Monday, August 10, 2026

എത്തനോൾ ചേർത്ത E20ക്ക് എതിരെയല്ല ഇന്ത്യയിൽ കാര്യമായും സമരം നടക്കേണ്ടത്. പിന്നെ….?

എത്തനോൾ ചേർത്ത E20ക്ക് എതിരെയല്ല ഇന്ത്യയിൽ കാര്യമായും സമരം നടക്കേണ്ടത്

എത്തനോൾ വിരുദ്ധ സമരം കാര്യമായ ഒരു കാര്യവും മാറ്റവും ഉണ്ടാക്കില്ല. 


ആ സമരത്തിന് ലോകപിന്തുണ കിട്ടുകയും ഇല്ല.


സമരം നടക്കേണ്ടത്: 

ഇലക്ഷൻ കമ്മീഷനെതിരെയാണ്


ഇഡിക്കെതിരെയാണ്.


ജനാധിപത്യത്തെ തന്നെ തുരുമ്പെടുപ്പിക്കുന്ന ഈ രണ്ട് യഥാർത്ഥ പ്രശ്നങ്ങൾക്കും ഭീഷണികൾക്കും എതിരെയാണ് കാര്യമായും സമരം ചെയ്യേണ്ടത്.


കാരണം, E20 സ്വയം ഒരു വലിയ തെറ്റല്ല, E20 മാത്രം തന്നെ ഒരു വലിയ തെറ്റല്ല. 


ഖഡ്കരിയുടെ മകന്റെ (clear -cut conflict of interest മൂലമുള്ള) വൻലാഭവും അതിലൂടെ ബിജെപി നടത്തുന്ന കൊള്ളയും വേറെതന്നെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്.


ലോകത്ത് പലയിടത്തും ഏതെങ്കിലും കോലത്തിൽ E20യും അതിന് മുകളിലും നടപ്പാക്കിയിട്ടുണ്ട്, നടപ്പാക്കാൻ ചിന്തിക്കുന്നുണ്ട്. അതിന് അതിന്റേതായ കുറെ കാരണങ്ങളും ന്യായങ്ങളും ഉണ്ട്.


പ്രശ്നം കിടക്കുന്നത് E20 നടപ്പാക്കുന്നത് കൊണ്ട് ഒരു മെച്ചവും ജനങ്ങൾക്കില്ല എന്നിടത്താണ്. 


E20 നടപ്പാക്കുന്നത് കൊണ്ട് ജനങ്ങൾക്ക് നഷ്ടം മാത്രമാണ്, ബിദ്ധിമുട്ടുകൾ മാത്രമാണ് എന്നിടത്താണ് പ്രശ്നം.


എത്തനോളിന് എതിരെ അന്ധമായി സമരം ചെയ്യുന്നത് കൊണ്ട് രാജ്യത്തെയും ജനാധിപത്യത്തെയും മുക്കിക്കൊല്ലുന്നു കൂടുതൽ അപകടകാരിയായ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറുകയും അവയോടുള്ള ഗൗരവം നഷ്ടപ്പെടുകയും ആണ് സംഭവിക്കുക.


അതുകൊണ്ട് തന്നെ ആവശ്യമുള്ളപ്പോഴൊക്കെ ബിജെപിയെ മാത്രം എന്ത് തിരിമറി നടത്തിയും ജയിപ്പിക്കുന്ന ഇലക്ഷൻ കമ്മീഷനെയാണ് യഥാർത്ഥ പ്രശ്നമായി കണ്ട് സമരം നടത്തേണ്ടത്.


ബിജെപിക്ക് വേണ്ടി മാത്രം പണിയെടുത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കി ജനാധിപത്യത്തെ തന്നെ ഭസ്മമാക്കുന്ന ഇഡിക്കെതിരെയാണ് സമരം നടക്കേണ്ടത്.


ജനങ്ങളെ മുഴുവൻ ഹതാശയരും നിസ്സഹായരുമാക്കി നോക്കുകുത്തികളാക്കുന്ന കോടതികൾക്കെതിരെയും സുപ്രീംകോടതി ജഡ്ജിമാർക്കെതിരെയും ആണ് വൻസമരം നടക്കേണ്ടത്.


ഇവിടത്തെ കെട്ടിക്കുടുങ്ങിയ പ്രശ്നം ഇലക്ഷൻ കമ്മീഷനാണ്.


ഇവിടെ യഥാർത്ഥത്തിൽ പരിഹരിക്കപ്പെടേണ്ട രോഗം ഇഡിയാണ്, കോടതിയാണ്, സിബിഐ ആണ്, മറ്റ് കുറെ ഏജൻസികളാണ്.


ഇലക്ഷൻ കമ്മീഷനെ തെരുവിലിറങ്ങി സമരം ചെയ്ത് തോൽപിക്കാത്തിടത്തോളം ബിജെപിയെതെരഞ്ഞെടുപ്പിലൂടെ ആർക്കും തോൽപ്പിക്കാൻ സാധിക്കില്ല


ആരെത്ര വോട്ടുകൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിന്ന് ചെയ്താലും വേണ്ടപ്പോൾ വേണ്ടത്പോലെ ചെയ്ത് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന തിരിമറികൾ കൊണ്ട് ബിജെപിജയിച്ചുകൊണ്ടേയിരിക്കും. ജനങ്ങൾക്ക് അന്തംവിട്ട് വായടച്ച് നില്ക്കേണ്ടി വരു. 


എപ്പോഴെങ്കിലും എവിടെയെങ്കിലും ബിജെപി തോൽക്കുന്ന മധുരം തന്ന് വായടപ്പിക്കുന്ന കൺകെട്ട് വിദ്യയും ഇതേ ഇലക്ഷൻ കമ്മീഷൻ തന്നെ നടപ്പാക്കും. 


അതുകൊണ്ട് തന്നെ ഉഗ്രസമരം വേണ്ടത്:


  1. ജനാധിപത്യത്തെ കുരിശിലേറ്റിയ ഇലക്ഷൻ കമ്മീഷനെതിരെയാണ്, 


  1. ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ഇഡിക്കെതിരെയാണ്, 


  1. നീതിയെ നോക്കുകുത്തിയാക്കിയ കോടതികൾക്കെതിരെയാണ് 


എന്നിട്ട് വേണമെങ്കിൽ മാത്രം എത്തനോൾ ചേർത്ത E20 ക്കെതിരെ സംസാരിക്കണം, സമരം ചെയ്യണം. 


E20 അല്ല, E20 നടപ്പാക്കിയതല്ല പ്രശ്നം എന്ന കൃത്യമായ ബോധ്യത്തോടെ 


E20 നടപ്പാക്കുന്ന രീതിയാണ് പ്രശ്നം എന്ന ബോധ്യത്തോടെ.


എന്തുകൊണ്ടെന്നാൽ :


  1. E20 നടപ്പാക്കുന്നത് അന്തരീക്ഷ മലിനീകരണം പറഞ്ഞാണ്പക്ഷേ E20 ഉണ്ടാക്കുന്ന പ്രക്രിയ,പെട്രോൾ ഉപയോഗിച്ചാൽ ഉണ്ടാവുന്നതിനേക്കാൾ അന്തരീക്ഷ മലിനീകരണമാണ്, ഒപ്പം വൻ ജലശോഷണമാണ്.


  1. സാധാരണക്കാരുടെ പഴയതരം മഹാഭൂരിപക്ഷം വാഹനങ്ങൾ E20ക്ക് പറ്റിയ കോലത്തിലല്ലഅവർക്കുണ്ടാവുന്ന ബുദ്ധിമുട്ടും വാഹന നാശവും നഷ്ടവും വകവെച്ചു കൊടുക്കുന്ന ഒരു പരിഹാര നടപടിയും ഇല്ല.


  1. പിന്നെയും ഉയരുന്ന പ്രശ്നമുണ്ട്: E20 പെട്രോളിന് വില കുറയുന്നില്ലകുറയ്ക്കുന്നില്ല


  1. എന്നാലോ, E20 ഉപയോഗിക്കുന്നതോടെ ഉപഭോക്താക്കളായ മുഴുവൻ ജനങ്ങൾക്കും മൈലേജ്കുറയുന്നു


  1. വിലകുറയുന്നില്ല മൈലേജ് കുറയുന്നു. ഫലത്തിൽ വില വല്ലാതെ കൂട്ടിയതായി മാറി


  1. ഇതിന്റെയൊക്കെ നഷ്ടം ആര് നൽകും
  2. E20 എന്നതിനപ്പുറം e20 കാരണം ഉണ്ടാവുന്ന നഷ്ടത്തിന് പരിഹാരമില്ല, ആനുപാതികമായി വില കുറയുന്നില്ല എന്നതിൽ ആര് എങ്ങിനെ പ്രതിഷേധിക്കും, സമരം നടത്തും 

No comments: