Wednesday, February 18, 2026

എ ഐ സമ്മിറ്റിൽ നമ്മൾ എന്തായി? വിഡ്ഢിയായി. കളവ് മാത്രം ആയുധവും ആദർശവും ആക്കിയത് കൊണ്ട് സംഭവിച്ചത്.

നമ്മൾ സംഘടിപ്പിച്ച   സമ്മിറ്റിൽ നമ്മൾ എന്തായി


വിഡ്ഢിയായി


ചൈനീസ് ഉൽപ്പന്നം കാണിച്ച് നമ്മൾ ഉണ്ടാക്കിയതാണെന്ന് പറഞ്ഞു


അന്ധഭക്തരല്ല അന്താരാഷ്ട്ര സമൂഹം എന്നത് മറന്നുപോയി ?


രണ്ട് മണിക്കൂർ മോദി റീൽ ഉണ്ടാക്കാൻ എടുത്തും പരിഹാസ്യമായി.


ഇതൊന്നും നിമിഷാർധത്തിൽ സംഭവിക്കുന്ന അബദ്ധമല്ല


അങ്ങനെ നിമിഷാർധത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളുടെ സ്വഭാവം ഇങ്ങനെയല്ല.


കളവ് മാത്രം ആയുധവും ആദർശവും ആക്കിയത് കൊണ്ട് സംഭവിച്ചസംഭവിക്കേണ്ട ഒരുസാധാരണ സംഭവം.


ഒന്നോർത്തുനോക്കൂ:


ഇങ്ങനെ അന്താരാഷ്ട്രവേദിയിൽ പട്ടാപ്പകൽ വരെ കളവ് പറയുന്നവരും ചെയ്യുന്നവരുംഇന്ത്യക്കുള്ളിൽ എന്തെല്ലാം കളവുകൾ എപ്പോഴെല്ലാം ചെയ്തിട്ടുണ്ടാവും


വോട്ടിങ് മെഷീനൊക്കെ അതിൽ വളരെ ചെറുത് മാത്രം.


ഇത്തരക്കാർ ഒളിഞ്ഞും മറഞ്ഞും എന്തെല്ലാം കലാപങ്ങൾ ഇതിനകം ഇങ്ങനെ നാട്ടിൽഉണ്ടാക്കിയിട്ടുണ്ടാവും??


കളവ് പറഞ്ഞ് പറഞ്ഞ് ഹൃദയം കറുത്തവർക്ക് എന്തുളുപ്പ്?


ഇവർക്ക് ധൈര്യമുണ്ട് : 


കാരണംഇവർക്കെതിരെ എന്ത് പറഞ്ഞാലും വിശ്വസിക്കാത്തമനസ്സിലാവാത്ത ഒരു സമൂഹമുണ്ട്ഇവർക്ക് പിന്നിൽ.


ഇവർ പറയുന്ന എന്ത് വിടുവായിത്തവും വിശ്വസിക്കുന്ന ഒരു സമൂഹമുണ്ട് ഇവർക്ക് പിന്നിൽ.


ഇവർക്ക് പേടിക്കാനില്ല


ഇവരിങ്ങനെ തുടരും


നാട് നശിച്ച് നാറാണക്കല്ല് തെണ്ടുന്നത് വരെ ഇവരിങ്ങനെ തുടരും


*******


കളവുകൾ മാത്രം സ്ഥിരം പറയുന്നവർസ്ഥിരം ചെയ്യുന്നവർ


കുറ്റം ചാരാൻ ഇപ്പുറത്ത് മുസ്ലിംകളുള്ളത് കൊണ്ട് പിടിക്കപ്പെടാതെ  രക്ഷപ്പെടുമായിരുന്നു.


പക്ഷേ ഇവിടെ കളി വേറെയായിരുന്നു.


ഓൺലൈനിൽ ആർക്കും വാങ്ങാൻ സാധിക്കുന്ന ചൈനീസ് ഉത്പന്നം കാണിച്ച്  നമ്മൾഉണ്ടാക്കിയതാണെന്ന് പറയുന്നത്ര വിഡ്ഡിത്തം നിറഞ്ഞ കളവ്


കുറുക്കനും കള്ളനും തന്നെ വിധികർത്താവായത് കൊണ്ട് മാത്രം ഇവർ മാപ്പ് പറയാത്തഇവർ മാപ്പ്പറയേണ്ടിവരാത്തഇവർ പിടിക്കപ്പെടാത്ത കളവുകളും കലാപങ്ങളും എത്രയെത്ര???!!!


ഇവിടെ ഇവർ മാപ്പ് പറയും


ഹൃദയശൂന്യർക്ക് വെറുതെ നാക്ക് ചലിപ്പിച്ച് മാപ്പ് പറയാൻ എന്ത് മടിഎന്ത് ചിലവ്?


മാപ്പ് പറയുകയല്ലാതെ അന്താരാഷ്ട്രവേദിയിൽ പട്ടാപ്പകൽ പിടിക്കപ്പെടുമ്പോൾ വേറെന്ത് വഴി?


വെറും വെറുതെ മാപ്പ് പറയുക മത്രം വഴി


പിടിക്കപ്പെടുമ്പോൾ തടിതപ്പാൻ ഏത് കള്ളനും മാപ്പ് പറയും.


പക്ഷേ അങ്ങനെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ ഇതൊന്നും നിമിഷാർധത്തിൽ സംഭവിക്കുന്നഅബദ്ധമല്ല


ഇതിവരുടെ തനിസ്വഭാവം കാണിച്ചുതരുന്ന ഒരേയൊരു കാര്യം മാത്രം


പിടിക്കപ്പെടാത്ത നൂറായിരങ്ങളിൽ ഒന്ന്.


പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടാൻ ഇടയായ ഒന്ന്


പമ്പരവിഡ്ഢിത്തവും കൂടിയായ ഒന്ന്.


റീലുകൾക്ക് പോസ് ചെയ്യുന്നതിനിടയിൽ ലോകഗുരുക്കന്മാർ ശ്രദ്ധിക്കാൻ മറന്നുപോയ ഒന്ന്.


അല്ലെങ്കിൽചുരുങ്ങിയത്  ഉല്പന്നം പരിചപ്പെടുത്താൻ ഒരു മുസ്ലിം വ്യക്തിയെ വെച്ചാൽമതീയായിരുന്നു.


അങ്ങനെ മുസ്ലിം വ്യക്തിയെ വെച്ചിരുന്നെങ്കിൽപിടിക്കപ്പെടുമ്പോൾ  മുസ്ലിമിനെ പ്രതിയാക്കിവേണമെങ്കിൽ അതിലൊരു പാക്കിസ്ഥാൻ ബന്ധവും കൂടി ചാലിച്ച്ഒന്നുകൂടി മുസ്ലിംവിരോധം വഴിയിൽ നാട്ടിൽ പെരുപ്പിച്ച് രക്ഷപ്പെടാമായിരുന്നു.


പക്ഷേഇവിടെ സ്ഥിരം പല്ലവിയായ മുസ്ലിംവിരോധം പെരുപ്പിച്ച് രക്ഷപ്പെടാമായിരുന്നതും സാധിച്ചില്ല.

No comments: