എന്താണ് ഇസ്ലാമിക രാജ്യത്തെ ജിസിയ?
എന്തോ ഭീകരമായ സംഗതി എന്ന നിലക്കാണ് വിമർശകർ ഇതിനെ അവതരിപ്പിക്കുന്നത്കാണാറുള്ളത്.
Tax എന്ന നികുതി ഏതെല്ലാം തരത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ പൗരന്മാരിൽ നിന്നുംനിർബന്ധപൂർവ്വം പിടിക്കുന്നു, ഈടാക്കുന്നു എന്നത് ആരും അപ്പോൾ ചിന്തിക്കില്ല, മനസ്സിലാക്കില്ല.
അതൊന്നും ഓർക്കാതെ ഇസ്ലാം മുസ്ലിം വിരോധം വെച്ച് വിമർശിക്കാൻ വേണ്ടി മാത്രംവിമർശിക്കുക.
ഒരു സമഗ്ര ജീവിതവ്യവസ്ഥ എന്ന നിലക്ക് ഇസ്ലാമിനേക്കാൾ നല്ലത് പകരമായി കാണിക്കാനില്ലാതെ, ഇസ്ലാമിനേക്കാൾ അങ്ങേയറ്റം മോശമായതിന്റെ കൂടെ ചേർന്ന് നിന്ന് ഇസ്ലാമിനെതെറ്റിദ്ധരിപ്പിക്കുംവിധം കണ്ണടച്ച് വിമർശിക്കുക
എന്തിന് ഇന്ത്യ പോലുള്ള രാജ്യങ്ങൾ പൗരന്മാരിൽ നിന്നും നിർബന്ധപൂർവ്വം വൻ നികുതികൾപലതരത്തിൽ പിടിക്കുന്നു?
കാര്യമായും ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതൃത്വത്തെയും ആഡംബരത്തോടെ തീറ്റിപ്പോറ്റാൻ.
ആജീവനാന്ത പെൻഷൻ വരെ ഉറപ്പ് നൽകി, രാജ്യത്തിന്റെ പാവങ്ങളായ ജനങ്ങളുടെ ചിലവിൽഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതൃത്വത്തെയും ജീവിതം സൗജന്യമാക്കിക്കൊടുത്ത് തീറ്റിപ്പോറ്റാൻ.
പെട്രോളിന്റെ വിലയുടെ പകുതിയിലധികവും നികുതിയാണ്.
ആശുപത്രിയിലും മരുന്നിനും വരെ നികുതി കൊടുക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്.
വരുമാനത്തിന്റെ മുപ്പത് ശതമാനം വരുമാനനികുതി വേറെ തന്നെയും ഉണ്ട്.
വാങ്ങുന്ന, അനുഭവിക്കുന്ന എല്ലാ സംഗതികൾക്കും നികുതി വേറെയും നൽകിയതിന് ശേഷമാണ്മേൽപ്പറഞ്ഞ നൂറായിരം തരം നികുതികൾ വേറെയും രാജ്യത്തിന് ഓരോ പൗരനും നൽകേണ്ടിവരുന്നത്.
എന്നാലോ വൻനികുതി പലതരത്തിൽ നൽകിയ പൗരന്, വൻവരുമാന നികുതി വേറെയും അടച്ചഅതേ പൗരൻ, രോഗിയോ ദരിദ്രനോ ആയി മാറേണ്ടി വന്നാൽ, പകരമായി അവന് തിരിച്ചുനൽകാൻഒരു സാമൂഹ്യസുരക്ഷാപദ്ധതിയും നൽകാതെയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ നൂറായിരം തരംനികുതികൾ പൗരന്മാരിൽ നിന്ന് നിർബന്ധിച്ച് പിഴിഞ്ഞെടുക്കുന്നത് എന്നതോർക്കണം.
ഒരു രാജ്യം രാജ്യമായി നിലനിൽക്കാൻ വേണ്ടി മാത്രം വരുന്ന ഭീമമായ ചിലവ് ജനങ്ങൾക്ക്തീർത്താലും തീരാത്ത ബാധ്യതയും ഭാരവും ആകുന്നത് ഇങ്ങനെയൊക്കെയാണ്.
അങ്ങനെയൊന്നുമല്ലാതെ ജനക്ഷേമപരമായി മാത്രം (രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനുള്ളആഡംബര-ക്ഷേമപരമായി മാത്രമല്ല) ഇസ്ലാം രാജ്യം ഭരിച്ചപ്പോൾ യുദ്ധത്തിൽപങ്കെടുക്കേണ്ടതില്ലാത്ത, മറ്റൊരു ബാധ്യതയും ഇല്ലാത്ത അന്യമത ജനതക്ക്, എല്ലാവിധ സുരക്ഷയുംവാഗ്ദാനമായി പകരമായി നൽകിക്കൊണ്ട് ഒരു ചെറിയ നികുതി (ജിസ്യ) വാങ്ങിയതാണ് പലർക്കുംഏറ്റവും വിഷയമായി തോന്നുന്നത്.
ഇസ്ലാം-മുസ്ലിം വിരോധം മാത്രം ലക്ഷ്യവും ആദർശവും ആക്കിയവർ പശ്ചാത്തലം മാറ്റിനിർത്തിതെറ്റിദ്ധരിപ്പിക്കാനായി കാര്യമായി ഉന്നയിക്കുന്ന ഇതേ കാര്യം അതേപോലെ തന്നെ പലബുദ്ധിജീവികളും തൊണ്ടതൊടാതെ വിഴുങ്ങി അപ്പടി ചാർദിച്ചുകൊണ്ട് ഉന്നയിക്കുന്നു.
അതേസമയം, ഇസ്ലാമിക രാജ്യം മുസ്ലിംകളിൽ നിന്ന് മാത്രമായി വാങ്ങിയ അതിനേക്കാൾകൂടുതലുള്ള നികുതിയെ കുറിച്ച് അപ്പോഴവർ അറിയാതെയും പറയാതെയും പോകും.
മുസ്ലിംകൾ നിർബന്ധമായും രാജ്യത്തിന് നൽകേണ്ടി വരുന്ന നികുതിയുടെ പേരാണ് സക്കാത്ത്.
സക്കാത്ത് വെറും രണ്ടര ശതമാനം മാത്രമല്ല.
“അവർ ചോദിക്കുന്നു: എന്താണവർ ചിലവഴിക്കേണ്ടത്/നൽകേണ്ടത് എന്ന്. നീ പറയുക: ബാക്കിയുള്ളത് മുഴുവൻ“ ( ഖുർആൻ).
സക്കാത്ത് എന്നത് ഇസ്ലാമികരാജ്യം മുസ്ലിംകളിൽ നിന്നും നിർബന്ധമായും (വേണമെങ്കിൽ യുദ്ധംചെയ്ത് വരെ) വാങ്ങുന്ന നികുതിയാണ്.
മുസ്ലിംകൾ സക്കാത്ത് നൽകുന്നതിന് പകരമായി മുസ്ലിംകൾ അല്ലാത്തവർ നൽകേണ്ടി വരുന്നസക്കാത്തിനേക്കാൾ കുറഞ്ഞ നികുതിയാണ് ജിസിയ.
പേര് മാറി എന്നേയുള്ളൂ.
വിഷയം ഒന്ന് തന്നെ.
രാജ്യത്തിന് കൊടുക്കുന്ന നികുതി.
രാജ്യം രാജ്യമായി നിലനിൽക്കാൻ രാജ്യനിവാസികൾ നൽകേണ്ടിവരുന്ന തുകയാണ് നികുതിമാത്രമായ സക്കാത്തും ജിസിയയും.
അതിൽ ഒന്ന് മാത്രം ക്രൂരതയും ചൂഷണവും അല്ല.
സക്കാത്തിനേക്കാൾ വലിയ ബാധ്യതയും ഭാരവുമല്ല ജിസിയ.
സക്കാത്ത് നൽകുന്ന മുസ്ലിംകൾ ഇസ്ലാമിക രാജ്യത്തിൽ സക്കാത്ത് മാത്രം നൽകിയാൽ പോര. അതേസമയം ജിസിയ നൽകുന്ന അന്യമതസ്ഥർ ഇസ്ലാമിക രാജ്യത്തിൽ ജിസിയ മാത്രം നൽകിയാൽ
ഏത് സമയത്തും രാജ്യസുരക്ഷക്ക് വേണ്ടി രാജ്യത്തെ പ്രതോരോധിക്കാനും രാജ്യത്തിന് വേണ്ടിയുദ്ധം ചെയ്യാനും ബാധ്യതയാക്കി പോകണം ഇസ്ലാമിക രാജ്യത്തിലെ ഓരോ മുസ്ലിമും.
ജിസിയ നൽകുന്നവൻ ജിസിയ മാത്രം നൽകിയാൽ മതി. ഏത് സമയത്തും രാജ്യസുരക്ഷക്ക് വേണ്ടിരാജ്യത്തെ പ്രതോരോധിക്കാനും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനും പോകേണ്ടതില്ല.
ഭരണാധികാരി പ്രചയെ പോലെ തന്നെ മാത്രം, ആഡംബരം തീർത്തും നിഷിദ്ധമാക്കിക്കൊണ്ട്ജീവിക്കാൻ നിർബന്ധമുള്ള രാഷ്ട്ര/രാഷ്ട്രീയ വ്യവസ്ഥയാണ് ഇസ്ലാമികരാജ്യ വ്യവസ്ഥ എന്നതും ഇവർഓർക്കാതെ പോകുന്നു.
*********
നികുതി അടക്കുന്ന കാര്യത്തിൽ എവിടെയും വ്യത്യസ്ത കാറ്റഗറി ഇല്ലേ?
മനുഷ്യർ ഇസ്ലാമിൽ ഒന്നാണ്.
എന്നുവെച്ച് ഇസ്ലാം സ്വീകരിക്കാത്ത മനുഷ്യരിൽ നിന്ന് മുസ്ലിംകളിൽ നിന്ന് നികുതി ഈടാക്കുംപോലെ നികുതി വാങ്ങേണ്ടതില്ലേ? അങ്ങനെ നികുതി വാങ്ങുന്നത് കൊണ്ടെങ്ങിനെ ഇസ്ലാംമനുഷ്യരെ ഒരുപോലെ കാണുന്നില്ല എന്ന് പറയാൻ സാധിക്കും.
മനുഷ്യരെ അവരായ വ്യത്യസ്തതകൾ വെച്ച്, അവസ്ഥകൾ വെച്ച് പരിഗണിക്കുന്നത് മനുഷ്യരെ ഒരുപോലെകാണാത്തത് കൊണ്ടല്ല. ഒരുപോലെ കാണുന്നത് കൊണ്ടാണ്.
ഗർഭിണിയെ ഗർഭിണിയായി കണ്ട് പരിഗണിക്കുന്നതും, രോഗിയെ രോഗിയായി പരിഗണിച്ച്ചികിത്സിക്കുന്നതും, കുട്ടികളെയും വിദ്യാർഥികളെയും അവരായി കണ്ട് അവർക്ക് വേണ്ടത്ചെയ്യുന്നതും മനുഷ്യരെ ഒന്നായി കാണാത്തത് കൊണ്ടും വേർതിരിച്ച് കാണുന്നത് കൊണ്ടും അല്ല. ഒരുപോലെ കാണുന്നത് കൊണ്ടാണ്. വേണ്ടത് വേണ്ടിടത്ത് വേണ്ടത് പോലെ ചെയ്യുന്നത് കൊണ്ടാണ്.
ഇസ്ലാം മനുഷ്യരെ ഒന്നുപോലെ കാണുന്നത് അംഗീകരിക്കാത്തവരെ നികുതിയിൽ നിന്നുംഒഴിവാക്കണം എന്നാണോ ആവശ്യപ്പെടുന്നത്?
രാജ്യം എല്ലാവരുടെയും രാജ്യമാകയാൽ നികുതി എതെങ്കിലും വിധത്തിൽ എല്ലാവരിൽ നിന്നുംഈടാക്കണം. മുസ്ലിം അല്ല എന്നത് നികുതി അടക്കാതിരിക്കാനുള്ള ന്യായം ആക്കിക്കൂടാ.

.jpg)
No comments:
Post a Comment