ചരിത്രത്തിലുടനീളം ലോകത്തിന് ഭീഷണിയായതും ഇപ്പോഴും ആവുന്നതും ഏതൊക്കെ രാജ്യങ്ങൾ?
അമേരിക്കയും ഇസ്രായേലും.
എന്തായാലും ഇറാനല്ല.
അമേരിക്കയും ഇസ്രായേലും ചരിത്രപരമായി തന്നെ ഭീകരരാഷ്ട്രങ്ങളല്ല എന്ന് ആർക്കെങ്കിലും പറയാനാവുമോ?
ഇല്ല.
ഇറാൻ ചരിത്രപരമായി തന്നെ ഭീകര രാഷ്ട്രമല്ല എന്നുള്ളതിന് നൂറായിരം തെളിവുകളുണ്ട്.
പിന്നെ ജനാധിപത്യ രാജ്യങ്ങളല്ലേ അമേരിക്കയും ഇസ്രായേലും എന്ന ചോദ്യം.
ജനാധിപത്യ രാജ്യമല്ലെന്ന് പറയാനാവുന്ന ഏത് രാജ്യമാണ് ഇന്ന് ലോകത്തുള്ളത്.
എല്ലാവരും അവരവരുടേതായ ദൃഷ്ടിയിൽ, അവരവരുടേതായ അളവുകളുകളും നിർവ്വചനങ്ങളും വെച്ച് ജനാധിപത്യ രാജ്യങ്ങൾ.
ഓരോരുത്തരും തങ്ങൾക്കിഷ്ടമില്ലാത്തതിനെ അങ്ങനെയല്ലെന്ന് പറഞ്ഞാലും ഇല്ലെങ്കിലും.
ജനാധിപത്യം ശില്പിയുടെ കയ്യിലെ വെറും കല്ലും മരവും കളിമണ്ണും പോലെ മാത്രം.
ശില്പി ഉദ്ദേശിക്കും പോലെ കളിമണ്ണിനെയും മരത്തെയും കല്ലിനെയും ആക്കി മാറ്റുന്നത് പോലെ ജനാധിപത്യത്തെയും ആക്കി മാറ്റുന്നു ഓരോ സമൂഹവും രാഷ്ട്രീയ നേതൃത്വവും പട്ടാളവും പോലീസും.
പട്ടാളവും പോലീസും വെച്ച് പേടിപ്പിച്ച് ബരിക്കേണ്ടിയും നിയന്ത്രിക്കേണ്ടിയും വരുന്ന ഒരു രാജ്യവും യഥാർത്ഥത്തിൽ ജനാധിപത്യ രാജ്യമല്ല.
പേരിൽ ജനാധിപത്യ രാജ്യമായിട്ടും ഇന്ത്യയും ഇസ്രായേലും ഭീകരരുടെ കൈകളിൽ എത്തിയില്ലേ?
ജനാധിപത്യത്തിന്റെ പേരിൽ എന്ത് ഭീകരതയും തെമ്മാടിത്തവും കാട്ടാമെന്ന് ഇന്ത്യയും ഇസ്രായേലുമൊക്കെ തെളിയിച്ചില്ലേ?
ജനാധിപത്യ രാജ്യമായിട്ടും ഇന്ത്യയിലെ കോടതികളുടെ അവസ്ഥ എന്താണ്?
ജനാധിപത്യ രാജ്യമായിട്ടും ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെയും അവസ്ഥ എന്താണ്?
ഇസ്ലാം- മുസ്ലിം വിരോധം തലക്ക് പിടിച്ചത് കൊണ്ട് മാത്രം ഏത് വിഷവും മരുന്നാണെന്ന് ചിലർക്ക് തോന്നാം.
അങ്ങനെ ചിലർക്ക് എല്ലാ തെറ്റുകളും അനീതികളും ശരിയും നീതിയുമാണെന്ന്തോന്നുന്നുണ്ടെങ്കിൽ, അങ്ങനെ തോന്നുന്നവർക്ക് അതൊരു മനോരോഗമാണെന്ന് മനസ്സിലാവില്ല.
ഇറാനിൽ ജനാധിപത്യമില്ല, ജനാധിപത്യത്തിന് വേണ്ടി ഇറാനിലെ ജനങ്ങൾ തന്നെ പ്രതിഷേധിക്കുന്നു, ഇറാനിലെ സ്ത്രീകൾ അടിച്ചമർത്തൽ നേരിടുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ ആര്നടത്തുന്നു?
ഇറാൻ വിരുദ്ധ അമേരിക്കൻ ഇസ്രയേലി പാശ്ചാത്യ വാർത്താമാധ്യമങ്ങൾ നടത്തുന്നു.
ഇസ്ലാം മുസ്ലിം വിരുദ്ധമായ എന്തും തേൻ പോലെ കുടിക്കുക എന്നത് പഥ്യമായവർക്ക് അത്തരം വാർത്തകൾ വൻവിഭവം തന്നെയാവുന്നു.
അത്രമാത്രം.
ജനാധിപത്യമാണ് ശരിയെന്ന വാദമാണുള്ളതെങ്കിൽ അറിയുക:
ഇറാനിലും ജനാധിപത്യം തന്നെയാണ്.
ഇറാനിലും കൃത്യമായും സത്യസന്ധമായും ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ പ്രതിനിധികൾ തന്നെയാണ് ഭരിക്കുന്നത്.
പാശ്ചാത്യ ശക്തികളുടെയും മാധ്യമങ്ങളുടെയും പ്രശ്നം വേറൊന്നാണ്.
ജനാധിപത്യം കൊണ്ട് ഗുണിച്ചാലും ഹരിച്ചാലും ഇസ്ലാം എന്ന ഉത്തരം കിട്ടരുത്, ഇസ്ലാമികശക്തി അധികാരത്തിൽ വരരുത്.
അങ്ങനെ ജനാധിപത്യം കൊണ്ട് ഗുണിച്ചാലും ഹരിച്ചാലും ഇസ്ലാം എന്ന ഉത്തരം കിട്ടുകയാണെങ്കിൽ, ഇസ്ലാമികശക്തി അധികാരത്തിൽ വരികയാണെങ്കിൽ ഇതേ പാശ്ചാത്യശക്തികളും മാധ്യമങ്ങളും കൂടി ആടിനെ പട്ടിയാക്കും, ആ ഭരണകൂടത്തെ അടിമറിക്കും.
എന്നിട്ടോ?
അവിടങ്ങളിൽ എങ്ങനെയെങ്കിലും പാശ്ചാത്യശക്തികളുടെ പാവഗവൺമെന്റിനെ കൊണ്ട് വാഴിക്കും.
ഈജിപ്തിൽ ചെയ്തത് പോലെ.
ജനാധിപത്യം കൊണ്ട് ഗുണിച്ചാലും ഹരിച്ചാലും മുസ്ലിം ലോകത്ത് പാശ്ചാത്യശക്തികളുടെ പാവഗവൺമെന്റ് എന്ന ഉത്തരം കിട്ടണം പാശ്ചാത്യശക്തികൾക്ക്.
അറബ് ലോകത്ത് മുഴുവൻ അമേരിക്കൻ-പാശ്ചാത്യശക്തികൾ നേരിട്ടും അല്ലാതെയും ചെയ്തുകൊണ്ടിരിക്കുന്നത് പോലെ.
അതുകൊണ്ട് തന്നെ പാശ്ചാത്യശക്തികളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നത് അറബ് ലോകത്ത് ജനാധിപത്യം പൂത്തുലയാത്തതല്ല.
അറബ് ലോകത്തെ ജനാധിപത്യവിരുദ്ധ രാജാധിപത്യവും സ്വേച്ഛാധിപത്യവും ഒന്നുമല്ല പാശ്ചാത്യശക്തികളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നത്.
പകരം പാശ്ചാത്യശക്തികളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നത് അറബ് ലോകത്ത് വല്ലവിധേനയും ശരിയായ അർത്ഥത്തിൽ ജനാധിപത്യം സംഭവിച്ചുപോകുന്നതാണ്.
ഇറാനിലെ ശരിയായ ജനാധിപത്യമാണ് പാശ്ചാത്യശക്തികളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നത്.
ആ ജനാധിപത്യം ഉണ്ടാക്കുന്ന ഇസ്ലാം എന്ന ശിഷ്ടഫലമാണ്, ഇസ്ലാം എന്ന പരിഹാരമാർഗമാണ് പാശ്ചാത്യശക്തികളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നത്.

.jpg)
No comments:
Post a Comment