മാഷാ അല്ലാഹു കാൻ, മാലം യഷാ ലം യക്കുൻ.
ഇതാണ് ശരിയായ സനാതനധർമ്മം.
ഇസ്ലാം പേർത്തും പേർത്തും പറയുന്ന, ഇസ്ലാം പ്രകൃതി മതമെന്ന് ഉറപ്പിച്ചു പറയുന്ന സനാതനധർമ്മം.
അർത്ഥം :
“പ്രകൃതിബോധം (അല്ലാഹു) ഉദ്ദേശിച്ചത് മാത്രമുണ്ടായി. പ്രകൃതിബോധം (അല്ലാഹു) ഉദ്ദേശിക്കാത്തത് ഉണ്ടായില്ല” എന്നർത്ഥം.
വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹി അൽ അലിയ്യുൽ അദീം.
അർത്ഥം:
“അത്യുന്നതവും അതിമഹത്തവുമായ പ്രകൃതിബോധത്തിന് (യഥാർത്ഥത്തിൽ ഉള്ളതിന്) (അല്ലാഹുവിന്) മാത്രമല്ലാതെ ശക്തിയും പ്രതാപവും ഇല്ല”.
ദൈവമെന്ന, പ്രകൃതിബോധമെന്ന, ആത്മാവെന്ന, പദാർത്ഥബോധമെന്ന, ഊർജ്ജമെന്ന, മറ്റെന്തെങ്കിലുമെന്ന സംഗതി ഉദ്ദേശിച്ചത് മാത്രമുണ്ടായി, ഉണ്ടാവുന്നു എന്നർത്ഥം.
ദൈവമെന്ന, പ്രകൃതിബോധമെന്ന, ആത്മാവെന്ന, പദാർത്ഥബോധമെന്ന, ഊർജ്ജമെന്ന, മറ്റെന്തെങ്കിലുമെന്ന സംഗതി ഉദ്ദേശിക്കാത്തതൊന്നും ഉണ്ടായിട്ടില്ല, ഉണ്ടാവുന്നില്ല എന്നർത്ഥം.
നമ്മുടെ ഉദ്ദേശവും പ്രവൃത്തിയും പോലും ദൈവമെന്നതിന്റെ , പ്രകൃതിബോധമെന്നതിന്റെ, ആത്മാവെന്നതിന്റെ, പദാർത്ഥബോധമെന്നതിന്റെ, ഊർജ്ജമെന്നതിന്റെ, മറ്റെന്തെങ്കിലുമെന്നതിന്റെ ഉദ്ദേശവും പ്രവൃത്തിയും മാത്രമെന്നർത്ഥം.
പ്രകൃതിപരമായത് മാത്രമേ ഉണ്ടായിട്ടുള്ളൂ, പ്രകൃതിപരമല്ലാത്ത ഒന്നും ഉണ്ടായിട്ടില്ല, ഉണ്ടാവില്ല എന്നുംകൂടി അർത്ഥം.
ഉദ്ദേശമെന്ന വാക്ക് നമ്മൾ നമ്മുടെ പ്രതലത്തിൽ നിന്നും ഉദ്ദേശിക്കുന്നതും പ്രയോഗിക്കുന്നതും പോലെ മാത്രമല്ല എന്ന് മാത്രം.
നമ്മുടെ മാനത്തിനുള്ളിൽ നിന്ന്, നമ്മുടെ തലച്ചോർ വെച്ച്, ആ തലച്ചോർ വെക്കുന്ന അളവുകോലുകൾ വെച്ച് അതുപോലൊരു തലച്ചോറിനെ സങ്കല്പിച്ച് ദൈവത്തിലും പ്രകൃതിയിലും ഉദ്ദേശം ആരോപിക്കരുത്, അങ്ങനെ ആരോപിക്കുന്നതിൽ അർത്ഥമില്ല.
പ്രകൃതിയെ, പ്രകൃതിബോധത്തെ നിങ്ങൾ ദൈവം എന്ന് വിളിക്കുന്നുണ്ടോ ഇല്ലേ എന്നത് കൊണ്ട് സംഗതി മാറുന്നില്ല.
മറിച്ചുപറഞ്ഞാൽ, ദൈവത്തെ നിങ്ങൾ പ്രകൃതിബോധമെന്നോ പദാർത്ഥമെന്നോ ആത്മാവെന്നോ ഊർജമെന്നോ മറ്റെന്തെങ്കിലുമെന്നോ വിളിക്കുന്നുണ്ടോ ഇല്ലേ എന്നത് കൊണ്ട് സംഗതി മാറുന്നില്ല.
*******
കുറെ അവ്യക്തമായ അവകാശവാദങ്ങൾക്കപ്പുറം ഭാരതത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല.
വെറുതേ അതുണ്ട് ഇതുണ്ട് എന്ന് വായയിൽ തോന്നിയത് കോതക്ക് പാട്ടായി പറയുന്നതല്ലാതെ.
ഉണ്ടെന്ന് പറയുന്ന സനാതനധർമ്മം, എപ്പോഴും എല്ലായിടത്തും ഉള്ളത്, ഉണ്ടാക്കാവുന്നത്, എവിടെയുമുള്ളത്, എല്ലാവർക്കും അവകാശപ്പെടാവുന്നത്.
സനാതനധർമ്മം എന്ന് വലിയ വായിൽ കൊട്ടിഘോഷിക്കപ്പെടുന്നതല്ലാതെ നിത്യജീവിത്തിൽ കൃത്യമായ വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകാത്തത്.
കാടടച്ച് പറയുന്ന എന്തെന്നില്ലാത്ത എന്തോ ഒരു വാക്പ്രയോഗം മാത്രം സനാതനധർമ്മം.
കൂരിരുട്ടിലെ ഇല്ലാത്ത കറുത്ത പൂച്ച ഈ സനാതനധർമ്മം
വിശാലതയും സഹിഷ്ണുതയും ഒട്ടും കാണിക്കാതെ, വെറുപ്പും വിദ്വേഷവും മാത്രം കാണിച്ച് വെറുംവെറുതെ പറയും: സനാതനധർമ്മം വിശാലമാണ്, സ്വതന്ത്രമാണ് എന്ന്.
ഇല്ലാത്തത് വിശാലം തന്നെയാണല്ലോ?
ഇല്ലാത്ത വസ്ത്രത്തിന് വല്ലാത്ത സൗന്ദര്യം പറഞ്ഞ ജനതയെ പോലൊരു ജനതയുണ്ട് കൂട്ടിന് എന്നത് മാത്രം നഗ്നത പുറത്തായ ഇളിഭ്യത്തരത്തിൽ നിന്നും രക്ഷപ്പെടുത്തി നിർത്തുന്നു.
നഗ്നത വിളിച്ചുപറയുന്ന കുഞ്ഞുകുട്ടികൾ രാജ്യദ്രോഹികളെന്ന് വിളിക്കപ്പെടും എന്നുകൂടിയായാൽ മറ്റ് നിർവ്വാഹവും ഉണ്ടാവില്ല.
വെറും എട്ടുകാലി മമ്മൂഞ്ഞ് അവകാശവാദം പോലെ മാത്രം സനാതനധർമ്മം.
ഇവിടെ അന്ധത പൂകിയ അധിനിവേശപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട ജനത മാത്രമേയുണ്ടായിട്ടുള്ളൂ.
അതുകൊണ്ട് തന്നെ അധിനിവേശശക്തികൾ തങ്ങളുടെ അധിനിവേശ അധികാര സൗകര്യത്തിന്അടിമകളെ കിട്ടാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ജാതിവ്യവസ്ഥയും ഇവിടെ ഉണ്ടായി.
അധിനിവേശം ഇപ്പോഴും തുടരുന്നു. ഫാസിസ്റ്റ് അധിനിവേശം. കളവിനെ ആയുധവും ആദർശവും ആക്കിക്കൊണ്ട്.
അല്ലാതെതന്നെ ഇവിടെ ഉള്ള, നിരാശപ്പെട്ട ജനതയിൽ പെട്ടെന്ന് വളരുന്ന വെറുപ്പും അസൂയയുംഉപയോഗപ്പെടുത്തിക്കൊണ്ട്.
നിരാശയെ വിളനിലമാക്കി വളരുന്ന വെറുപ്പും അസൂയയും മുതലെടുക്കുന്ന വൃത്തികെട്ടരാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വവും.
വിവരംകെട്ട ജനതയായത് കൊണ്ട് തന്നെ ഒട്ടും പ്രതികരണശേഷിയും വകതിരിവും ഇല്ലാത്ത ജനത.
ആ ജനതയിൽ നിന്ന് ഇതുപോലുള്ള വൃത്തികെട്ട രാഷ്ട്രീയവും രാഷ്ട്രീയനേതൃത്വവും അല്ലാതെഒന്നും പ്രതീക്ഷിക്കാവതല്ല.
ഇവിടെയുള്ളത് ഒന്നും മനസ്സിലാവാത്ത ജനതയും അവരെ പൊട്ടന്മാരാക്കുന്ന കാട്ടുകള്ളന്മാരായരാഷ്ട്രീയനേതൃത്വവും.
ജനാധിപത്യം വിജയിക്കാൻ വേറെന്ത് വേണം?

.jpg)
No comments:
Post a Comment