നാട്ടുകാരാരെങ്കിലും അറിഞ്ഞോ?
സഞ്ചാർ സാത്തി ആപ്പ് എന്താണെന്ന്.
സഞ്ചാർ സാത്തി ആപ്പ് എന്തിനാണെന്ന്.
ഇന്ത്യ വേറൊരു നോർത്ത് കൊറിയ ആവുകയാണോ?
ആദ്യം ജനങ്ങളെ അറിയിക്കാതെ, സ്വന്തം ജനങ്ങളെ ഈ ആപ്പ് എന്താണ് എന്തിനാണ് എന്നത്ബോധ്യപ്പെടുത്താതെ, സ്വന്തം പൗരന്മാരുടെ അനുവാദം എടുക്കാതെ, പകരം ഇന്ത്യാഗവൺമെന്റ്എല്ലാ മൊബൈൽ കമ്പനികൾക്കും നേരിട്ട് നിർദ്ദേശം നൽകിയിരിക്കുന്നു:
2026 മാർച്ച് മുതൽ ഈ സഞ്ചാർ സാത്തി ആപ്പ് നിർബന്ധമായും അവരിറക്കിയ/അവരിനിയുംഇറക്കാൻ പോകുന്ന എല്ലാ മൊബൈൽ ഫോണുകളിലും ഇൻബിൾട്ടായി വെക്കണമെന്ന്, ആ നിലക്ക്നിലവിലുള്ള ഫോണുകൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന്.
ഇന്ത്യൻ പൗരനായ ഒരു മൊബൈൽ ഫോൺ ഉപഭോക്താവിനും സ്വയം ഡിലീറ്റ് ചെയ്യാൻസാധിക്കാത്തവിധം തന്നെയായിരിക്കണം ഈ ആപ്പ് ഇൻബിൾട്ടായി വെക്കേണ്ടത് എന്നുകൂടിയാണ്ഇന്ത്യാഗവണ്മെന്റ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യാഗവൺമെന്റ് ചെയ്തിരിക്കുന്നത്:
അവരുടെ പൗരന്മാരോട് ഇങ്ങനെയൊരു ആപ്പിനെ കുറിച്ച് ആദ്യമേ പറയുകയല്ല,
ഇങ്ങനെയൊരു ആപ്പ് എല്ലാ പൗരന്മാരും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് പരസ്യം നൽകിആവശ്യപ്പെടുകയല്ല.
പൗരമാരായ മൊബൈൽ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതുംചെയ്യാത്തതും വിട്ടുകൊടുക്കുകയല്ല.
ഇങ്ങനെയൊരു ആപ്പ് ഉണ്ട്, അതുകൊണ്ട് ഇന്നിന്ന ഗുണങ്ങളുണ്ട് എന്നറിയിക്കുകയല്ല,
സാധിക്കുമെങ്കിൽ ഓരോ ഇന്ത്യക്കാരനും തന്റെ മൊബൈലിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക എന്ന്അഭിപ്രായപ്പെടുകയല്ല.
ഈ വിഷയത്തിൽ ചോദ്യങ്ങളും വിസമ്മതങ്ങളും നീരസങ്ങളും അങ്ങിങ് ഉയരുമ്പോൾ മാത്രം, വേണ്ടാത്തവർക്ക് ഈ ആപ്പ് ഡിലീറ്റ് ചെയ്യാം എന്ന ഒരു വിശദീകരണം ഏതോ ഭാഗത്ത് നിന്ന്പറഞ്ഞുകേൾക്കുന്നു. അക്കാര്യം അതുപോലെ ഔദ്യോഗികഭാഷ്യമായി വ്യക്തമായുംകേൾക്കുന്നുമില്ല.
കമ്പനി മൊബൈൽ ഫോൺ സെറ്റ് ചെയ്യുന്നത് ഈ ആപ്പ് ഡിലീറ്റ് ചെയ്യാൻ സാധിക്കാത്തനിലയ്ക്കാണെങ്കിൽ പൗരന്മാർക്ക് (അതുതന്നെയും പൗരൻമാർ ഇക്കാര്യത്തെ കുറിച്ച്ബോധവാന്മാരാണെങ്കിൽ മാത്രം) അതെങ്ങിനെ ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും അറിയില്ല.
നമ്മുടെ സുരക്ഷക്കാണ് എന്നൊരു വാദം ഇതിന്റെ കൂടെ സർക്കാർ വിശദീകരണമായിവെക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു വാദം വെച്ചിട്ടാണ് ഈ ആപ്പ് ഫോണിനുള്ളിൽ വെക്കാൻനിർദ്ദേശം കൊടുക്കുന്നതെങ്കിൽ, കമ്പനികൾക്ക് നിർദ്ദേശം നൽകുന്നതിന് മുൻപ് ഈ ആപ്പിനെകുറിച്ച് അറിയിക്കേണ്ടത് സ്വന്തം പൗരന്മാരെ തന്നെയായിരുന്നില്ലേ?
ഈ ആപ്പ് വഴി പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിച്ചുകയറാനുള്ള ഒരു പദ്ധതിഒളിച്ചുകടത്തുന്നുണ്ടോ എന്നൊരു സംശയം അതുകൊണ്ട് തന്നെ ആരിലും നിഴലിട്ടുപോകും.
ജോർജ് ഒർവലിന്റെ 1984 എന്ന പുസ്തകവും ആ പുസ്തകം വരച്ചുകാട്ടിയ പേടിപ്പിക്കുന്ന രാജ്യവുംരാജ്യഭരണവും ഓർമ്മവരുന്നു.
1984 എന്ന പുസ്തകത്തിലെ രാജ്യമാവാനുള്ള ദിശയിലേക്ക് രാജ്യം വല്ലവിധേനയും പലവിധവേഷംകെട്ടുകളിലൂടെ നടന്നടുക്കുന്നുവോ എന്ന് ന്യായമായും തോന്നിപ്പോകും.
വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും രാജ്യത്തിന്റെ ചാരക്കണ്ണുകളിൽ മാത്രം വസിക്കേണ്ടസംഗതികളാവണം എന്ന വിതാനത്തിലേക്ക് രാജ്യം ധൃതിപിടിച്ച് നടന്നടുക്കുന്നത് പോലെ.
രാജ്യം എന്നത് കണ്ണുരുട്ടി പേടിപ്പിക്കുന്ന, വെറും ഭീകരതയായി പിന്തുടരുന്ന, പിശാച് പോലെയാകുന്നഒരു വല്ലാത്ത ദുരന്താവസ്ഥയിലേക്ക് എളുപ്പം നടന്നടുക്കുന്നത് പോലെ.
പുലിക്ക് ഇരയാവാൻ മാത്രം താനെന്നറിയാതെ പുലിയുടെ മുകളിലിരുന്ന് സന്തോഷിക്കുന്നവിഡ്ഢിയെപ്പോലെ ഓരോ പൗരനും ആയി മാറുന്നത് പോലെ.
രാജ്യം ഭരിക്കുന്നവരെ കുറിച്ചുള്ള ധാരണയിലും സമീപനത്തിലും നാം അകപ്പെട്ടിട്ടുള്ളത് അപകടംമനസ്സിലാക്കാതെ മാജിക്കുകാരനെ പിന്തുടർന്ന് ആ മാജിക്കുകാരന്റെ ചതിയിൽ വീഴുന്നകുഞ്ഞുകുട്ടിയെ പോലെയോ?
നമ്മൾ ചെയ്യുന്നതും പറയുന്നതും ഒക്കെ ചോരകുടിക്കുന്ന വലിയേട്ടൻ ചാരക്കണ്ണുകൾക്ക്ചോർത്തിയെടുക്കാൻ അധികാരമുണ്ടെന്ന അവസ്ഥയിലേക്ക് നാം നമ്മെ സമഗ്രാധിപത്യസ്വേച്ഛാധിപത്യ മനോഭാവത്തിന് തീറെഴുതിക്കൊടുക്കുകയോ?
ജനാധിപത്യം, സ്വാതന്ത്ര്യം എന്നതൊക്കെ ഇനിയങ്ങോട്ട് വെറും വെറുതെ മുളക് ചാക്കിന്മേൽപഞ്ചസാര എന്നെഴുതിവെക്കുന്നത് പോലെ പേര് മാത്രമായി മാത്രം കൊണ്ടുനടക്കാനുള്ളതാവുമോഎന്നൊരു പേടി?
അൽഭുതപ്പെടുത്തുന്നത് ഇവിടത്തെ ജനങ്ങളുടെ മനോഗതി കാണുമ്പോഴാണ്.
ഇവിടെ ആർക്കും ഒന്നും വിഷയമല്ല.
ഇവിടെയാർക്കും എന്താണ് , എന്തിനാണ് എന്ന ചോദ്യവും വേണ്ട, ഉത്തരവും വേണ്ട.
ആർക്കും ഒന്നും അറിയേണ്ട.
എല്ലാവരും കേൾക്കുന്ന മാത്രയിൽ അനുസരിക്കും.
ഇവിടെ വേണ്ട ഏക ചോദ്യവും ഉത്തരവും മുസ്ലിംവിരോധം വർദ്ധിപ്പിക്കാൻ മാത്രം.
മുസ്ലിംവിരോധ രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്ക് വയറുനിറക്കാൻ ഒന്നും വേണ്ട.
മുസ്ലിംവിരോധ രാഷ്ട്രീയത്തിനപ്പുറം എന്തില്ലേലും എന്തുണ്ടായാലും ആർക്കും ഒന്നും പ്രശ്നമല്ല, വിഷയമല്ല.
എന്തും കേട്ടപാടേ വിശ്വസിച്ച് അനുസരിക്കുകയും, ഭീരുക്കളെ പോലെ അധിനിവേശ മനസ്സ്പേറിനടക്കുകയും തന്നെ ഈ ജനത.
ഫാസിസ്റ്റ് രാഷ്ട്രീയത്തിന് പറ്റിയ കൈമുതൽ ഈ അലസ-നിസ്സംഗ-അന്ധവിശ്വാസ ജനത.
പേടി മാത്രമായ, ചോദ്യം ചെയ്യാത്ത വിധേയത്വം മാത്രമായ അനുസരണത്തെ ഭാരതീയത, സനാതനംഎന്നൊക്കെ സുന്ദരമായ പേര് നൽകി കാൽപനികവൽക്കരിക്കുക മാത്രം ഇവിടെയുള്ള ഏക ജോലി.
ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം അധിനിവേശപ്പെട്ട അതേ മനസ്സ് തന്നെ സൂക്ഷിക്കുന്ന ഈജനതക്ക് അതുകൊണ്ട് തന്നെ ചോദ്യമില്ല, ഉത്തരം വേണ്ട.
നോട്ട് നിരോധനമായാലും, വോട്ട് കളവായാലും, വോട്ടവകാശം ഇല്ലാതായാലും, ഇപ്പോൾആലോചിക്കുന്ന ഈ സഞ്ചാർ സാത്തി നടപ്പാക്കിയാലും.
പ്രതികരിക്കാൻ ഈ ജനതക്ക് അറിയില്ല, ശേഷിയില്ല, മനസ്സില്ല.
പ്രതികരിക്കാനുള്ള ശേഷിയില്ലായ്മയെ, അറിവില്ലായ്മയെ സന്യാസം എന്ന സുന്ദരൻ മടിയൻ പേര്കൊണ്ട് കൂടി പൊതിയും ഈ ജനത.
എന്നുവെച്ചാൽ, ഈ ജനത എന്തും വിശ്വസിക്കും. അത്ര തന്നെ.
അങ്ങനെ എന്തും വിശ്വസിക്കും എന്നതും രാഷ്ട്രീയ നേതൃത്വത്തിന് അവരെ എങ്ങനെയും ചൂഷണംചെയ്യാനുള്ള വേറൊരു വഴി.
സഞ്ചാർ സാത്തി എന്ന ആപ്പ് വ്യക്തികളുടെ സ്വകാര്യതയെ നശിപ്പിക്കുന്നതാണോ, വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതകളിലേക്കും ഇരച്ചുകയറുന്നതാണോ?
അറിയില്ല.
വെറും ചാരക്കണ്ണാണോ എന്ന് സംശയിക്കാവുന്ന ഈ (സഞ്ചാർ സാത്തി എന്ന) പദ്ധതി ഇപ്പോൾകാര്യമായും വിഷയമാക്കിയിരിക്കുന്നത് ആപ്പിൾ എന്ന കമ്പനിയാണ്.
ഈ സഞ്ചാർ സാത്തി ആപ്പ് തങ്ങളുണ്ടാക്കുന്ന മൊബൈൽ ഫോണിൽ കുത്തിത്തീരുകാൻ പറ്റില്ല, അതിന് സമ്മതിക്കില്ല എന്ന് ആപ്പിൾ കമ്പനി എതിർത്തുപറഞ്ഞിരിക്കുകയാണ്.
സ്വകാര്യതയെ ഭഞ്ജിക്കുംവിധം, വ്യക്തിസ്വാതന്ത്ര്യത്തിൽ കത്തിവെക്കുന്ന ഒന്നും സാധ്യമല്ലെന്ന്.
സ്വകാര്യതയെ ഭഞ്ജിക്കും, വ്യക്തിസ്വാതന്ത്ര്യത്തിൽ കത്തിവെക്കും എന്ന ഒരൊറ്റക്കാരണം വെച്ച്(എല്ലാറ്റിലും മുന്നിട്ട് നിൽക്കുന്ന ആപ്പിൾ ഫോൺ, മത്സരവും സ്വന്തം ലാഭവും കച്ചവടവും വരെവിഷയമല്ലെന്ന് വരുത്തുംവിധം) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ പൂർണമായും നടപ്പാക്കാൻമടിച്ചുനിൽക്കുന്നവരാണ്.
വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും പ്രാധാന്യം നൽകുന്നുവെന്നത് ആപ്പിളിന്റെ മുഖമുദ്രയാണ്.
വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരിക്കാൻ പറഞ്ഞാൽകിടന്നുകൊടുക്കാത്ത കമ്പനിയായത് കൊണ്ടാണ് സഞ്ചാർ സാത്തി നടപ്പാക്കാൻ ആപ്പിളിന്വിസമ്മതിക്കേണ്ടിവരുന്നത്.
ഉപഭോക്താക്കളായ ഇന്ത്യൻ പൗരന്മാർക്ക് ഈ ആപ്പ് ഒരുവിധേനയും ഡിലീറ്റ് ചെയ്യാൻസാധിക്കാത്തവിധത്തിൽ മൊബൈലിൽ ഇൻബിൽറ്റ് ആയി വെക്കണം എന്ന്നിഷ്കർഷിച്ചുകൊണ്ടുള്ള ഇന്ത്യൻ നിർദ്ദേശം അതുകൊണ്ടുതന്നെ ആപ്പിൾ തള്ളിയിരിക്കുന്നു.

.jpg)
No comments:
Post a Comment