Friday, February 27, 2026

രാജ്യസ്നേഹവും ഭാരത് മാതാ കീ ജയും എന്നാൽ അമേരിക്കയെ അനുസരിക്കലാണോ?

 മോഹൻ ഭഗവത് പറഞ്ഞത് കേട്ടിരുന്നോ


സത്യമല്ല പ്രധാനംശക്തിയാണ്”. 


അതേഅധികാരത്തിന് വേണ്ടി എല്ലാ കളവുകളും തെണ്ടിത്തരങ്ങളും നിങ്ങൾ നടത്തിയെന്നർത്ഥം.


********


രാജ്യത്തെ കളങ്കപ്പെടുത്തുന്ന പണി എന്താണെന്നറിയുമോ


മോദിക്ക് ഉത്തരം നൽകാൻ പറ്റാത്ത ചോദ്യങ്ങൾ ചോദിക്കൽ.


*********


ഒന്നും മനസ്സിലാവാത്ത ജനതയും അവരെ പൊട്ടന്മാരാക്കുന്ന കാട്ടുകള്ളന്മാരായരാഷ്ട്രീയനേതൃത്വവും.  


ജനാധിപത്യം ജയിക്കാൻ വേറെന്ത് വേണം?


*********


വലതുപക്ഷ ഫാസിസ്റ്റ് പാർട്ടി അണികളുടെ ജീവിതത്തിന് ലക്ഷ്യവും അർത്ഥവും ഉണ്ട്


എന്താണത്


മുസ്ലിംകളെ വെറുക്കുകഅത് കഴിഞ്ഞാൽ 


പിന്നെ


ആത്മഹത്യ ചെയ്യുക.


*********


കേരള സ്റ്റോറി എന്ന ഫേക്ക് സിനിമ ഉണ്ടാക്കേണ്ടിവന്നവരോട് എപ്സ്റ്റീൻ സ്റ്റോറി എന്ന ഒറിജിനൽസിനിമ ഉണ്ടാക്കാൻ പറയൂ


പൊറോട്ടയും ബീഫും സമ്മാനം നൽകാം.


*******


എന്തുകൊണ്ടൊക്കെയോ ഒരാൾ പ്രധാനമന്ത്രിയായിരിക്കാം


പക്ഷേ ഏതുനിലക്കും ബഹുമാനിക്കാൻ മാത്രമുള്ള ആളായി തോന്നിയിട്ടില്ല


അതുകൊണ്ട് തന്നെ “ജീ” എന്ന് കൂട്ടിവിളിക്കാനും തോന്നിയിട്ടില്ല.


********


രൂപയുടെ മൂല്യം കുറയുന്നുപെട്രോളിന്റെയും ഒപ്പം സർവ്വതിന്റെയും വിലകൂടുന്നു


വിടുവായിത്തം കേട്ട് ഒരാളെ പ്രധാനമന്ത്രിയാക്കിയതിന്റെ ദുരന്തം


മതവെറി ഒരാശ്വാസം.


********


നികുതി കൂട്ടിയ ട്രമ്പിനെ അമേരിക്കൻ സുപ്രിംകോടതി തടഞ്ഞു


അമേരിക്കൻ ഉൽപന്നങ്ങൾക്ക് നികുതി ഒട്ടും വേണ്ടെന്ന് വെച്ച കാര്യം കേട്ടറിഞ്ഞ് പോലുമില്ലഇവിടത്തെ സുപ്രിംകോടതി.


********


ഇന്ത്യക്ക് ഒരു പ്രധാനമന്ത്രിയുടെ ആവശ്യമുണ്ടോ


അമേരിക്കൻ പ്രസിഡൻ്റ് പോരേ


ഇന്ത്യക്ക് ഇന്ത്യയുടേതായ ഒരു ഭരണകൂടം ആവശ്യമുണ്ടോ


അമേരിക്കൻ ഭരണകൂടം പോരേ?


*********


പകരം ആര്ഏത് പാർട്ടി എന്നൊന്നും മനസ്സിലാവുന്നില്ല


പക്ഷേ മനസ്സിലാവുന്ന ഒന്നുണ്ട്


ഇപ്പോൾ രാജ്യം ഭരിക്കുന്നവർ അക്രമികളാണ്അപകടകാരികളാണ്നാടിനെ നശിപ്പിക്കുന്നവരാണ്.


**********


പൊട്ടിക്കുന്നതും കലാപങ്ങൾ ഉണ്ടാക്കുന്നതും തൽപ്പര ഭരണകൂട പാർട്ടിയുടെഅവാന്തരവിഭാഗങ്ങൾ


ആരോപിക്കുന്നത് മുസ്ലിംകളുടെ മേൽ


എന്ത് ചെയ്യാം?


*********


ചീത്ത പറയാൻ വലതുപക്ഷ ഫാസിസ്റ്റുകൾക്ക് അവർക്ക് വീണുകിട്ടിയ അധികാരംധൈര്യംകൊടുത്തു എന്നതാണ്  കാലത്തിലെ പ്രധാന വ്യത്യാസം.


********


ഉളുപ്പില്ലാത്തവനും വായാടി മാത്രമായവനും രാജിവെക്കുകയൊന്നുമില്ല.


നിനക്ക് നാണമില്ലെങ്കിൽ (ഉളുപ്പില്ലെങ്കിൽ), തോന്നും പോലെ എന്തെങ്കിലും ചെയ്യ്” (ഹദീസ്)


**********


ഒന്നുകിൽ കൂടെ


അല്ലെങ്കിൽ ഇല്ല


അടിയന്തരാവസ്ഥയേക്കാൾ വലിയ അടിയന്തരാവസ്ഥയാണ് നാട്ടിൽ


പക്ഷെ പ്രഖ്യാപിക്കാതെ


കൂടെയല്ലാത്തവരെ ഉന്നംവെച്ച് കൈകാകാര്യം ചെയ്യുന്നു.


*********


Epsteen files: മോദിക്ക് കിട്ടിയ, ട്രംപിന് കിട്ടാത്ത ഒരേയൊരു ഭാഗ്യം


വിവരംകെട്ടഒന്നിനും കൊള്ളാത്തപ്രതികരിക്കാനറിയാത്ത ജനത.


********


അമേരിക്കൻ ഇറക്കുമതിക്ക് നികുതി വേണ്ടെന്ന് വെക്കുന്നതും ഇന്ത്യൻ കയറ്റുമതിക്ക് നികുതിവല്ലാതെ കൂട്ടുന്നതുമാണോ രാജ്യസ്നേഹവും ഭാരത് മാതാ കീ ജയും?


*********


രാജ്യസ്നേഹവും ഭാരത് മാതാ കീ ജയും എന്നാൽ അമേരിക്ക പറയുന്നിടത്ത് നിന്ന് മാത്രം പെട്രോൾവാങ്ങൂന്നതും അമേരിക്ക പറയാത്തിടത്ത് നിന്ന് പെട്രോൾ വാങ്ങാത്തതുമാണോ?


*********


ഇന്ത്യ കണ്ടുപഠിക്കണം


ഇറാനാണ് താരം


വീമ്പിളക്കി നാണക്കേട് തിന്നുന്നു എട്ടുകാലിമമ്മൂഞ്ഞ് അമേരിക്ക


എന്തെങ്കിലും ചെയ്തെന്നുവരുത്താതെ തിരിച്ചുപോകാനാവാതെ.


*********


എന്തിന് പ്രവൃത്തിക്കാത്തത് പറയുന്നു?” (ഖുർആൻ). 


ആറ്റംബോംബുകൾ ഉണ്ടാക്കിയഇസ്രായേലിനെക്കൊണ്ട് ഉണ്ടാക്കിപ്പിച്ച ഒരു രാജ്യം എന്തിന്ഇറാനോട് പാടില്ലെന്ന് പറയുന്നു?


*********

No comments: