ബംഗ്ലാദേശിൽ കലാപങ്ങൾ ഉണ്ടാവുന്നതിന് പിന്നിൽ ആര്?
ബംഗ്ലാദേശിനെ ഇക്കാലമത്രയും പാവയായി കൊണ്ടുനടന്ന മറ്റേതെങ്കിലും രാജ്യമാണോ ബംഗ്ലാദേശിൽ കലാപങ്ങൾ ഉണ്ടാവുന്നതിന് പിന്നിൽ?
ബംഗ്ലാദേശിനെയും അവിടത്തെ ഭരണകൂടത്തെയും പാവയായി കൊണ്ടുനടന്ന മറ്റ് രാജ്യങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളും അജണ്ടകളും നടക്കാത്തതാണോ ബംഗ്ലാദേശിനെ ഇപ്പോൾ ഒന്നുകൂടിആരെങ്കിലും പുറമെനിന്ന് അസ്ഥിരമാക്കുന്നതിന്റെ കാരണം?
ഹസീനയുടെ പാവസർക്കാരിനെ ജനകീയ മുന്നേറ്റത്തിലൂടെ വീഴ്ത്തുന്നതിൽ നേതൃത്വം കൊടുത്തവരെ കൃത്യമായി ഒന്നൊന്നായി ലക്ഷ്യം വെച്ച് അജ്ഞാതമായി കൊല്ലുന്നതാര്?
ഹസീനയെ വല്ലാതെ ആവശ്യമുള്ള, ഹസീനയോട് വല്ലാതെ സ്നേഹമുള്ള മറ്റ് രാജ്യങ്ങൾക്ക് ഇങ്ങനെ അജ്ഞാതമായി കൊല്ലുന്നതിൽ എത്ര പങ്കുണ്ടാവുമെന്ന് ആരറിഞ്ഞു?
ആർക്കും അറിയില്ല.
വെറും വെറുതേ തെളിവില്ലാതെ ആരോപിക്കാനും പറ്റില്ല.
ഇത്തരം സംഗതികളിൽ ആർക്കും തെളിവ് കിട്ടുകയുമില്ല.
ആകയാൽ അറിയുകയും സാധിക്കുകയും: സ്വന്തം രാജ്യത്ത് ഉണ്ടാവുന്ന എന്തിനും ഏതിനും സെലക്റ്റീവായി മറ്റുചില രാജ്യങ്ങളുടെ മേൽ കുറ്റമാരോപിക്കുക
എന്ത് എവിടെ നടന്നാലും അങ്ങനെ ആരോപിക്കുന്നത് ഏതൊരു രാജ്യത്തിനും നടത്താവുന്ന വലിയൊരു രാഷ്ട്രീയതന്ത്രം.
പക്ഷേ, മറ്റുരാജ്യങ്ങളിൽ ആരൊക്കെയോ നട്ടുനനച്ച് വളർത്തിയെടുക്കുന്ന അസ്ഥിരതയെയും കലാപങ്ങളെയും അതേ രാജ്യമോ മറ്റേതെങ്കിലും രാജ്യമോ അവിടത്തെ മുഖ്യരാഷ്ട്രീയ പാർട്ടിയോആഭ്യന്തരരാഷ്ട്രീയത്തിനും ആഭ്യന്തരമായുണ്ടാക്കേണ്ട വെറുപ്പിനും വിഭജനത്തിനും വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് ഒരേസമയം കൊല്ലുന്നത്, നേടുന്നത് എന്നുമാത്രം പറയാം.
മറ്റൊരു നാട്ടിൽ അവരുദ്ദേശിക്കുന്ന വിധം അസ്ഥിരത ഉണ്ടാക്കി, അത് തികഞ്ഞ മതവെറിയാണെന്ന് സ്വന്തം നാട്ടിൽ വരുത്തി, രണ്ടിടത്തും ഒരുപോലെ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമം.
അങ്ങനെ മീൻപിടിക്കുന്നതിന് പുറമെ സ്വന്തം നാട്ടിൽ പിന്നെയും പിന്നെയും വർഗ്ഗീയധ്രുവീകരണം, വെറുപ്പ്, വിഭജനം എന്നിവ യഥേഷ്ടം കൃഷിചെയ്യുക.
അന്താരാഷ്ട്ര നയപരിപാടികൾ പോലും ആഭ്യന്തരമായ വെറുപ്പിനും വിഭജനത്തിനും വേണ്ടി ഉണ്ടാക്കുന്നവരുണ്ടെങ്കിൽ അവരുടെ കാര്യത്തിൽ ആർക്കും മറുത്തൊന്ന് പറയാൻ സാധിക്കില്ല.
നിസ്സഹായമായി നോക്കിനിൽക്കുക മാത്രമല്ലാതെ.
******
അത്തരക്കാർ ഏതൊക്കെയോ ചിത്രങ്ങൾ എവിടെനിന്നൊക്കെയോ എടുത്ത് തങ്ങൾ ഉദ്ദേശിക്കുന്നത് പോലുള്ള മാറ്റങ്ങൾ വരുത്തി തലക്കെട്ടുകൾ കൊടുത്ത് എന്തൊക്കെയോ പ്രചരിപ്പിക്കും.
അങ്ങനെതന്നെയാണല്ലോ അത്തരക്കാർ കാലാകാലങ്ങളായി കലാപങ്ങൾ അഴിച്ചുവിട്ടതും ബോംബുകൾ പൊട്ടിച്ചതും അധികാരത്തിലേക്കുള്ള വഴിയുണ്ടാക്കിയതും ഇപ്പോൾ അധികാരംനിലനിർത്തുന്നതും?
രാജ്യസ്നേഹം എന്ന പേരിൽ ശുദ്ധരാജ്യദ്രോഹം നടത്തുന്നവർ ഏതെങ്കിലും രാജ്യം ഭരിക്കാനിടവന്നാൽ സംഗതികൾ അങ്ങനെയേ ആവൂ.
********
സ്വന്തം നാട്ടിൽ നടത്തുന്ന, നടത്തേണ്ട തെമ്മാടിത്തരങ്ങൾക്ക് അയൽരാജ്യങ്ങളിലെ ഇല്ലാക്കഥകൾ ന്യായമാക്കും അത്തരം കള്ളന്മാർ, കൊടുംവഞ്ചകർ.
*******
ഏതോ നാട്ടുകാരനെന്ന പേരിൽ സ്വന്തം രാജ്യനിവാസിയെ വരെ തല്ലിക്കൊല്ലുന്ന പക്കാകുറ്റവാളികളെ അവർ വളർത്തിയെടുക്കും.
ദേശസ്നേഹമെന്ന പേരിൽ വെറും കുറ്റവാളിമനസ്സുകളെ, കുറെ കുറ്റവാളികളെ, ശുദ്ധരാജ്യദ്രോഹത്തെ അവർ വളർത്തും.
********
ഏതൊരു രാജ്യവും ഭരിക്കുന്ന പാർട്ടി ഒരു വർഗ്ഗീയപാർട്ടി മാത്രമാണെങ്കിൽ അവർക്ക് വേണ്ടത് വെറുംകുറ്റവാളികളെ, തെമ്മാടികളെ.
കളവും തെമ്മാടിത്തവും കുറ്റവും അവർക്ക് ധർമ്മം
പള്ളികളും അമ്പലങ്ങളും പൊളിക്കാനും ആൾക്കൂട്ട വിചാരണകളും കൊലപാതകങ്ങളും നടത്താനും കലാപങ്ങൾ അഴിച്ചുവിടാനും ആ വഴിയിൽ മാത്രം അധികാരം നേടാനും നിലനിർത്താനും അവർക്ക് അതല്ലാതെ വേറെന്ത് വഴി?
അല്ലാത്ത ഒരാദർശമോ ആശയമോ പ്രത്യേശാസ്ത്രമോ ഇല്ലാത്ത ഏതൊരു രാജ്യത്തെയും അത്തരത്തിലുള്ള പാർട്ടിക്ക് ഇങ്ങനെയല്ലാത്ത വേറെന്ത് വഴി?

.jpg)
No comments:
Post a Comment