Saturday, August 15, 2026

വന്ദേമാതരവും ജയ് ശ്രീരാമും പേര് മാറ്റലുകളും: ഇന്ത്യ നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല.

വന്ദേമാതരവും ജയ് ശ്രീരാമും പേര് മാറ്റലുകളും ഒക്കെയായി ശ്രദ്ധതിരിച്ചിവിട്ട് വികാരം കൊള്ളിക്കുക.


വന്ദേമാതരവും ജയ് ശ്രീരാമും പേര് മാറ്റലുകളും ഇന്ത്യ നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല, ഒരു പ്രശ്നത്തെയും പരിഹരിക്കില്ല.


എന്നിട്ടോ, ഇന്ത്യ വൻസാമ്പത്തിക ശക്തിയാവുന്നു എന്ന് വെറും വെറുതേ തട്ടിവിടുന്നു.


ആരാണ് ഈ തട്ടിവിടുന്നത്?


സാമ്പത്തികവും ശക്തിയും എന്തെന്ന് മനസ്സിലാകാത്ത ഫേക്ക് സർട്ടിഫിക്കറ്റ് ഉടമ.


കലാപങ്ങൾ ഉണ്ടാക്കി മാത്രം, ഇന്ത്യയെ മുച്ചൂടും മുടിച്ചും നശിപ്പിച്ചും മാത്രം പ്രധാനിയായ, പ്രധാനിയായി തുടരുന്ന ആൾ.


സാമാന്യയുക്തിയെ നാണിപ്പിക്കുംവിധം ചെങ്കോട്ടയിൽ കൊടിപാറിക്കാൻ വന്ന ആൾ. 


അമ്പത് കൊല്ലത്തോളം ഇന്ത്യൻ ത്രിവർണ്ണ പതാക പാറിക്കാൻ മടിച്ച രാജ്യദ്രോഹ സംഘത്തെ കൂട്ടുപിടിച്ച പ്രധാനി.


പ്രധാനി വെറും വെറുതേ തട്ടിവിട്ടാൽ തന്നെ ഇന്ത്യ വൻസാമ്പത്തിക ആയെന്ന് ധരിക്കുന്ന ഒന്നും മനസ്സിലാവാത്ത അണികളും.


ജനങ്ങൾക്ക് അനുഭാവമാകാത്ത, ജനങ്ങളുടെ ജീവിത 

നിലവാരം ഉയർത്താത്ത എന്ത് സാമ്പത്തിക ശക്തിയാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്?


തൊഴിലില്ലാത്തതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


നിത്യോപയോഗ സാധനങ്ങൾക്കൊക്കെയും രണ്ടിരട്ടിയും മൂന്നിരട്ടിയും വില വർദ്ധിച്ചതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


ആളോഹരി വരുമാനത്തിൽ ബംഗ്ലാദേശിനും പിന്നിലായതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


എല്ലാ കാര്യത്തിലും നികുതി വർദ്ധിച്ചതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


ഇന്ധനവില വർദ്ധിച്ചതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


രൂപയുടെ മൂല്യം അങ്ങേയറ്റം തകർന്നതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


ജനാധിപത്യ സ്ഥാപനങ്ങൾ മുഴുവൻ വിലക്ക് വാങ്ങിയതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


ഇന്ത്യാരാജ്യത്തെ മൊത്തം വിലക്ക് വാങ്ങുന്ന കോലത്തിൽ ഭരിക്കുന്ന പാർട്ടി സാമ്പത്തികമായി വളർന്നതാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


രണ്ട് ഗുജറാത്തികൾ ചേർന്ന് മറ്റ് രണ്ട് ഗുജറാത്തി അദാനി-അംബാനിമാർക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തതും അവരെ ഉപയോഗിച്ച് തങ്ങളുടെ പാർട്ടിക്ക് വേണ്ട സർവ്വപുരോഗതിയും ഭരണകൂടപാർട്ടി ഉണ്ടാക്കുക്കിയതുമാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


വന്ദേമാതരവും ജയ് ശ്രീരാമും പാടുന്നതും വിളിക്കുന്നതുമാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?


കുറെ പേരുകൾ മാറ്റുന്നതും ആ വഴിയിലും വെറുപ്പും വിഭജനവും വർദ്ധിപ്പിച്ച് ജനങ്ങളെ മയക്കി വിടുന്നതുമാണോ ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക ശക്തി?










No comments: