Monday, November 24, 2025

ഇസ്ലാമിൽ പട്ടിയെ തൊടാനും വളർത്താനും പാടില്ലെന്നുണ്ടോ?

പട്ടിയെ തൊടാൻ പാടില്ലെന്നും വളർത്താൻ പാടില്ലെന്നും പട്ടിയെ കണ്ടാൽ തല്ലിക്കൊല്ലണമെന്നും ഇസ്ലാമിൽ ഉണ്ടെന്ന് Ravichandran C ആധികാരികമായി ഒരു ഇന്റർവ്യൂയിൽ പറയുന്നത് കേട്ടു.


എന്തടിസ്ഥാനത്തിൽ അദ്ദേഹം അങ്ങനെ പറഞ്ഞു എന്നറിയില്ല


എന്തോ എവിടെനിന്നോ കേട്ട്എന്തോ എങ്ങനെയോ മനസിലാക്കി പറയുകയാണോ പൊതുജനസ്വീകാര്യതയുള്ള ഒരാൾ ഏതൊരു കാര്യത്തിലും ചെയ്യേണ്ടത്


അതും ഇസ്ലാമിനെ കുറിച്ച് തെറ്റായി, വസ്തുതാവിരുദ്ധമായി വിധിപറയുന്ന കോലത്തിൽഏകദേശംദുരുദ്ദേശം വെച്ച് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും പതിവുപോലെ വെറുപ്പിക്കാനും 

ഉദ്ദേശിച്ചെന്ന പോലെ.


മുസ്ലിംകൾ അവിടവിടെ കൃത്യമായ വിവരമില്ലാതെ ചെയ്യുന്നതും ചെയ്യാത്തതും വെച്ച് ഇസ്ലാമിനെമനസ്സിലാക്കുന്നതുംഇസ്ലാം അതാണെന്ന് മനസ്സിലാക്കുന്നതും തന്നെയാണ് രവിചന്ദ്രനും പറ്റുന്ന തെറ്റ്


മുസ്ലിംകളെ വെച്ചല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ വെച്ചാണ് ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. 


പറ്റുമെങ്കിൽ ഇസ്ലാമിനെ വെച്ച് വിവരക്കേട് കാരണം, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള സ്ഥലങ്ങളിൽ, മുസ്ലിംകളിൽ സംഭവിച്ച തെറ്റാണെന്ന് മനസ്സിലാക്കണം.


എന്നാൽരവിചന്ദ്രൻ മനസ്സിലാക്കിയതിന് വിരുദ്ധമാണ് ഇസ്ലാമിലെ കാര്യം.


ഇസ്ലാമിൽ എവിടെയും പട്ടിയെ തൊടാൻ പാടില്ലെന്നും വളർത്താൻ പാടില്ലെന്നും കാണുന്നിടത്ത് വെച്ച് തല്ലിക്കൊല്ലണമെന്നും പറഞ്ഞിട്ടില്ല.


എന്നുമാത്രമല്ലഖുർആനിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നല്ല നിലക്ക് എടുത്തുപറഞ്ഞ ഏക മൃഗംപട്ടിയാണ് എന്നതാണ് കാര്യം.


സൂറ അൽകഹ്ഫിൽ പ്രവാചകർക്ക് തുല്യരായ പുണ്യവാന്മാരും സത്യത്തിന് വേണ്ടി സമരം ചെയ്യുന്നവരുമായ ഒരു കൂട്ടം യുവാക്കളായ ഗുഹാവാസികളുടെ (അസ്ഹാബുൽകഹഫിന്റെ) കഥപറയുന്നുണ്ട്


 ഗുഹാവാസികൾ കൂടെ പട്ടിയേയും കൊണ്ടുനടക്കുന്നതായും ആ പട്ടി ഗുഹാവാസികൾക്ക് കാവൽ കിടന്നതായും ഖുർആൻ കൃത്യമായും വ്യക്തമായും പറയുന്നുണ്ട്.


യാഖൂലൂന സലാസത്തുൻ റാബിഉഹും കൽബുംഹും, വ യാഖൂലൂന ഖംസത്തുൻ  സാദി സുഹുംകൽബുംഹും റജ്മൻ ബിൽ ഗയ്ബ്, വ യാഖൂലൂന സബ്അത്തും  സാമീനുഹും കൽബുംഹും


അവർ പറയുന്നു: (ഗുഹാവാസികൾമൂന്ന് പേരാണ്, നാലമത്തേത് നായയാണെന്ന്അവർപറയുന്നു: (ഗുഹാവാസികൾഅഞ്ച് പേരാണ്, ആറാമൻ നായയാണെന്ന്.  അദൃശ്യമായതിൽ ഊഹം നടത്തിക്കൊണ്ട്, അവർ പറയുന്നു: (ഗുഹാവാസികൾഏഴുപേരാണ്, എട്ടാമൻ നായയാണെന്ന്.” (സൂറാ അൽ കഹ്ഫ്)


ഗുഹാവാസികൾക്ക് പട്ടി കാവലിരുന്നതായും പറയുന്നു.


കൽബുഹുഹും ബാസിത്തുൻ ദിറാഐഹി ബിൽ വസ്വീത്” 


അവരുടെ നായ രണ്ട് കൈകളും വിരുത്തിവേട്ടക്കെന്ന പോലെ”.


പട്ടിയെ വളർത്തുന്നതും തൊടുന്നതും നിരോധിക്കുന്ന കോലത്തിൽ മറിച്ചൊന്നും എവിടെയുംപറയാത്ത ഖുർആൻ ഈ സൂക്തങ്ങളിലൂടെ നൽകുന്ന സൂചന വേറെന്താണ്?


പട്ടിയെ കൂടെ കൊണ്ടുനടക്കാം എന്നുമാത്രമല്ലകൂടെ കൊണ്ടുനടക്കാനാവും വിധം പട്ടിയെ വളർത്താംഅടുത്തിടപഴകാംകാവലിന് വളർത്താംകാവലായി വെക്കാം എന്നൊക്കെ തന്നെയാണ്ഖുർആൻ ഇതിലൂടെ നൽകുന്ന കൃത്യമായ വ്യക്തമായ സൂചന.


പട്ടിയുടെ ഇറച്ചി മഹാഭൂരിപക്ഷം ജനങ്ങളും തിന്നില്ല. ശരിയായിരിക്കാം. 


പക്ഷേ, ഖുർആൻ എണ്ണിയെണ്ണി വ്യക്തമായും നേരിട്ടും നിഷിദ്ധമാക്കിയവയിൽ പട്ടിയും പട്ടിയുടെഇറച്ചിയും ഇല്ല


നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെടിയിരിക്കുന്നുശവംരക്തംപന്നിയിറച്ചിദൈവത്തിനല്ലാതെഅറുത്തത്ശ്വാസം മുട്ടി ചത്തത്തല്ലിച്ചത്തത്വീണു ചത്തത്മൃഗങ്ങൾ തിന്നതിന്റെ ബാക്കിവേട്ടമൃഗം പിടിച്ചുകൊണ്ടുവന്നതൊഴികെ…”(ഖുർആൻ


ഇങ്ങനെ എണ്ണി വ്യക്തമായി നിഷിദ്ധമാക്കിയവയിൽ പട്ടിയും പട്ടിയുടെ ഇറച്ചിയും ഇല്ല എന്നത് വളരേവ്യക്തം.


എന്ന് മാത്രമല്ല, ദൈവനാമം ചൊല്ലിവിട്ട വേട്ടപ്പട്ടി പിടിച്ചുകൊണ്ടുവന്ന മൃഗം ചത്തതാണെങ്കിലും, അപകടപ്പെട്ടതാണെങ്കിലും തിന്നാം എന്നും കൃത്യമായി വ്യക്തമായി പറഞ്ഞു. 


പട്ടിയേയും പട്ടിയുടെ ഇറച്ചിയേയും തിന്നണം, തിന്നുന്നത് ബഹുകേമം, ഖുർആൻ ആഹ്വാനം ചെയ്തിരിക്കുന്നു എന്നല്ല പറയാൻ ഉദ്ദേശിച്ചത്. 


പകരം, ഖുർആൻ എവിടെയും വ്യക്തമായും നേരിട്ടും നിഷിദ്ധമാക്കിട്ടില്ല എന്നർത്ഥം. ഒപ്പം വെറുക്കപ്പെട്ട മൃഗമായി ഖുർആൻ എവിടെയും വിശേശിപ്പിച്ചില്ല.


വേട്ടപ്പട്ടി പിടിച്ചുകൊണ്ടുവരണമെങ്കിൽ അയാൾ വേട്ടപ്പട്ടിയെ വളർത്തണമല്ലോ? 


എങ്കിൽ പട്ടിയെ വളർത്താൻ അനുവാദമുണ്ട് എന്ന് തന്നെയല്ലേ അതിന്റെ അർത്ഥം.


വേറൊരിടത്ത് ഖുർആൻ പട്ടിയെ വെച്ച്, ഒരുപമയാക്കി കാണിച്ച്, ഭൗതികപ്രമത്തരാവരുടെ അമിതാർത്തിയെ സൂചിപ്പിച്ചു. 


“നീ അതിനെ (പട്ടിയെ) കല്ലെടുത്തെറിഞ്ഞാലും അത് (ആർത്തി പൂണ്ടെന്ന പോലെ) നാവ് പുറത്തിട്ട് ഉമിനീരൊലിപ്പിച്ച് കിതക്കും, നീ കല്ലെടുത്തെറിഞ്ഞില്ലെങ്കിലും അത് (ആർത്തിപൂണ്ടെന്ന പോലെ) നാവ് പുറത്തിട്ട് ഉമിനീരൊളിപ്പിച്ച് കിതക്കും.” (ഖുർആൻ)


പട്ടിയെ വളർത്തുന്നതും സ്പർശിക്കുന്നതും നിഷിദ്ധമെന്ന് എവിടെയും ഇസ്ലാം പറഞ്ഞിട്ടില്ല.


ഭക്ഷിക്കാനുള്ള വിഭവം എന്ന നിലക്ക് പട്ടിയെ മുസ്ലിംകൾ കരുതുന്നില്ലെങ്കിൽ അത് കർമ്മശാസ്ത്രപണ്ഡിതന്മാർ മറ്റ് സൂചനകളിൽ നിന്ന് മനസ്സിലാക്കിയ വിവരം വെച്ചുണ്ടാക്കിയ വിധി വെച്ച് മാത്രം


അങ്ങനെയുള്ള കർമ്മശാസ്ത്ര വിധിയാണെങ്കിൽ വെറും പട്ടിയുടെ മാത്രം കാര്യത്തിലല്ല, ഒരുകുറെ വന്യമൃഗങ്ങളുടെ കാര്യത്തിലും ഉണ്ട്.


ആകയാൽ ഇസ്ലാം നിഷ്കർഷിച്ചത് പട്ടിയെ സ്പർശിക്കരുതെന്നും വളർത്തരുതെന്നും അല്ല. 


പട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ദ്രവം സൂക്ഷിക്കണം എന്നാണ്. 


പട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ദ്രവം തൊടാനും ശരീരത്തിലും പാത്രങ്ങളിലും വസ്ത്രത്തിലും ആവാനും പാടില്ലെന്നാണ്. 


പട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ദ്രവം ശരീരത്തിലും പാത്രങ്ങളിലും വസ്ത്രത്തിലും ആയാൽ കൃത്യമായും കഴുകിവൃത്തിയാക്കണം എന്നതാണ് ഇസ്ലാമിന്റെ നിഷ്കർഷ. 


വിശ്വാസിയെ വെറും വിശ്വാസിയായി നിർത്തി അലയാൻ വിടുന്നതിന് പകരം ഇസ്ലാം സർവ്വവിഷയങ്ങളിലും അവന് നിർദേശവും മാർഗ്ഗദർശനവും നൽകുന്നു എന്ന പ്രത്യേകത കൂടിയാണ്. 


ഇസ്ലാം വെറുമൊരു വിശ്വാസ ആചാര മതമല്ല, പകരം സമ്പൂർണ ജീവിത പദ്ധതി യാണ് എന്ന പ്രത്യേകത.


പറ്റിയുമായി ബന്ധപ്പെട്ട ഈ നിർദേശമാണെങ്കിൽ തീർത്തും ആരോഗ്യപരിപാലനത്തിനും ശുചിത്വത്തിനും ഇസ്ലാം കൊടുക്കുന്ന പ്രാധാന്യം കൂടിയാണ്. ഒപ്പം പട്ടിയിൽ നിന്നും സംഭവിക്കാവുന്ന പേയിളക്കം (റാബീസ്) മനുഷ്യരിലേക്ക് പകരാതിരിക്കാനുള്ള ജാഗ്രതാനിർദ്ദേശം കൂടിയാണ്.


അറിയാമല്ലോ: “വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് “ (ഹദീസ്) ഇസ്ലാമിൽ 


പട്ടി തൊട്ടാൽ വൃത്തിയാക്കണം എന്നത്: പട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ദ്രവം ശരീരത്തിലും പാത്രങ്ങളിലും വസ്ത്രത്തിലും മറ്റും ആയാൽ വൃത്തിയാക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.


ഈ നിർദേശവും ഖുർആനിൽ അല്ല, പ്രവാചക വചനങ്ങളിലുടെ മാത്രം.


പട്ടി നങ്ങളുടെ പാത്രത്തിൽ മുഖം ഇട്ടാൽ ….” (ഹദീസ്) എന്നതാണ് പ്രവാചകവചനത്തിന്റെപശ്ചാത്തലം.


 പ്രവാചകവചനം പോലും സൂചിപ്പിക്കുന്നത് വീട്ടിൽ പട്ടിയെ വളർത്തുന്ന പട്ടിയുടെ കാര്യമാണെന്ന്മനസ്സിലാവും


വീട്ടിൽ വളർത്തുന്ന പട്ടി ആകുമ്പോഴാണല്ലോ സാധാരണഗതിയിൽ പാത്രത്തിൽ മുഖം ഇടുന്നപ്രശ്നമുദിക്കുന്നത്. അക്കാലത്ത് അവിടെ വെച്ച് പറയുമ്പോൾ അതെന്തായാലും വീട്ടിൽ വളർത്തുന്ന പട്ടി ആവാൻ മാത്രമേ തരമുള്ളൂ. 


പൊതുവെ പട്ടികൾ ഉള്ള നാടും ചുറ്റുപാടുമല്ല അറബ് നാടുകൾ, പട്ടികൾക്ക് പറ്റിയ നാടും ചുറ്റുപാടുമല്ല അറബ് നാടുകല്ലിൽ ഉള്ളത് എന്നത് കൊണ്ടുതന്നെ. 


പ്രത്യേകിച്ചും തെരുവ് പട്ടികൾക്ക് തീരെ പറ്റാത്ത നാടും ചുറ്റുപാടുമാണ് അറബ് നാടുകളിൽ ഉള്ളത്. എന്നിട്ടും പാത്രത്തിൽ തലയിടുന്ന പട്ടി എന്ന പരാമർശം സൂചിപ്പിക്കുന്നത് വളർത്തുന്ന പട്ടി എന്നത് തന്നെയാണ്.

ഇതിനൊക്കെ പുറമെയാണ് “വിശക്കുന്ന/ ദാഹിക്കുന്ന പട്ടിക്ക് വെള്ളമോ ഭക്ഷണമോ കൊടുത്ത സ്ത്രീ (അവളൊരു അഭിസാരികയായിരുന്നിട്ടു കൂടി) സ്വർഗ്ഗത്തിൽ പ്രവേശിച്ചു/ പ്രവേശിക്കും”എന്ന പ്രവാചകവചനം..


********


പിൻകുറിപ്പ്: 


തെറ്റായ ധാരണകൾ തിരുത്തുക മാത്രം.


തെറ്റായ ധാരണകളെ ആധാരമാക്കി അല്ലല്ലോ വിമർശിക്കേണ്ടത്.


ഇസ്ലാം വെറുമൊരു വിശ്വാസ ആചാര മതമല്ല. സമ്പൂർണ്ണ ജീവിതപദ്ധതി നൽകുന്ന പ്രത്യേശാസ്ത്രമാണ്.


No comments: