വന്ദേമാതരം ചൊല്ലാൻ സഹിഷ്ണുത കാണിക്കണമെന്ന്, വിശാലത കാണിക്കണമെന്ന്.
പറയുന്നത്:
ഭരണഘടന അംഗീകരിക്കാത്തവർ,
ത്രിവർണ്ണപതാക ഉയർത്താൻ മടിച്ചവർ,
മഹാത്മാഗാന്ധിയെ കൊന്നവനെ പൂജിക്കുന്നവർ
അവരിപ്പോൾ വന്ദേമാതരം പാടുന്നു.
വിരോധാഭാസം.
പക്ഷേ ചെന്നായ്ക്കളാണോ വിശാലതയും സഹിഷ്ണുതയും ഉപദേശിക്കേണ്ടത്?
അതും ആട്ടിൻകുട്ടികളോടാണോ ചെന്നായ്ക്കൾ വിശാലതയും സഹിഷ്ണുതയും ഉപദേശിക്കേണ്ടത്?
വെറുപ്പും ഭീഷണിയും ഭയവും വിഭജനവും വിതറിക്കൊണ്ടാണോ വിശാലതയും സഹിഷ്ണുതയും ഉപദേശിക്കേണ്ടത്?
തങ്ങൾക്ക് തോന്നിയത് പോലെ നാടിനെയും നാട്ടുകാരെയും കടിച്ചും കീറിയും കൊന്നുകൊണ്ടാണോ, നശിപ്പിച്ചു കൊണ്ടാണോ, അവയെയൊക്കെയും ആട്ടിൻകുട്ടികളുടെ മേൽ പഴിചാരിക്കൊണ്ടാണോ, പുതിയതരം രാജ്യസ്നേഹ നിർവ്വചനം അടിച്ചേല്പിച്ചുകൊണ്ടാണോ, ഇതേ ആട്ടിൻകുട്ടികൾക്കെതിരെ കളവും വെറുപ്പും വിഭജനവും വിവേചനവും മാത്രം പ്രചരിപ്പുച്ചുകൊണ്ടാണോ വിശാലതയും സഹിഷ്ണുതയും ഉപദേശിക്കേണ്ടത്?
അധികാരത്തിന് വേണ്ടി കളവുകളുടെയും കലാപങ്ങളുടെയും മറപിടിക്കുന്നവരാണോ വിശാലതയും സഹിഷ്ണുതയും ഉപദേശിക്കേണ്ടത്?
മേൽപറഞ്ഞ കോലത്തിൽ സഹിഷ്ണുതയും വിശാലതയും കാണിക്കുന്നുവെങ്കിൽ നിങ്ങൾക്ക് നല്ലത്, നിങ്ങളുടെ തെമ്മാടിക്കൂട്ടങ്ങൾക്ക് നല്ലത്.
ഒരു വിഭാഗത്തിനെതിരെ വെറുപ്പും വിഭജനവും വിവേചനവും ഉണ്ടാക്കാൻ മാത്രമല്ല, ഏതെങ്കിലുംചില കാര്യങ്ങളിൽ മാത്രമല്ല വന്ദേമാതരം ഉപദേശിക്കേണ്ടത്, വിശാലതയും സഹിഷ്ണുതയും കാണിക്കേണ്ടത്.
എല്ലാ വിഭാഗവുമായും എല്ലാ കാര്യങ്ങളിലും വിശാലതയും സഹിഷ്ണുതയും കാണിക്കണം.
പക്ഷേ സഹിഷ്ണുത കാണിച്ചുകൊണ്ടല്ലല്ലോ,
പകരം വെറുപ്പ് മാത്രം വിതരണം ചെയ്ത്,
കളവുകൾ മാത്രം പറഞ്ഞും ചെയ്തും,
വിഭജനവും വിവേചനവും ഒളിഞ്ഞും തെളിഞ്ഞും ആവുന്നത്ര നടത്തി കലാപങ്ങൾ ഉണ്ടാക്കി മാത്രം,
അധികാരത്തിൽ വന്നവരും,
അങ്ങനെ മാത്രം തന്നെ തന്നെ അധികാരത്തിൽ തുടരുന്നവരും,
വിശാലതയും സഹിഷ്ണുതയും പറയുമ്പോൾ,
അങ്ങനെയുള്ളവരെ ന്യായീകരിക്കാൻ വേണ്ടി വിശാലതയും സഹിഷ്ണുതയും പറയുമ്പോൾ,
വിശ്വസിക്കാൻ പ്രയാസമുണ്ട്.
അത്തരം കള്ളന്മാരും കാപാലികരും എത്രയെല്ലാം വലിയ സ്ഥാനങ്ങളിൽ ഇരുന്നാലും, എത്ര സുന്ദരമായ ആട്ടിൻ തോലിട്ടാലും…
അവർ ഉദ്ദേശശുദ്ധി ഇല്ലാത്ത ശുദ്ധ കപടരായ ചെന്നായ്ക്കളും….
അതിനപ്പുറം വൃത്തികേട് മാത്രമായ കളവും വെറുപ്പും മാത്രം ആയുധവും ആദർശവും ആക്കുന്ന വൃത്തികെട്ട പന്നികളും
(പന്നികളെയും ചെന്നായ്ക്കളെയും തരം താഴ്ത്തേണ്ടിവരുന്നതിൽ പ്രയാസം തോന്നുന്നു)
തന്നെയല്ലേ എന്നതിനാൽ….
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റുകൊടുത്തവർ
രാജ്യസ്നേഹം പറഞ്ഞ് വന്ദേമാതരം ചൊല്ലാൻ ഭീഷണിപ്പെടുത്തി പറയുമ്പോൾ
(ജയ് ശ്രീ റാം വിളിക്കാൻ ഭീഷണിപ്പെടുത്തും പോലെ, കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ഉണ്ടാക്കും പോലെ)
അത് ഉൾക്കൊള്ളാനും സ്വീകരിക്കാനും വിശാലതയുടെയും സഹിഷ്ണതയുടെ പേരിൽ പോലും പ്രയാസമുണ്ട്.
അതിനപ്പുറം ആരും തങ്ങളുടെ ബോധ്യത തന്നെയായ വിശ്വാസത്തിന് കടകവിരുദ്ധമായ ഒന്നും ഒരുതരം വിശാലതയുടെയും സഹിഷ്ണുതയുടെയും പേരിൽ പോലും ചൊല്ലാൻ നിർബന്ധിക്കപ്പെടേണ്ടതില്ല.
ഇസ്ലാമും മുസ്ലിംകളും ഏകദൈവത്തെ, ഏകപ്രാപഞ്ചിക ശക്തിയെ മാത്രമല്ലാതെ വേറൊന്നിനെയും ആരാധിക്കുന്നില്ല.
മുസ്ലിംകൾക്ക് അവരുടെ ബോദ്ധ്യത തന്നെയായ വിശ്വാസം വെച്ച് മറ്റൊന്നിനെയും മറ്റാരെയും വണങ്ങാനോ പൂജിക്കാനോ സാധിക്കില്ല.
ആ നിലക്ക് ദേശസ്നേഹം ഉണ്ടെന്ന് തെളിയിക്കാൻ ആരുടെയൊക്കെയോ മുൻപിൽ എന്തൊക്കെയോ ചെയ്തും ചൊല്ലിയും വിശ്വാസത്തിന് വിരുദ്ധമായി അഭിനയിക്കാൻ മുസ്ലിംകൾതയ്യാറല്ല. അത്തരം കാപട്യം അവർക്ക് പാടില്ലാത്തതാണ്.
അതുകൊണ്ട് തന്നെ വന്ദേമാതരം ചൊല്ലാത്തത് ദേശസ്നേഹം ഇല്ലാത്തത് കൊണ്ടല്ല.
ദേശസ്നേഹം എന്നാൽ ആരോ നിശ്ചയിക്കുന്ന ഏതോ ഒരു പാട്ട് നിർബന്ധിതമായി പാടുന്നത്കൊണ്ട് ഉണ്ടാവുന്നതും കാണിക്കപ്പെടുന്നതും അല്ല, ആവരുത് എന്നും മുസ്ലിംകളും സാമാന്യയുക്തി മുഖമുദ്രയായ ലോകവും ഒരുപോലെ മനസ്സിലാക്കുന്നു.
വന്ദേമാതരം വലിയ വിഷയമാക്കുന്നവരുടേത്:
അവരുടെ ശുദ്ധ -രാജ്യദ്രോഹത്തെ രാജ്യസ്നേഹമായി അവതരിപ്പിക്കാനുള്ള ശ്രമമാണെന്നും,
വിഭജനവും വെറുപ്പും വിവേചനവും ഒന്നുകൂടി നടത്താനുള്ള ശ്രമമാണെന്നും,
അവരുടെ മറ്റനേകം അക്രമങ്ങളിൽ നിന്നും ഭരണപരാജയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രമാണെന്നും,
മുസ്ലിംകളും സാമാന്യയുക്തി മുഖമുദ്രയായ സാമാന്യലോകവും ഒരുപോലെ മനസ്സിലാക്കുന്നു.

.jpg)
No comments:
Post a Comment