ബിജെപിയിൽ വിശ്വസിക്കുന്നവൻ ബിജെപിക്കാരനും…..
കമ്യൂണിസത്തിൽ വിശ്വസിക്കുന്നവൻ കമ്യൂണിസ്റ്റ്കാരനും……
കോൺഗ്രസിൽ വിശ്വസിക്കുന്നവൻ കോൺഗ്രസുകാരനും…..
ആകുന്നത് പോലെയാണ് മുസ്ലീമും.
ഇസ്ലാമിൽ വിശ്വസിച്ച് സമർപ്പിക്കുന്നവൻ മുസ്ലിം.
അത്രയേ ഉള്ളൂ.
മേല്പറഞ്ഞ പാർട്ടികളും ഇസ്ലാമും തമ്മിലുള്ള ഏക വ്യത്യാസം:
ഇസ്ലാം മേല്പറഞ്ഞവയെക്കാളൊക്കെ സമഗ്രമായി സമ്പൂർണമായി വഴിനടത്തി സംസാരിക്കുന്നപ്രത്യേശാസ്ത്രമാണ് എന്നതാണ്.
ഭൗതികമായത് സമഗ്രമായും സമ്പൂർണ്ണമായും കൈകാര്യം ചെയ്യുന്ന പ്രത്യേശാസ്ത്രമാണ് ഇസ്ലാംഎന്നതിനൊപ്പം മേൽപ്പറഞ്ഞ പാർട്ടികൾക്കില്ലാത്ത ഒരുകുറെ കാര്യങ്ങൾ ഇസ്ലാമിനുണ്ട്.
ഇസ്ലാമിന് കൃത്യമായും ശരി തെറ്റുകൾ ഉണ്ട്.
ഇസ്ലാമിന് ശരിതെറ്റുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്.
ഇസ്ലാം ഭൗതിക വിഷയങ്ങളിൽ മുഴുവൻ നിയമങ്ങളും മാർഗ്ഗദർശനങ്ങളും നൽകുന്നതിനൊപ്പംദൈവവിശ്വാസവും പരലോകവിശ്വാസവും നൽകി മനുഷ്യജീവിതത്തിന് ഉദ്ദേശവും അർത്ഥവുംലക്ഷ്യവും നൽകുന്ന പ്രത്യേശാസ്ത്രവും കൂടിയാണ് ഇസ്ലാം.
മേല്പറഞ്ഞ പാർട്ടികളിൽ നിന്നും കാര്യമായും വേറൊരു വ്യത്യാസത്തോടെ ഇസ്ലാമും മുസ്ലിംകളുംനിലകൊള്ളുന്നു:
മേൽപ്പറഞ്ഞ പാർട്ടികളും പാർട്ടിക്കാരും ചെയ്യുന്ന കളവും തെമ്മാടിത്തവും അവ വെച്ചുള്ളഅധികാര-സമ്പത്ത് നേട്ടവും ഇസ്ലാമിനും മുസ്ലിംകൾക്കും സാധിക്കില്ല.
ഇസ്ലാമിന് സാധിക്കുക ആശയപരമായ യുദ്ധം മാത്രം. ആശയ വിപ്ലവം മാത്രം.
ഇസ്ലാമിന് സാധിക്കുക മനുഷ്യന് മുഴുവൻ വിഷയങ്ങളിലും പരിഹാരം നൽകി അവനെവരിഞ്ഞുമുറുക്കുന്ന മുഴുവൻ ചങ്ങലകളിൽ നിന്നും വിധേയത്വങ്ങളിൽ നിന്നും പേടികളിൽ നിന്നുംമോചിപ്പിക്കുക എന്നത് മാത്രം.
അതുകൊണ്ട് മാത്രമാണ് ആയുധങ്ങളും കളവും തെമ്മാടിത്തവും മാത്രം വെച്ച് കളിക്കുന്നകളികൾക്കിടയിൽ ഇസ്ലാമിനും മുസ്ലിംകൾക്കും ഒന്നും സാധിക്കാതെ പതുങ്ങിയിരിക്കേണ്ടിവരുന്നത്.

.jpg)
No comments:
Post a Comment