെമ്പറേച്ചർ ആണെന്നും ആ ടെംപറേച്ചർ എന്തും ഉപയോഗിച്ച് അളക്കാമെന്നും കോംപാസും പോട്രാക്ടറും വെച്ച് പോലും അളക്കാമെന്നും പറഞ്ഞ തമാശ അതിനേക്കാൾ രസിച്ചു.
അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് ശരിയായി പറഞ്ഞത്പോലെ തന്നെ.
കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം.
ഇവരുടെ ബിയോളോജിക്കൽ അല്ലാതെ ജനിച്ച ഗുരു (അയ്യോ, തെറ്റിപ്പോയി. ലോകഗുരു) ഇതിനേക്കാൾ വലിയ തമാശകൾ പറഞ്ഞുകൊണ്ട് ഇതിനെക്കാൾ വലിയ ആശ്വാസം തന്നിരുന്നു.
നോട്ട് നിരോധിച്ചപ്പൾ.
നോട്ട് നിരോധിച്ചു അമ്പത് ദിവസം കഴിഞ്ഞാൽ താൻ വാഗ്ദാനം ചെയ്ത നേട്ടം കിട്ടിയില്ലെങ്കിൽ തന്നെപച്ചക്ക് കത്തിച്ചോളൂ എന്ന് പറഞ്ഞപ്പോൾ.
പതിനഞ്ച് ലക്ഷം ഓരോരുത്തന്റെയും ബാങ്ക് അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് പറഞ്ഞപ്പോൾ.
കള്ളപ്പപണം വിദേശത്ത് നിന്നും ഇവിടെ എത്തിക്കും എന്ന് പറഞ്ഞപ്പോൾ.
ഇന്ത്യൻ രൂപയുടെ മൂല്യം വർദ്ധിപ്പിക്കും എന്ന് വാഗ്ദാനം നടത്തിയപ്പോൾ.
സർവ്വോപരി നാൽപ്പത് രൂപക്ക് പെട്രോൾ തരും എന്ന വലിയ ആശ്വാസം തരുന്ന വലിയ തമാശപറഞ്ഞപ്പോൾ.
ഏറ്റവും അവസാനമല്ല, എന്നാലും ഇടക്ക്:
കാർമേഘവും റഡാറും സംബന്ധിച്ച് ചിലത് പറഞ്ഞപ്പോൾ.
കാർമേഘത്തിന്റെ മറപിടിച്ച് റഡാറിനെ പറ്റിച്ച് ശത്രുവിനെ ആക്രമിച്ച വീരകഥ പറഞ്ഞപ്പോൾ.
എ പ്ലസ് ബി ആൾ സ്ക്വയറിന്റെ തമാശ ഇതിനെക്കാളൊക്കെ രസമുള്ള തമാശയാണ്.
എണ്ണിയാൽ തീരാത്തത് ഇനിയും എത്രയെത്ര!!!
എന്നാലും നമ്മളൊന്ന് മനസ്സിലാക്കണം.
പപ്പുമാർ ഇവരൊന്നുമല്ല.
പപ്പു ആരാണെന്ന് വെച്ചാൽ, പഠിപ്പും വിവരവും പക്വതയുമുള്ള മറ്റാരൊക്കെയോ മാത്രം.
പപ്പു ആരാണെന്ന് വെച്ചാൽ, പഠിപ്പും വിവരവും പക്വതയുമുള്ള ആളുകളോട് നേർക്കുനേർസംസാരിക്കാൻ ശേഷിയുള്ള മറ്റാരൊക്കെയോ മാത്രം.
പപ്പു ആരാണെന്ന് വെച്ചാൽ, പഠിപ്പും വിവരവും പക്വതയുമുള്ള ആളുകളുടെ ചോദ്യങ്ങൾക്ക്ഉത്തരങ്ങൾ നൽകാൻ ത്രാണിയുള്ള മറ്റാരൊക്കെയോ മാത്രം.

.jpg)
No comments:
Post a Comment