Monday, December 1, 2025

ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള പാർട്ടി. ഇലക്ഷൻ കമ്മീഷൻ.

അധികാരമുണ്ടെങ്കിൽ എന്തുമാവാമെന്ന് തെളിയുന്നു


ആടിനെ പട്ടിയാക്കാംസത്യത്തെ കളവാക്കാം


അധികാരമുണ്ടായിട്ടും ഇങ്ങനെ ഒന്നുമാക്കാതിരുന്ന തെറ്റാണ് കോൺഗ്രസിന് പറ്റിയ തെറ്റ്.


******** 


രാഹുലിനെ ട്രോളുന്നവർ അറിയണംരാഹുൽ തോറ്റതല്ലകളവ് ജയിച്ചതാണ്തോറ്റതുംവഞ്ചിക്കപ്പെട്ടതും ജനങ്ങളാണ്ഇന്ത്യയിലെ മുഴുവൻ ജനങ്ങളാണ്തോറ്റെന്നും വഞ്ചിക്കപ്പെട്ടെന്നുംഅറിയാത്ത ജനങ്ങൾ.


*********


കോൺഗ്രസ്സ് അറിയാതെ പോയത്: 2014 രാഷ്ട്രീയമായി ജയിക്കുന്നതിന് മുൻപ് തന്നെ ബിജെപിഇന്ത്യയുടെ ഉന്നതഉദ്യോഗഭരണം നേടിയിരുന്നുകോൺഗ്രസ്സ് വെറും റബർ സ്റ്റാമ്പ് മാത്രമായിരുന്നു ഉദ്യോഗഭരണമാണ് ബിജെപിക്ക് വിടുപണി ചെയ്ത് എല്ലാം ഉറപ്പിച്ചുകൊടുക്കുന്നത്.


********


പച്ചയായി നീതി നിഷേധിക്കപ്പെടുന്ന ആരും നിരാശരാവും


നിരാശരാവുന്ന ആരും പ്രതികരണവും പ്രതിപ്രവർത്തനവും പോലെ തീവ്രവാദിയും ഭീകരവാദിയുംആയിപ്പോകും.


********


ഏതൊരു രാജ്യഭരണകൂടത്തിനും രണ്ട് രീതിയിൽ ആരേയും ഭീകരവാദിയും തീവ്രവാദിയുംആക്കാം


ഒന്ന്വെറും വെറുതേ വിളിച്ചും ആരോപിച്ചും കൊണ്ട്


രണ്ട്നീതി നിഷേധിച്ചു കൊണ്ട്.


********* 


എന്തുകൊണ്ട് അർണബ് ഗോസ്വാമിമാർക്ക് മാത്രം തോന്നുന്നു ഇന്ത്യ ലണ്ടൻ പോലെയായെന്ന്


അധികാരത്തെ കളവിനും വെറുപ്പിനും കൂട്ടിക്കൊടുത്തതിന് കുറെ കിട്ടുന്നത് കൊണ്ട്.


********


ഒരു രാജ്യം ഭരിക്കുന്നവർ രാജ്യത്തെ മുഴുവൻ വഞ്ചിക്കുന്നവരാണെങ്കിൽ അവസരം കിട്ടുമ്പോൾഅത്തരത്തിൽ ഭരിക്കുന്നവരെ എന്ത് ചെയ്യണം?


*********


ഭരണാധികാരികൾ നിരുപദ്രവകരമായ വേസ്റ്റാണെങ്കിൽ വെറും വേസ്റ്റാണല്ലോയെന്ന് കരുതിസമാധാനിക്കാം


പക്ഷേഅപകടകരവും വിഷലിപ്തവുമായ വേസ്റ്റാകുമ്പോഴാണ് പ്രശ്നം.


*******


ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള പാർട്ടിഎവിടെയും ജയിക്കാൻ ശേഷിയുള്ള ഏകപാർട്ടിഏതാണെന്നറിയാമോ


ഇലക്ഷൻ കമ്മീഷൻ.


*********


ഇലക്ഷൻ കമ്മീഷൻ ഉള്ളത് കൊണ്ട് യഥാർത്ഥത്തിൽ എൻഡിഎയിൽ ഇപ്പോഴുള്ള ഘടകകക്ഷികൾതന്നെ വേണമെന്ന് ബിജെപിക്ക് ഉള്ളിൻ്റെയുള്ളിൽ നിലപാടുണ്ടാവില്ല


പിന്നെ പൊതുജനങ്ങളുടെ മുൻപിൽ ഇലക്ഷൻ കമ്മീഷനല്ലസംഗതി സഖ്യകക്ഷികൾ ചേർന്നുള്ളതന്ത്രങ്ങളാണ് വിജയിക്കുന്നത് എന്ന് വരുത്തിത്തീർക്കാം


സഖ്യക്ഷികളെ മെല്ലെ വിഴുങ്ങിത്തീർക്കുകയും ചെയ്യാം.


********


ഏറ്റവും കൂടുതൽ വോട്ടും ശക്തിയുമുള്ള കക്ഷി ഏതാണെന്ന് പറയാമോ

എൻഡിഎയുടെ മഹാഭാഗ്യമാണ്  കക്ഷി


ഏതാണാ കക്ഷി


ഇലക്ഷൻ കമ്മീഷൻ.


*********


ഇവിടെഇപ്പോൾ:


നല്ലതൊക്കെയും തീവ്രവാദവും ഭീകരവാദവുമെന്നായി.


നല്ലവരൊക്കെയും തീവ്രവാദികളും ഭീകരവാദികളുമെന്നുമായി


സത്യസന്ധതയും സത്യസന്ധരും വെറുക്കപ്പെടേണ്ടവരും നിർബന്ധമായും വിദേശബന്ധമുള്ളവരുംഎന്നായി.


എന്നിട്ടോ


ശരിയായ തീവ്രവാദ-ഭീകരവാദ വിഭാഗവും അവരുടെ കളവുകളും ന്യൂ നോർമലായി കളംഅടക്കിയൊതുക്കി വരുതിയിൽ വരുത്തുകയുമായി.