Wednesday, November 26, 2025

ശരിയാണ്. മതംമാറി വരുന്നവരിലൂടെ കൂടിയാണ് ഇസ്ലാമും മുസ്ലിംകളും വളർന്നത്.

ഇസ്ലാം, മുസ്ലിം: ഒരു ജാതിയോ വംശമോ ഗോത്രമോ അല്ല, 

ആരും ഇസ്ലാമിലേക്ക് കയറുന്നതും മുസ്ലിമാകുന്നതും ജന്മം കൊണ്ടല്ല. തെരഞ്ഞെടുപ്പായാണ്.

ശരിയാണ്. ഒരു തർക്കവുമില്ല.

മതംമാറി വരുന്നവരിലൂടെ കൂടിയാണ് ഇസ്ലാമും മുസ്ലിംകളും വളർന്നത്, വളരുന്നത്.

ഏത് പ്രസ്ഥാനവും പ്രത്യേശാസ്ത്രവും വളരുന്നത് അങ്ങനെ തന്നെയാണല്ലോ?

ഒരു തർക്കവുമില്ല, ഇത് ശരിയാണെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന ഇസ്ലാം തുടക്കം മുതൽ വളർന്നത് അത് ശരിയാണെന്ന് മനസ്സിലാക്കി മതംമാറി വന്നവരിലൂടെ തന്നെ.

എപ്പോഴും വാതിൽ തുറന്നിട്ട ഇസ്ലാമിലേക്ക് ആർക്കും കയറാം, മുസ്ലിമാവാം.

No comments: