ലോകത്താകമാനം ഒരേയൊരു വലിയ പ്രശ്നം, ചോദ്യചിഹ്നം.
ഇസ്‌ലാം, മുസ്ലിംകൾ.
ഉത്തരവും പരിഹാരവും കണ്ടെത്താൻ സാധിക്കാത്ത പ്രശ്നവും ചോദ്യചിഹ്നവും.
ഇസ്‌ലാം, മുസ്ലിംകൾ.
ഇസ്‌ലാമിനെ (ഒപ്പം മുസ്‌ലിംകളെയും) എങ്ങിനെ നേരിടണം എന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളാണ്, രാഷ്ട്രീയ, അന്താരാഷ്ടീയ നീക്കങ്ങളാണ്, കൈകോർക്കലുകളാണ് ലോകത്താകമാനം ഓരോ മൂലയിലും ആകെമൊത്തം നടക്കുന്നത്, കാണുന്നത്.
പക്ഷെ ആരെല്ലാം എങ്ങനെയെല്ലാം കൈകോർത്തിട്ടും ശക്തിസ്വരൂപിച്ചിട്ടും എന്തെല്ലാം നടപ്പാക്കിയിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല. ഇസ്‌ലാമിനെ (ഒപ്പം മുസ്‌ലിംകളെ) എങ്ങിനെ നേരിടും, എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച്.
എന്തുകൊണ്ട്?
ഇസ്‌ലാം വെറുമൊരു പുറംതോട് മതമല്ല, ഉള്ള് പൊള്ളയായ മതമല്ല എന്നത് കൊണ്ടോ? പകരം ഇസ്‌ലാം പ്രാപഞ്ചിക വ്യവസ്ഥക്ക് സർവ്വതും വെച്ച് വഴിപ്പെടണം, സമർപ്പിക്കണം എന്ന പറയുന്ന മതമാണ് എന്നത് കൊണ്ടോ?
ഇസ്‌ലാം രാഷ്ട്രീയവും കൂടിയാണ്, രാഷ്ട്രസങ്കൽപവും രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രവും കൂടിയാണ് എന്നത് കൊണ്ടോ?
മുസ്‌ലിംകൾ മാത്രമല്ല, മനുഷ്യരാകമാനം തന്നെ ഭൂമിയെ ഭരിക്കേണ്ട ഭൂമിയിലെ ദൈവത്തിൻ്റെ പ്രതിനിധികൾ (അംബാസഡർമാർ അഥവാ ഖലീഫമാർ) ആണെന്ന് പഠിപ്പിക്കുന്ന മതവും കൂടിയാണ് ഇസ്‌ലാം മതം എന്നത് കൊണ്ടോ?
"മാലാഖകളോട് നാം പറഞ്ഞ സന്ദർഭം : ഭുമിയിൽ നാം നമ്മുടെ പ്രതിനിധിയെ (ഖലീഫയെ) ഉണ്ടാക്കാൻ പോവുകയാണ്" (ഖുർആൻ ).
ഇടക്കാലത്ത് മാത്രം വന്നുപോയ കമ്യൂണിസവും ഇസ്‌ലാമും മുസ്ലിംകളും ഇപ്പോൾ നേരിടുന്നതുപോലൊന്ന് ഒരുകാലത്ത്, ഈയടുത്ത കാലം വരെ നേരിട്ടു.
കമ്യൂണിസം അതിൻ്റെ സാമ്പത്തിക രാഷ്ട്രീയ പ്രത്യേശാസ്ത്ര ദർശനത്തോട് ചേർത്ത് ദൈവ - സ്വർഗ്ഗ - നരക വിശ്വാസം കൂട്ടിപ്പറയാത്ത ഒന്നായത് കൊണ്ട് പെട്ടെന്ന് അപ്രസക്തമായി, അപ്രത്യക്ഷമായി.
ഇസ്‌ലാം അതിൻ്റെ സാമ്പത്തിക രാഷ്ട്രീയ പ്രത്യേശാസ്ത്ര ദർശനത്തോട് ചേർത്ത് ദൈവ - സ്വർഗ്ഗ - നരക വിശ്വാസം കൂടി കൂട്ടിപ്പറഞ്ഞത് കൊണ്ട് ഇപ്പോഴും എപ്പോഴും ബാക്കിയാവുന്നു.
അതുകൊണ്ട് തന്നെ ഇസ്‌ലാമും മുസ്ലിംകളും ഇന്നും സാമ്രാജ്യത്വ മുതലാളിത്ത ഫാസ്സിസ്റ്റ് ശക്തികൾക്ക് മുൻപിൽ ഭീഷണിയായും വെല്ലുവിളിയായും നിലകൊള്ളുന്നു. ഒരിക്കലും അവർ വിരിക്കുന്ന പായയിൽ മുഴുവനായും കിടക്കാതെ, അവരൊരുക്കുന്ന മുഖ്യധാരയിൽ പൂർണമായും വന്നുചേരാതെ. വല്ലാത്തൊരു സമാന്തര/പകര രേഖ ഉടനീളം തീർത്തുകൊണ്ട്.
ഇസ്ലാമും (ഒരുവേള കമ്യൂണിസവും) അതിർത്തികളിലും സങ്കുചിത ദേശീയതയിലും വിശ്വസിക്കുന്നില്ല, അവർക്കങ്ങനെ വിശ്വസിക്കേണ്ടതില്ല.
മറ്റൊന്നുകൊണ്ടുമല്ല, മറ്റൊരുതരം വിരോധവും കൊണ്ടല്ല.
എല്ലാ ദേശങ്ങളും അവർക്ക് അവരുടെ വിശ്വാസവും പ്രത്വേശാസ്ത്രവും നടപ്പാക്കാനുള്ള തട്ടകം മാത്രമാണ് എന്നത് കൊണ്ട്.
അവർ സർവമനുഷ്യരേയും ഒരുപോലെ കാണുന്നു എന്നത് കൊണ്ട് മാത്രം.
അവർ അതിർത്തികൾക്കപ്പുറത്തും സാഹോദര്യം കണ്ടെത്തുന്നു എന്നത് കൊണ്ട്.
ലോകമനുഷ്യന്മാരിൽ മുഴുവൻ അവർക്ക് ഒരുപോലെ സഹോദരന്മാർ ഉണ്ട് എന്നത് കൊണ്ട്.
********
ഇതൊക്കെയായിട്ടും, ഇങ്ങനെയൊക്കെയായിട്ടും അല്ലാതെയും വർത്തമാനകാലത്തും ലോകത്തും ഇസ്‌ലാമും മുസ്ലിംകളും ആരോരും ചോദിക്കാനും പറയാനും ഇല്ലാത്ത വിധം അനാഥത്വം നേരിടുന്നു.
ഏതോ നിലക്ക് ചാഞ്ഞ മരമായിക്കണ്ട് എല്ലാവരും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ പാഞ്ഞുകയറുന്നു.
ഒന്നും ഒരു കുറ്റവും ചെയ്തില്ലെങ്കിലും എല്ലാറ്റിനും ഇസ്‌ലാമും മുസ്ലിംകളും കുറ്റക്കാരാവുന്നു, ഭീകരരെന്ന പഴികേൾക്കേണ്ടിവരുന്നു.
ഇസ്ലാമിനേയും മുസ്‌ലിംകളെയും ഭീകരരാക്കി ചിത്രീകരിച്ച് കുറ്റം പറഞ്ഞാൽ മാത്രം മതി, എന്തും നേടാം, രാജ്യവും അധികാരവും സാമ്രാജ്യത്വ മേധാവിത്തവും വരെ ഉറപ്പിക്കാമെന്നുമാവുന്നു.
വല്ലാത്തൊരു വിധിയാണ് വർത്തമാനകാല, വർത്തമാനലോക ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും!!!
കണ്ടവരും കേട്ടവരും എന്നത് പോട്ടെ, കാണാത്തവരും കേൾക്കാത്തവരും വരെ മുഴുക്കെ കല്ലെടുത്തെറിയുന്ന വൃക്ഷമാകുന്നു ഇന്ന് ഇസ്‌ലാമും മുസ്‌ലിംകളും.
എട്ടുകാലി മമ്മൂഞ്ഞ്കളായി മുസ്ലിംകളും ഇസ്‌ലാമും എല്ലാ കല്ലേറുകളും കൊള്ളുകയല്ല, എല്ലാം ഏറ്റെടുക്കുകയല്ല, പകരം നിർബന്ധമായും വായടപ്പിച്ച് അവരുടെമേൽ കെട്ടിയേല്പിക്കുകയാണ്, അവരെക്കൊണ്ട് ഏറ്റെടുപ്പിക്കുകയാണ്, ഏറ് കൊള്ളിപ്പിക്കുകയാണ്.
നെഞ്ച് വിരിച്ചും തല ഉയർത്തിയും തന്നെയെങ്കിലും, മറ്റൊരു നിർവ്വഹവുമില്ലാതെ തന്നെ വർത്തമാനകാല മുസ്ലിംകളും ഇസ്‌ലാമും. എല്ലാവരെയും അസൂയപ്പെടുത്തും വിധം ഉത്തരം സാധ്യമല്ലാത്ത ചോദ്യവും ചോദ്യചിഹ്നമായിക്കൊണ്ട്.
********
എന്തുകൊണ്ടാണ് എല്ലാവർക്കും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ എന്തിനും ഏതിനും എങ്ങനേയും കുതിരകയറാൻ തോന്നുന്നത്, സാധിക്കുന്നത്?
എന്തുകൊണ്ടാണ് ഇസ്‌ലാമും മുസ്ലിംകളും ഇത്രയേറെ (തെറ്റിദ്ധാരണകൾക്ക് വിധേയമാകുംവിധം?) ചർച്ചചെയ്യപ്പെടുന്നതും എല്ലാ ദിക്കുകളിൽ നിന്നുമുള്ള ദുഷ്‌പ്രചരണങ്ങളിലൂടെ വളരെ മോശമായി ചിത്രീകരിക്കപ്പെടുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും?
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ചോദിക്കാനും പറയാനും യഥാർത്ഥത്തിൽ (പൗരോഹിത്യവും നേതൃത്വവുമായി) ആരുമില്ല എന്നത് കൊണ്ടാണോ എങ്ങനേയും എന്താരോപണങ്ങൾ നടത്തിയും അവരുടെമേൽ കുതിരകയറാൻ ആർക്കും സാധിക്കുന്നത്?
ആടിനെ പട്ടിയാക്കി, പട്ടിയെന്ന പേരിൽ ആടിനെ കൊല്ലുന്ന കോലത്തിൽ വരെ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ കുതിരകയറാൻ വരെ തോന്നുന്നതും സാധിക്കുന്നതും പിന്നെന്തുകൊണ്ടാണ്?
ഇസ്ലാമിനേയും മുസ്‌ലിംകളെയും സംഘടിപ്പിച്ച് ശക്തിയാക്കാനും (ഇസ്‌ലാമിക ആശയങ്ങൾ മാത്രം തന്നെയല്ലാത്ത) ഒരു നേതൃത്വം ഇല്ല, ഉണ്ടാവില്ല എന്നതുകൊണ്ടാണോ കുതിരകയറാൻ ഇത്രക്ക് ധൈര്യം വരുന്നത്?
ഇസ്‌ലാമിക ആശയങ്ങൾ തന്നെയല്ലാത്ത നാഥനും സംഘടനാസ്വഭാവവും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ലോകത്തെവിടെയും ഇല്ല, ഉണ്ടാവില്ല എന്നറിയുന്നത് കൊണ്ടുമാണോ കുതിരകയറുന്ന എല്ലാവർക്കും ഈ ധൈര്യം...???
*******
ആഗോളാടിസ്ഥാനത്തിലും ദേശീയതലത്തിലും പ്രാദേശിതലത്തിലും ഇസ്‌ലാമിനും മുസ്ലിംകൾക്കും (ഇസ്‌ലാമിക ആശയങ്ങൾ തന്നെയല്ലാത്ത) നേതൃത്വമില്ല, സംഘടനയില്ല എന്നത് വ്യക്തമായും കാണാം.
ഉള്ളത് മുഴുവൻ ഈർക്കിളിച്ചീലുകൾ, ഇസ്‌ലാമിക നേതൃത്വമല്ല.
രാഷ്ട്രീയം തന്നെ മതമായ, മതം തന്നെ രാഷ്ടീയമായ ഏക മതമാണ് ഇസ്‌ലാം.
വെറും വിശ്വാസ, ആചാര മതമല്ലാതെ ഒരു മതം ഇസ്‌ലാം.
അതുകൊണ്ട് തന്നെ രാഷ്ട്രം ഉണ്ടെങ്കിലേ മുസ്‌ലിംകൾക്ക് നേതൃത്വമുണ്ടാവൂ, സംഘടിതസ്വഭാവം ഉണ്ടാവൂ എന്ന് വരുന്നു.
കാരണം, ഇസ്‌ലാമിൻ്റെയും മുസ്ലികളുടെയും സംഘടന അതുണ്ടാക്കുന്ന രാഷ്ട്രമാണ്, ജീവിതവ്യവസ്ഥയാണ്.
മുസ്ലിംകുടെ നേതൃത്വം ഇസ്‌ലാമിക രാഷ്ട്രത്തിൻ്റെ നേതൃത്വമാണ്.
ഇതൊരു വെറും പറച്ചിൽ അല്ല.
മക്കയിൽ മുഹമ്മദ് നബി 54 വയസ്സ് വരെ ഉണ്ടായിരുന്നു. കഠിനമായി പ്രവർത്തിച്ചിരുന്നു. 54 വയസ്സ് വരെ, ചുരുങ്ങിയത് നാൽപതാം വയസ്സ് മുതൽ 54 വരെയുള്ള പ്രവാചകത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള പതിനാല് കൊല്ലക്കാലം.
പക്ഷേ മക്കയിലെ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും കൃത്യമായ രാഷ്ട്രീയവും രാഷ്ട്രവും സാധിച്ചിരുന്നില്ല.
രാഷ്ട്രീയവും രാഷ്ട്രവും ഇല്ലാതിരുന്ന, സാധിക്കാതിരുന്ന മക്കയിൽ അതുകൊണ്ട് തന്നെ ഇസ്‌ലാമും മുഹമ്മദ് നബിയും ഒരു നിലക്കും സ്വീകരിക്കപ്പെട്ടില്ല, വളർന്നില്ല, എന്ന് മാത്രമല്ല അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടു.
അതുകൊണ്ട് തന്നെ നിൽക്കക്കള്ളിയില്ലാതെ മക്കയിൽ നിന്നും മുഹമ്മദ് നബി (കൂടെ ചെറിയ സംഘവും) ഒളിച്ചോടാൻ (പാലായനം ചെയ്യാൻ) നിർബന്ധിതമായി, അങ്ങനെ പാലായനം ചെയ്തു. മദീനയിലേക്ക്.
അതേസമയം മദീനയിൽ എത്തിയ മുഹമ്മദ് നബിക്ക് കൃത്യമായ രാഷ്ട്രീയവും രാഷ്ട്രവും ഉണ്ടായി, സംഗതിവശാൽ മദീനയിൽ രാഷ്ട്രീയവും രാഷ്ട്രവും സാധിച്ചു.
അതുകൊണ്ട് തന്നെ മദീനയിൽ രാഷ്ട്രവും രാഷ്ട്രീയവും സാധിച്ച ഇസ്‌ലാമും മുഹമ്മദ് നബിയും എല്ലാ നിലക്കും വളർന്നു, സ്വീകരിക്കപ്പെട്ടു. ജനങ്ങൾ കൂട്ടം കൂട്ടമായി മുഹമ്മദ് നബിക്കും ഇസ്‌ലാമിനും ഒപ്പം ചേർന്നു.
എല്ലാകാലത്തും ഇക്കാലത്തും ജനങ്ങൾ അങ്ങനെ തന്നെയാണ്, അങ്ങനെ തന്നെയായിരുന്നു. അധികാരവും വിജയവും ഉള്ള ഭാഗത്ത് ജനം ഓരംചേർന്നുനിൽക്കും.
ഇക്കാര്യം ഖുർആനും ഒരുതരം സംശയത്തിനുമിടയില്ലാത്ത വിധം സമ്മതിക്കുന്നുണ്ട്, പ്രഖ്യാപിക്കുന്നുണ്ട്.
"ദൈവത്തിൽ നിന്നുള്ള (രാഷ്ട്രീയമായ) അധികാരവും വിജയവും കൈവന്നാൽ, ജനങ്ങൾ ദൈവികമതത്തിലേക്ക് (ദൈവിക വണക്കത്തിലേക്ക്) കൂട്ടാംകൂട്ടമായി പ്രവേശിക്കുന്നത് നിനക്ക് കാണാം. (ഖുർആൻ: സൂറ: അന്നസർ).
പിന്നീടങ്ങോട്ടും അനേകം രാഷ്ട്രങ്ങൾ സ്ഥാപിച്ചും കീഴടക്കിയും മാത്രമാണ് ഇസ്‌ലാം വളർന്നത്, ജനങ്ങൾ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിച്ചത്.
രാഷ്ട്രവും രാഷ്ട്രീയവും വെച്ചുകൊണ്ട് മാത്രമേ രാഷ്ട്രമതമായ, രാഷ്ട്രീയമതമായ ഇസ്‌ലാം വളരൂ, വളർന്നിട്ടുള്ളൂ.
രാഷ്ട്രവും രാഷ്ട്രീയവും അതിൻ്റെ അധികാരവും വെച്ച് ഇസ്‌ലാം വളർന്നതിനേയും അധിനിവേശം നടത്തിയതിനേയും പീന്നീട് പലരും പറഞ്ഞതാണ് ഇസ്‌ലാം വളർന്നത് വാളിലൂടെയാണ് എന്നത്.
യഥാർത്ഥത്തിൽ രാഷ്ട്രവും അധികാരവും രാഷ്ട്രീയവുമാണ് ഇസ്‌ലാമിനെ വളർത്തിയ വാൾ, ഇസ്‌ലാം ആക്കിയ വാൾ.
അധിനിവേശം നടത്തുന്നതും അധികാരം നേടുന്നതും ശക്തികാണിച്ചും ഉപയോഗിച്ചുമാണ് എന്നത് പൊതുവായ ധാരണ. ആ പൊതുധാരണ വെച്ച് ഇസ്‌ലാം വളർന്നതിനെയും കൂട്ടിവായിച്ചു.
ശക്തിയും അധികാരവും എന്നാൽ ആയുധം ഉപയോഗിച്ചാണ് എന്നർത്ഥം കാലക്രമേണയും അല്ലാതെയും വന്നു, വരും.
എന്നുവെച്ചാൽ ആയുധം, അഥവാ പഴയകാലത്തെ വാൾ ഉപയോഗിച്ചാണ് ഇസ്‌ലാം വളർന്നത് എന്നും.
********
ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ഈ രാഷ്ട്രവും രാഷ്ട്രീയവും നിർബന്ധമായ പ്രകൃതവും സ്വഭാവവും അറിയുന്നവരുണ്ട്.
കാരണം, ഇസ്‌ലാം എന്ന പേര് പോലും പ്രാപഞ്ചികവ്യവസ്ഥിതിക്ക് വഴിപ്പെടുന്ന, രാഷ്ട്രീയ സാമ്പത്തിക ജീവിത വ്യവസ്ഥിതിയും കൂടി പറയുന്ന വ്യവസ്ഥിതിയുടെ, സമർപ്പണം എന്നുമാത്രം അർത്ഥമുള്ള പേരാണ് എന്നറിയുന്നവർ.
ഇക്കാര്യം മുൻകൂട്ടി അറിയുന്നവർ, പക്ഷെ അതംഗീകരിച്ചു കൊടുക്കാൻ തയാറില്ലാത്തവർ, ഇസ്ലാമിനേയും മുസ്‌ലിംകളെയും മുൻകൂട്ടി പ്രതിരോധിക്കാനെന്നവണ്ണം, രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രനിർമ്മാണത്തിൽ നിന്നും ഇസ്ലാമിനേയും മുസ്‌ലിംകളെയും തടഞ്ഞുനിർത്താനെന്നവണ്ണം, ലോകം മുഴുവൻ മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ എന്തിനും ഏതിനും ഇല്ലാത്ത കഥകളും കാരണങ്ങളും തെളിവുകളും ഉണ്ടാക്കി, തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ച് കുതിരകയറുന്നു.
ആ വഴിയിൽ തന്നെ സാമ്രാജ്യത്വശക്തികൾ മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ മുൻകൂട്ടി അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നു.
അധീശത്വം ലക്ഷ്യംവെച്ച് അവർ കാലേക്കൂട്ടി എല്ലാ ആക്ഷേപങ്ങളും ആരോപണങ്ങളും മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ കെട്ടിയിറക്കുന്നു.
തൽപരകക്ഷികൾ ആരോപിക്കുന്നത് പോലുള്ള കാര്യങ്ങൾ സംഘടിപ്പിച്ചുചെയ്യാൻ മാത്രം സംഘടനയും നേതൃത്വവും ഇല്ലാത്ത, അവരുടെ വിശ്വാസം സമ്മതിക്കാത്ത, അതേ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ.
ആ വഴിയിൽ മുസ്‌ലിംകളെയും ഇസ്ലാമിനേയും വൃത്തികെട്ടവരായും ഭീകരവാദികളായും ചിത്രീകരിക്കുന്നു.
*******
സാമ്രാജ്യത്വശക്തികൾക്കും രാഷ്ട്രഭരണകൂടങ്ങൾക്കും അവർ തന്നെ അപ്പപ്പോൾ അവർക്ക് വേണ്ടി നിശ്ചയിക്കുന്നതല്ലാത്ത ശരിതെറ്റുകൾ ഇല്ല.
അവരങ്ങനെ അപ്പപ്പോൾ നിശ്ചയിക്കുന്ന ശരിതെറ്റുകൾക്ക് നിർബന്ധമായും പിന്തുടരേണ്ട, മറ്റാരെങ്കിലും നിശ്ചയിച്ച അളവുകോലുകളും മാനദണ്ഡങ്ങളും സാമ്രാജ്യത്വശക്തികൾക്കും രാഷ്ട്രഭരണകൂടങ്ങൾക്കും ഇല്ല.
അതുകൊണ്ട് തന്നെ സാമ്രാജ്യത്വശക്തികളും രാഷ്ട്രഭരണകൂടങ്ങളും സ്വയം എന്ത് ക്രൂരതകളും ചെയ്യും. അവയെ ശരിയാക്കിക്കൊണ്ട്, അധികാരമുപയോഗിച്ച് അവയെ ശരിയാക്കി കാണിച്ചുകൊണ്ട്. ബാക്കിയുള്ളതെല്ലാം തെറ്റെന്ന് വരുത്തിക്കൊണ്ട്.
അങ്ങനെ സ്വയം എന്ത് ക്രൂരതകളും ചെയ്ത് അവയെ (മുൻകൂട്ടി നിശ്ചയിച്ച ശരിതെറ്റുകൾ ഉള്ള, ശരിതെറ്റുകൾക്ക് നിർബന്ധമായും പിന്തുടരേണ്ട മുൻകൂട്ടി നിശ്ചയിച്ച അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ള) മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ ആരോപണങ്ങളായി കെട്ടിവെക്കുന്നു.
ഇസ്ലാമിൻ്റെയും മുസ്‌ലിംകളുടെ മുൻകൂട്ടി നിശ്ചയിച്ച വിശ്വാസാദർശങ്ങൾക്ക് തന്നെ കടകവിരുദ്ധമായ, വിശ്വാസികൾക്ക് വിശ്വാസികൾ എന്നനിലയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത ആരോപണങ്ങളും അതിലെ കുറ്റങ്ങളും അക്രമങ്ങളും വരെ മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ അവർ കെട്ടിവെക്കുന്നു.
********
അങ്ങനെ എന്ത് വിലകൊടുത്തും മുസ്‌ലിംകൾക്കും ഇസ്‌ലാമിനും അവർ ജനാധിപത്യം നിഷേധിക്കുന്നു.
മുസ്ലീം രാജ്യങ്ങളിൽ ജനാധിപത്യം സാധ്യമായാൽ, അഭിപ്രായസ്വാതന്ത്ര്യം നടപ്പിലായാൽ, ഫലം ഇസ്‌ലാമിക ഭരണമായിരിക്കും എന്ന മുൻകൂട്ടിയുള്ള തിരിച്ചറിവും അതുണ്ടാക്കുന്ന പേടിയും കാരണമായി തന്നെ.
മുസ്‌ലിംകൾ ആഗോളാടിസ്ഥാനത്തിലും ദേശീയമായും പ്രാദേശികമായും നേരിടുന്ന പ്രശ്നം ഇതാണ്.
ഇതിനാൽ കൊട്ടുകൾ കിട്ടിക്കൊണ്ടിരിക്കുന്നത് മുസ്ലിംകളും ഇസ്‌ലാമും എന്ന ചെണ്ടക്ക്.
അതുവെച്ച് ലാഭം ഉണ്ടാക്കുന്നവരെ തിരിച്ചുകൊട്ടാൻ പോലും അതേ ആ ചെണ്ടക്ക് നിലവിൽ സാധിക്കാതെ.
സ്വന്തമായ രാഷ്ട്രവും, നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയവും ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്ന നേതൃത്വ ദാരിദ്ര്യത്തിൻ്റെ പ്രശ്നം കൊണ്ട്
അതുണ്ടാക്കുന്ന അനാഥത്വത്തിൻ്റെ പ്രശ്നം കൊണ്ട്.
ഇസ്‌ലാമും മുസ്ലിംകളും വിശ്വാസപരമായി തെറ്റെന്ന് കണക്കാക്കുന്ന പൗരോഹിത്യം നൽകിയെക്കാവുന്ന നേതൃത്വവും സംഘടനയും സ്ഥാപനവും ഇല്ലാത്തതിൻ്റെ പ്രശ്നം കൊണ്ട്.
സ്വന്തമായ രാഷ്ട്രവും രാഷ്ട്രത്തോടൊപ്പം ഉള്ള രാഷ്ട്രീയവും ഇല്ലാത്തത് കൊണ്ട്.
*******
പക്ഷേ, എന്തുകൊണ്ട് ഇതൊന്നും പരിഹരിക്കാനും പ്രതിരോധിക്കാനും സാധിക്കാതെ തീർത്തും നിസ്സഹായരായി മുസ്‌ലിംകളും ഇസ്‌ലാമും?
എന്തുകൊണ്ട് ഏകദൈവവിശ്വാസികളായ ഇവർക്ക് ലോകാടിസ്ഥാനത്തിലും ദേശീയതലത്തിലും അവരെ ഏകോപിപ്പിച്ച് സംഘടിപ്പിച്ച് നിർത്തുന്ന സംഘടനയും നേതൃത്വം ഇല്ലാതായി?
ഇസ്‌ലാമികരാഷ്ട്രം സാധ്യമല്ലെങ്കിൽ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വം സാധ്യമല്ല എന്നത് തന്നെ അതിനുള്ള പ്രധാന കാരണം.
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉണ്ടെങ്കിൽ ഉണ്ടാവേണ്ട യഥാർത്ഥ നേതൃത്വവും സംഘടനയും ഇസ്‌ലാമിക രാഷ്ട്രത്തിന് വേണ്ടിയുള്ളതാണ്, ഇസ്‌ലാമിക രാഷ്ട്രത്തിൽ നിന്നുള്ളതാണ്.
അതങ്ങനെ തന്നെ വിളംബരം ചെയ്ത് സംഘടിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും സാങ്കേതികമായ ഒട്ടനവധി തടസ്സങ്ങളുണ്ട്. പ്രത്യേകിച്ചും അവർ ന്യൂനപക്ഷങ്ങൾ മാത്രമായിരിക്കുന്ന ഇടങ്ങളിൽ.
ഇസ്‌ലാമിക രാഷ്ട്രമില്ലാത്ത മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വമില്ല, നേതൃത്വം ഉണ്ടാവില്ല.
എന്നത് കൊണ്ട് തന്നെ എല്ലാവരും അത് മുതലെടുക്കുന്നു: ഇസ്ലാമിക രാഷ്ട്രവും നേതൃത്വവും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇനിയങ്ങോട്ട് സാധിക്കരുത് എന്ന ലക്ഷ്യം വെച്ചുകൊണ്ട്.
അങ്ങനെ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും വോട്ടെടുപ്പും മനുഷ്യാവകാശവും ഒട്ടുമിക്ക മുസ്ലിംരാജ്യങ്ങളിലെയും മുസ്ലിംകൾക്കും ഇസ്‌ലാമിനും നിഷേധിച്ചുകൊണ്ട് ഇനിയങ്ങോട്ടും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേതൃത്വവും സംഘടനയും ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നു.
അങ്ങനെ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വമുള്ളൊരു സംഘടനയും സംഘടിതസ്വഭാവവും ഇല്ല. എന്നത് കൊണ്ട് തന്നെ എല്ലാവരും ആവത് മുതലെടുക്കുന്നു, കുതിരകയറുന്നു.
********
ഒന്നുകൂടി പരിശോധിച്ച് നോക്കുക.
എന്തുകൊണ്ട് മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വമില്ല?
എന്തുകൊണ്ട് ഇത്രയെല്ലാം സംഘടിച്ച് കാണപ്പെടുന്ന മുസ്‌ലിംകൾക്കും ഇസ്‌ലാമിനും യഥാർത്ഥത്തിൽ നേതൃത്വമുള്ളൊരു സംഘടനയും സംഘടിതസ്വഭാവവും ഇല്ല?
മറ്റൊന്നും കൊണ്ടല്ല.
ഇസ്‌ലാമിൻ്റെ തീർത്തും വ്യത്യസ്തമായ, പ്രത്യേകതയാർന്ന, ഇസ്‌ലാമിനെ മറ്റിതര വിശ്വാസ-ആചാര, അനുഷ്ഠാന മതധാരകളിൽ നിന്നും വിഭിന്നമാക്കുന്ന വിശ്വാസ, ആദർശ രീതികൾ കൊണ്ട് തന്നെ.
ഒരുപക്ഷെ ഇസ്‌ലാമിൻ്റെ വളച്ചുകെട്ടില്ലാത്ത, കുറച്ചുകൂടി സത്യസന്ധമായ ആശയാദർശങ്ങൾ കാരണം.
ഇസ്ലാമും മുസ്ലിംകളും ഏറെക്കുറെ അതിൻ്റെ മൗലിക വിശ്വാസ-ആദർശത്തിൽ അടിയുറക്കുന്നത് കൊണ്ട്.
ഇസ്‌ലാമിലും മുസ്‌ലിംകൾക്കും ഇസ്‌ലാമികമായിത്തന്നെ പൗരോഹിത്യം തീരേ ഇല്ല, പൗരോഹിത്യം പാടില്ല എന്നത് കൊണ്ട്.
ആൾദൈവങ്ങളും ബിംബങ്ങളും ഇല്ല, പാടില്ല എന്നത് കൊണ്ട്.
ഇസ്‌ലാമിലും മുസ്‌ലിംകൾക്കും പൗരോഹിത്യവും ആൾദൈവങ്ങളും തീരേ ഇല്ല എന്ന നല്ല ഗുണം മുസ്‌ലിംകൾക്കും ഇസ്‌ലാമിനും വർത്തമാനലോക സാഹചര്യത്തിൽ മറ്റൊരുതരത്തിൽ ദോഷമായിത്തീരുന്നു.
കരിമ്പിന് കമ്പ് കേട് എന്ന പോലെ.
പോപ്പും സഭയും പോലെ ശ്രേണിയായി നിലകൊള്ളുന്ന പുരോഹിതന്മാരായ നേതാക്കളും നേതൃത്വവും ഇല്ലാതാവുന്നു.
അതുമൂലം ഉണ്ടാവേണ്ട സംഘടനയും സംഘാടകത്വവും പണപ്പിരിവും സമ്പത്ത് കൂട്ടലും വിലപേശലും ഇല്ലാതാവുന്നു.
********
അതുകൊണ്ട് തന്നെ ദേശീയമായും ലോകാടിസ്ഥാനത്തിലും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും സംഘടനകൾ ഇല്ല.
സംഘടിച്ച്, സംഘടിപ്പിച്ച്, അവർക്ക് വേണ്ടി അവകാശങ്ങൾ ചോദിച്ചുവാങ്ങാനും വിലപേശാനും സാധിക്കുന്നില്ല, പദ്ധതികൾ ആസൂത്രണം ചെയ്യാനും ഉണ്ടാക്കാനും നടപ്പാക്കാനും സാധിക്കുന്നില്ല.
നേതൃത്വവും സംഘടനയും സംഘടിതസ്വഭാവവും ഇല്ലാത്ത മുസ്‌ലിംകൾ എന്നിട്ടും എന്തുകൊണ്ട് ഇത്രക്ക് ശക്തരായും ഭീകരമായതായും കാണപ്പെടുന്നു, നമ്മൾ മേൽപറഞ്ഞ വിധം ആക്രമണങ്ങളും ആരോപണങ്ങളും നേരിടുന്നു?
നേതൃത്വത്തിനും സംഘടനക്കും സംഘടിതസ്വഭാവത്തിനും ഒക്കെ പകരം നിൽക്കുന്ന ഇസ്‌ലാമിൻ്റെ കൂർത്തുമൂർത്ത ആശയാദർശങ്ങളുടെ പ്രത്യേകത കാരണം മാത്രം.
ആര് വിചാരിച്ചാലും തോല്പിക്കാനും തകർക്കാനും സാധിക്കാത്ത, ഒരുതരം ഒത്തുതീർപ്പിനും നിന്നുകൊടുക്കാത്ത ഇസ്‌ലാമിൻ്റെ വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച എന്നിവ കാരണം.
മറ്റേതൊരു മതവിഭാഗത്തിനും ഇല്ലാത്തവിധം, സാധിക്കാത്ത വിധം, കൃത്യമായ വഴികാട്ടലും മാതൃകയുമുളള വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച ഇസ്‌ലാമിനും മുസ്ലിംകൾക്കും ഉണ്ട് എന്നത് കൊണ്ട് തന്നെ. അത് ശരിയായാലും തെറ്റായാലും.
*********
ഈ കൃത്യതയും വ്യക്തതയൂം മൂർച്ചയും, ഒപ്പം ഒരുതരം ഒത്തുതീർപ്പിനും നിന്നുകൊടുക്കാത്ത കൃത്യമായ വഴികാട്ടലും മാതൃകയും ഉളള വിശ്വാസമാണ് ഇസ്ലാമിനേയും മുസ്‌ലിംകളെയും ഒരു സംഘടനയും നേതൃത്വവും ഇല്ലാതെ തന്നെ ആഗോളാടിസ്ഥാനത്തിൽ സംഘടിപ്പിച്ചുനിർത്തുന്നത്.
ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ഈ പ്രത്യേക ഭാവവും സ്വഭാവവും പലരെയും അൽഭുതപ്പെടുത്തുന്നു, പരിഭ്രാന്തരാക്കുന്നു.
മുസ്‌ലിംകളെയും ഇസ്ലാമിനേയും എവിടെ, എങ്ങിനെ അടിച്ചു കൈകാര്യം ചെയ്യണം എന്ന അറിവ് ശത്രുക്കൾക്ക് പോലും ഇല്ലാതാക്കുന്നു.
അടിച്ചുതകർത്ത് വീഴ്ത്താൻ പറ്റിയ തൂണില്ലാതെ നിൽക്കുന്ന ആകാശം പോലെ, വലിയ കെട്ടിടം പോലെ, മേൽക്കൂര പോലെ ഇസ്‌ലാമും മുസ്ലിംകളും കാണപ്പെടുന്നു.
പൗരോഹിത്യവും അത് നൽകുന്ന സംഘടനകളും സംഘാടകത്വവും തൂണുകളും ഇല്ലാതെ, അവ നൽകുന്ന തിട്ടൂരങ്ങളും പദ്ധതികളും നിർദ്ദേശങ്ങളും ഇല്ലാതെ തന്നെ മുസ്ലിംകളും ഇസ്‌ലാമും സംഘടിച്ച് നിൽക്കുന്നു.
മറ്റാരെക്കാളും, മറ്റേത് മതവിഭാഗങ്ങളെക്കാളും.....
*******
അപ്പോൾ ചോദ്യം വരും.
നിങ്ങളെന്താണീ പറയുന്നത്?
ഏറ്റവും സംഘടിതസ്വഭാവവും നേതൃത്വത്തിന് കീഴിൽ നിൽക്കുന്ന സ്വഭാവവും ഇസ്‌ലാമിനും മുസ്ലീംകൾക്കും അല്ലേ യഥാർത്ഥത്തിൽ ഉള്ളത്?
ശരിയാണ്.
അങ്ങനെ തോന്നും.
പക്ഷേ, അങ്ങനെയല്ല കാര്യം.
കാര്യം വേറെ കോലത്തിലാണ്.
ഇസ്‌ലാമിക വിശ്വാസത്തിൻ്റെയും അതുയർത്തിപ്പിടിക്കുന്ന ദൈവത്തിൻ്റെയും അവർ ദൈവത്തിൻ്റേതെന്ന് കരുതുന്ന ഖുർആൻ എന്ന ഗ്രന്ഥത്തിൻ്റെയും കീഴിൽ മാത്രമേ ഇസ്‌ലാമിനും മുസ്ലിംകൾക്കും ആവാൻ പറ്റൂ.
നേതൃത്വത്തിനും സംഘടനക്കും കീഴിലെന്ന പോലെ ഇസ്‌ലാമും മുസ്ലിംകളും ദൈവത്തിൻ്റെയും ഖുർആൻ്റെയും കീഴിൽ നിൽക്കുന്നു.
വീണ്ടും പറയട്ടെ, ശരിക്കും തൂണില്ലാതെ നിൽക്കുന്ന ആകാശം പോലെ.
അമൂർത്തമായ നിലക്ക്.
പക്ഷേ ഏറ്റവും മൂർത്തതയോടെ സംഘടിച്ച് ഇസ്‌ലാമും മുസ്ലിംകളും ലോകത്താകമാനം.
*********
അല്ലാതെ, പുരോഹിതനമാരുടെയും സഭകളുടെയും കീഴിലല്ല ഇസ്‌ലാമും മുസ്ലിംകളും സംഘടിക്കുന്നതും അനുസരണം കാണിക്കുന്നതും.
ആഗോളാടിസ്ഥാനത്തിലോ ദേശീയാടിസ്ഥാനത്തിലോ പ്രാദേശികമായോ യഥാർത്ഥത്തിൽ ഇസ്‌ലാം എന്ന ആശയം തന്നെയല്ലാത്ത, ഇസ്‌ലാം നൽകുന്ന ഏകദൈവ വിശ്വാസവും ഖുർആനും മുഹമ്മദ് നബിയും തന്നെയല്ലാത്ത ഒരു സംഘടനയോ സംഘടനാസ്വഭാവമോ സ്ഥാപനമോ പാർട്ടിയോ നേതൃത്വമോ മുസ്‌ലിംകൾക്കോ ഇസ്‌ലാമിനോ എവിടെയും ഇല്ല, ഉള്ളതായി കാണില്ല.
ചർച്ചോ സഭയോ പോപ്പോ പോലെ മുകളിൽ നിന്ന് താഴേക്കും താഴേ നിന്ന് മുകളിലേക്കും പോകുന്ന ഒന്ന്, പൗരോഹിത്യമായും സംഘടനയായും നേത്രുത്വമായും ഒന്ന് മുസ്‌ലിംകൾക്കും ഇസ്‌ലാമിനും കാണിച്ചുതരാൻ എവിടെയും ആർക്കും സാധിക്കില്ല.
വിശ്വാസവും ആ വിശ്വാസം നൽകുന്ന ആരെയും കൂസേണ്ടതില്ലാത്ത തെളിച്ചവും വെളിച്ചവും വ്യക്തതയും മൂർച്ചയും മൂർത്തതയും മാത്രം ഇസ്‌ലാമിക വിശ്വാസികൾക്ക് പൊതുവേ ലോകാടിസ്ഥാനത്തിൽ തന്നെ ആർക്കും തുളച്ചുകയറാൻ സാധിക്കാത്ത എന്തോ തരം ഏകീഭാവവും സംഘടിതസ്വഭാവവും നൽകുന്നു എന്ന് മാത്രം.
ശരിയാണ്.
പക്ഷേ, അത് സമൂഹം എന്ന നിലക്കല്ല.
കല്പനയും നിർദ്ദേശങ്ങളും പദ്ധതികളും ഉണ്ടാക്കുന്ന പൗരോഹിത്യമോ സ്ഥാപനമോ സഭയോ ഉള്ളത് കൊണ്ടല്ല.
ഇസ്‌ലാമിക വിശ്വാസിസമൂഹവും സമുദായവും എന്ന നിലക്ക് മുസ്‌ലിംകൾക്ക് ഇസ്‌ലാമും ഖുർആനും മുഹമ്മദ് നബിയും അല്ലാത്ത നേതൃത്വം ഇല്ല.
ഇസ്‌ലാമിക ആശയവും വിശ്വാസവും മാത്രമല്ലാതെ. ഖുർആനും മുഹമ്മദ് നബിയും മാത്രമല്ലാതെ.
ഇസ്‌ലാമിൻ്റെ പ്രത്യേകമായ പൗരോഹിത്യവിരുദ്ധ, ആൾദൈവവിരുദ്ധ, ബിംബവിരുദ്ധ ശുദ്ധഭാവം കാരണം.
*********
പ്രാദേശികമായി പള്ളിയിൽ കാണുന്ന ഇമാമും മുസ്ല്യാരും ഒരർത്ഥത്തിലും മുസ്‌ലിംകളുടെയോ ഇസ്‌ലാമിൻ്റെയോ പുരോഹിതനോ നേതാവോ അല്ല.
അവർക്ക് മുസ്‌ലിംകളെയും ഇസ്ലാമിനേയും സംഘടിപ്പിക്കാൻ സാധിക്കില്ല. ഖുർആനും മുഹമ്മദ് നബിയും വെച്ചല്ലാതെ.
ഇമാമും മുസ്ലിയാരും പ്രാദേശികമായി മാത്രം പള്ളിപരിപാലനത്തിനും മറ്റും വേണ്ടി ശമ്പളാടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്ന തൊഴിലാളികൾ.
ആർക്കും അപ്പപ്പോൾ ആകാവുന്നവർ മാത്രം പള്ളിയിലെയും നമസ്കാരത്തിലെയും ഇമാം, അഥവാ മുസ്ലിയാർ.
ഇമാമും മുസ്ലിയാരും ഒരു പദവി അല്ല. അതിനായി ഒരു ശ്രേണിയില്ല, ഒരു യോഗ്യതാ സർട്ടിഫിക്കേറ്റ് ആവശ്യമില്ല.
ആർക്കും അപ്പപ്പോൾ വേണമെങ്കിൽ ആകാവുന്നത് മാത്രം.
പ്രത്യേക വേഷഭൂഷാതികൾ വേണ്ടാതെ ആകാവുന്നത് മാത്രമത്.
********
അങ്ങനെയുള്ള അവിടവിടെയുള്ള താത്കാലിക നേതൃത്വമല്ലാതെ ഒരു നേതൃത്വം പൗരോഹിത്യത്തിൻ്റെയോ മറ്റോ നിലക്ക് മുസ്‌ലിംകൾക്കോ ഇസ്ലാമിനോ ഇല്ല.
ഒരു മുസ്ലിമിന് ദൈവത്തേയല്ലാതെ മറ്റാരെയും അനുസരിക്കേണ്ടതില്ല.
അതും, രൂപവും ഭാവവും ഇല്ലാത്ത ദൈവത്തിനല്ലാതെ മറ്റാർക്കും തലകുനിക്കാൻ പാടില്ല എന്ന ഇസ്‌ലാമിൻ്റെ കറകളഞ്ഞ വിശ്വാസം കാരണം.
പൗരോഹിത്യം ഇല്ല, പൗരോഹിത്യത്തിൻ്റെ മുകളിൽ നിന്ന് താഴെ വരെ വരുന്ന, താഴെ മുതൽ മുകളിൽ വരെ ചെല്ലുന്ന ശൃംഖലയും, ഖുർആൻ അല്ലാതെയുള്ള കല്പനകളും നിർദേശങളും നൽകുന്ന മറ്റൊരു രീതിയും സംഘടനയും അവർക്കില്ല എന്നതിനാൽ.
മുസ്ലീംകളും ഇസ്‌ലാമും പൊതുവിൽ ലോകാടിസ്ഥാനത്തിലും ദേശീയമായും പ്രാദേശികമായും നേരിടുന്ന, അവരുടെ ഗുണവിശേഷം തന്നെയായ, പ്രശ്നം തന്നെയാണിത്.
നേതൃത്വമില്ല, സംഘടിതമല്ല എന്ന പ്രശ്നം.
ഇസ്‌ലാമും മുഹമ്മദും ഖുർആനും വെച്ച് മാത്രമല്ലാതെ.
*********
അപ്പോൾ വീണ്ടും ചോദ്യമുയരും.
എന്തുകൊണ്ട് മുസ്‌ലിംകൾക്കും ഇസ്‌ലാമിനും പൗരോഹിത്യമില്ല, നേതൃത്വമില്ല, സംഘടിത സ്വഭാവമില്ല?
ഇസ്‌ലാം പ്രാപഞ്ചിക വ്യവസ്തിക്ക് സമർപ്പിച്ചു കൊണ്ടുള്ള ഒരു വ്യവസ്ഥിതി കൊണ്ടുവരാൻ പാഠങ്ങൾ നൽകുന്ന ഒരു രാഷ്ട്രീയമതവും രാഷ്ട്രമതവും ആണെന്നത് കൊണ്ട്.
രാഷ്ട്രമുണ്ടെങ്കിലെ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേതൃത്വവും സംഘടനയും സംഘടിതസ്വഭാവവും ഉണ്ടാവൂ എന്നതിനാൽ.
ഇസ്‌ലാമിക രാഷ്ട്രത്തിൻ്റെ നേതാവ് (അമീറുൽ മൂമിനീൻ) മാത്രമേ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതാവും നേതൃത്വവുമാകൂ എന്നതിനാൽ.
*********
ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും ഈ കൃത്യമായ വഴികാട്ടലും മാതൃകയും ഉളള വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച ഭരണകൂടങ്ങളെയും സാമ്രാജ്യത്വ ശക്തികളേയും ഭയപ്പെടുത്തുന്നു.
കാരണം, എന്തെല്ലാം നൽകിയാലും, എന്തെല്ലാം സംഭവിച്ചാലും, പ്രലോഭനങ്ങൾ എത്രയെല്ലാം ഉണ്ടായാലും, ഈ കൃത്യമായ വഴികാട്ടലും മാതൃകയും ഉളള വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച കാരണം ഇസ്ലാമും മുസ്‌ലിംകളും എല്ലാതരം മുഖ്യധാരകളിൽ നിന്നും ഒരുതരം ഒത്തുതീർപ്പിനും തയാറില്ലാതെ മാറിനിൽക്കും.
എണ്ണയിൽ നിന്ന് വെളളം മാറിനിൽക്കുന്നത് പോലെ.
*********
അതുകൊണ്ട് തന്നെ, മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ അങ്ങനെ കുറേ തെറ്റായ ആരോപണങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് കൊണ്ട് വേറെ ചില ഉദ്ദേശങ്ങളും ഉണ്ട്.
മതങ്ങളുടെ ഇടയിൽ താരതമ്യേന കളങ്കമില്ലാത്ത, ചൂഷണം നടത്താത്ത, വെറും വിശ്വാസ - ആചാര - അനുഷ്ഠാന മതം മാത്രമല്ലാത്ത, പൗരോഹിത്യവും ബഹുദൈവത്തവും ബിമ്പാരാധനയും അവയുണ്ടാക്കുന്ന ചൂഷണങ്ങളും ഒട്ടും ഇല്ലാത്ത, ജീവിതത്തിൻ്റെ സകലനിഖില മേഖലയിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന, ഒരുനിലക്കും മറ്റ് സമ്മർദ്ദങ്ങൾക്ക് മുന്നിൽ തലകുനിക്കാത്ത ഇസ്ലാമിലേക്കും മുസ്‌ലിംകളിലേക്കും മറ്റാരും തന്നെ ഒരുനിലക്കും ആകർഷിക്കപ്പെടാതിരിക്കാനും ആവുന്നത്ര വികർഷിച്ച് നിർത്താനും കൂടിയാണത്.
********
ഒന്നുകൂടി വ്യക്തമാക്കാം.
ഇസ്‌ലാമിൽ പൗരോഹിത്യം ഇല്ല.
പൗരോഹിത്യം ഇല്ലാത്തതുകൊണ്ട് തന്നെ പോപ്പും ബിഷപ്പും സഭയും ചർച്ചും ഉണ്ടാവുന്നത് പോലെ, പിന്നീട് അവ സംഘടിപ്പിച്ച് നടത്തുന്നത് പോലെ മിഷനറി സംഘടനകൾക്കും പ്രവർത്തനത്തിനും ഇസ്ലാമിലും മുസ്‌ലിംകൾക്കും സാധ്യതയില്ല.
എന്നാലും ഇസ്‌കാമിക പ്രചാരണവും പ്രബോധനവും നടക്കുന്നു. കാറ്റടിക്കുന്നത് പോലെ, മഴപെയ്യുന്നത് പോലെ. വളരെ സ്വാഭാവികമായി.
അതാണ് ഇസ്‌ലാം ഉണ്ടാക്കുന്ന വ്യത്യാസം.
ഇന്ധനമില്ലാതെ തീയുണ്ടാക്കുന്നു.
ഇന്ധനവും തീയും ഇല്ലാതെ ചൂടും വെളിച്ചവും ഉണ്ടാക്കുന്നു.
********
ഇസ്‌ലാമിൽ പൗരോഹിത്യം ഇല്ല.
പൗരോഹിത്യം ഇല്ലാത്തതുകൊണ്ട് തന്നെ പോപ്പും ബിഷപ്പും സഭയും ചർച്ചും സംഘടിപ്പിക്കുന്നത് പോലെ ജനങ്ങളെയും വിശ്വാസികളെയും സംഘടിപ്പിക്കാൻ സാധിക്കില്ല.
എന്നാലും മുസ്ലിംകൾ സംഘടിക്കുന്നു.
ഒരു തൂണും ഇല്ലാതെ സംഘടിക്കുന്ന, നിലനിൽക്കുന്ന ആകാശം പോലെ ഇസ്‌ലാമും മുസ്ലിംകളും നിലനിൽക്കുന്നു, സംഘടിക്കുന്നു.
അമൂർത്തമായി, എന്നാൽ ഏറ്റവും മൂർത്തമായ കോലത്തിൽ.
എല്ലാവരെയും അങ്കലാപ്പിൽ ആക്കുംവിധം.
അതുകൊണ്ട് തന്നെ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾ എന്തെന്നില്ലാത്ത, എങ്ങിനെ എവിടെ അടിക്കണം എന്നറിയാതെ.
പകരം കഠിനമായ വിമർശനങ്ങളും ശകാരങ്ങളും നടത്തിക്കൊണ്ട്.
********
അഞ്ച് നേരം പ്രാർത്ഥന അഞ്ച് തൂണുകൾ.
പോരാത്തതിന് ആഴ്ചയിൽ ഒരു ജുമുഅ. വേറൊരു തൂൺ.
കൊല്ലത്തിൽ ഒരുമാസം നിർബന്ധ നോമ്പും ഒരു പ്രാവശ്യം ഹജ്ജും വീണ്ടും തൂണുകൾ.
ഇവയൊക്കെയും നടക്കുന്നത് നേതൃത്വം നൽകാനും സംഘടിപ്പിക്കാനും പൗരോഹിത്യവും അതുണ്ടാക്കുന്ന കല്പനകളും തിട്ടൂരങളും ഇല്ലാതെ.
പകരം എണ്ണയിട്ട യന്ത്രം പോലെ, അല്ലെങ്കിൽ ഓട്ടോമാറ്റിക് യന്ത്രം പോലെ.
ഇടതടവില്ലാതെ.
ഇവയൊക്കെയും അവരെ അവരറിയാതേയും സംഘടിപ്പിക്കുന്നു, സംഘടിപ്പിച്ചുനിർത്തുന്നു. പൗരോഹിത്യത്തിൻ്റെയും നേതൃത്വത്തിൻ്റെയും ആവശ്യമില്ലാതെ.
********
ഇസ്ലാം ഈ നിലക്ക് ഒരൽഭുതം തന്നെയാണ് സൃഷ്ടിക്കുന്നത്.
ഇസ്‌ലാം സൃഷ്ടിക്കുന്ന ഈ അൽഭുതം തന്നെയാണ് ഇസ്‌ലാമിൻ്റെ എതിരാളികളെ മുഴുവൻ അങ്കലാപ്പിലാക്കുന്നത്.
ഇസ്ലാമിനേയും മുസ്‌ലിംകളെയും എങ്ങിനെ, എവിടെ അടിച്ച് നേരിടണം എന്നറിയാതെ.
********
അതുകൊണ്ട് തന്നെ മുസ്‌ലിംകൾ തിങ്ങിക്കഴിയൂന്ന രാജ്യങ്ങളിൽ ജനാധിപത്യം സംഭവിക്കരുതെന്ന് മറ്റെല്ലായിടങ്ങളിലും സ്വയം ജനാധിപത്യത്തിൻ്റെ അപ്പോസ്ഥലന്മാരായിരിക്കുന്നവർ തീരുമാനിക്കുന്നു,
ഇസ്‌ലാമിക രാജ്യങ്ങളിൽ ജനാധിപത്യം സംഭവിക്കാതിരിക്കാൻ അവർ പദ്ധതികൾ ഉണ്ടാക്കുന്നു,
ഇസ്‌ലാമിക രാജ്യങ്ങളിൽ തങ്ങൾക്ക് പറ്റിയ ഏകാധിപതികളേയും രാജകുടുംബങ്ങളെയും മാത്രം അവർ ഭരണത്തിൽ പാവകളായി നിർത്തുന്നു.
കാരണം, ഇസ്‌ലാമിക രാജ്യങ്ങളിൽ ജനാധിപത്യം സാധ്യമായാൽ അതിൻ്റെ ഫലം ഇസ്‌ലാം ആയിരിക്കും, ഇസ്‌ലാമികശക്തി അധികാരം നേടുന്നതായിരിക്കും എന്ന കൃത്യമായ അറിവും അതുണ്ടാക്കുന്ന പേടിയും തന്നെ.
*******
മക്കയിലും മദീനയിലും ലോകത്തെ മറ്റേത് മുസ്‌ലിംപള്ളികളിലും വരെ ഇസ്‌ലാം മതത്തിനോ പള്ളി സംരക്ഷണത്തിനോ വേണ്ടി പണം പിരിക്കാൻ ഭണ്ഡാരപ്പെട്ടികൾ ഇല്ല.
അവിടങ്ങളിൽ എവിടെയും പൂവോ പണമോ ഇടുന്നത് കാണില്ല.
ചന്ദനത്തിരിയോ മെഴുകുതിരിയോ കത്തിക്കുന്നത് കാണില്ല.
ആ വകകളിലും വരുമാനമില്ല.
ഒരു പേരിലും പണപ്പിരിവ് നടത്തുന്നില്ല.
ഒരുതരം ആചാര ഉപചാര നടപടിക്രമങ്ങളും പണപ്പിരിവിനായി അവിടങ്ങളിൽ എവിടെയും ഇല്ല.
എവിടെയും പുണ്യാളനോ ആൾദൈവമോ തന്ത്രിയോ ഇല്ല.
എന്തിനെങ്കിലും പൈസ ഈടാക്കി രസീത് കൊടുക്കുന്നില്ല.
അനാചാരം പോലെ അങ്ങിങ്ങ്, പ്രത്യേകിച്ചും ഇന്ത്യയിൽ മുളച്ചുപൊങ്ങിയ മുസ്ലിംപുണ്യഗേഹങ്ങൾ എന്ന് പേരുള്ള ചിലയിടങ്ങളിലൊഴികെ ഒന്നും ഇസ്‌ലാമിൽ ഇല്ല.
എന്നിട്ടും ഇസ്‌ലാം ചരിക്കുന്നു.
ഓടിക്കാൻ ഡ്രൈവർ വേണ്ടാത്ത വണ്ടി പോലെ.
സ്വയം തന്നെ.
********
ഇവിടെയാണ് കഥ മാറുന്നത്.
ഭീകരതക്കും തീവ്രതക്കും അവരവരുടെ സൗകര്യത്തിനനുസരിച്ച നിർവ്വചനം ഉണ്ടായിക്കൊണ്ട്.
രാജ്യങ്ങളും സാമ്രാജ്യത്വശക്തികളും തീവ്രതയും ഭീകരതയും നടത്തുമ്പോൾ അത് രാജ്യസ്നേഹം, ഭീകരതാവിരുദ്ധ യുദ്ധം.
മറ്റുചിലർ മതത്തിൻ്റെ പേരിൽ തീവ്രതയും ഭീകരതയും കലാപങ്ങളും നടത്തുമ്പോൾ ധർമ്മയുദ്ധം.
മുസ്‌ലിംകൾ സ്വന്തം രാജ്യങ്ങളെ സംരക്ഷിക്കാൻ എന്തെങ്കിലും പ്രതിരോധിച്ച് ചെയ്യുമ്പോൾ മാത്രം ഭീകരത, തീവ്രത.
ഭീകരവാദവും തീവ്രവാദവും ഓരോരുത്തരും നിർവ്വചിക്കുന്നത് പോലെ.
*******
ഓർത്തുനോക്കുക: വർഗീയധ്രുവീകരണം നടത്താനും ആ വഴിയിൽ ഭരണം കിട്ടാനുമാണ് എല്ലാവിധ തെമ്മാടിത്തങളും കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും പലവഴിയിൽ പലരുടെയും പേരിലിട്ട് ആരായാലും നടത്തുക.
മുസ്‌ലിംകൾ എന്തായാലും ഇന്ത്യയിൽ ഭരണം നേടാൻ ഉദ്ദേശിക്കുന്നവരും അതിനായി ദേശീയതലത്തിൽ രാഷ്ടീയപാർട്ടി ഉള്ളവരും അല്ല.
പല കലാപ ബോംബ് സ്‌ഫോടന കേസുകളിലും മുസ്‌ലിംകളെ ആരോപിച്ചു.
അതിലൂടെയും ഭൂരിപക്ഷ വർഗ്ഗീയ ധ്രുവീകരണം നടത്താൻ.
അന്വേഷിച്ച് വന്നപ്പോൾ അങ്ങനെ ആരോപിച്ചവർ തന്നെയായിരുന്നു എല്ലാ അക്രണ, കലാപ, ബോംബ് സ്ഫോടന പരമ്പരകൾക്ക് പിന്നിലും എന്ന് വരുന്നു.
പക്ഷേ യഥാർത്ഥ പൂച്ചയുടെ കഴുത്തിൽ മണികെട്ടാൻ കെല്പുള്ളവർ ആരുമില്ല.
പലരും എന്ത്കൊണ്ട് ഇത് മനസ്സിലാക്കുന്നില്ല എന്നത് മനസ്സിലാകുന്നില്ല.
ഇപ്പോൾ, രാജ്യഭരണം തന്നെ ഇങ്ങനെ കലാപവും അക്രമവും ബോംബ് സ്ഫോടനങ്ങളും നടത്തുന്നവരുടെ കയ്യിൽ.
പിന്നെന്തിന് വീണ്ടും ഏറെ തെമ്മാടിത്തങ്ങൾ, കലാപങ്ങൾ, ബോംബ് സ്‌ഫോടനങ്ങൾ?
മറ്റ് ബുദ്ധിപരമായ വഴികളിലൂടെ അധികാരവും ഭരണവും നിലനിർത്തുക മാത്രമല്ലാതെ.
അതിനുവേണ്ട പൊടിപ്പും തൊങ്ങലും അപ്പപ്പോൾ അവിടവിടെ ഇട്ടുകൊടുത്ത് കൊണ്ടും ഉണ്ടാക്കിക്കൊണ്ടും.
കോൺഗ്രസ്സോ പ്രതിപക്ഷ മുന്നണിയോ വല്ലവിധേനയും ഇനിയെപ്പോഴെങ്കിലും അധികാരത്തിൽ വന്നാൽ കാണാം ബാക്കി പൂരം.
വീണ്ടും ഇന്ത്യൻ മണ്ണ് കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും കൊണ്ട് നിറയുന്നത്.
ഇപ്പോൾ യഥാർത്ഥ കുറക്കൻ്റെ കാവലിൽ ആണ് മൊത്തം കോഴിക്കൂടും കോഴികളും.
വേണ്ടത് വേണ്ടപ്പോൾ വേണ്ടത് പോലെ വയറുനിറയെ.
ഒരുതരം കണക്കും കാര്യവും ഇല്ലാതെ, ചോദ്യവും ഉത്തരവും ഇല്ലാതെ.
അതുകൊണ്ട് എല്ലാം ശാന്തം, സുന്ദരം.
No comments:
Post a Comment