മുസ്ലിംകൾ ഇന്ത്യയിൽ നിന്ന് പുറത്ത് പോകേണ്ടവരാണ് എന്ന ചിന്തയും ചർച്ചയും തന്ത്രപൂർവ്വം, കപടമായി മാത്രം പറയുന്ന വിശാലതയുടെയും ഏകമാനവികതയുടെയും ചേരാത്ത മൂടുപടമിട്ട് ഉണ്ടാക്കിയെടുക്കുകയാണോ അമേരിക്കയിൽ ചെന്ന് മോഹൻ ഭഗവത്ത് ചെയ്തത് എന്ന് തന്നെ തോന്നിപ്പോകും.
മോഹൻ ഭഗവത് വലിയ വിശാലത സംസാരിക്കും പോലെ സംസാരിച്ചത് അങ്ങേയറ്റത്തെ സങ്കുചിതത്വമാണ്.
മോഹൻ ഭഗവത് പറയാതെ പറഞ്ഞ, ചീറ്റാതെ ചീറ്റിയ വിഷം എന്തെന്ന് ആർക്കും മനസ്സിലായില്ല.
മോഹൻ ഭാഗവത്തിന്റെയും ആർഎസ്എസ്സിന്റെയും ഔദാര്യം ആണ് മുസ്ലിംകളുടെ ഇന്ത്യയിലെ ഭാവി എന്ന് പറയും പോലെയുണ്ട് മോഹൻ ഭാഗവത്തിന്റെ പുതിയ ചർച്ചയും ചർച്ചയുണ്ടാക്കിയ ദിശയും.
മോഹൻ ഭഗവത് സമ്മതിച്ചാലും ഇല്ലെങ്കിലും ഇന്ത്യക്കാരായ മുസ്ലിംകൾ ഇന്ത്യക്കാർ മാത്രമാണ്.
ഇന്ത്യക്കാരായ മുസ്ലിംകൾ ഇല്ലാത്ത ഇന്ത്യയെ ആരൊക്കെയോ സ്വപ്നം കാണുന്നുണ്ട്, ഇന്ത്യക്കാരായ മുസ്ലിംകളെ പുറത്താക്കാനുള്ള പദ്ധതി ആർ എസ് എസ് സിന്റെ കീഴിൽ തന്നെ ഒരുങ്ങുന്നുണ്ട്, ഒരുക്കുന്നുണ്ട് എന്നൊക്കെ പറയാതെ പറയുകയായിരുന്നു ഫലത്തിൽ മോഹൻ ഭഗവത്ത്.
ഇന്ത്യക്കാരായ എല്ലാവരും ഇന്ത്യയിൽ ഉണ്ടായിരിക്കും എന്നത് പോലെ തന്നെ ഇന്ത്യക്കാരായ മുസ്ലിംകളും ഇന്ത്യയിൽ സ്വാഭാവികമായും ഉണ്ടാവും.
ഇന്ത്യക്കാരായ മുസ്ലിംകൾ ഇന്ത്യയിൽ ഉണ്ടാവാൻ മോഹൻ ഭാഗവത് ആരോടൊക്കെയോ പറഞ്ഞ് സമ്മതിപ്പിക്കണം എന്നില്ല.
ഇന്ത്യക്കാരായ മുസ്ലിംകൾ ഇന്ത്യയിൽ ഉണ്ടാവാൻ (യഥാർത്ഥത്തിൽ ഹിന്ദു എന്ന മതം തന്നെ ഇല്ലെന്ന വസ്തുത മറച്ചുവെച്ചു കൊണ്ട്) ഹിന്ദു എന്തെന്നും ആരെന്നും മോഹൻ ഭാഗവത് പുതുതായി നിർവ്വചിക്കണം എന്നില്ല.
മുസ്ലിംകൾ ഇന്ത്യയിൽ തുടരാൻ മോഹൻ ഭാഗവത്തിന്റെയും ആർഎസ്എസ്സിന്റെയും അവർ നിയന്ത്രിക്കുന്ന സംഘങ്ങളുടെയും അനുവാദത്തിന്റെ ആവശ്യമില്ല, അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല.
മുസ്ലിംകൾ ഇന്ത്യയിൽ ഉണ്ടാവുന്നതും നിലനിൽക്കുന്നതും മോഹൻ ഭഗവതും ആർഎസ്എസ്സും പരിവാരങ്ങളും കൊടുക്കുന്ന ഔദാര്യം കൊണ്ടല്ല.
മുസ്ലിംകൾ ഇന്ത്യയിൽ ഉണ്ടാവുന്നതും നിലനിൽക്കുന്നതും മോഹൻ ഭഗവത് തന്റെ അണികളെ കൊണ്ട് മുസ്ലിംകളെ ഇവിടെ നിൽക്കാൻ അനുവദിക്കണം എന്ന് പറഞ്ഞു സമ്മതിപ്പിക്കുന്നത് കൊണ്ടല്ല.
മുസ്ലിംകൾ ഇന്ത്യയിൽ പാടില്ലെന്ന് ഇവരുടെ ഉള്ളറകളിൽ ചർച്ചകകൾ തിമർത്തു നടക്കുന്നുണ്ട് എന്നതാണ് മോഹൻ പറയാതെ പറഞ്ഞ് ധരിപ്പിക്കാൻ ശ്രമിച്ചത്?
എന്തോ വലിയ ശരി പോലെയാണ് മോഹൻ ഭഗവത് ആ ചർച്ചയെ കുറിച്ച് സംസാരിക്കുന്നത്.
അങ്ങനെയൊരു കാര്യം ചർച്ച ചെയ്യുന്നത് തന്നെ സംഭവിക്കാൻ പാടില്ലാത്തതാണ്.
അങ്ങനെ നടക്കുന്ന ചർച്ചയെ ശരി വെക്കുന്നത് പോലെയാണ്, അതിൽ നിന്ന് ഇളവ് നൽകുന്ന വലിയ വിശാലത പോലെയാണ് മോഹൻ ഭഗവതിന്റെ കപട സംസാരത്തിൽ ഉള്ളത്.
ഏകമാനവികതയും ഏകലോകവും എന്നതൊക്കെ ഇസ്ലാമും കമ്യൂണിസവും മുൻപേ പറഞ്ഞു കൊണ്ടിരിക്കുന്ന സംഗതികളാണ്.
മോഹൻ ഭാഗവത്തിനും ആർഎസ്എസ്സിനും ഏകമാനവികതയും ഏകലോകവും എന്നതൊക്കെ പുതുതായി കണ്ടെത്തിയ കാര്യം പോലെ തോന്നുന്നത് ഇക്കാലമത്രയും ബ്രാഹ്മണ്യം തീർത്ത ജാതീയ വിവേചനത്തിലും തടവറയിലും അടിച്ചമർത്തലിലും കഴിഞ്ഞുകൂടിയത് കൊണ്ടാണ്.
ആർഎസ്എസ്സിന്റെ തൊലിയുരിക്കുന്ന അമേരിക്കയിലെ പ്രതിഷേധങ്ങൾ കാരണം മോഹൻ ഭാഗവത്തിന് പറയേണ്ടി വരുന്നതാണ് വിശാല മനുഷ്യത്വവും ഏക മാനവികതയും ഒക്കെ. ഇസ്ലാം എപ്പോഴും മുറുകെപ്പിടിച്ച് മുന്നോട്ട് വെക്കുന്ന അതേ വിശാല മനുഷ്യത്വവും ഏക മാനവികതയും.
പക്ഷേ, ഇപ്പോൾ പുതുതായി എന്തോ വലിയ കാര്യം കണ്ടെത്തിയത് പോലെ കണ്ടെത്തിയത് പോലെ മോഹൻ ഭാഗവത്തും ആർഎസ്എസ്സും പറയുന്ന വിശാല മനുഷ്യത്വത്തിന്റെ മറയിൽ കപടമായിആർഎസ്എസ്സും പരിവാരങ്ങളും ഒളിഞ്ഞുനിൽക്കുന്നു, ഒളിച്ചുവെക്കുന്നു, ഒളിച്ചുവെക്കാൻശ്രമിക്കുന്നു തങ്ങളുടെ കളവിനെ, ശുദ്ധ കാപട്യത്തെ, ഇരട്ടത്താപ്പിനെ, ക്രൂരവിനോദത്തെ, വെറുപ്പിനെ എന്ന് തന്നെ വേണം പറയാൻ.

.jpg)
No comments:
Post a Comment