Tuesday, January 14, 2025

എന്താണ് ദുനിയാവ്? എന്താണ് ആഖിറം?

ദുനിയാവ് അഥവാ നാം ജീവിക്കുന്ന ലോകം.

എന്താണ് ഈ ദുനിയാവ് അഥവാ നാം ജീവിക്കുന്ന ലോകം?

ലോകം എന്നതിന് അറബിയിൽ പറയുന്ന, ജനങ്ങൾ പൊതുവെ ഉപയോഗിക്കുന്ന വാക്ക് ദുനിയാവ്.

കേട്ടിട്ടില്ലേ?

"യേ ദുനിയാ...., യേ മെഹ്ഫിൽ...., മേരെ കാം കീ നഹീ...., മേരെ കാം കീ നഹീ..."

മുഹമ്മദ് റഫിയുടെ ഈ ഗാനത്തിൽ പറഞ്ഞ അതേ ദുനിയാവ് യഥാർത്ഥത്തിൽ എന്താണ്?

നാം ജീവിക്കുന്ന നമ്മുടെ ലോകം എന്ന് നാം പൊതുവെ പറയുന്ന ദുനിയാവ് യഥാർത്ഥത്തിൽ എന്താണ്?

എല്ലാ ലോകവും ദുനിയാവാണോ? 

നമ്മുടേത് മാത്രമല്ലാത്ത മറ്റെല്ലാ ലോകങ്ങളും കൂടിയതാണോ ദുനിയാവ്?

അല്ല. 

എല്ലാ ലോകവും ദുനിയാവല്ല. 

നമ്മുടേത് മാത്രമല്ലാത്ത മറ്റെല്ലാ ലോകങ്ങളും കൂടിയതുമല്ല ദുനിയാവ്.

പിന്നെന്താണ്, ഏത് ലോകമാണ് ദുനിയാവ്?

നാം ജീവിക്കുന്ന ഭൂമി മാത്രമായ ലോകമോ ദുനിയാവ്?

ചിലപ്പോൾ അങ്ങനെ പറയേണ്ടി വന്നേക്കും.

എന്നുവെച്ചാൽ?

അറബിയിൽ പറയുന്ന ദുനിയാവ് എന്ന വാക്ക് യഥാർത്ഥത്തിൽ ഏത് ലോകം, എന്ത് ലോകം?

ദുനിയാവ് എന്ന അറബ് വാക്കിൻ്റെ  ഭാഷാർർത്ഥം "അടുത്തുനിൽക്കുന്നത്", "താഴ്ന്നുനിൽക്കുന്നത്" എന്നുമാത്രം.

"ദനാ" അടുത്തു, താഴ്ന്നു എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചത് ദുനിയാവ്.

"സുമ്മ ദനാ ഫ തദല്ലാ" (ശേഷം അടുത്തു, താഴ്ന്നു, അപ്പോൾ വെളിപ്പെട്ടു). (ഖുർആൻ).

ദുനിയാവ് (താഴ്ന്നടുത്ത് നിൽക്കുന്നത്) എന്നതിന് അറബ് ഭാഷയിലെ വിപരീതമായി പറയാവുന്നത് ഉയർന്നകന്നുനിൽക്കുന്നത് എന്നർത്ഥം വരുന്ന സമാ (ആകാശം) ആണ്.

പക്ഷെ ആകാശം ഈ ദുനിയാവിൻ്റെത് കൂടിയല്ലേ? 

ആകാശം ഈ ദുനിയാവിൻ്റെത് മാത്രമല്ലാത്തതായുമുണ്ട്. 

അഥവാ ആകാശങ്ങളുണ്ട്.

വളരെ അടുത്ത, നിനക്ക് കാണാനാവുന്ന നിൻ്റെ മാനങ്ങൾ തീർത്ത ലോകം നിൻ്റെ ദുനിയാവ്, നിൻ്റെ ആകാശം.

അടുത്ത് നിൽക്കുന്നതും താഴ്ന്നുനിൽക്കുന്നതുമായ ലോകം, ആകാശം എന്ന് പറയുമ്പോൾ, അല്ലെങ്കിൽ പറയേണ്ടി വരുമ്പോൾ അതോടനുബന്ധിച്ചു വരുന്ന മറ്റൊരു അർത്ഥമുണ്ട്. 

അടുത്തല്ലാതെ അകന്നുനിൽക്കുന്ന ലോകങ്ങളും ആകാശങ്ങളും ഉണ്ട്, ഉണ്ടാവാം എന്ന്.

വളരെ അടുത്തതാണ്, അടുത്തത് മാത്രമാണ് യഥാർത്ഥത്തിൽ നിൻ്റെ ലോകമായി, ആകാശമായി തീരുന്നത്, ദുനിയാവായി മാറുന്നത് എന്നുമർത്ഥം. 

കാഴ്ചക്കപ്പുറത്തേക്ക് മറയായി തീരുന്നതിനെയാണ് നീ വെള്ളയും നീലയുമായ ആകാശമായ് ധരിക്കുന്നത്, പേര് വിളിക്കുന്നത്. 

നിൻ്റെ കാഴ്ചമുട്ടുന്നതിനെ നീ ആകാശമെന്നും, നിൻ്റെ ലോകമെന്നും, ദുനിയാവ് എന്നും വിളിക്കുന്നു.

അടുത്തതല്ലാത്ത, അകന്നുനിൽക്കുന്ന, മുട്ടിയ നിൻ്റെ കാഴ്ചക്കപ്പുറം, നിൻ്റേതല്ലാത്ത ലോകവും ലോകങ്ങളും ആകാശവും ആകാശങ്ങളും ഉണ്ട് എന്നർത്ഥം.

നിൻ്റെതല്ലാത്ത ലോകം ആകാശം, നിൻ്റെ ദുനിയാവല്ലാത്ത ലോകങ്ങൾ വേറെയുണ്ട് എന്നർത്ഥം.

അതുകൊണ്ട് തന്നെയാവും യഥാർത്ഥ ദൈവം എന്ന അല്ലാഹുവിനെ വിശേഷിപ്പിക്കുമ്പോൾ ഖുർആൻ ദുനിയാവായ, നിൻ്റെ ലോകത്തിൻ്റെ ഉടനസ്ഥനായും നാഥനായും അല്ലാതെ വിശേഷിപ്പിച്ചത്. 

പകരം ലോകങ്ങളുടെ നസ്ഥനായാണ്, പോറ്റിവളർത്തുന്നവനായാണ് ദൈവമെന്ന അല്ലാഹുവിനെ ഖുർആൻ വിശേഷിപ്പിച്ചത്. 

റബ്ബുൽ ആലമീൻ. 

ലോകങ്ങളെ പോറ്റിവളർത്തുന്നവൻ. ലോകങ്ങളുടെ നാഥൻ, ഉടമസ്ഥൻ. 

ഒരേയൊരു ലോകത്തിൻ്റെതല്ല.

പകരം ഒരുകുറേ ലോകങ്ങളുടെ നാഥൻ, പോറ്റിവളർത്തുന്നവൻ, ഉടമസ്ഥൻ.

വ്യത്യസ്തമായ മാനങ്ങളിൽ ഉണ്ടാകാവുന്ന വ്യത്യസ്തമായ ലോകങ്ങളുടെ നാഥൻ, പോറ്റിവളർത്തുന്നവൻ, ഉടമസ്ഥൻ.

വളരുന്ന ലോകത്തെ വളർത്തുന്ന പോറ്റിവളർത്തുന്നവൻ (റബ്ബ്), നാഥൻ, ഉടമസ്ഥൻ.

*********

നിൻ്റെ ലോകത്തിൻ്റെ ആകാശമാണ് നിൻ്റെ ആകാശം. 

"ലഖദ് സയ്യന്നസ്സമാഅദ്ദുൻയാ ബി മസാബീഹ്."

"ദുനിയാവിൻ്റെ ആകാശം (ദുനിയാവ് തന്നെയായ ആകാശം) നാം വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു" (ഖുർആൻ).

"അടുത്ത ആകാശം (അസ്സമാഅദ്ദുൻയാ), അടുത്ത് നിൽക്കുന്ന ലോകത്തിൻ്റെ ആകാശം നാം വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു" എന്നും അർത്ഥം വെക്കാം.

വെറും ആകാശം എന്നല്ല പറഞ്ഞത്. 

അടുത്തുനിൽക്കുന്ന ആകാശം.

അഥവാ ദുനിയാവ് തന്നെയായ ആകാശം. 

ദുനിയാവിൻ്റെതായ ആകാശം.

നിൻ്റെ ലോകത്തിൻ്റെ ആകാശം. 

എന്നാണ് സംശയത്തിനതീതമായി വിശേഷിപ്പിച്ച് പറഞ്ഞത്.

നിൻ്റെ ലോകമാണ് നിൻ്റെ ദുനിയാവ്. 

ആ ദുനിയാവിൻ്റെ ആകാശമാണ് നീ കാണുന്ന ആകാശം.

അല്ലാതെ, വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് മുഴുവൻ ആകാശങ്ങളെയും അല്ല. 

അടുത്ത് നിൽക്കുന്ന ആകാശമാണ്, നിൻ്റെ ലോകം തന്നെയായ ആകാശമാണ്, ദുനിയാവ് തന്നെയായ ആകാശമാണ്, ദുനിയാവിൻ്റെത് മാത്രമായ ആകാശമാണ് വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

ഈ ദുനിയാവ് തന്നെയായ ആകാശം. 

അസ്സമാഅദ്ദുൻയാ.

അഥവാ, അടുത്ത് താഴ്ന്നുനിൽക്കുന്ന, നീ കാണുന്ന, അനുഭവിക്കുന്ന നിൻ്റെ ആകാശം. 

അതല്ലാത്ത ആകാശങ്ങൾ വേറെ ഉണ്ടായിരിക്കെ എന്നർത്ഥത്തിൽ.

ഭൂമിയെയും ആകാശങ്ങളെയും സൃഷ്ടിച്ചു (ഖുർആൻ) 

ഭൂമി ഒന്ന്, ആകാശങ്ങൾ ഏറെ എന്ന് തന്നെ അർത്ഥമാക്കിക്കൊണ്ട്.

നിൻ്റെ പരിമിതികളും മാനങ്ങളും നിശ്ചയിക്കുന്ന ആകാശം മാത്രം നിൻ്റെ ആകാശം.

അസ്സമാഅദ്ദുൻയാ. 

അടുത്ത ആകാശം, ദുനിയാവ് തന്നെയായ, നിൻ്റെ പരിമിമിതികളുടെയും കാഴ്ചമുട്ടലുകളുടെയും ആകാശം.

അഥവാ നീ കാണുന്നതും അനുഭവിക്കുന്നതും മൊത്തം ദുനിയാവ്, അടുത്തത്, നിനക്കായ് താഴ്ന്നുനിൽക്കുന്നത്.

********

അടുപ്പം അടുത്തത് മാത്രം കാണുന്നതാക്കും.

അടുപ്പം അടുത്തല്ലാത്ത എല്ലാം കാണാത്തതാക്കും. 

നിൻ്റെ കൈകളിലേക്ക് നോക്കുന്ന നീ നിൻ്റെ കൈകളെ കാണുന്ന മാത്രയിൽ ബാക്കി എല്ലാം കാണാതാവും.

എല്ലാ അടുപ്പങ്ങളും ദൂരമുള്ള കാഴ്ച നഷ്ടമാക്കും.

നിൻ്റെ മാനത്തിലും പരിമിതികൾക്കുള്ളിലും നിനക്ക് തെളിയുന്ന ലോകം മാത്രം നിൻ്റെ ദുനിയാവ്.

നിൻ്റെ പരിധികൾക്കും പരിമിതികൾക്കുമപ്പുറമുള്ള ലോകത്തെ (നിൻ്റെ പരിധികളും പരിമിതികളും നിനക്ക്) കാണിച്ചുതരാത്ത നിൻ്റെ ഇപ്പോഴത്തെ ലോകം ദുനിയാവ്.

നീയകപ്പെട്ട നിൻ്റെ മാനവും അതുണ്ടാക്കിത്തരുന്നതുമായ ലോകം നിൻ്റെ ദുനിയാവ്.

നീ ഒട്ടിനിൽക്കുന്നതിലും കാണുന്നതിലും അനുഭവിക്കുന്നതിലും നീ കുടുങ്ങുന്നു. അത് നിൻ്റെ ദുനിയാവ്.

നിൻ്റെ ദുനിയാവിൽ നീ കുടുങ്ങുന്നു.

നീ കുടുങ്ങുന്നത് കൊണ്ടാവുന്നു, കൊണ്ടുണ്ടാവുന്നു നിൻ്റെ ദുനിയാവ്.

അങ്ങനെ നീ കാണുന്നതും അനുഭവിക്കുന്നതും നീ കാണാത്തതിനെയും അനുഭവിക്കാത്തതിനേയും കാണാത്തതും അനുഭവിക്കാത്തതുമാക്കുന്നു. 

ഒരുവേള നീ കാണാത്തതും അനുഭവിക്കാത്തതും ഇല്ലെന്ന് കരുതിപ്പിക്കുന്നതും നിഷേധിപ്പിക്കുന്നതും നിൻ്റെ ദുനിയാവ്.

******

ആഖിറം, ശേഷം, പരിണിതി, അവസാനം, അഥവാ പാരത്രികം. 

എന്താണ് ആഖിറം, അഥവാ പാരത്രികം ?

ദുനിയാവ് അല്ലാത്തത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

അടുത്തില്ലാത്തത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

ദുനിയാവിന് ശേഷമുള്ളത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

അടുത്തല്ലാത്തത് കൊണ്ട് നീ അറിയാത്തതും കാണാത്തതും അനുഭവിക്കാത്തതും ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

നിൻ്റെ (ദുനിയാവിൻ്റെ) പരിധിക്കും പരിമിതികൾക്കും അപ്പുറമുള്ളതെല്ലാം ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

നിൻ്റെയൂം (നിൻ്റെ ദുനിയാവിൻ്റെയും) മാനത്തിനും ആ മാനം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും അളവുകോലുകൾക്കും അപ്പുറം വരുന്നത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

ഇന്നിനെ സംബന്ധിച്ച് നാളെ ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പ്രവാസിയെ സംബന്ധിച്ച് സ്വന്തം നാട് പാരത്രികം. അവൻ പ്രവാസത്തിൽ അധ്വാനിക്കുന്നത് പാരത്രികമായ സ്വന്തം നാടിന് വേണ്ടി.

വർത്തമാനം ദുനിയാവ്, ഭാവി ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പ്രക്രിയ ദുനിയാവ്, പരിണമിച്ച് ആവുന്നത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പരിധികൾക്കും പരിമിതികൾക്കുമപ്പുറം ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പരിധികളും പരിമിതികളും നിനക്ക് കാണിച്ചുതരാത്ത ലോകം ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

No comments: