ഇസ്ലാം പൊളിറ്റിക്കൽ ആശയം കൂടിയാവുന്നത് വലിയ പാപമാണോ?
അത് ഇസ്ലാമിന്റെ മാത്രം പ്രത്യേകതയല്ലേ?
ഇസ്ലാം മനുഷ്യനെ എല്ലാ അർത്ഥത്തിലും മോചിപ്പിക്കാൻ വന്ന വിശ്വാസ-ആദർശ-പ്രത്യേശാസ്ത്രമതമാണ്.
ആത്മീയമായി മാത്രമല്ല, ആത്മീയതയെ ഭൗതികതയിൽ നിന്ന് വേർപ്പെടുത്തി വഞ്ചിച്ചല്ല ഇസ്ലാംമോചനം നൽകുന്നത്.
പകരം, ജീവിതതത്തിന്റെ സമസ്ത ഭൗതിക മേഖലകളും ആത്മീയം തന്നെയെന്ന്, എല്ലാ ആത്മീയവുംഭൗതികം കൂടിയാണെന്ന് വരുത്തിയാണ് ഇസ്ലാം മോചനം നൽകുന്നത്.
രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ മോചനം നൽകുന്നആത്മീയ-ഭൗതിക-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രത്യേശാസ്ത്രം നൽകിയാണ് ഇസ്ലാം മനുഷ്യന്പൂർണ്ണമോചനം നൽകുന്നത്.
അതുകൊണ്ട് തന്നെ ഇസ്ലാം സാമ്പത്തിക-സാമൂഹ്യ-കുടുംബ പദ്ധതി കൂടി അവതരിപ്പിക്കുന്നപ്രത്യേശാസ്ത്രമാകുന്നത് വലിയ പാപമല്ല.
അതും ഇസ്ലാമിന്റെ മാത്രം പ്രത്യേകതയല്ലേ?
ഇസ്ലാം എല്ലാം അടങ്ങുന്ന, എല്ലാം ഒരിടത്ത് കിട്ടുന്ന, എല്ലാറ്റിനും ഒരൊറ്റ ഒന്നിൽ പരിഹാരം നൽകുന്നഒരു ഹൈപ്പർമാർക്കറ്റ് മതവും പ്രത്യേശാസ്ത്രവും ആണ്.
അത് തന്നെയാണ്, അതുകൊണ്ട് തന്നെയാണ് അൽപൻമാരായ, കളവും തരികിടകളും മാത്രം കളിച്ച്ജനങ്ങളെ പറ്റിച്ച് ചൂഷണം ചെയ്ത് അധികാരവും സമ്പത്തും മാത്രം ലക്ഷ്യമാക്കുന്നസംഘടനകൾക്കും പുരോഹിതർക്കുംരാഷ്ട്രീയ-അധികാര-സാമ്രാജ്യത്വ-സ്വാർത്ഥ-നിക്ഷിപ്തതാല്പര്യ തെമ്മാടികൾക്കും ഇസ്ലാമിനെവല്ലാതെ പേടിയാവുന്നതും.
ഇസ്ലാം ഭണ്ഡാരപ്പെട്ടി നിറക്കാനുദ്ദേശിക്കുന്ന മതമല്ല.
ഇസ്ലാം പുരോഹിതന്മാരെ തീറ്റിപ്പോറ്റുന്ന വെറുമൊരു വിശ്വാസ-ആചാര-അനുഷ്ഠാന മതമല്ല.
എന്നത് ഇസ്ലാമിന്റെ പ്രത്യേകതയും വ്യത്യസ്തതയും തന്നെയാണ്.
ഇസ്ലാം ജീവിതത്തിൽ മുച്ചൂടും സ്വാധീനിക്കുന്ന, എല്ലാത്തരം ചൂഷണസാധ്യതകളിൽ നിന്നുംവിധേയത്വങ്ങളിൽ നിന്നും പേടികളിൽ നിന്നും മനുഷ്യന് വിടുതിനൽകുന്ന ജീവിതദർശനവുംജീവിതപദ്ധതിയുമാണ്.

.jpg)
No comments:
Post a Comment