ശരിയാണ്.
അല്ലാഹു എന്ന പേരും ദൈവവും മുഹമ്മദ് നബിക്കും മുൻപേ ഉണ്ട്.
അതുകൊണ്ട് തന്നെയാണ് മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അല്ലാഹിവിന്റെ അടിമ എന്നർത്ഥംവരുന്ന അബ്ദുല്ല എന്നായത്.
അതിലെന്താണ് പിഴവ്?
പ്രപഞ്ചങ്ങളെ മുഴുവൻ സൃഷ്ടിച്ച, പ്രപഞ്ചങ്ങളുടെ മൊത്തം ദൈവമായ അല്ലാഹു ആദ്യമേ ഉള്ളതുംഎപ്പോഴും ഉണ്ടായിരുന്നതും എപ്പോഴും ഉണ്ടായിരിക്കുന്നതും ആണ്, ആയിരിക്കും.
മുഹമ്മദ് നബി അവകാശപ്പെട്ടതും അത് തന്നെയല്ലേ?
താൻ വെറും സാധാരണ മനുഷ്യനായ അവസാനത്തെ പ്രചാവകൻ മാത്രമാണെന്ന്.
അല്ലാഹിവിനെ കണ്ടെത്തി അവതരിപ്പിച്ച ആദ്യത്തെ ആളാണ് താനെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടില്ല.
മുഹമ്മദ് നബി സ്ഥാപിച്ച മതമല്ല ഇസ്ലാം എന്ന്.
ഇസ്ലാമിനെ കുറിച്ച് സംസാരിച്ച അവസാനത്തെ പ്രവാചകൻ മാത്രമാണ് മുഹമ്മദ് നബി.
അല്ലാഹു എന്നത് മുഹമ്മദ് ഉണ്ടാക്കിയ, കണ്ടെത്തിയ ദൈവമല്ല.
മുഹമ്മദ് അല്ലാഹു അയച്ച അവസാനത്തെ പ്രവാചകൻ മാത്രമാകുമ്പോൾ അല്ലാഹു എന്ന പേരുംദൈവവും മുഹമ്മദ് നബിക്കും മുൻപ് ഉണ്ടാവണമല്ലോ , ഉണ്ടാവുമല്ലോ?
ദൈവം ആയ അല്ലാഹു എന്നത് ആരെങ്കിലും എപ്പോഴെങ്കിലും ഉണ്ടാക്കുന്നതും കണ്ടെത്തുന്നതുംഅല്ലല്ലോ, ആവാൻ പാടില്ലല്ലോ?
യേശുവും മോസസും അബ്രഹാമും ലൂത്തും സ്നാപക യോഹന്നാനും സോളമനും ദാവീദുംനോഹയും ജേക്കബും ദാവീദും ഒക്കെ പരിചയപ്പെടുത്തിയ ഏകദൈവമായ അല്ലാഹുവിനെ കുറിച്ചുംആ അല്ലാഹു എന്ന ഏകദൈവത്തെ മാത്രം വിശ്വസിച്ച് വണങ്ങി നിർഭയായരാവാനും മാത്രമാണ്മുഹമ്മദ് നബി ആവശ്യപ്പെട്ടത്.
ബിംബവും പുരോഹിതനും അർച്ചനയും പൂജയും ഭണ്ഡാരപ്പെട്ടിയും പാടില്ലാതെ, വിലക്കിക്കൊണ്ട്.

.jpg)
No comments:
Post a Comment