മുഹമ്മദ് നബിയും ഇസ്‌ലാമും ജൂത-ക്രിസ്ത്യൻ മതങ്ങളെ കോപ്പിയടിച്ചു എന്ന് നിങൾ പറയുന്നുവോ, ആരോപിക്കുന്നുവോ?
നിങൾ അങ്ങനെ ആരോപിക്കുന്നത് തന്നെയാണ്, നിങൾ അങ്ങനെ പറയുന്നത് തന്നെയാണ് ഇസ്‌ലാമും മുഹമ്മദ് നബിയും സ്വയം പറയാനും അവകാശപ്പെടാനും ആഗ്രഹിക്കുന്നത്.
വിഷയത്തിൻ്റെ കാമ്പും കൂമ്പും അറിയാതെ നിങൾ വേറൊരു കോലത്തിൽ ഇസ്‌ലാമും മുഹമ്മദ് നബിയും പറയുന്നതും അവകാശപ്പെടുന്നതും തന്നെയാണ് പറയുന്നത്, സമ്മതിക്കുന്നത്.
മുഹമ്മദ് നബിയും ഇസ്‌ലാമും യഥാർത്ഥത്തിൽ അവകാശപ്പെടുന്നത് ഇസ്‌ലാമാണ് ജൂത, ക്രിസ്ത്യൻ മതങ്ങളുടെ ശരിയായ മുഖവും തുടർച്ചയും എന്നാണ്.
ജൂത ക്രിസ്ത്യൻ മതങ്ങളുടെ വ്യതിചലനം തിരുത്തിക്കൊണ്ടുള്ള തുടർച്ചയാണ് ഇസ്‌ലാം എന്ന് തന്നെയാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.
അല്ലാതെ, ജൂത ക്രിസ്ത്യൻ മതങ്ങൾക്ക് ശരിയായ നിലക്ക് പറയാനില്ലാത്ത ഒന്നും ഇസ്‌ലാമിനും മുഹമ്മദ് നബിക്കും പറയാനില്ല.
സത്യം സാർവ്വകാലികവും സാർവ്വത്രികവും ആയിരിക്കണം എന്നത് സത്യത്തിനുള്ള യോഗ്യതയും ഉപാധിയും ആണല്ലോ?
എങ്കിൽ സത്യം മുഹമ്മദ് നബി മാത്രം തുടങ്ങി പറയേണ്ട ഒന്നാവേണ്ടതില്ലല്ലോ സത്യം?
അതുകൊണ്ട് തന്നെ ജൂതനും ക്രിസ്ത്യാനിയും ഒരുകാലത്ത് ശരിയായി പറഞ്ഞത് ശരിക്കും സത്യമായിരുന്നുവെങ്കിൽ അതേ സത്യം തന്നെയല്ലേ മുഹമ്മദ് നബിക്കും മറ്റാർക്കും എപ്പോഴാണെങ്കിലും സത്യസന്ധമായും പറയാനുണ്ടാവുക?
ആപേക്ഷിക വ്യാവഹാരിക ജീവിത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പിന്നീട് കാലികമായ അപ്പപ്പോഴുള്ള മാറ്റങ്ങളും ശരികളും വേണ്ടിവരൂ.
അതുകൊണ്ട് തന്നെ (ജൂതൻ്റെ) മോസസും എബ്രഹാമും ജേക്കബും സോളമനും നോഹയും കൃഷ്ണനും രാമനും ബുദ്ധനും (ക്രിസ്ത്യാനിയുടെ) യേശുവും (തുടർച്ച എന്ന പോലെ) യഥാർത്ഥത്തിൽ പറയാൻ ശ്രമിച്ച സത്യമാണ്, ദൈവികസന്ദേശം മാത്രം തന്നെയാണ് അവരെയൊക്കെയും തങ്ങളുടെയും പ്രവാചകൻമാരായിക്കാണുന്ന ഇസ്‌ലാമും മുഹമ്മദ് നബിയും പുതിയ കാലത്ത് പുതുക്കിപ്പറയുന്നതായി അവകാശപ്പെടുന്നത്.
എന്നത് തന്നെയാണ് മുഹമ്മദ് നബിയും ഖുർആനും ആവർത്തിച്ചാവർത്തിച്ച് ഖുർആനിലൂടെയും അല്ലാതെയും പ്രഖ്യാപിക്കുന്നത്?
അതുകൊണ്ട് തന്നെ, മുഹമ്മദും ഇസ്‌ലാമും ജൂതമതത്തിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും എന്തൊക്കെയോ, അല്ലെങ്കിൽ മുഴുവനും തന്നെ ചോർത്തിയെടുത്തു, കോപ്പിയടിച്ചു എന്ന് നിങൾ പറയുന്നതിൽ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും പ്രത്യേകിച്ച് പേടിക്കേണ്ട ഒന്നുമില്ല. അതോരപരാധമല്ല, അലങ്കാരവും യോഗ്യതയും മാത്രമാണ്.
ജൂത-ക്രിസ്ത്യൻ മതങ്ങളെ മുഹമ്മദ് നബിയും ഇസ്‌ലാമും കോപ്പിയടിച്ചു എന്ന് നിങൾ പറഞ്ഞാൽ, നിങ്ങൾക്കങ്ങനെ പറയേണ്ടിവന്നാൽ അതിലൂടെ സംഭവിക്കുന്നത് മുഹമ്മദും ഇസ്‌ലാമും അവകാശപ്പെടുന്നത് അപ്പടി നിങൾ ശരിവെക്കുന്നു എന്നത് മാത്രമാണ്.
ഇസ്‌ലാമും മുഹമ്മദ് നബിയും ചോർത്തിയെടുത്തു കോപ്പിയടിച്ചു എന്ന് നിങ്ങളങ്ങനെ പറയുമ്പോൾ നിങ്ങളിലൂടെ കൂടി മുഹമ്മദും ഇസ്‌ലാമും കൂടുതൽ ശരിയാവുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.
മുഹമ്മദ് നബി ഒരിക്കലും ഒരു പുതിയ മതം തുടങ്ങിയിട്ടില്ല.
ഇസ്‌ലാം ഒരു പുതിയ മതത്തിൻ്റെ പേരല്ല. സമർപ്പണം എന്ന പ്രാപഞ്ചിക പ്രക്രിയയെ സൂചിപ്പിക്കുന്ന പേര് മാത്രമാണ്.
പഴയതിൻ്റെ തുടർച്ചമാത്രമാണ് ഇന്ന് കാണുന്ന ഇസ്‌ലാം എന്നർത്ഥം.
പഴയതാണ്, പഴയതിൻ്റെ തുടർച്ചയാണ് ഇസ്‌ലാം എന്ന നിങ്ങളുടേ ആക്ഷേപവും ആരോപണവും ഇസ്ലാം സ്വയം നടത്തുന്ന അവകാശവാദമാണ്. അത് ഇസ്‌ലാമിൻ്റെ അലങ്കാരമാണ്.
അത് തന്നെയാണ് ഇസ്ലാം പറയുന്നത്, ഇസ്ലാം ആണ് സനാതനമെന്ന്
No comments:
Post a Comment