ഭരണഘടന ആദ്യവും അവസാനവും ആണ്. ഏതൊരു രാജ്യത്തിനും.
അതുപോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും എന്നത്. രാജ്യത്തിന് എന്നതിന് പകരം മുഴുവൻ ലോകത്തിനും മനുഷ്യരാശിക്കും.
ഭരണഘടന മനുഷ്യനിർമ്മിതിയാണ്. അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനുംമനുഷ്യ നിർമ്മിതിയല്ല; ദൈവ നിർമ്മിതിയാണ്.
ഭരണഘടന ആദ്യവും അവസാനവും ആണ് എന്നത് കൊണ്ട് നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും അതാത് സമയത്ത് വേണ്ടത് പോലെ ഉണ്ടാവുന്നില്ലേ, ഉണ്ടാക്കുന്നില്ലേ?
ഉണ്ട്.
അതുപോലെ തന്നെ അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച് നിത്യജീവിതകാര്യങ്ങൾക്കും ഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കേണ്ടതില്ലേ?
വേണം, സാധിക്കണം.
ഭരണഘടന മനുഷ്യനിർമ്മിതിയായിട്ട് പോലും പരമാവധി മാറ്റാതെ നിലനിർത്തുന്നു. അല്ലറച്ചില്ലറ ഭേദഗതികൾ അത്യാവശ്യത്തിന് എപ്പോഴെങ്കിലും നടത്തിയാൽ തന്നെ അത് വേറെത്തന്നെയായി വെക്കുന്നു, കാണിക്കുന്നു. ഭരണഘടനയെ ആവത് അപ്പടി സൂക്ഷിച്ച് സംരക്ഷിച്ചുകൊണ്ട്.
ഭയണഘടനക്ക് വിരുദ്ധമാകരുത്, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം എന്ന അടിസ്ഥാനം വെച്ച് മാത്രമാണ് നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട ഭേദഗതികളും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത്.
ഇത് തന്നെയാണ് ഇസ്ലാമികമായും ഉള്ള നിലപാട്.
അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും മനുഷ്യനിർമ്മിതിയല്ല; ദൈവനിർമ്മിതിയാണ്.
അതുകൊണ്ട് തന്നെ മനുഷ്യൻ ഉദ്ദേശിക്കുന്നത് പോലെ അവയെ മനുഷ്യന് മാറ്റുക സാധ്യമല്ല.
ദൈവനിർമ്മിതിയായ മനുഷ്യനെ തന്നെയും മനുഷ്യന്റെ അവയവങ്ങളുടെ കർമ്മധർമ്മങ്ങളെ തന്നെയും മനുഷ്യൻ ഉദ്ദേശിക്കും പോലെ മാറ്റാൻ മനുഷ്യന് സാധിക്കില്ല എന്ന പോലെ.
എന്നിരുന്നാലും അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച് നിത്യജീവിതകാര്യങ്ങൾക്കും ഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കും.
അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച്, അതിനനുസരിച്ചായിരിക്കണം അവയുടെ അടിസ്ഥാനതത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും എല്ലാം എന്ന് മാത്രം.
വീട്ടിന് തറ പോലെ ഭരണഘടന. ഇസ്ലാമും അവസാന പ്രവാചകനും അവസാന ഗ്രന്ഥമായഖുർആനും.
തറ ഒരിക്കൽ മാത്രം, എന്നെന്നേക്കുമായി.
രാജ്യത്തിനുള്ള തറയാണ് ഭരണഘടനയെങ്കിൽ മനുഷ്യകുലത്തിനുള്ള തറയാണ് ഇസ്ലാമും അത് വെക്കുന്ന അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും.
തറയിലാണ് എന്നെന്നേക്കുമായ പ്ലാൻ, കരുത്ത്.
ഒരിക്കലിട്ടാൽ മാറാത്ത തറമേൽ പണിയുന്ന മേൽക്കൂരയിലും വീട്ടിനുള്ളിലും അപ്പപ്പോൾ തോന്നുന്നഎന്ത് മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്താം, ഉണ്ടാക്കാം.
എന്നത് വെറും സാമാന്യയുക്തി.
തറ പോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും എന്നർത്ഥം.
തറമേൽ നടത്താവുന്ന നിത്യജീവിതത്തിനും അപ്പപ്പോഴത്തെ ഇടപാടുകൾക്കും വേണ്ട അപ്പപ്പോഴുള്ള ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിക്കൊണ്ടേയിരിക്കാം.
വളർന്നുവരുന്ന കുട്ടിക്ക്, കുട്ടിപ്രായത്തിൽ ഓരോ ഘട്ടത്തിലും വസ്ത്രത്തിന്റെ അളവ്മാറിക്കൊണ്ടിരിക്കും.
അതുകൊണ്ട് തന്നെ കുട്ടികൾക്കുള്ള വസ്ത്രം, അളവ് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇടക്കിടക്ക്മാറ്റിക്കൊണ്ടിരിക്കും, മാറ്റേണ്ടി വരും.
അങ്ങനെ കാണണം മുഹമ്മദ് നബിക്ക് മുൻപ് ഇടക്കിടക്ക് പ്രവചകൻമാർ അയക്കപ്പെട്ടതിനെ, വന്നതിനെ. വളർച്ചക്കനുസരിച്ച് മാറി മാറി, ഇടക്കിടക്ക്.
വളർച്ച പൂർണമായാൽ പിന്നെ എപ്പോഴേക്കും അളവ് ഒന്ന് തന്നെ.
അപ്പപ്പോഴത്തെ ഇഷ്ടങ്ങൾക്കനുസരിച്ച് എന്തെല്ലാം പുതിയത് ഏതെല്ലാം ഡിസൈനിൽ തയ്ച്ചാലുംഅളവ് ഒന്ന് തന്നെ.
ഏറെക്കുറെ പിന്നീടങ്ങോട്ട് മരിക്കും വരെ ഒരേ അളവ് തന്നെ.
അതുകൊണ്ടു തന്നെ അളവിനായി ഇനിയങ്ങോളം അവസാന പ്രവാചകനും അവസാന ഗ്രന്ഥമായഖുർആനും മതി എന്നാവും.
********
എന്നെന്നേക്കുമായി ഭരണഘടന ഉണ്ടാവുന്നത് ഫാസിസമാണോ?
അല്ല.
നിയമങ്ങൾ ഉണ്ടാവുന്നത് ഫാസിസമാണോ?
അല്ല.
പഠിക്കാൻ സിലബസ് ഉണ്ടാവുന്നത് ഫാസിസമാണോ?
അല്ല
ഒരു കല്യാണം കഴിച്ചാൽ മറ്റൊന്ന് പാടില്ലെന്നത് ഫാസിസമാണോ?
അല്ല.
എന്നാൽ, മതപരിവർത്തനം പേടിക്കുന്നതും നിരോധിക്കുന്നതും ഫാസിസം അല്ലേ?
അതേ.
നോൺ വെജ് വിരോധവും നോൺ വെജ് കഴിക്കുന്നവരോട് നടത്തുന്ന വെറുപ്പും ഭീഷണിയുംഫാസിസമല്ലേ?
അതേ.

.jpg)
No comments:
Post a Comment