ഹണീ റോസ് - ബോചേ വിവാദം.
എന്തെന്നും എങ്ങനെയെന്നും കൃത്യമായും അറിയില്ല.
വളരെ നിസാരമായ വിവാദമാണ്. എന്നാലും ചിലത്.
ഹണി റോസ്: ബുദ്ധിവൈഭവം കൊണ്ടോ ശരീരസൗന്ദര്യം കൊണ്ടോ വ്യക്തിപരമായി ഒരു നിലക്കും സ്വാധീനിച്ചതായി തോന്നിയിട്ടില്ല.
ആ രണ്ട് കാര്യങ്ങളിലും ശരാശരിക്കും താഴെയുള്ള ഒരാളായി മാത്രം ഇങ്ങ് ദൂരെനിന്നും വീക്ഷിക്കുമ്പോൾ വ്യക്തിപരമായി തോന്നി.
വളരെ ആപേക്ഷികമായ വ്യക്തിപരമായ തോന്നൽ.
ആരെയും എന്നെയും ഒരുനിലക്കും ബാധിക്കാത്ത തോന്നൽ.
ബുദ്ധിവൈഭവം കൊണ്ടോ ശരീരസൗന്ദര്യം കൊണ്ടോ ഒരു നിലക്കും സ്വാധീനിക്കുന്നതോ സ്വാധീനിക്കാത്തതോ അവർക്കെതിരെയോ അനുകൂലമായോ നിലപാടെടുക്കാൻ ന്യായമല്ല, കാരണമല്ല.
നിലപ്പാടെടുക്കേണ്ടത് വിഷയങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കിയും തുലനം ചെയ്തും മാത്രം.
******
ബോചെയെ കുറിച്ചോ അയാളുടെ കച്ചവട സംബന്ധിയായോ ഒന്നും അറിയില്ല.
പക്ഷെ, അയാളുടെ നിസ്സംഗത നിറഞ്ഞ നർമോക്തിയും സംസാര രീതിയും പലപ്പോഴും കേട്ടിട്ടുണ്ട്, നിസ്സംഗമായ താൽപര്യം ജനിപ്പിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചിട്ടുണ്ട്.
അദ്ദേഹം നന്നായി, നിയമവിധേയമായി മാത്രം കച്ചവടം ചെയ്യുന്നു, പല കാര്യങ്ങളും നിയമവിധേയമായി മാത്രം തന്നെ സംഘടിപ്പിക്കുന്നു എന്ന് മാത്രം തോന്നി.
പറഞ്ഞ വാക്കുകൾ നടപ്പാക്കിയ ആളാണെന്നും ആരെയും സാമ്പത്തികമായോ അല്ലാതെയോ പറ്റിച്ച ആളല്ലെന്നും ബോചെയെ കുറിച്ച് തോന്നി.
ശരിയാണോ തെറ്റാണോ ഈ തോന്നലുകൾ എന്ന് പരിശോധിച്ച് അന്വേഷിച്ചറിയാനുള്ള മാർഗ്ഗങ്ങൾ ഇല്ല, അന്വേഷിച്ച് പോയിട്ടില്ല.
എന്നിരുന്നാലും, ബാഹ്യമായ നോട്ടത്തിലും കേൾവിയിലും ബോചെയെ ഈ സമയത്ത് അറസ്റ്റ് ചെയ്യാൻ മാത്രവും, ബോചെക്കെതിരെ കേസ് വരാൻ മാത്രവും ഒന്നും കണ്ടില്ല, ഒരു ന്യായമായ ന്യായവും കേട്ടില്ല.
**********
ചില പ്രത്യേക സമയത്ത് പറഞ്ഞ, ചെയ്ത കാര്യങ്ങളെ, അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ആരേയും കുറ്റക്കാരനാക്കരുത്.
ആ പ്രത്യേക സന്ദർഭത്തിൽ ആവലാതിക്കാർ സന്നിഹിതനായിരുന്നിട്ടും ഒന്നും ഒരു കുറ്റവും തോന്നാതിരുന്ന (അതേ സമയം അവർ നന്നായി ആസ്വദിച്ച) അത്തരം പറച്ചിലും ചെയ്തിയും വെച്ച് പിന്നീട് മറ്റാരൊക്കെയോ എന്തൊക്കെയോ വ്യാഖ്യാനിച്ചു എന്ന് പറഞ്ഞ് ആരും ആരെയും കുറ്റക്കാരനാക്കരുത്.
കേൾക്കുന്നവരുടെ വ്യാഖ്യാനം അവരുടെ ദാരിദ്ര്യവും മാനസികാവസ്ഥയും വെച്ചുള്ളതാണ്, അത്തരം ദാരിദ്ര്യവും മാനസികാവസ്ഥയും സ്വാധീനിക്കുന്നതും പ്രതിഫലിപ്പിക്കുന്നതും കൂടിയാണ്.
നാം വേണ്ടെന്ന് വെച്ച് കളയുന്ന പലതും മറ്റുപലർക്കും വേണ്ടതാണ്.
നാം വേണമെന്ന് വെക്കുന്ന പലതും മറ്റ് പലർക്കും വേണ്ടാത്തതുമാണ്.
മറ്റാരോ എങ്ങിനെയോ പിന്നീട് എടുത്തു എന്നത് കൊണ്ട് മാത്രം നാം കുറ്റക്കാരോ പുണ്യാളന്മാരോ ആവുന്നില്ല, ആവേണ്ടതില്ല.
മാങ്ങയും ചക്കയും ഒക്കെ നമുക്ക് ഇഷ്ടമുള്ള പഴങ്ങൾ ആവുന്നത് അങ്ങനെയാണ്. മാവും പ്ലാവും ഉദ്ദേശിച്ചത് കൊണ്ടല്ല.
കഫവും മലവും കാക്കക്കും നായക്കും നാം മനസ്സിലാക്കുന്നത് പോലെത്തന്നെ മോശമായ സംഗതി ആവാത്തതും അങ്ങനെയാണ്.
നമ്മൾ വലിയ സംഗതിയായി കണക്കാക്കുന്ന പൊന്നും പൂവും നായക്കും പൂച്ചയ്ക്കും വേണ്ടാത്തതുമാണ്.
*******
കുറേ മാംസം യഥാർത്ഥ സൗന്ദര്യത്തിന് വിപരീതമാണ്, യഥാർത്ഥത്തിൽ വൈകൃതമാണ്, ഭാരമാണ്, ശല്യമാണ് എന്നതാണ് വാസ്തവം.
പക്ഷെ, അങ്ങേയറ്റം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടയിൽ ഏറ്റവും കൂടുതൽ എക്കാലവും കച്ചവടം ചെയ്യപ്പെട്ടിട്ടുള്ളത് ഏറെ വൈകൃതവും ഭാരവും ശല്യവും മാത്രമായ ഈ ഏറെ മാംസവും ഏറെ മാംസമുള്ളവരുമാണ്.
ഈ നാട്ടിലെ ലൈംഗീക ദാരിദ്ര്യത്തെ മുതലെടുക്കാൻ വല്ലാതെ മാംസളമായ ശരീരത്തെയും, അതിൻ്റെ ആകാരവടിവുകളെയും കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്തിട്ടുണ്ട്.
ഈയടുത്ത കാലങ്ങളിൽ വരെ ഉണ്ടായ നമ്മുടെ സിനിമകൾ നോക്കിയാൽ മതി.
പ്രത്യേകിച്ചും എ സർട്ടിഫിക്കറ്റ് നേടിയ സിനിമകൾ.
അങ്ങനെ മാർക്കറ്റ് ചെയ്യുന്നവർ അതുമായി ബന്ധപ്പെട്ട എന്തും പ്രതീക്ഷിക്കണം.
അതിനെ അനുമോദിക്കുന്നത് പോലെ തന്നെയാണ് അതിനെ തമാശ രൂപേണയും മറ്റും അനുമോദിക്കാതിരിക്കുന്നതും എന്നത്.
അനുകൂലവും പ്രതികൂലവും എന്നത് ഒരേ നാണയത്തിൻ്റെ രണ്ട് ഭാഗങ്ങൾ മാത്രമെന്ന് സമ്മതിക്കണം.
എന്തും പറയാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെയാണ് എന്തും പറഞ്ഞ് മറ്റുള്ളവരുടെ ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാതിരിക്കുന്നതും.
അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും കമൻ്റുകളും കേൾക്കാൻ തയ്യാറാവുക എന്നത് തീർത്തും ജനാധിപത്യപരമായ കാര്യം മാത്രമാണ്.
തുമ്മിയാൽ തെറിക്കുന്ന മൂക്കുള്ളവർക്ക് പറ്റിയതല്ല സ്വാതന്ത്ര ലോകവും ജനാധിപത്യവും.
*********
ലൈംഗീക ദാരിദ്ര്യം കൊണ്ട് വീർപ്പുട്ടിയ സമൂഹത്തിൽ നിന്ന് ഇതൊന്നും പ്രതീക്ഷിക്കാതേയും ഇതൊക്കെ സംഭവിക്കുമെന്ന് അറിയാത്തത്രയും നിഷ്കളങ്കരാണ് ഈ ചെയ്യുന്നതൊക്കെയും ചെയ്യുന്നവരും അവരെപ്പോലുള്ള ആരും എന്ന് കരുതാൻ നിർവ്വാഹമില്ല.
കൊഞ്ചിനെ കോർത്ത് കൊളോനെ പിടിക്കാൻ ചൂണ്ടയിട്ട് കാത്തുനിൽക്കുന്നവർക്ക് അതേ ചൂണ്ടയിൽ ചിലപ്പോൾ പാമ്പും കെണിയും എന്നത് ഊഹിക്കാൻ കഴിയണം.
അങ്ങിനെ ചില പാമ്പുകൾ സ്വന്തം ചൂണ്ടയിൽ കുരുങ്ങിയാൽ, മറ്റാരെയും കുറ്റം പറയാതെ, കുറ്റം മറ്റുള്ളവരുടെ മേൽ ചാരാതെ സഹിക്കാനുള്ള കരുത്തും ക്ഷമയും അവർക്ക് വേണം.
ഇരയായി കോർത്ത കൊഞ്ചും സമയവും അധ്വാനവും നഷ്ടമാവാൻ തയാറായിക്കൊണ്ടായിരിക്കണം.
ഇതൊക്കെ ഈ രംഗത്തെയും കച്ചവടത്തിലെയും ലാഭനഷ്ടക്കണക്കിൽ വരുന്നതും വരേണ്ടതും മാത്രം
********
കൊടുക്കുന്നതിനനുസരിച്ച് കിട്ടുക സാധാരണം.
കൊടുക്കുന്നതിന് വിപരീതമായും കിട്ടുക സാധാരണം.
കിട്ടുന്ന സൗകര്യത്തോടൊപ്പം തന്നെ വരുന്ന ചില ശല്യവും ഉണ്ട്. ഭക്ഷണം കഴിക്കുന്നവർക്ക് വിസർജ്യവും വരും എന്നത് പോലെ. ഒന്ന് മാത്രം മതി തനിക്ക്, മറ്റേത് വേണ്ട എന്ന് വരരുത്.
അതുകൊണ്ട് തന്നെ ചില അനിവാര്യമായ ശല്യങ്ങൾ വരുമ്പോൾ മാത്രം നാം ഇരവാദം ഇറക്കരുത്.
അതുവരെയുള്ള എല്ലാ അനുകൂല സംഗതികളും കണ്ണടച്ച് അനുഭവിച്ചതിന് ശേഷം. അക്കാര്യം പുറത്ത് പറയാതെ.
തനിയ്ക്ക് വേണ്ട വളരെ ചിലത് മാത്രം പുറത്ത് പറഞ്ഞ്, ചിലതിൽ മാത്രം വിമ്മിഷ്ടം കാണിച്ചുകൊണ്ട്.
രഹസ്യധാരണകളിലെ ചില സംഗതികൾ തെറ്റുമ്പോൾ മാത്രം, അതും സ്ത്രീകൾ മാത്രം ഉയർത്തേണ്ട ഒന്നല്ല ഇരവാദം.
ഇരവാദം വേണമെങ്കിൽ പുരുഷനും പറയാനാവണം.
ബോചെ അങ്ങനെയുള്ള, ആരെയെങ്കിലും ഇരയാക്കിയ, ആരെങ്കിലും ഇരവാദം പറയേണ്ട എന്തെങ്കിലും ചെയ്തതായും പറഞ്ഞതായും അറിയില്ല.
ഏതോ നിലക്ക് നമുക്ക് അദ്ദേഹത്തോടുള്ള അസൂയയായിരിക്കരുത് അദ്ദേഹത്തെ കുറിച്ചും അദ്ദേഹം ഉൾപ്പെടുന്ന വിഷയങ്ങളിലും നമ്മേക്കൊണ്ട് അഭിപ്രായം പറയിക്കേണ്ടത്.
No comments:
Post a Comment