ഹിന്ദുധർമ്മം, സനാതനധർമ്മം എന്നൊക്കെ വെറും വെറുതെ പേര് നൽകിയാലും അവകാശപ്പെട്ടാലും മാത്രം മതി എന്നാണോ?
എങ്കിൽ ഏത് കളവും തെമ്മാടിത്തവും ആചാരലംഘനവും ശരിയാവും എന്നാണോ?
അങ്ങനെ പേര് വന്നാൽ, അവകാശവാദം ഉന്നയിച്ചാൽ ഏത് മുളകും പഞ്ചസാരയാവും ഏത് വിഷവും അമൃതും തേനും ആകുമെന്നാണോ?
രാഷ്ട്രീയ നിക്ഷിപ്ത താൽപര്യങ്ങൾക്ക് അനുകൂലമാകുമെങ്കിൽ ഏത് കളവും തെമ്മാടിത്തവും ആചാരലംഘനവും ഹിന്ദുധർമ്മവും സനാതനധർമ്മവും ആകുമെന്നാണോ?
ക്ഷേത്രങ്ങൾക്ക് മരണവും മരണാനന്തരവുമായി ബന്ധമില്ല, ബന്ധം പാടില്ല.
ഒരു ശവത്തെയും ക്ഷേത്രത്തിലോട്ടടുപ്പിക്കാനും പാടില്ല.
മരിച്ചവരുടെ ബന്ധുക്കൾ പോലും ആരും അമ്പലത്തിൽ പോകാൻ പാടില്ല.
മരണവുമായി പൂജാ, ദൈവകീർത്തന പരിപാടികൾ ഇല്ല.
എന്നിരിക്കെ മരണത്തെ സമാധിയാക്കി, ശവത്തെ വെച്ച് ക്ഷേത്രം പണിയുകയോ, പരിഷ്‌കരിക്കുകയോ?
മരിച്ച ആളെ ക്ഷേത്രത്തിൻ്റെ യോഗീശ്വരനാക്കുകയോ?
സമാധി എന്നാൽ മരിക്കുകയല്ല.
മരണം സമാധിയുമല്ല.
ജീവിച്ചിരിക്കെ സംഭവിക്കുന്ന സത്യസാക്ഷാൽക്കാരമാണ് സമാധി.
അഥവാ ജീവിച്ചിരിക്കെ തന്നെ നടക്കുന്ന ഈശ്വര സാക്ഷാത്കാരം മാത്രമാണ് സമാധി.
ഏറെക്കുറെ സമാധി എന്നത് കാല്പനികം, സാങ്കൽപ്പികം.
ഏറെക്കുറെ സമാധി എന്നത് കാല്പനികം, സാങ്കൽപ്പികം, ആത്മനിഷ്ഠം.
സമാധി എന്നത് വസ്തു നിഷ്ഠമല്ല, മറ്റാർക്കും മനസ്സിലാവുന്നതല്ല, മറ്റാർക്കും മനസ്സിലാവേണ്ടതല്ല.
******
വിവരക്കേടിനെ മാത്രം കരുത്താക്കി നാട് ഭരിക്കുന്നവർക്ക് കേരളം വഴങ്ങിയിരുന്നില്ല.
അതിനാൽ, കേരളത്തിലും വിവരക്കേടിൻ്റെ എന്തുകാര്യം വരുമ്പോഴും അതിൽപിടിച്ച് അധികാരം നേടാനാവുമോ എന്ന് ശ്രമിക്കുക എന്നത് മാത്രമാണോ?
അത് സമാധിയാലും മറ്റേന്തായാലും മതി.
ഉള്ളതോ ഇല്ലാത്തതോ എന്നതൊന്നും വിഷയമല്ല.
വിഷയം ഒന്നേ ആവേണ്ടൂ.
വിവരക്കേടായിരിക്കണം,
ജനങ്ങൾക്കൊരുപകാരവുമില്ലാത്ത, എന്നാൽ അവരെ നിർബന്ധമായും വിവരക്കേടിലേക്ക് തള്ളിവിടുന്ന ഒന്നായിരിക്കണം.
തെറ്റിദ്ധരിപ്പിച്ച്, വെള്ളം കലക്കി, ആ കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതായിരിക്കണം.
No comments:
Post a Comment