Wednesday, January 29, 2025

അസ്വസ്ഥപ്പെടേണ്ട. ഇതൊക്കെ ഇങ്ങനെയാണ്.

ഒരു കാലത്ത് അക്രമവും ഭീകരതയും ചെയ്താൽ മറുകാലത്ത് പത്മഭൂഷൺ കിട്ടും. 

കൊന്നു കുഴിച്ചിട്ട് സമാധിയാണെന്ന് പറഞ്ഞാൽ കുറ്റവും ശിക്ഷയും ചോദ്യംചെയ്യലും ഇല്ലാതാവുന്ന മജിക്ക് പോലെ.

********

ആകയാൽ അറിയുന്നതും പറയാവുന്നതും അറിയില്ല എന്ന് മാത്രം. 

ഈ അറിയില്ല എന്നത് വിശ്വാസത്തിനും നിഷേധത്തിനും ഒരേ ന്യായം. 

സ്വന്തം ജീവിതത്തിന് ന്യായം കിട്ടുന്നത് തൻ്റെ കുട്ടികളുടെ ജീവിതത്തിന് കൂടി ന്യായം കിട്ടുമ്പോൾ

********

അസ്വസ്ഥപ്പെടേണ്ട.

ഇതൊക്കെ ഇങ്ങനെയാണ്.

മറ്റുള്ളവർ എങ്ങിനെയെങ്കിലും ആവട്ടെ....

അവർ നമ്മളോട് എങ്ങിനെയെന്ന് നാം വിലയിരുത്താൻ നിൽക്കണ്ട. അങ്ങനെ നിന്നാൽ അതിനേ സമയമുണ്ടാവൂ. നാം സ്വയം കത്തിയെരിയുകയും ചെയ്യും 

പകരം നമ്മൾ നമ്മൾക്കാകും പോലെ ആയിരുന്നാൽ മതി.

ഓടുന്ന വണ്ടിക്കുള്ളിൽ നിന്ന് നമ്മൾ ഓടിയത് കൊണ്ട് വണ്ടിക്ക് വേഗത കൂടില്ല. പകരം നമ്മൾ ക്ഷീണി ക്കുക മാത്രം ചെയ്യും. അതാണ് അസ്വസ്ഥത എന്ന ടെൻഷൻ.

നിസ്സംഗമായിരിക്കുക. 

തെളിഞ്ഞിരിക്കുക. 

എല്ലാം തെളിഞ്ഞു വരും. 

കലങ്ങിയിരുന്നാൽ ഒന്നും തെളിഞ്ഞുവരില്ല. 

കലങ്ങിയ വെള്ളത്തിൽ പ്രതിബിംബനം നടക്കില്ല.

No comments: