Monday, August 3, 2026

വിസ്മയ പ്രതികരിച്ചു തന്നെ പറഞ്ഞു. പ്രതികരിക്കുന്നില്ലേൽ, ജീവനില്ല ജീവിക്കുന്നില്ല.

അതേ…വിസ്മയ ഗഹനമായി ചിന്തിച്ചു, പറഞ്ഞു.


വിസ്മയ പ്രതികരിച്ചു തന്നെ പറഞ്ഞു. 


ഇപ്പോൾ മേജർ രവിയെ തള്ളിയും വിസ്മയ പ്രതികരിച്ചു പറഞ്ഞു.


സ്വന്തം ജനാധിപത്യമര്യാദയും, മാനുഷിക പ്രകൃതവും പോലെ തന്നെ പ്രതികരിച്ചു പറഞ്ഞു.


അല്ലെങ്കിലും പ്രതികരണവും പ്രതികരണപരതയും ജീവനെയും ജീവിച്ചിരിക്കുന്നു എന്നതിനെയുംസൂചിപ്പിക്കുന്നു. 


പ്രതികരണം നിന്നാൽ, പ്രതികരിക്കുന്നില്ലേൽ, ജീവനില്ലെന്നും ജീവിക്കുന്നില്ലെന്നും മരിച്ചെന്നുംകരുതപ്പെടുന്നു. 


ജനാധിപത്യമായാലും ജനാധിപത്യത്തിലെ ഓരോ പൗരനായാലും പ്രതികരണം നിന്നാൽ, പ്രതികരിക്കുന്നില്ലേൽ അങ്ങനെ തന്നെ അയാളും ജനാധിപത്യവും ജീവിക്കുന്നില്ലെന്നും മരിച്ചെന്നും കരുതപ്പെടുന്നു. 


വിസ്മയയെ പോലെ തന്നെ അതിലും കൂടുതലും കുറവുമായി, ഗഹനമായി ചിന്തിച്ചും പ്രതികരിച്ചുംഅനേകലക്ഷങ്ങളും പലതും പറഞ്ഞു, പറയുന്നു.


ജനാധിപത്യത്തിൽ എല്ലാ ഓരോരുത്തനും ഒരേ മൂല്യം, ഒരേ ഭാരം. 


ജനാധിപത്യത്തിൽ ആരും കുറവല്ല, ആരും കൂടുതലല്ല.


ജനാധിപത്യത്തിൽ ഒരു പ്രധാനമന്ത്രിക്കും ഒരു വിസ്മയക്കും ഒരു മോഹൻലാലിനും ഒരുമമ്മൂട്ടിക്കും കൂടുതൽ വലിയ കൊമ്പില്ല, കൂടുതൽ വിലയില്ല.

No comments: