പഠിച്ചിട്ട് കാര്യമില്ല…………
എന്ന അവസ്ഥ ആയിരിക്കുന്നു ഇന്ത്യയിൽ.
ഇവിടെ കുട്ടികൾ എന്ത് പഠിക്കണം, എന്തിന് പഠിക്കണം?
ഇവിടെ കുട്ടികൾ എന്തിന് പരീക്ഷ എഴുതണം?
എന്ത് പഠിച്ചാലും എത്ര പരീക്ഷ എഴുതിയാലും ഒരു കുട്ടിക്കും ഈ നാട്ടിൽ ഒന്നും കിട്ടില്ല, ഒരു രക്ഷയും ഇല്ല.
കിട്ടുന്നത് നിരാശ മാത്രം, ഡിപ്രഷൻ മാത്രം.
സ്വയം അയോഗ്യനാണ് എന്ന് സമ്മതിച്ച് കീഴടങ്ങുക മാത്രം, കീഴടങ്ങി ആത്മഹത്യ ചെയ്യുക മാത്രം.
വ്യവസ്ഥിതിയുടെയും രാജ്യത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അയോഗ്യതയും പരാജയവും സ്വന്തം അയോഗ്യതയും പരാജയവും ആണെന്ന് ഓരോ വിദ്യാർത്ഥിയും കരുതേണ്ടി വരിക, നിരാശപ്പെടുക.
സ്വയം മാനസികരോഗികളായി യുവ വിദ്യാർത്ഥി സമൂഹം മാറുക.
നാടിനെ കട്ടുമുടിക്കാനും നാട്ടുകാരെ തമ്മിലടിപ്പിച്ച് വെറുപ്പിക്കാനും മാത്രമറിയുന്ന, കളവും ക്രൂരതയും മാത്രം ആയുധവും ആദർശവും ആക്കിയ രാഷ്ട്രീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ ഒരു പ്ലാനും പദ്ധതിയും ഉത്തരവും ഇല്ല.
അവർക്ക് ആകയാളറിയുന്നത് അവരെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുക, പാകിസ്താൻ ചൈന ചാരന്മാർ എന്നാരോപിക്കുക.
എന്ത് പഠിച്ചാലും എത്ര പഠിച്ചാലും ആർക്കും ഇവിടെ ഒന്നും കിട്ടില്ല, ഒരു ജോലിയും കിട്ടില്ല എന്നത് വസ്തുത.
വന്ദേമാതരം പാടിയും ഭാരത് മാതാ കീ ജയ് വിളിച്ചും വിളിപ്പിച്ചും നടക്കുന്നവർ വരെ വിദേശങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്നു, സ്വന്തം മക്കളെ എങ്ങനെയും വിദേശങ്ങളിൽ ചേക്കേറാൻ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു.
അത്രക്ക് ഗതികെട്ട അവസ്ഥയിൽ അവസരങ്ങൾ ഇല്ലാതെയാണ് ഈ നാട്.
ലക്ഷക്കണക്കിനും കോടിക്കണക്കിനും ആളുകൾ അപേക്ഷിച്ചാൽ, ലക്ഷക്കണക്കിനും കോടിക്കണക്കിനും ആളുകൾ പരീക്ഷ എഴുതിയാൽ ജോലിയോ ഉദ്ദേശിച്ച ഉപരിപഠനമോ കിട്ടുന്നത് വളരേ കുറച്ച് പേർക്ക്.
അത് തന്നെയും പല കോലത്തിൽ ഭരിക്കുന്ന പാർട്ടിക്കാർ റാഞ്ചിക്കൊണ്ടു പോയില്ലെങ്കിൽ മാത്രം.

.jpg)
No comments:
Post a Comment