Friday, November 21, 2025

ആരും കോൺഗ്രസിനെ മനസ്സിലാക്കി കോൺഗ്രസിന്റെ കൂടെ നിന്നതായിരുന്നില്ല..

ഉത്തരേന്ത്യയിൽ ആരും ഒരിക്കലും കോൺഗ്രസിനെ മനസ്സിലാക്കി കോൺഗ്രസിന്റെ കൂടെനിന്നതായിരുന്നില്ല..


കോൺഗ്രസിന്റെ കൂടെ നിന്ന ജനത ഇപ്പോൾ ബിജെപിലേക്ക് പോയതുമല്ല.


പ്രത്യേകിച്ചും ബോധമുള്ള ജനത ഇല്ലാത്തജനാധിപത്യവും മതേതരത്വവും എന്ന രണ്ട് പാദങ്ങൾപോലും മനസ്സിലാക്കാനുള്ള ബുദ്ധിപരമായ നിലവാരമില്ലാത്ത ഉത്തരേന്ത്യയിൽ കാര്യങ്ങൾസംഭവിച്ചതും സംഭവിക്കുന്നതും അങ്ങനെയല്ല.


അധികാരത്തെ മനസ്സിലാക്കി അധികാരത്തിന്റെ കൂടെ നിന്നതായിരുന്നു


ആര്?


അതും ഉത്തരേന്ത്യയിലെ ജനങ്ങളല്ല


അധികാരം എന്തെന്നും അധികാരം നേടുന്നതിന്റെ ഗുണഫലങ്ങൾ എന്തെന്നും അനുഭവിക്കാനുംമനസ്സിലാക്കാനും ശേഷിയുള്ളവരല്ല പൊതുവായ ഉത്തരേന്ത്യൻ പൊതുജനം.


പിന്നെ ആര്.


എപ്പോഴും ഇപ്പോഴും ഉത്തരേന്ത്യൻ ജനതയെ ഭിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെരുവുഗുണ്ടകളും ജന്മികളും നാടുവാഴികളും മാടമ്പികളും.


കോൺഗ്രസ്സായിരുന്നു അധികാരത്തിന്റെ വഴികോൺഗ്രസ്സായിരുന്നു അധികാരത്തിലേക്കുള്ള വഴിഎന്നായിരുന്നത് കൊണ്ട് മാത്രം.


തെരുവുഗുണ്ടകളും ജന്മികളും നാടുവാഴികളും മാടമ്പികളും എപ്പോഴും എവിടെയുംഅധികാരത്തോട് ഓരംചേർന്നുനിൽക്കും എന്നതിനാൽ.


അതുകൊണ്ട് തന്നെതെരുവുഗുണ്ടകളെയും ജന്മികളെയും നാടുവാഴികളെയും മാടമ്പികളെയുംകോൺഗ്രസിന്റെ അധികാരം പിന്തുണക്കുന്നില്ല എന്ന് തോന്നിയ അടിയന്താവസ്ഥയുടെ ഉടനെആദ്യനിമിഷം തന്നെ ഉത്തരേന്ത്യ പ്രതികരിച്ചു


ഒരേയൊരു ഘട്ടമായിരുന്ന അടിയന്താവസ്ഥയുടെ  ചെറിയ കാലഘട്ടം കഴിയുമ്പോഴേക്കുംകോൺഗ്രസ്സ് ഉത്തരേന്ത്യയിൽ നിന്നും (ഉത്തരേന്ത്യയിലെ തെരുവ് ഗുണ്ടകളിൽ നിന്നും ജന്മികളിൽനിന്നും നാടുവാഴികളിൽ നിന്നും മാടമ്പികളിൽ നിന്നുംതൂത്തെറിയപ്പെട്ടു.


അടിയന്തരാവസ്ഥക്ക് ശേഷം തൊട്ടുടനെ നടന്ന നടന്ന തെരഞ്ഞെടുപ്പിൽഅപ്പോൾ തന്നെതെരുവുഗുണ്ടകളും ജന്മികളും നാടുവാഴികളും മാടമ്പികളും വിധിനിർണ്ണയിക്കുന്നഗതിനിശ്ചയിക്കുന്ന ഉത്തരേന്ത്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കയ്യൊഴിഞ്ഞു


അങ്ങനെസംഭവവശാൽ അധികാരം കോൺഗ്രസിനെ വിട്ട് മറുഭാഗത്തേക്ക് മാറുന്നുഎന്നായപ്പോൾഅവരൊക്കെയും അതുപോലെ തന്നെ കോൺഗീസിനെ വിട്ട് അധികാരത്തിന്റെപുതിയ മേച്ചിൽപ്പുറമായ ഇടങ്ങളിലേക്ക് (ക്രമേണക്ക്രമേണ ബിജെപിയിലോട്ട്മാറി


ബിജെപിലേക്ക് മാറുമ്പോൾ അതിന് കുറച്ച് കൂടി അർത്ഥമുണ്ടായിരുന്നു


തെരുവുഗുണ്ടകൾക്കും ജന്മികൾക്കും നാടുവാഴികൾക്കും മാടമ്പികൾക്കും ഏറ്റവുംഅത്യാവശ്യമായ ഏറ്റവും വേഗം ദഹിക്കുന്ന മരുന്നുകൾ ബിജെപിയുടെ കൈവശം ഉണ്ടായിരുന്നു


അന്ധവിശ്വാസംകളവ്ഒരു പ്രത്യേക വിഭാഗത്തോടുള്ള അസൂയവെറുപ്പ്വിദ്വേഷംശത്രുത.


അല്ലാതെഉത്തരേന്ത്യയിലെ ജനങ്ങൾ ബുദ്ധിപൂർവ്വം തെരഞ്ഞെടുത്ത് കയ്യൊഴിഞ്ഞത് കൊണ്ടല്ലപകരം തെരുവുഗുണ്ടകളും ജന്മികളും നാടുവാഴികളും മാടമ്പികളും കയ്യൊഴിഞ്ഞത് കൊണ്ടാണ്കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ നിന്നും തൂത്തുവാരി എറിയപ്പെട്ടത്.


ഉത്തരേന്ത്യയിൽ എന്നും (ഇന്നും അന്നുംവോട്ട് നിശ്ചയിക്കുന്നതും നിക്ഷേപിക്കുന്നതുംതെരുവുഗുണ്ടകളും ജന്മികളും നാടുവാഴികളും മാടമ്പികളും  തന്നെയാണ് എന്നത് കൊണ്ട്.


ജനങ്ങൾ കയ്യൊഴിഞ്ഞത് കൊണ്ടായിരുന്നു കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ അടിയന്തരാവസ്ഥക്ക്ശേഷം നിലംപരിശായിരുന്നതെങ്കിൽജനങ്ങൾ അറിഞ്ഞ് കൃത്യമായി വോട്ട് ചെയ്യുന്ന ദക്ഷിണേന്ത്യഅതേ കോൺഗ്രസ്സ് മുഴുവനും തൂത്തുവാരില്ലായിരുന്നു.


പിന്നെഒരു പാർട്ടിയെന്ന നിലക്ക് കോൺഗ്രസ്സ് കോൺഗ്രസിനെ തന്നെ ആദർശവും ആശയവുമുള്ളഒരു സംഘമായി കാണിച്ചതോ വളർത്തിയതോ ഇല്ല എന്നതും  നിലക്ക് ജനങ്ങളെയുംഅണികളെയും ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും പാഠങ്ങൾ നൽകിആവേശഭരിതരാക്കുംവിധം വളർത്തിരുന്നില്ല എന്നതുംആദ്യമാദ്യം അധികാരം മാത്രംആദർശമാക്കിയ പ്രാദേശിക പാർട്ടികൾക്കും പിന്നീട് എന്നെന്നേക്കുമായി ബിജെപിക്കുംവളർന്നുവരാൻ കാര്യങ്ങൾ എളുപ്പമാക്കി.


മതേതരത്വവും ജനാധിപത്യവുമൊന്നും മഹാഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കൾക്കും ഇന്നുംഅന്നും ഉള്ളിന്റെയുള്ളിൽ ഒരു വലിയ വിഷയമോ ആവേശമോ ആവശ്യമോ അല്ലആയിരുന്നില്ല


ഇത് തന്നെയാണ് ഏറെക്കുറെ ഒരുപക്ഷേ ഇന്ത്യയിലെ എല്ലാ ദേശീയപ്രാദേശിക രാഷ്ട്രീയപാർട്ടികളുടെയും അവയുടെ നേതാക്കളുടെയും അണികളുടെയും കഥയും ഗതിയും


ഭരണഘടന പ്രകാരം മതേതരത്വവും ജനാധിപത്യവും മേമ്പൊടിയായി കാഴ്ചക്കും വാക്കിലുംപേരിലും വെക്കണം എന്നത് കൊണ്ട് മാത്രം വെക്കുന്നവർവെച്ചവർ.


അധികാരം മാത്രം ലക്ഷ്യമിട്ട്അധികാരമെന്ന ക്ഷീരത്തിന് വേണ്ടി ഏതൊരകിടിൻ കീഴിലും വന്നതെരുവുഗുണ്ടകളും ജന്മികളും നാടുവാഴികളും മാടമ്പികളും മാത്രം അവരൊക്കെയും.


അധികാരമെന്ന ക്ഷീരമില്ലെങ്കിൽക്ഷീരമുള്ള മറ്റേതകിടും അന്വേഷിച്ച് പോകാൻ ഒരു പ്രശ്നവുംപ്രയാസവും ഇല്ലാത്തവർഅങ്ങനെ അധികാരത്തിന് വേണ്ടി മാത്രം ദാഹിക്കുന്നവർ.


ബിജെപിയും ഇന്ത്യയിലെ മറ്റേത് പാർട്ടിയെയും പോലെ തന്നെ


പ്രത്യേകിച്ച് പ്രത്യേശാസ്ത്രപരതയും ആദർശവും ആശയവും ഇല്ലാത്ത അധികാരമെന്ന ക്ഷീരം മാത്രംപേറുന്നഅധികാരമെന്ന ക്ഷീരം പേറാൻ മാത്രമുള്ള അകിട് പാർട്ടി.


പക്ഷേ ബിജെപിയെന്ന അകിടിന് ഒരു പ്രത്യേകതയുണ്ട്


ഒരു പ്രത്യേക വിഭാഗത്തോടും അയൽരാജ്യത്തോടുമുള്ള അസൂയയും വെറുപ്പും വിദ്വേഷവുംശത്രുതയും അതിന് വേണ്ട കളവും അവരുടെ പ്രത്യേശാസ്ത്രപരതയായും ആദർശമായുംആശയമായും ബിജെപിക്കുണ്ട്.


അണികളെ പിടിച്ചുനിർത്താനുള്ള പ്രത്യേശാസ്ത്രവും ആദർശവും ആശയവും വികാരവുമായിഅസൂയയും വെറുപ്പും വിദ്വേഷവും ശത്രുതയും ഒപ്പം അതിന് വേണ്ട കളവും ബിജെപിക്ക്എന്നെന്നേക്കും മതി


പറഞ്ഞുണ്ടാക്കുന്ന മുസ്ലിംവിരോധവും പാകിസ്താൻ വിരോധവും ബിജെപിയുടെ വെറുപ്പുംവിദ്വേഷവും കളവും ആയ പ്രത്യേശാസ്ത്ര-ആദർശ-ആശയ-വികാര തലത്തിന് മാറ്റുകൂട്ടുകയുംചെയ്യും.


വെറുപ്പും വിദ്വേഷവും കളവും തന്നെയായ പ്രത്യേശാസ്ത്ര-ആദർശ-ആശയ-വികാരതലംപടർന്നുപന്തലിക്കുന്നത് പോലെ ഒരു കാലത്തും ഒരു ലോകത്തും സത്യവും സ്നേഹവും പടർന്നുപന്തലിച്ചിട്ടില്ലപന്തലിക്കില്ല.


ഒരുനിലക്കും ജനാധിപത്യവും മതേതരത്വവും നടപ്പിലാക്കാൻ പറ്റിയ മണ്ണല്ല ഇന്ത്യ എന്നതുംമഹാഭൂരിപക്ഷം ഇന്ത്യക്കാർക്കും ജനാധിപത്യവും മതേതരത്വവും എന്തെന്നറിയില്ലഎന്തെന്നറിയാനുള്ള ബോധകരമായ ഉയർച്ചയും ശേഷിയും ഇല്ല എന്നതും നിലക്ക്വളക്കൂറുള്ള മണ്ണ് ബിജെപിക്ക് വേണ്ടി നിലവിൽ തന്നെ ഒരുക്കിയിട്ടുണ്ട്.


ഇതൊക്കെയും എത്രയെന്നില്ലാതെ ബിജെപിക്ക് കാര്യങ്ങളെ വളരെ എളുപ്പവുമാക്കി


ബോധവും വിവരവും ഇല്ലാത്ത ജനതയിൽ ഏറ്റവും എളുപ്പം കൃഷിചെയ്യാവുന്ന വിത്ത് വെറുപ്പുംകളവും അന്ധവിശ്വാസവും അസൂയയും ശത്രുതയും ആണെന്നത് ചരിത്രപരമായി തന്നെ ബിജെപിഗവേഷണം ചെയ്ത് കണ്ടെത്തിയതുമാണ്മുസോളിനിയും ഹിറ്റ്ലറും ഒക്കെ അവർക്കതിന്ആവശ്യത്തിനുള്ള ഗുരുക്കന്മാരുമാണ്.


അതുകൊണ്ട് തന്നെ വെറുപ്പും കളവും അന്ധവിശ്വാസവും അസൂയയും ശത്രുതയും ബിജെപിആവോളം വിതറി കൃഷിചെയ്യുന്നുമുണ്ട്


ഇനിയങ്ങോട്ട്അടുത്തൊന്നും മറ്റൊരുതരം വിത്ത് വിതക്കുകയോ കൃഷിചെയ്യുകയോ മറ്റാർക്കുംസാധിക്കില്ലെന്ന് വരുത്തുംവിധം.

No comments: