Wednesday, November 26, 2025

എന്താണ് ഷിയാ, സുന്നി, അഹമ്മദിയ?

ഷിയ എന്താണ്?


അഹമ്മദിയ എന്താണ്?


എന്നതിനിയും പലർക്കും മനസിലായിട്ടില്ല


ഷിയയും സുന്നിയും ഇസ്ലാം വിഭാവന ചെയ്ത വ്യത്യസ്ത വിഭാഗങ്ങൾ അല്ല, ജാതികൾ അല്ല.


അഭിപ്രായ വ്യത്യാസങ്ങളിലൂടെ മുസ്ലിംകൾക്കിടയിൽ ഉണ്ടാവാനിടയായ രണ്ട് വിഭാഗങ്ങളായ ഷിയയും സുന്നിയും പോലെയാണ് അഹമ്മദിയ എന്ന ധാരണയും പലരും വച്ചുപുലർത്തുന്നു.


അങ്ങനെയുള്ള തെറ്റിദ്ധാരണ വെച്ചും പലരും കാര്യങ്ങൾ കൂട്ടിക്കലർത്തി സംസാരിക്കുന്നതായി കാണുന്നു.


ആദ്യമേ പറയട്ടെ, ഷിയയും സുന്നിയും ജാതിസമ്പ്രദായം പോലുള്ള ഇസ്ലാമിലെ സംഗതികൾആണെന്ന തെറ്റിദ്ധാരണ തെറ്റാണ്.


ഇസ്ലാമിൽ ജാതിസമ്പ്രദായം ഇല്ല. മനുഷ്യരാസകലം ഒന്നാണ്. ഷിയയും സുന്നിയും ഇസ്ലാമിലെ ജാതികൾ അല്ല.


ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം എല്ലാ മനുഷ്യരും ഒന്ന്, ഒരുപോലെ ആദമിൽ നിന്ന്, ആദം മണ്ണിൽനിന്ന്


ആർക്കും ആരുടെ മേലും ഒരുതരം മേൽക്കോയ്മയും ശ്രേഷ്ഠതയും ഇസ്ലാമികമായി ഇല്ല


മനുഷ്യരിൽ ആർക്കെങ്കിലും ഇസ്ലാമികമായി ഏറിയാലുണ്ടാകാവുന്ന ശ്രേഷ്ഠത ആർക്കുംകാണിക്കാനും അവകാശപ്പെടാനും സാധിക്കാത്ത സൂക്ഷ്മതാബോധം കൊണ്ടുണ്ടാവുന്ന ശ്രേഷ്ഠതമാത്രം. ജന്മം കൊണ്ടും കുലമഹിമ കൊണ്ടും അല്ലാത്തത്.


ഇസ്ലാമിൽ മനുഷ്യരാസകലർക്കും കൂടി ഒരൊറ്റ ദൈവവും ഒരൊറ്റ ഗ്രന്ഥവും ഒരൊറ്റജീവിതവ്യവസ്ഥയും മാത്രം.


ഷിയയാണ് അഹമ്മദിയ എന്ന ധാരണയാണ് പലർക്കും


അഹമ്മദിയ ഇന്ത്യയിൽ ഉണ്ടായ വേറെ തന്നെയായ ഒരു മതമാണ്


അഥവാ ഖാദിയാനി മതം


പ്രവാചകന് ശേഷം വന്ന പ്രവാചകനാണ് താനെന്ന് പറഞ്ഞ അഹമ്മദ് ഖാദിയാനി ഉണ്ടാക്കിയ മതം അഹമ്മദിയഅഥവാ ഖാദിയാനി.


പഞ്ചാബിലെ ഒരു സ്ഥലത്തിന്റെ പേര് കൂടിയാണ് ഖാദിയാനി


ഖാദിയാനിൽ ജനിച്ച ആളായത് കൊണ്ട് അഹമ്മദ് ഖാദിയാനി എന്നും  അയാൾക്ക് പേരായി


അതുകൊണ്ട് രണ്ട് വിധത്തിലും  മതത്തിന് പേര് വന്നുഖാദിയാനി എന്നും അഹമ്മദിയർ എന്നും.


ഷിയ വേറെയാണ്


രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം കൊണ്ടുണ്ടായ മുസ്ലിംകൾക്കിടയിൽ  ഉണ്ടായ (അഥവാമുസ്ലിംകളിൽ തന്നെ ഉണ്ടായഒരു വിഭാഗം ഷിയ. ഷിയ ഉണ്ടായത് കൊണ്ട് പ്രവാചകചര്യ (സുന്നത്ത്) പിൻപറ്റുന്നവർ എന്ന അർത്ഥത്തിൽ ഷിയാക്കൾ അല്ലാത്തവരായ സുന്നികൾ (അഹ്ലുസ്സുന്നത്ത് ) ഉണ്ടായി.


ഷിയയോ സുന്നിയോ ഇസ്ലാമിലെ ജാതികൾ അല്ല, ജാതികൾ പോലെയല്ല. ആ നിലക്ക് ഇസ്ലാമിൽ ജാതിസമ്പ്രദായം ഇല്ല


മുഹമ്മദ് നബിക്ക് ശേഷം ആര് നേതൃത്വത്തിൽ വരണംആര് ഭരിക്കണം എന്ന കാര്യത്തിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തിൽ നിന്നുണ്ടായത് മാത്രം ഷിയാ-സുന്നി വിഭാഗങ്ങൾ


മുഹമ്മദ് നബിയുടെ രക്തപരമ്പരയിൽ ഉള്ളവർ മാത്രം നേതൃത്വത്തിൽ വരേണംഭരിക്കണം എന്ന അഭിപ്രായത്തെ മുറുകിപ്പിടിച്ചവർ ഷിയാവിഭാഗം ആയി


ജനാധിപത്യപരമായി അപ്പപ്പോൾ തെരഞ്ഞെടുക്കപ്പെടുന്നവർ നേതൃത്വത്തിൽ വരണമെന്ന നിലപാടുള്ളവർ സുന്നിവിഭാഗം ആയി


ഷിയ എന്ന വാക്കിന് അർത്ഥം പാർട്ടി എന്നാണ്.


ഷിയത്തു അലി” എന്നാണ് ആദ്യമുണ്ടായ ശരിയായ പേര്


ഷിയത്തു അലി എന്ന പേര് ലോപിച്ചാണ് ഷിയ എന്നായത്, എന്ന വിളിപ്പേരായത്.


പ്രവാചകരക്തത്തിലുള്ളപ്രവാചകന്റെ മകളുടെ ഭർത്താവും പ്രവാചകന്റെ ചെറിയച്ഛന്റെ മകനുമായ അലി ആയിരുന്നു പ്രവാചകന് ശേഷം യഥാർത്ഥത്തിൽ നേതാവും ഭരണാധികാരിയും ആവേണ്ടിയിരുന്നത് എന്ന വാദത്തിൽ നിന്നും ഉരുത്തിരിഞ്ഞ രാഷ്ട്രീയ-അധികാരഅഭി പ്രായവ്യത്യാസം കൊണ്ടുണ്ടായ ഒരു പാർട്ടി മാത്രം ഷിയ


അതുകൊണ്ട് മാത്രം മറുപുറമായുണ്ടായത് സുന്നി വിഭാഗം.


ഇനി ഒന്നുകൂടി പറയാംഷിയാ-സുന്നി എന്ന രണ്ട് വിഭാഗം മാത്രമാണ് ഇങ്ങനെയുണ്ടായതെങ്കിലും ഷിയാ സുന്നി വിഭാഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ കൊണ്ട് വേറെ കുറെ പാർട്ടികൾഉണ്ട്


അവയും ജാതികളല്ല, ജന്മം കൊണ്ട് കിട്ടുന്നതല്ല, ആർക്കും എപ്പോഴും മാറാവുന്നത് മാത്രം.


അവയാണ് നാം ഇവിടെ കേൾക്കുന്ന ജമാഅത്തെ ഇസ്ലാമിയും മുജാഹിദും സലഫിയും ഇഖ്വാനും ഒക്കെ.


അവയൊന്നും ജാതികൾ പോലെയല്ലഅവയൊക്കെ വെറും പാർട്ടികൾ.


അവയൊന്നും അങ്ങോട്ടും ഇങ്ങോട്ടു മാറാൻ പറ്റാത്തതല്ലഅവയൊന്നും ജന്മം കൊണ്ട് കിട്ടുന്നതുമല്ല


ഇസ്ലാം ഏത് പോലെ വെറും ജന്മം കൊണ്ടാവാത്തതും ഓരോരുത്തന്റെയും തെരഞ്ഞെടുപ്പ് കൊണ്ട്മാത്രം ആവുന്നതുമാണോ അവയൊക്കെ അതുപോലെ തന്നെ വെറും തെരഞ്ഞെടുപ്പ് കൊണ്ട് മാത്രം.


ആർക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും മാറാം


അങ്ങനെ സുന്നികൾക്കിടയിലുള്ള സുന്നികൾ തന്നെയായ പാർട്ടികളാണ് ജമാഅത്തെ ഇസ്ലാമിയും മുജാഹിദും കേരളത്തിലെ സുന്നി വിഭാഗങ്ങളും.


പോരാത്തതിന്സുന്നികൾക്കിടയിലുള്ള സുന്നികൾ തന്നെയായ വിഭാഗങ്ങളാണ് കർമ്മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടുള്ള ഹനഫിഷാഫിഹമ്പലി, മാലിക്കി മദ്ഹബുകാരും


ഇവയെല്ലാം കർമ്മശാസ്ത്രപരവും രാഷ്ട്രീയപരവും ആയ അഭിപ്രായവ്യത്യാസങ്ങൾ കൊണ്ട് മാത്രം വേറെ വേറെ വിഭാഗങ്ങൾ ആയത്. വിശ്വാസമോ ഖുർആനോ കഅബയോ നോമ്പോ ഹജ്ജോ നിസ്കാരമോ മാറുന്നില്ല.


ഇവയൊന്നും പലരും ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്ന് കണ്ട് ശീലിച്ചു മനസ്സിലാക്കിയ ജാതികൾ അല്ലജന്മം കൊണ്ട് കിട്ടുന്നവയല്ല.


******


മുസ്ലിംകൾ വിവാഹസമയത്ത് അവിടവിസങ്ങളിലെ കുടുംബമഹിമയും സമ്പത്തും സൗന്ദര്യവും ഒക്കെപരിഗണിക്കുന്നുണ്ടെങ്കിൽ അത് ഇസ്ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്ന് വരുത്താനുള്ള ന്യായമല്ല


അവയൊക്കെ അവരവരുടെ വ്യക്തിനിഷ്ഠവും കുടുംബനിഷ്ഠവും ആയ പരിഗണനകൾ മാത്രം


ചൂഷണത്തിനും ഉച്ചനീചത്വങ്ങൾക്കും തൊട്ടുകൂടായ്മക്കും കാരണമാകാത്തിടത്തോളം ഇസ്ലാമിന്അത് കല്പിക്കേണ്ടതും വിലക്കേണ്ടതും ഇല്ല.


********


ഷിയ സുന്നി എന്നത് വ്യാഖ്യാനരാഷ്ട്രീയഅഭിപ്രായ വ്യത്യാസംആർക്കും അങ്ങോട്ടുമിങ്ങോട്ടുംമാറാംഇസ്ലാമിൽ മനുഷ്യരെല്ലാം ഒന്ന്എല്ലാവർക്കും ഒരൊറ്റ ദൈവംവിശ്വാസംഖുർആൻജീവിതവ്യവസ്ഥ.


********


അമൂർത്തമായ ഏകദൈവവിശ്വാസം മാത്രം വെച്ച്മറ്റൊരു സഭയും പൗരോഹിത്യവും ഇല്ലാതെഇസ്ലാം ലോകത്തെ ഒന്നായി കാണുന്നുവിശ്വാസികളെ ഒരുമിച്ച് നിർത്തുന്നു.


********


ഇസ്ലാമിക ലോകത്തും ഇസ്ലാമിക വിശ്വാസങ്ങളിലും ഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും ജാതീയതയും ഉച്ചനീചത്വവും കാണാൻ സാധിക്കില്ല 

No comments: