ഇസ്ലാമിനെ വെളുപ്പിക്കുകയല്ല.
വെളുപ്പിച്ചതാണെന്ന് തോന്നുന്നത്ര വെളുത്തതാണ് ഇസ്ലാം യഥാർത്ഥത്തിൽ അതിന്റെ തനത് സ്വഭാവത്തിൽ എന്നത് കൊണ്ട് മാത്രം നിങ്ങൾക്ക് തോന്നുന്നതും പറയേണ്ടിവരുന്നതുമാണ് വെളുപ്പിക്കുകയാണെന്ന്.
വെളുത്തതല്ലെന്ന് കളവ് മാത്രം കൈമുതലാക്കി ദുഷ്പ്രചാരണം നടത്തുന്നവർ തോന്നിപ്പിച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് തോന്നുന്നതും പറയേണ്ടി വരുന്നതുമാണ് വെളുപ്പിക്കുകയാണെന്ന്
പലരും അറിയാതെ പോകുന്ന ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ പറയുന്നത് എങ്ങനെ വെളുപ്പിക്കാലാവും?
വെളിച്ചത്തെ വെള്ള പൂശേണ്ടതുണ്ടോ?
വെളിച്ചത്തെ വെള്ളപൂശാൻ ആർക്ക് സാധിക്കും?
ഇസ്ലാം പോലെ വെളുത്ത സമ്പൂർണ ജീവിതവ്യവസ്ഥയായ ഒരു പ്രത്യേശാസ്ത്ര മതമില്ല.
അങ്ങനെയൊന്ന് ഇസ്ലാമല്ലാത്തത് വേറെ ഉണ്ടെങ്കിൽ നമുക്ക് അതേതെന്ന് പറയാൻ കഴിയണം, കാണിക്കാൻ സാധിക്കണം.
എങ്കിൽ നമുക്ക് അതുവെച്ച് ചർച്ച ചെയ്യാം.
വിശ്വാസപരമായും ആശയപരമായും ഇസ്ലാമിനെ നേരിട്ട് തോൽപിക്കാൻ സാധിക്കാത്തവർ നിരാശരാണ്.
അങ്ങനെ നിരാശരായവർ എല്ലാവരും കൂടി നിരാശ നൽകുന്ന വെറുപ്പും അസൂയയും വെച്ച് കളവുംകലാപങ്ങളും ഉണ്ടാക്കിയും പറഞ്ഞും നടത്തിയും ഇസ്ലാമിനെയും മുസ്ലിംകളെയും കറുപ്പിക്കാൻശ്രമിക്കുന്നതാണ്, മറിച്ചുള്ള വസ്തുതകൾ വസ്തുതകളായി ഇസ്ലാമിനെ കുറിച്ച് പറയുമ്പോൾ ഇസ്ലാമിനെ വെളുപ്പിക്കുകയാണെന്ന് പലർക്കും തോന്നുന്നതും പറയേണ്ടിവരുന്നതും.
അതുകൊണ്ട് മാത്രം ചില വിശദീകരണം വെളുപ്പിക്കുകയാണെന്ന് തോന്നിപ്പോകും വിധം നൽകാൻനിർബന്ധിതനാവുകയാണ്.
********
ഒരാൾ മുസ്ലിമാവുന്നതും മുസ്ലീമാണെന്ന് പരിഗണിക്കപ്പെടുന്നതും അയാൾക്ക് പ്രായപൂർത്തി എത്തിബുദ്ധി ഉറച്ചതിന് ശേഷം മാത്രമാണ്.
പ്രായപൂർത്തി എത്തി ബുദ്ധി ഉറക്കുന്നതുവരെ ഇസ്ലാമികമായി തന്നെ മതപരമായ ഒന്നും ഒരുകുട്ടിക്കും ബാധകമല്ല, നിർബന്ധമല്ല.
*******
ഇസ്ലാം ഒരു ജാതിയും വംശവും ഗോത്രവും അല്ല.
ഇസ്ലാം ജന്മം കൊണ്ടല്ല. തെരഞ്ഞെടുപ്പ് കൊണ്ടാണ്.
അതുകൊണ്ട് കൂടിയാണ് ഷഹാദത്ത് കലിമ (സാക്ഷ്യപ്പെടുത്തുന്ന വചനം) മുസ്ലിമാവാനുള്ള ആദ്യ പടിയായത്.
അതുകൊണ്ട് കൂടിയാണ് ഷഹാദത്ത് കലിമ അവർത്തിച്ച് ചൊല്ലൽ, ഓരോ ദിവസവും അഞ്ച് നേരംനിസ്കാരത്തിൽ നിർബന്ധമാക്കിയത്.
ഷഹാദത്ത് കലിമ ചൊല്ലി മതംമാറി വരുന്നവർ കൂടിയാണ് മുസ്ലിം സമൂഹം ഉണ്ടാവുന്നത്.
അല്ലാതെ മാതാപിതാക്കളുടെ മയ്ക്കളായി ജന്മം കൊണ്ട് മാത്രം ഉണ്ടായി തുടരുന്ന വംശ ഗോത്ര ജാതി സമൂഹമായല്ല മുസ്ലീം സമൂഹം ഉണ്ടാവുന്നതും വളരുന്നതും.
ഇസ്ലാം അതിൻ്റെ തുടക്കം മുതൽ ഇതുവരെ മതംമാറി വന്നവരിലൂടെ തന്നെ വളർന്നു.
ആർക്കും എപ്പോഴും മുസ്ലിം ആവാം.
വാതിൽ തുറന്നിട്ട ഇസ്ലാമിലേക്ക് കയറാം.
********
മുസ്ലിംകൾ എന്തൊക്കെയോ നടപ്പാക്കുന്നുണ്ട്.
മാതാപിതാക്കൾ നിർബന്ധിക്കുന്നുമുണ്ട്.
അതൊന്നും ഇല്ലെന്ന് പറയാൻ ഈയുള്ളവൻ ആളല്ല.
ഈയുള്ളവൻ പറയുന്നത് യഥാർത്ഥ ഇസ്ലാമാണ്, ശരിയായ ഇസ്ലാമാണ്. ആരും അത് നിഷേധിക്കില്ല.
മുസ്ലിംകളെ നോക്കിയും മുസ്ലിംകളിൽ അങ്ങനെയും ഇങ്ങനെയും കയറിക്കൂടിയ ആചാരങ്ങളെയുംഅബദ്ധങ്ങളെയും നോക്കിയുമല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും.
ഒരുകാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും.
ഇതുവരെയും കളവ് പറഞ്ഞിട്ടില്ല, കളവ് ചെയ്തിട്ടില്ല.
അതുകൊണ്ട് തന്നെ ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾ വെച്ച് ഒരു സംഘത്തിലുംപാർട്ടിയിലും ജീവിതത്തിൽ ഇതുവരെ കൂടിയിട്ടുമില്ല.
മനസ്സാക്ഷിയുടെ മുന്നിൽ സത്യസന്ധനായല്ലാതെ ഒരു വിഷയവും പറയാറില്ല.
********
അതുകൊണ്ട് തന്നെ പറയട്ടെ, ഈയുള്ളവന് ഒന്നും പറ്റിയിട്ടില്ല.
ഇസ്ലാം വിരോധവും മുസ്ലിം വെറുപ്പും വെച്ച് മാത്രം, അതല്ലാത്ത ഒരാദർശവും ലക്ഷ്യവുമില്ലാതെ ഒരുവലിയ രാജ്യം ഭരിക്കുന്ന ഒരു വലിയ പാർട്ടി നീങ്ങുമ്പോൾ വസ്തുതകൾ വസ്തുതകളായുംവാസ്തവങ്ങളെ വാസ്തവങ്ങളായും തന്നെ തെറ്റിദ്ധാരണ തിരുത്തണം എന്നതിനാൽ ചിലത് പറയുന്നു. വെറും ഗോത്രിയനെ പോലെ.
ശരിയാണ്, ഇസ്ലാമിനെ വിമർശിക്കണം.
പക്ഷേ, വെറും വെറുതെ വിമർശിക്കാൻ വേണ്ടി വിമർശിക്കുകയല്ല വേണ്ടത്.
വെറും ഇസ്ലാം വിരോധവും മുസ്ലീം വെറുപ്പും വെച്ചല്ല വിമർശിക്കേണ്ടത്.
ഇസ്ലാമിനേക്കാൾ നല്ലത് കൊതിച്ചും പറഞ്ഞും പകരം വെച്ചുമായിരിക്കണം വിമർശിക്കേണ്ടത്.
ഇസ്ലാം വെറുമൊരു മതമല്ല, സർവ്വതും തൊട്ട് വഴികാട്ടുന്ന രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യജീവിതമത പ്രത്യേശാസ്ത്രമാണ് എന്ന് മനസ്സിലാക്കി തന്നെ അതിനേക്കാൾ നല്ലതുണ്ടെങ്കിൽ പകരം വെച്ച് തന്നെ വിമർശിക്കണം.
അല്ലാതെ മത്സരത്തിൽ തോൽക്കും എന്ന് കാണുമ്പോൾ, മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുതരം ഗുണപരമായ യോഗ്യതയും ഇല്ലെന്നാവുമ്പോൾ വെറും വെറുതെ തെറി വിളിച്ച് വിമർശിക്കുകയല്ല വേണ്ടത്.
ഇവിടത്തെ പ്രശ്നം ഇസ്ലാമിനെ വിമർശിക്കുന്നത് ഇസ്ലാമിനേക്കാൾ ഏത്രയോ മോശമായതിൽ നിന്ന് കൊണ്ടും, ഇസ്ലാമിനോളം ഒരുനിലക്കും വരാത്തതിൽ മുറുകെ പിടിച്ചുമാണ് എന്നതാണ്.
കളവ് പറഞ്ഞും പ്രചരിപ്പിച്ചും കൊണ്ടുള്ള വെറും അസൂയയും വെറുപ്പും ശത്രുതയും മാത്രംഇസ്ലാമിനെതിരെ വളർത്തിക്കൂടല്ലോ?

.jpg)
No comments:
Post a Comment