സ്ഫോടനങ്ങളുടെ പുതിയ രീതിശാസ്ത്രം
ആര് നടത്തുന്നുവോ:
അവർ തന്നെ മറ്റു ചിലരുടെ മേൽ ആരോപിക്കുന്നു,
അവർ തന്നെ അന്വേഷിക്കുന്നു,
അവർ തന്നെ നിറംപിടിപ്പിച്ച കഥകളായി വാർത്തകൾ പ്രചരിപ്പിക്കുന്നു,
അവർ തന്നെ വിധിതീർക്കുന്നു,
അവർ തന്നെ ഭരിക്കുന്നു.
അറിയണം കുറുക്കൻമാരാണ് കോഴിക്കൂടിന് കാവൽ
ആദ്യമായി വൈറ്റ് കോളർ ടെററിസ്റ്റുകൾ സ്ഫോടനം നടത്തി എന്നാക്കുന്നു ആരോപണം.
വൈറ്റ് കോളർ ടെററിസ്റ്റുകൾ എന്നാക്കിയതിൽ പതിയിരിക്കുന്ന പുതിയ അപകടം നിറഞ്ഞ പുതിയപദ്ധതിയും ദിശയുമുണ്ട്.
മുസ്ലീം ന്യൂനപക്ഷത്തെയും അവരുടെ സ്ഥാപനങ്ങളെയും ഘട്ടംഘട്ടമായി വിദ്യാഭ്യാസത്തിൽ നിന്നുംഒഴിവാക്കുക.
തൽക്കാലം മുസ്ലിംകളിൽ നിന്ന് തുടങ്ങും.
എല്ലാ ന്യൂനപക്ഷങ്ങളിലേക്കും ഒന്നിനുപിറകെ ഒന്നായി കയറിവരും.
ന്യൂനപക്ഷങ്ങളിലേക്ക് മാത്രമല്ല താഴ്ന്ന ജാതിക്കാരിലേക്കും കയറിവരും.
ഒന്നൊന്നായി മത്സ്യങ്ങളെ കുളത്തിൽ നിന്നും കടത്തിക്കൊണ്ടുപോയ കൊക്കിന്റെ അതേ ബുദ്ധിപ്രയോഗിച്ചുകൊണ്ട് കാര്യങ്ങൾ.
ഇപ്പോൾ മുസ്ലിംകൾ മാത്രമെന്ന നിലക്ക് മുസ്ലിം വിരോധം ആളിക്കത്തിച്ച് സർവ്വരെയും ഒരുമിപ്പിക്കും.
പിന്നെ, ഓരോരുത്തരെയും വലിയ പ്രതിരോധങ്ങൾ ഇല്ലാത്ത വിധം, സാധിക്കാത്ത വിധം.
വിവരം നേടി എന്ന ഒറ്റക്കാരണത്താൽ താഴ്ന്ന ജാതിക്കാരനെ കൊന്നുകളഞ്ഞ രാമന്റെ മാതൃകയുംഅജണ്ടയും പിന്തുടരുന്നവർക്ക് വേറെന്ത് പദ്ധതി, വേറെന്ത് ദിശ?
വിദ്യാസമ്പന്നരായ ദളിത് സംഘങ്ങളെയും അവരുടെ സമരങ്ങളെയും നക്സൽ ആയും അർബൻനക്സലായും ചിത്രീകരിക്കുന്നതിന്റേയും ആരോപിക്കുന്നതിന്റെയും ദിശ അത് തന്നെയാണ്.
ആരോപിക്കുന്നവർ തന്നെ അവരുടെ പോലീസിനെയും അന്വേഷണ ഏജൻസികളെയും വെച്ച്അന്വേഷിക്കുന്നു.
അന്വേഷിക്കുന്നവർ തന്നെ മാധ്യമങ്ങളിലൂടെ നിറംപിടിപ്പിച്ച കഥകൾ പടച്ചുവിടുന്നു.
അവർ തന്നെ ഭരിക്കുന്നു.
അവർ തന്നെ കോടതികളിലൂടെ വിധിയും പറയും.
സംഗതികളൊക്ക് എന്തെളുപ്പമാണ്.

.jpg)
No comments:
Post a Comment