ഇന്ത്യയെ സൗദി പോലെയാക്കും മതം മാറ്റിക്കൊണ്ട് ഇസ്ലാം :
എന്ന് പറഞ്ഞ് പ്രചരിപ്പിച്ച് വെറുപ്പും പേടിയും ശത്രുതയും ഉണ്ടാക്കുന്നവർ പറയാതെപറഞ്ഞുപോകുന്ന ഒരു കാര്യമുണ്ട്.
അത്രക്ക് ഉള്ളുപൊള്ളയായതാണ് ഇവിടത്തെ വിശ്വാസങ്ങൾ എന്നത്.
അത്രക്ക് ദുർബലവും അന്തസ്സാരശൂന്യവുമാണ് ഇവിടത്തെ വിശ്വാസമതങ്ങൾ എന്ന്.
അറിയണം : ഇസ്ലാമിന് പൗരോഹിത്യവും സഭയും മിഷണറിസംഘങ്ങളും മിഷണറിപ്രവർത്തനങ്ങളുംഇല്ല.
എന്നിട്ടും ഇതൊന്നുമില്ലാത്ത ഇസ്ലാമിന് 85 ശതമാനം വരുന്ന മഹാഭൂരിപക്ഷത്തെയും ഇത്രയെളുപ്പം മതംമാറ്റി സൗദി പോലെയാക്കാൻ സാധിക്കുമെങ്കിൽ,
അങ്ങനെയൊരു ഇസ്ലാമിന്റെ പ്രഭാവം ഒന്നോർത്തുനോക്കൂ.
അങ്ങനെ അത്രക്ക് പ്രഭാവമുള്ള ഇസ്ലാം ഒട്ടും പ്രഭാവമില്ലാത്തതിനെ മാറ്റി സ്ഥാനംപിടിക്കുക തന്നെയല്ലേ നല്ലതും വേണ്ടതും?
പിന്നെന്ത് സനാതനധർമ്മ കേളികൊട്ടാണ് നിങ്ങൾ ഇവിടെ നടത്തുന്നത്?
പിന്നെന്തിന് പറ്റും നിങ്ങൾ കേളികൊട്ടുന്ന ഈ സനാധർമ്മ വാദം?
പിന്നെന്താണ് ഈ ഭാരത് മാതാ കി ജയ്?
പിന്നെന്തിന് കൊള്ളും ഈ ഭാരത് മാതാ കി ജയ്?
********
അർഹതയുള്ളതും ഉപകാരമുള്ളതും വ്യക്തതയും കൃത്യതയും ഉള്ളതും അവശേഷിക്കും. ഒരു പിന്തുണയും ആവശ്യമില്ലാതെ.
അനർഹമായതും ഉപകാരമില്ലാത്തതും വ്യക്തതയില്ലാത്തതും കൃത്യതയില്ലാത്തതും താൽകാലികമായി നിലനിന്നേക്കാം എന്നല്ലാതെ, സ്ഥിരമായി അവശേഷിക്കില്ല. എന്തെല്ലാം പിന്തുണ കിട്ടിയാലും.

.jpg)
No comments:
Post a Comment