രാഹുൽ മാങ്കൂട്ടവും ശരീഅത്തും തമ്മിലെന്ത്?
രാഹുൽ മാങ്കൂട്ടത്തിന് അനുകൂലമായി ചിലത് അവതരിപ്പിച്ചു എന്ന ഒരൊറ്റ കാരണം പറഞ്ഞ് ചിലർ unfriend ചെയ്യുന്നു, ബ്ലോക്കാക്കുന്നു.
ഫാസിസം എല്ലാവരിലും ഉണ്ട് എന്നർത്ഥം. സന്ദർഭം കാത്തിരിക്കുന്നു പുറത്ത് വരാൻ എന്ന് മാത്രം.
മുസ്ലിം പേരുള്ള ഒരാൾ രാഹുൽ മാങ്കൂട്ടത്തിന് ആനുകൂലമായി എന്തെങ്കിലും സംസാരിച്ചാൽ അത് ശരീഅത്തത്തിന്റെ കുറ്റമാണെന്ന് വരുത്തുന്നത്ര ചിലർ.
എന്തിനെന്നില്ലാത്ത, എന്തെന്നറിയാത്ത മുസ്ലീംവിരോധവും ശരീഅത്ത് വിരോധവും കൊണ്ടുനടക്കുകയാണ് അത്തരത്തിൽ പലരും എന്നുമർത്ഥം.
വ്യഭിചാരത്തിന് എൺപതടി ശിക്ഷ പറയുന്ന ശരീഅത്ത്,
ഭാര്യാ ഭർത്താക്കന്മാരിൽ ആരും വ്യഭിചരിച്ചാൽ വിവാഹമോചനമായി എന്ന് വ്യക്തമായും നിഷ്കർഷിക്കുന്ന ശരിയത്ത്
ഭാര്യയോ ഭർത്താവോ അങ്ങോട്ടോ ഇങ്ങാട്ടോ വ്യഭിചാരം സംശയിച്ച് ആരോപിച്ചാൽ വിവാഹമോചനമായി എന്ന് നിഷ്കർഷിക്കുന്ന ശരിഅത്ത്.
ആ ശരീഅത്തും ഈയുള്ളവൻ സന്ദർഭവശാൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി പറഞ്ഞതും തമ്മിലെന്ത് ബന്ധം?
*******
ഫാസിസം എല്ലാവരിലും ഉണ്ട്.
ഒളിഞ്ഞും വേഷം മാറിയും ആയത് കൊണ്ടും സ്വയം തിരിച്ചറിയുന്നില്ല, അവരത് പുറത്ത്കാണിക്കുന്നില്ല എന്നത് കൊണ്ടും അവരുടെ ഉള്ളിലും ഫാസിസം ഉള്ളിൽ ഇല്ലെന്ന് വരില്ല.
Unfriend ചെയ്ത്? blockബ്ലോക്ക് ചെയ്ത് അടഞ്ഞുനിന്നത് കൊണ്ട് ആരും സുരക്ഷിതരല്ല. അവർ അവരുടെ തന്നെ ശത്രുവാണ്. അവരുടെ തന്നെ ശത്രുവായിരിക്കുന്നവൻ അതറിയാതെ, അല്ലെങ്കിൽഅത് മറച്ചുപിടിക്കാൻ ആ ശത്രുത മറ്റുള്ളവരിൽ ആരോപിച്ച് കൃത്രിമസ്വസ്ഥത പൂകുന്നു എന്ന്മാത്രം.
തുമ്മിയാൽ തെറ്റിക്കുന്ന മൂക്കായ കാഴ്ചപ്പാടും കൊണ്ട് നടക്കുന്ന ആരുടെയും തെറിക്കുന്നമൂക്കായ കാഴ്ചപ്പാട് എപ്പോഴും നഷ്ടപ്പെടും.
പുറംകാഴ്ചകൾ തങ്ങളെ മാറ്റിക്കളയും എന്നത് പേടിച്ച് യാഥാസ്ഥിതികനെ പോലെ അവർ അടഞ്ഞിരിക്കാൻ ശ്രമിക്കും എന്നുമാത്രം.
അവരറിയേണ്ടത് ഇത്രമാത്രം: സ്ത്രീ പക്ഷമെന്നാൽ പുരുഷവിരുദ്ധമാകണം എന്ന നിർബന്ധമില്ല.
എന്ന് ഈയുള്ളവൻ പറഞ്ഞ കാഴ്ചപ്പാടിൽ എവിടെയാണ് മതപരമായ അന്ധത?
പരസ്പര സമ്മതത്തോടെ ചെയ്യുന്ന കാര്യത്തിൽ എവിടെയാണ് ഒരാൾ മാത്രം ഭോഗാവസ്തുആവുന്നത്?
ശരീരം സുന്ദരമാക്കി പ്രദർശിപ്പിക്കുന്ന ഓരോ സ്ത്രീയും ഉള്ളിന്റെയുള്ളിൽ ഭോഗവസ്തു ആവാൻശ്രമിക്കുന്നു, കൊതിക്കുന്നു എന്ന് പരഞ്ഞാലും എവിടെയാണ് മതാന്ധത?

.jpg)
No comments:
Post a Comment