പ്രധാനി
പൊറുത്തുകൊടുത്തെന്ന്.
ആർക്ക്?
കുട്ടികൾക്ക്.
എന്ന് പറയാനും
ഉളുപ്പില്ല എന്നർത്ഥം.
ഒരു രാജ്യം മുഴുവൻ തന്നെ
പൊറുത്തുകൊടുക്കാൻ പറ്റാത്ത
വലിയ തെറ്റുകൾ മാത്രം
തുടർച്ചയായി ചെയ്ത ആൾ
നാടിനും നാട്ടുകാർക്കും കൊടുക്കുന്ന
വിചിത്രമായ പൊറുത്തുകൊടുക്കൽ.
തെറ്റുകൾ മാത്രം ചെയ്ത്
വാരിക്കൂട്ടിയവർ
തെറ്റ് ചെയ്യാത്തവർക്ക്
പൊറുത്തുകൊടുക്കുന്നു.
പുതിയ കാലത്തെ
പുതിയ രീതി.
പുതിയ നാടകം.
അവരുടെ അണികളിൽ നിന്ന്
കയ്യടികൾ.
ഒന്നും മനസ്സിലാകാത്ത
അന്ധഭക്തർ
പിന്നെന്ത് ചെയ്യാൻ?
പതിനഞ്ച് ദിവസമെടുത്ത്,
കാര്യമായി നടത്തിയ
ഉള്ളുപൊള്ളയായ വാക്കുകൾക്കും
കയ്യടികൾ.
ഉള്ളുപൊള്ളയായവ
ഇങ്ങനെ പൊങ്ങിനിൽക്കും.
മുതലക്കണ്ണീർ ഒഴുക്കാനും
വേണം 15 ദിവസങ്ങൾ…
അതും
കുഞ്ഞു കുട്ടിക്ക്
പൊറുത്തുകൊടുക്കുന്ന
മുതലക്കണ്ണീർ…
ഒരു വൃദ്ധൻ
ഇത്രക്ക് തരംതാഴുകയോ?
അല്ലെങ്കിലും,
ഇവരും ഇവരുടെ സംഘവും
പൊറുത്തുകൊടുക്കുകയല്ല,
പകരം, അവസരം പാത്തിരിക്കുകയാണ്.
മറ്റൊരവസരം
പാത്തിരിക്കുകയാണ്.
അവസരം പാത്തിരിക്കുന്നതിന്
കൊടുക്കുന്ന പുതിയ പേരാണ്
പൊറുത്തുകൊടുക്കുന്നു
എന്ന പൊള്ളയായ വാക്ക്.
എപ്പോഴെങ്കിലും
എന്തെങ്കിലും ചുമത്തി
കുടുക്കാൻ കാത്തിരിക്കുന്നതിന്
വലയൊരുക്കുന്നതിന്
പറയുന്ന പുതിയ വാക്കുകൾ.
വിവരമില്ലാത്ത
ആളാണെന്നത് പോട്ടെ,
നാണമില്ലാത്തവൻ
കൂടിയെന്നത് തെളിയിക്കുകയായി.
കളവും ക്രൂരതയും മാത്രം
വഴിയും ആദർശവും
ആക്കിയവരുടെ അവസ്ഥ.
വല്ലാത്ത അവസ്ഥ..
ആസനത്തിൽ ആൽ മുളച്ചാൽ
അതും തണലാണെന്ന് കരുതുന്നത്ര
തരംതാഴ്ന്നവരുടെ അവസ്ഥ.
ഒന്നും മനസ്സില്ലാവാതെ
മൂത്രത്തെ തീർത്ഥമായി കണ്ട്
കുടിക്കുന്നവർ
ആ തരംതാഴ്ചയിലും
ദിവ്യത്വവും ഗുരുത്വവും
ദർശിക്കുന്നു.
*********
ഉള്ളത് പറഞ്ഞാൽ എന്തിന് വേദനിക്കണം?
അത് സ്വന്തം മാതാപിതാക്കളെയും മക്കളെയും കുറിച്ചാണെങ്കിലും…
ഉള്ളതാണെന്ന് സമ്മതിക്കണം.
അത്രയേ ഉള്ളൂ..
അങ്ങനെ മോശം പറഞ്ഞ് മാത്രം, മോശം ചെയ്ത് മാത്രം പ്രാധീനിയായ ആളാണെന്നും ഓർക്കണം.
രാഹുലിനെയും സോണിയയെയും ഒക്കെ എന്താണ് ഇയാളും ഇയാളുടെ പാർട്ടിയും പരിവാരങ്ങളും വിളിച്ചതും പറഞ്ഞതും എന്നോർത്താൽ നല്ലത്.
അങ്ങനെ മോശം പറഞ്ഞ് മാത്രം, മോശം ചെയ്ത് മാത്രം പ്രാധീനിയായ ഒരാളെയാണ് താങ്കൾ വല്ലാതെ ന്യായീകരിക്കുന്നത്, താങ്കൾക്ക് ന്യായീകരിക്കേണ്ടി വരുന്നത് എന്നത് ഓർത്താൽ നല്ലത്.
*******
ഉള്ളത് പറഞ്ഞാൽ, അത് ഉള്ളതാണെങ്കിൽ, ആ ഉള്ളത് തെറ്റാണെങ്കിൽ വേദനിക്കണം.
എന്തിന്?
ആ വേദന വെച്ച് ആ തെറ്റ് തിരുത്താൻ

.jpg)
No comments:
Post a Comment