ദേശീയത പോലെയോ മതപരത?
വർഗ്ഗീയത പോലെയോ മതപരത?
**********
വർഗ്ഗീയത ഏതും മാനവികവിരുദ്ധമാണ്.
അതിൽ മതവർഗ്ഗീയത എന്നതുണ്ടെങ്കിൽ അത് തീർത്തും മാനവികവിരുദ്ധമാണ്, ഉൾക്കൊള്ളാൻസാധിക്കാത്തതാണ്.
മത-ജാതി-ഭാഷാ-ദേശ-വംശത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ മതങ്ങൾ വംശീയവും ദേശീയവുംവർഗ്ഗീയവും ജാതീയവും ആവാൻ സാധ്യതയുണ്ട്.
അതേസമയം, വിശാല ആശയത്തിലും വിശ്വാസത്തിലും മാനവികതയിലും ഊന്നിയ, ജീവിതത്തിന്പരിഹാര നിർദേശങ്ങൾ നൽകുന്ന, സർവ്വലോകത്തിനും ഏകദൈവം എന്നതിൽ ഊന്നിയ, ആഏകദൈവത്തിന്റെ തുല്യരായ സൃഷ്ടിയാണ് മനുഷ്യർ മുഴുവരുമെന്ന് പ്രഖ്യാപിക്കുന്ന, ആസൃഷ്ടിയായ മനുഷ്യർ മുഴുവൻ ഒരേയൊരു ആണിന്റെയും പെണ്ണിന്റെയും മക്കൾ എന്നസമത്വഭാവന ഉറച്ചുപറയുന്ന മതത്തിന് വർഗ്ഗീയവും വംശീയവും ജാതീയവും ദേശീയവുമാവാൻപറ്റില്ല, സങ്കുചിതമാവാൻ പറ്റില്ല.
ദേശവും ദേശീയതയും വർഗ്ഗവും വർഗ്ഗീയതയും വംശവും വംശീയതയും ജാതിയും ജാതീയതയുംപോലെയല്ല മതവും മതപരതയും എന്നർത്ഥം.
ദേശീയതയും വർഗ്ഗീയതയും വംശീയതയും ജാതിയതയും സങ്കുചിതമായത് മാത്രം.
വിശാലമായ ആശയത്തിലും വിശ്വാസത്തിലും മാനവികതയിലും ഊന്നിയതല്ലാത്തത് മാത്രംദേശീയതയും വർഗ്ഗീയതയും വംശീയതയും ജാതിയതയും.
സർവ്വലോകത്തിനും അതിർത്തികളില്ലാത്ത ഏകദൈവം എന്നതിൽ ഊന്നിയതല്ലാത്തത് ദേശീയതയുംവർഗ്ഗീയതയും വംശീയതയും ജാതിയതയും.
അതിർത്തികളില്ലാത്ത ഏകദൈവത്തിന്റെ ഓരുപോലുള്ള സൃഷ്ടിയാണ് മനുഷ്യർ മുഴുവൻ എന്ന്പ്രഖ്യാപിക്കുന്നതല്ലാത്തത് ദേശീയതയും വർഗ്ഗീയതയും വംശീയതയും ജാതിയതയും.
സൃഷ്ടിയായ മനുഷ്യൻ ഒരേയൊരു ആണിന്റെയും പെണ്ണിന്റെയും മക്കൾ എന്ന സമത്വഭാവനഉറച്ചുപറയുന്നതല്ലാത്തത് ദേശീയതയും വർഗ്ഗീയതയും വംശീയതയും ജാതിയതയും.
മേൽപ്പറഞ്ഞത് പോലുള്ള വിശാലമതം ആന്തരികമായ അന്വേഷണത്തിനുള്ള ഉത്തരമേകുന്നതുംഭൗതികജീവിതത്തിന് അർത്ഥവും ലക്ഷ്യവും നിശ്ചയിക്കുന്നതുമാണ്.
(ആ ഉത്തരവും അർത്ഥവും ലക്ഷ്യവും ശരിയോ തെറ്റോ, ബോധ്യതയിൽ വരുന്നതോ എന്നത് വേറെതന്നെ ചർച്ച ചെയ്യേണ്ട വിഷയം.)
മേൽപ്പറഞ്ഞത് പോലുള്ള വിശാലമതം ഓരോരുത്തന്റെയും അന്വേഷണത്തിന്റെ ഫലവും നേട്ടവുംആകുമ്പോൾ, ദേശീയതയും വർഗ്ഗീയതയും വംശീയതയും ജാതിയതയും അന്വേഷണംകൊണ്ടല്ലാതെ, കുടുങ്ങിപ്പോയത് കൊണ്ട് മാത്രം കിട്ടുന്നത്.
എന്തുകൊണ്ടെന്നാൽ, ആന്തരികമായ അന്വേഷണത്തിനുള്ള ഉത്തരമല്ല, ഭൗതികമായ ജീവിതത്തിന്അർത്ഥവും ലക്ഷ്യവും നിശ്ചയിക്കുന്നതുമല്ല ദേശീയതയും വർഗ്ഗീയതയും വംശീയതയുംജാതിയതയും.
വംശ-ഭാഷാ-വർഗ്ഗ-ജാതി-ദേശങ്ങളുടെ അതിർവരമ്പുകളെ അതിജയിക്കുന്ന മേൽപ്പറഞ്ഞത്പോലുള്ള വിശാലമതം എല്ലാവർക്കും ഒരുപോലെ വിശ്വസിക്കാൻ അവസരം നൽകുന്നത്. എല്ലാവരെയും വകഭേദമില്ലാതെ ആകർഷിക്കുന്നത്.
എന്നുവെച്ചാൽ, ആരെയും അന്യരാക്കി നിർത്തി വിശ്വാസത്തിൽ നിന്ന് തടയാത്തത് അത്തരംവിശാലമതം.
എല്ലാവർക്കും സ്വർഗ്ഗവും രക്ഷയും വാഗ്ദാനം ചെയ്യുന്ന അത്തരം വിശാലമതം വർഗ്ഗീയമാവില്ല, ദേശീയമാവില്ല, വംശീയവും ഭാഷാപരവും ജാതിയവുമായി ചുരുങ്ങില്ല.
അല്ലെങ്കിലും വംശ-ഭാഷാ-വർഗ്ഗ-ജാതി-ദേശ വാദം പോലെയല്ല മതവാദം.
എല്ലാ വർഗങ്ങളെയും ദേശങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന മതവാദം ഒരുനിലക്കുംവർഗ്ഗീയമാവില്ല, ദേശീയമാവില്ല, വംശീയവും ജാതീയവും ആവില്ല.
വിശാലമതം തീർത്തും ആശയപരമാണ്, വിശ്വാസപരമാണ്, പരിഹാരദായകമാണ്, അതിർത്തികളെമറികടക്കുന്നതാണ്.
വായുവും വെള്ളവും വെളിച്ചവും പോലെ സർവ്വർക്കും ഒരുപോലെയാകേണ്ട സത്യത്തിനുംദൈവത്തിനും എന്തതിർത്തി?
ദേശീയവാദവും വർഗ്ഗീയവാദവും, വംശ-ഭാഷാ-ജാതീവാദവും ആശയപരമല്ല, വിശ്വാസപരമല്ല, പരിഹാരദായകമല്ല, അതിർത്തികളെ മറികടക്കുന്നതല്ല.
വിശാലമതത്തിന് ജീവിതത്തെ ആസകലം മാർഗ്ഗദർശനം നടത്താനുണ്ട്.
ദേശീയതയും വർഗ്ഗീയതയും വംശ-ഭാഷാ-ജാതീവാദവും ജീവിതത്തിന് മാർഗ്ഗദർശനം നൽകുന്നതല്ല.
വിശാലമതം ജീവിതത്തിന് ലക്ഷ്യവും അർത്ഥവും പറയുന്നത്. രക്ഷ വാഗ്ദാനം ചെയ്യുന്നത്, പ്രതീക്ഷനൽകുന്നത്. ആ പ്രതീക്ഷ നൽകുന്നതിന്റെ ഭാഗമായി തന്നെ ജീവിതത്തിന് ശേഷമുള്ളപരലോകത്തെ കുറിച്ച് പറയുന്നത് കൂടിയാണ്.
ദേശീയതയും വർഗ്ഗീയതയും വംശ-ഭാഷാ-ജാതീവാദവും ജീവിതത്തിന് ലക്ഷ്യവും അർത്ഥവുംപറയുന്നതല്ല, രക്ഷയും മോക്ഷവും വാഗ്ദാനം ചെയ്യുന്നില്ല, ജീവിതത്തിന് ശേഷമുള്ള പരലോകത്തെകുറിച്ച് പറയുന്നതല്ല.
അതുകൊണ്ട് തന്നെ ദേശീയതയും വംശ-ഭാഷാ-ജാതീവാദവും വർഗ്ഗീയതയും പ്രതീക്ഷ നൽകുന്നില്ല.
അഞ്ജലികളും അർച്ചനകളും ആവശ്യമാക്കാത്ത വിശാലമതം, ആൾദൈവങ്ങൾക്കുംപൗരോഹിത്യത്തിനും വകനൽകാത്തത്, ചിലവില്ലാത്തത്, ആശ്വാസം നൽകുന്നത്.
മറിച്ച് സങ്കുചിത ദേശീയതയും വർഗ്ഗീയതയും വംശ-ഭാഷാ-ജാതീവാദവും അങ്ങേയറ്റം ചിലവേറിയത്, അതിർത്തികളും ആയുധങ്ങളും പട്ടാളവും പോലീസും ഭീഷണികളും ആവശ്യമാക്കുന്നത്.
അതുകൊണ്ട് തന്നെ നികുതി ഏത്ര പിരിച്ചിട്ടും മതിയാകാതെ ദേശീയത.
ദേശീയതയും വർഗ്ഗീയതയും ഏറിയാൽ അതിർത്തികൾക്കുള്ള സുരക്ഷക്കപ്പുറം വ്യക്തിഗതമാനസിക ആശ്വാസവും സമാധാനവും നൽകുന്നില്ല.
വിശാലമതം ഇഹലോകത്തല്ലെങ്കിൽ പരലോകത്തായെങ്കിലും നീതി ഉറപ്പാക്കുന്നു.
ആകത്തുകയിൽ നീതിയും സംതുലനവും വിശാലമതത്തിന്റെ (ഈ ജിവിതവും പരലോകജീവിതവുംഎന്ന) വലിയ പ്രതലത്തിൽ വാഗ്ദാനം, ഉറപ്പ്.
ഇപ്പോഴല്ലെങ്കിൽ അപ്പോൾ എന്ന കോലത്തിൽ വിശാലമതത്തിന്റെ വലിയ പ്രതലത്തിൽ നീതിയുണ്ട്, സംതുലനമുണ്ട് എന്നർത്ഥം.
സങ്കുചിത ദേശീയതക്കും വർഗ്ഗീയതക്കും വംശ-ഭാഷാ-ജാതീവാദത്തിനും എവിടെയും നീതിയുംസംതുലനവും ഉറപ്പാക്കാൻ കഴിയില്ല.
ഒരിക്കൽ നീതികിട്ടാത്തവർക്ക് പിന്നെ എവിടെയും നീതിയും സംതുലനവും വാഗ്ദാനം ചെയ്യാൻദേശീയതക്കും വർഗ്ഗീയതക്കും വംശ-ഭാഷാ-ജാതീവാദത്തിനും കഴിയില്ല.
ദേശീയയും വർഗ്ഗീയതയും വംശ-ഭാഷാ-ജാതീവാദവും ലോകത്തെ മുഴുവൻ ഉൾകൊള്ളാത്തത്; പകരം ലോകത്തെ വിഭജിക്കുന്നത്, വിഭജിച്ച് പ്രതിരോധിക്കാൻ ചിലവ് കൂട്ടുന്നത്.
വിശാലമതം ദേശീയത പോലെ മറ്റുള്ളവരെ പുറത്തുള്ളവരെന്ന് പറഞ്ഞ് ഉൾക്കൊള്ളാതെയല്ല. പകരം ഉള്ളിലേക്ക് വരുന്ന ആരെയും ഉൾക്കൊള്ളാൻ തയ്യാറായിക്കൊണ്ട്.
വർഗ്ഗ-വർണ്ണ-ഭാഷാ-ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും ലോകത്തെഒന്നാക്കാനും എല്ലാവരും ഒരേയൊരു ദൈവത്തിന്റെ സൃഷ്ടി എന്ന് കണക്കാക്കുന്ന മതത്തിന്സാധിക്കും.
മറുഭാഗത്ത് സങ്കുചിത ദേശീയ വർഗ്ഗീയ വംശ-ഭാഷാ-ജാതീ വീക്ഷണത്തിന് അത് പറ്റില്ല എന്ന്മാത്രമല്ല, ഒരേ വർഗ്ഗത്തിനും ദേശത്തിനും വംശത്തിനും ജാതിക്കും ഉള്ളിലുള്ളവരെ പോലുംപലവിധത്തിൽ പുറത്താക്കാനുള്ള ശ്രമത്തിലാവും അവ.
സങ്കുചിത ദേശീയതക്കും വർഗ്ഗീയതക്കും വംശ-ഭാഷാ-ജാതീവാദത്തിനും ലോകത്തെ മൊത്തമായിഉൾക്കൊള്ളാനും ഒന്നാക്കാനും പറ്റില്ല.
എല്ലാ മതങ്ങളും ഇങ്ങനെയാണോ, മേൽപ്പറഞ്ഞത് പോലെയാണോ എന്ന് ചോദിച്ചാൽ,
ഇസ്ലാം പോലുള്ള മതങ്ങൾ ഇങ്ങനെയാണെന്ന് മാത്രം പറയാൻ സാധിക്കും.
ഒപ്പം എല്ലാ ദേശീയതയും വർഗ്ഗീയതയും വംശ-ഭാഷാ-ജാതീവാദവും ഒരുപോലെ സങ്കുചിതമാണെന്ന്പറയാനും സാധിക്കും.

.jpg)
No comments:
Post a Comment