മനുഷ്യൻ വഞ്ചിക്കുന്നു.
ആരെ?
മനുഷ്യരെ.
മനുഷ്യൻ യുദ്ധം ചെയ്യുന്നു.
ആർക്കെതിരെ?
മാഷ്യർക്കെതിരെ.
മനുഷ്യൻ അഹങ്കരിക്കുന്നു.
ആരുടെ മുമ്പിൽ?
മനുഷ്യന്റെ മുന്നിൽ.
മനുഷ്യൻ പരിഹസിക്കുന്നു.
ആരെ?
മനുഷ്യനെ.
മനുഷ്യൻ വിൽക്കുന്നു.
ആർക്ക്?
മനുഷ്യർക്ക്.
മനുഷ്യൻ വാങ്ങുന്നു.
ആരിൽ നിന്ന്?
മനുഷ്യരിൽ നിന്ന്.
മനുഷ്യൻ ലാഭമുണ്ടാക്കുന്നു.
ആരിൽ നിന്ന്?
മനുഷ്യരിൽ നിന്ന്.
മനുഷ്യൻ നഷ്ടപ്പെടുന്നു.
ആരെക്കൊണ്ട്?
മനുഷ്യരെക്കൊണ്ട്.
മനുഷ്യൻ തോല്പിക്കുന്നു.
ആരെ?
മനുഷ്യരെ.
മനുഷ്യൻ ജയിക്കുന്നു.
ആർക്കെതിരെ?
മനുഷ്യർക്കെതിരെ.

.jpg)
No comments:
Post a Comment