Saturday, November 29, 2025

രാഹുൽ മാങ്കൂട്ടത്തിനെ ഇങ്ങനെ വേട്ടയാടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

രാഹുൽ മാങ്കൂട്ടത്തിനെ ഇങ്ങനെ വേട്ടയാടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല. 


പെൺസുരക്ഷ എന്നതിന് ആൺപീഡനം എന്ന അർത്ഥം വരുന്നത് പോലെ തോന്നുന്നു.


പെൺപക്ഷമെന്നാൽ സ്ത്രീയെ അവൾ ബോധപൂർവ്വം ചെയ്യുന്ന എല്ലാ തെറ്റുകുറ്റങ്ങളോടെയും സംരക്ഷിക്കുക എന്നാവുന്നത് പോലെ.


സ്ത്രീപക്ഷമെന്നാൽ നിർബന്ധമായും പുരുഷവിരുദ്ധമെന്നും പുരുഷന്റെ എല്ലാ ശരികളെയും കണ്ടില്ലെന്ന് നടിച്ച് പുരുഷവിരുദ്ധമാകുക എന്നുമാകുന്നത് പോലെ.


പുരുഷവിരുദ്ധമാകുന്നതിൽ താൽക്കാലിക രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നവരാരും:


കുറ്റവും കുറ്റവാളി മനശ്ശാസ്ത്രവും ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണെന്നത് മനസ്സിലാക്കാതെ പോകുന്നു.


ഏതൊരു കാര്യത്തിലും കുറ്റവാളി പെണ്ണും ആകാമെന്നത് കാണാതെ പോകുന്നു.


ആൺവർഗ്ഗത്തെ മാത്രം മൊത്തം പ്രതിക്കൂട്ടിലാക്കുന്നതിലെ അപകടം മണത്തറിയാതിരിക്കുന്നു. 


കുറ്റമെന്ത് ചെയ്താലും കുറ്റമേറ്റെടുക്കാത്ത പെൺമനസിനെയും പെൺപ്രകൃത്തെയും മനസ്സിലാക്കി കൂടിവേണം നിലപാടെടുക്കാൻ.


കരയുന്നു, ഒച്ചവെക്കുന്നു, കുറ്റപ്പെടുത്തുന്നു എന്നത് മാത്രം ആരും ശരിയാവുന്നതിന് ന്യായമല്ല.


സ്വയം ചെയ്ത കുറ്റം മുഴുവൻ പുരുഷന്റെ തലയിലിട്ട് കണ്ണീരും കരച്ചിലും ആയുധമാക്കി രക്ഷപ്പെടുന്ന പെൺമനസിനെയും പെൺപ്രകൃത്തെയും അതിലെ കുതന്ത്രത്തെയും മനസ്സിലാക്കിയേ തീരൂ.


പെണ്ണ്, എന്ത് തെറ്റ് ചെയ്തും, ഒന്നും ചെയ്യാത്തത് പോലെ മുഴുവൻ ആണിന്റെ തലയിലിട്ട് “ആണാധികാരം” എന്ന ഒരൊറ്റ വാക്കിൽ തൂക്കി കാര്യങ്ങൾ ഒതുക്കുന്നതും പറയുന്നതും ആരോപിക്കുന്നതും ശരിയല്ല.


പെണ്ണ് വിചാരിക്കാതെ, പെണ്ണ് അനുവദിക്കാതെ, ഒരാണും പെണ്ണിനെ പ്രാപിക്കുന്നില്ല, ഒരാണിനും അവൻ സ്വയം വിചാരിച്ചാൽ മാത്രം സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കില്ല എന്നിരിക്കെ പ്രത്യേകിച്ചും.


മറുപക്ഷത്ത് പെണ്ണാവുമ്പോൾ പേര് പുറത്ത് പറയില്ല, പറയരുത് എന്നതും; ആണാവുമ്പോൾ വെറും വെറുതെ പോലും പേര് പുറത്ത് പറയാമെന്നതും ശരിയല്ല.


അഭിമാനവും അപമാനവും സുരക്ഷയും അരക്ഷയും നഷ്ടവും മാനനഷ്ടവും ആണിന്റെ കൂടി പ്രശ്നമാണെന്ന് കരുതാനാകണം.


അതിജീവിത എന്ന വാക്ക് പോലും പുരുഷൻ കാരണം മാത്രമായി അവൾക്കൊരു പങ്കുമില്ലാതെ എന്തോ വലിയ അപകടം നടന്നു, പുരുഷൻ മാത്രമായി എന്തോ വലിയ ദുരന്തം അവൾക്ക് വരുത്തി എന്ന് വരുത്തുന്നത് പോലെയാണ്. 


അതിജീവിത എന്ന വാക്ക് പെണ്ണിന് മാത്രം വിശേഷണമായി നൽകുമ്പോൾ ആണുങ്ങൾക്ക് അതിജീവിക്കാൻ പോലും അർഹതയും അധികാരവുമില്ലെന്ന അർത്ഥം വരുത്തുന്നത് പോലെയാവുന്നു.


ഇവിടെ:


അതിജീവിത എന്ന പെണ്ണ് വിവാഹിതയായിരുന്നു. 


ആ പെണ്ണ് ഇതൊന്നും നടക്കുന്നതിനിടയിലും വിവാഹമോചനം നേടിയിരുന്നില്ല.


ആ പെണ്ണ് പ്രായപൂർത്തിയും കടന്ന് പക്വതയും വിവരവും വീണ്ടുവിചാരവും ഉള്ളവളായിരുന്നു.


വിവാഹിതയായിട്ടും പരപുരുഷബന്ധത്തിന് തയ്യാറായിട്ടുഉള്ള സ്ത്രീയായിരുന്നു അവളെങ്കിൽ അതൊരു രാഹുൽ മാങ്കൂട്ടത്തിന്റെ കൂടെ മാത്രവും ആയിക്കൊള്ളണമെന്നില്ലല്ലോ?


ഛിദ്രം നടത്തിയ ഈ അതിജീവിതയുടെ ഗർഭം അവളുടെ ഭർത്താവിൽ നിന്ന് തന്നെയല്ല, അല്ലെങ്കിൽ മറ്റാരെങ്കിലും വഴിയല്ല എന്നതെങ്ങിനെ, ആരുറപ്പിക്കുന്നു? 


ഛിദ്രം നടത്തിയ ഈ അതിജീവിത ഡഎൻഎ ടെസ്റ്റൊന്നും ചെയ്തിട്ടില്ല, ചെയ്യാൻ തയ്യാറായിട്ടില്ലല്ലോ?


നിലവിലെ ഭർത്താവിൽ നിന്നും ഒളിച്ചുവെക്കാൻ അതിജീവിത ഗർഭഛിദ്രം സ്വയം നടത്തിയതല്ലെന്ന് ആരറിഞ്ഞു, ആർക്കുറപ്പിക്കാൻ സാധിക്കും?


തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ വിഷയം ഇത്ര സജീവമാക്കാൻ സ്ത്രീയെ പിന്നിൽ നിന്ന് ചലിപ്പിച്ചത് കോൺഗ്രസ്സ് വിരുദ്ധ ചേരിയിലുള്ള പാർട്ടികൾ അല്ലെന്ന് ആർക്കുറപ്പിക്കാം?


പ്രത്യേകിച്ചും കോൺഗ്രസ്സ്മുക്ത ഭാരതം ലക്ഷ്യമിടുന്ന, കിട്ടിയ പാലക്കാട് മുനിസിപ്പാലിറ്റി കയ്യിൽ നിന്ന് പോകുമെന്ന് ഭയക്കുന്ന അതേ പാർട്ടി പാലക്കാട്ടെ തന്നെ എംഎൽഎക്കെതിരെ വീണുകിട്ടിയ അവസരം എന്ന നിലക്ക് മുതലെടുക്കുന്നതാണെങ്കിൽ….,


ആണും പെണ്ണും പരസ്പരം അറിഞ്ഞും സമ്മതിച്ചും മാത്രം ചെയ്ത കാര്യങ്ങളിൽ ഒരുഘട്ടം കഴിയുമ്പോൾ, പെണ്ണിന്റെ സൗകര്യത്തിനനുസരിച്ച് പെണ്ണ് വിചാരിക്കുമ്പോൾ മാത്രം, പെണ്ണ് വിചാരിക്കുന്നതും പറയുന്നതും പോലെ മാത്രം, ഏതെങ്കിലും പുരുഷൻ മാത്രം പ്രതിയാകുന്നത് എങ്ങിനെ?


ഒരു ലൈംഗിക ബന്ധവും ഏകപക്ഷീയമല്ലെന്ന് മാത്രമല്ല, എന്നതിനുമപ്പുറം കൂടുതൽ ഒരുക്കവും തയ്യാറെടുപ്പും സ്ത്രീക്കുള്ളതാണ് എന്നിരിക്കെ, പുരുഷൻ ഏകപക്ഷീയമായി വഞ്ചിച്ചുവെന്ന് വരുന്നതെങ്ങിനെ?


“മനുഷ്യാവകാശം”, “നീതി” എന്നതൊക്കെ പേരും മുഖവും പുറത്തറിയിക്കാത്ത പെണ്ണിന് മാത്രമെന്നതും, പേരും മുഖവും പുറത്ത് കാണിക്കേണ്ടി വരുന്ന പുരുഷന് “മനുഷ്യാവകാശം”, “നീതി” എന്നിവയൊന്നും ബാധകമല്ലെന്നും വരുന്നത് തീർത്തും മനുഷ്യത്വവിരുദ്ധമല്ലേ?


പെണ്ണാണെങ്കിൽ സത്യം, വേദം; പുരുഷനാണെങ്കിൽ കള്ളം, അവിശുദ്ധം എന്ന് ആദ്യമേ തീരുമാനിക്കുന്ന രീതി എങ്ങനെ ശരിയാവും?


ഒന്നിനും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത സ്ത്രീ വിചാരിക്കുമ്പോൾ മാത്രം സ്ത്രീവാദം പറഞ്ഞ്, സ്ത്രീപീഡനം പറഞ്ഞ് പുരുഷന്റെ തലയിൽ കയറിയിരിക്കുന്ന സൗജന്യരീതി മാറ്റേണ്ടതല്ലേ?


ഉത്തരവാദിത്തം ഏറ്റെടുത്ത് ജീവിക്കുന്ന പുരുഷനെ മാത്രം കുറ്റവാളിയാക്കുന്ന, നിരപരാധിയുടെ ഒരിളവും പുരുഷന് നൽകാത്ത രീതി തുടരാവുന്നതാണോ?

No comments: