“ഞാൻ ഇത്രക്കൊക്കെ ഉണ്ടോ?” എന്ന് അയാൾ സ്വയം ആചാര്യപ്പെട്ട് ചിന്തിക്കുന്നുണ്ടാവണം, ചിരിക്കുന്നുണ്ടാവണം.
“ഞാൻ ഏറ്റവും വലിയ നേതാവും പ്രധാനമന്ത്രിയും ഒപ്പം ഗുരുവും ആകാൻ മാത്രമുണ്ടോ? അല്ലെങ്കിൽ അത്ര നിലവാരമേ ഈ ജനതക്കുള്ളൂ….???
എന്നോർത്ത്, ഉള്ളുപൊള്ളയായ തനിക്കില്ലാത്ത ഉള്ളിൽ തൊടാൻ ശ്രമിച്ച് അയാൾ ഊറിച്ചിരിക്കുന്നുണ്ടാവണം.
എന്തിനെന്നറിയാതെ അയാൾ അമ്പരക്കുന്നുണ്ടാവും.
അയാൾക്ക് മനസ്സാക്ഷി ബാക്കിയുണ്ടെങ്കിൽ.
കടന്നുവന്ന വഴിയും ചെയ്തുകൂട്ടിയ കാര്യങ്ങളും വെച്ച് നോക്കിയാൽ അയാൾക്ക് പക്ഷേ മനസ്സാക്ഷി ബാക്കിയുണ്ടാവാനുള്ള സാധ്യതയില്ല.

.jpg)
No comments:
Post a Comment