മുഹമ്മദ് നബിയുടെയും മറ്റാരുടെയും മരണത്തെ വെറും മരണം എന്ന് മാത്രമല്ലാതെ മറ്റൊന്നുമായി മുഹമ്മദ് നബിയിൽ വിശ്വസിക്കുന്നവർ ആരും ഇന്നിതുവരെ മനസ്സിലാക്കിയിട്ടില്ല, വ്യാഖ്യാനിച്ച് വിശദീകരിച്ചിട്ടില്ല.
സമാധി എന്ന പ്രത്യേകമായ കാര്യമൊന്നും ഇല്ല....
വെറും മരണമേ ഉള്ളൂ...
എല്ലാവരും മരിക്കുക മാത്രമാണ്....
സമാധി വാദത്തെ നിഷേധിക്കുന്നവരോട് നിങ്ങൾക്ക് ഉത്തരം മുട്ടും.
അങ്ങനെ ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന നിലക്ക് സമാധി എന്ന അവകാശവാദത്തെ ന്യായീകരിക്കാൻ മുഹമ്മദ് നബിയുടെയും മറ്റാരുടെയും മരണത്തെ വിമർശിക്കേണ്ടതില്ല.
അതാത് ആളുകൾ അതാത് കാലത്ത് എങ്ങിനെ എന്തുകൊണ്ട് മരിച്ചു എന്നത് ഇവിടെ വിഷയമല്ല.
അവരുടെയൊന്നും ആ മരണത്തെ ആരും വേറെന്തെങ്കിലുമായി വ്യാഖ്യാനിക്കുകയും പ്രത്യേക അവകാശവാദം ഉന്നയിക്കുകയും ചെയ്യാത്ത കാലത്തോളം.
എങ്ങനെയൊക്കെയോ അതാത് കാലത്തിൻ്റെയും ജീവിച്ച സാഹചര്യത്തിൻ്റെയും സാധ്യത പോലെ ഓരോരുത്തരും ജീവിച്ചിട്ടുണ്ടാവും, മരിച്ചിട്ടുണ്ടാവും.
എല്ലാവരും സാദാ ശരീരമുള്ള, സാദാ ശരീരം ഉണ്ടായിരുന്ന മനുഷ്യർ.
"എല്ലാ ജീവനുള്ള ശരീരവും മരണം ആസ്വദിക്കും." (ഖുർആൻ) എന്ന് മാത്രം വിളംബരം ചെയ്ത ആളാണ് മുഹമ്മദ് നബി.
എല്ലാവരും വെറും ശരീരമുള്ള വെറും മനുഷ്യരെന്നും മനുഷ്യർക്കിടയിൽ ഒരുതരം വകഭേദവും ഇല്ലെന്നും വിളംബരം ചെയ്ത ആൾ മുഹമ്മദ് നബി.
എല്ലാവരും പല കാരണങ്ങളാൽ സാധാരണ പോലെ (സ്വന്തക്കാർക്കും ഭക്തർക്കും അപ്പപ്പോൾ അസാധരണം എന്ന് അവരുടെ അടുപ്പവും ഭക്തിയും കാരണം തോന്നുന്ന കോലത്തിൽ) മരിച്ചു, മരിക്കും.
ആരായാലും മരിച്ചാൽ ശവമാകും.
ആരുമില്ലെങ്കിലും നാട്ടിലാരെങ്കിലും ആ ശവത്തെ സംസ്കരിക്കും.
അത്രയേ ഉള്ളൂ.
എന്തുകൊണ്ട് ശവത്തെ സംസ്കരിക്കുന്നു?
സംസ്കരിക്കുന്നു എന്ന വാക്ക് പോലും മരിച്ചുകഴിഞ്ഞാൽ വെറും ശല്യമായി തീരാവുന്ന ശവത്തെ ഒഴിവാക്കുന്ന പ്രക്രിയക്ക് പറയേണ്ടതില്ല.
ശവം പുഴുത്തുനാറുമെന്ന് പേടിച്ച് ഒഴിവാക്കുന്നു എന്നേ പറയേണ്ടതുള്ളൂ.
ശവത്തെ സംസ്കരിക്കുന്നു എന്നൊക്കെ മനുഷ്യൻ മനുഷ്യനെ പ്രത്യക്ഷത്തിൽ ബഹുമാനിക്കുന്നത് കൊണ്ട് സുന്ദരമാക്കി പറയുന്നത് മാത്രം.
മനുഷ്യൻ മനുഷ്യനെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്നില്ല, വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് മാത്രം പറയുന്നത്.
പച്ചയായ സത്യത്തെ മറച്ചുപിടിക്കാനും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും വരുത്താനും പറയുന്ന സുന്ദരമായ വാക്ക് മാത്രമാണ് ശവ-സംസ്കാരം എന്നത്.
വാക്ക് മാത്രമേ മാറുന്നുള്ളൂ, സുന്ദരമാകുന്നുള്ളൂ.
ശവശരീരം പുഴുത്തുനാറുമെന്ന പ്രക്രിയ മാറില്ല, സുന്ദരമാകില്ല
ശവസംസ്കാരത്തിലൂടെ ഒന്നും ആരും സംസ്കരിക്കപ്പെടുന്നില്ല.
അപ്പടിയെ വെച്ചാൽ ശവം പുഴുത്തുനാറും എന്നതിനാൽ മാത്രം ഏതുവിധേനയും ഒഴിവാക്കുന്നതാണ് സംസ്കാരം, അഥവാ ശവസംസ്കാരം.
കത്തിച്ചാണോ, മണ്ണിൽ കുഴിച്ചിട്ടാണോ, വെള്ളത്തിൽ മുക്കിയും ഒഴുക്കിയുമാണോ (ജലസമാധി എന്ന വേറൊരു പേരിൽ) ശവസംസ്കാരം എന്നത് വിഷയമല്ല.
ശവം പുഴുത്തുനാറും എന്ന കാര്യത്തിൽ ആരും വ്യത്യസ്തരല്ല, ആർക്കും വ്യത്യസ്തമായ അഭിപ്രായമില്ല.
ആർക്കും മരിച്ച ശരീരത്തിൻ്റെ (ശവത്തിൻ്റെ) കാര്യത്തിൽ ഒരു വ്യത്യാസവും കാണിക്കാൻ സാധിക്കുകയും ഇല്ല.
********
രമണ മഹർഷിയും പരമഹംസരും നാരായണഗുരുവും ഒക്കെ വയറ്റിലും മറ്റും അർബുദം വന്നാണ് മരിച്ചത് എന്നത് അവരുടെ ആരുടെയും കുറ്റമല്ല, അവരുടെ ആരുടെയും മഹത്വത്തെ കുറക്കുന്നില്ല.
മരണത്തെ മരണമല്ലെന്ന് വരുത്തേണ്ട ഒരു കാര്യവും ആരുടെ കാര്യത്തിലും ഇല്ലെന്ന് മാത്രം.
എല്ലാവരും സാധാരണ മനുഷ്യർ, സാധാരണമായി തന്നെ മരിച്ചു, മരിക്കുന്നു.
ബുദ്ധിപരമായ ആരുടെയും ഉയർച്ചയും വ്യത്യാസവും മരണം എന്ന കാര്യത്തിൽ ആരിലും ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.
വെറും സാധാരണ മനുഷ്യൻ മാത്രമാണ് താനെന്ന് പറഞ്ഞ, എല്ലാവരുടെയും മറ്റുള്ള എല്ലാതരം അവകാശവാദങ്ങളും നിഷേധിച്ച, നിഷേധിക്കാൻ ശ്രമിച്ച ആൾ മാത്രമായിരുന്നു മുഹമ്മദ് നബി.
"നീ പറയുക: ഞാൻ നിങ്ങളെ പോലുള്ള മനുഷ്യൻ മാത്രമാണ്" (ഖുർആൻ).
അതോടൊപ്പം കൂട്ടിപ്പറഞ്ഞ ബാക്കി കാര്യം നോക്കൂ.
"എന്നിലേക്ക് ദിവ്യബോധനം ചെയ്യപ്പെട്ടിരിക്കുന്നു, നിങ്ങളുടെ ദൈവം (ആരാധ്യൻ) ഏക ദൈവമാണെന്ന് (ആരാധ്യനാണെന്ന്). ആരെങ്കിലും അവൻ്റെ നാഥനെ (പോറ്റിവളർത്തുന്നവനെ) കണ്ടുമുട്ടാൻ കൊതിക്കുന്നുവെങ്കിൽ, അതിനനുയോജ്യമായ പ്രവർത്തികൾ ചെയ്യട്ടെ" (ഖുർആൻ)
*********
ചില മതവിശ്വാസികൾ പോസ്റ്റ് മോർട്ടം ചെയ്യാൻ വിമുഖത കാണിക്കുന്നതോ?
പോസ്റ്റ് മോർട്ടവും സമാധിയെന്ന വല്ലാത്തൊരു നിഗൂഢത നിറഞ്ഞ അവകാശവാദവുമായി എന്ത് ബന്ധം?
പോസ്റ്റ് മോർട്ടം ചെയ്യുന്നത് പൊതുവേ ആർക്കും ഇഷ്ടമല്ല.
സമൂഹത്തിൻ്റെ പൊതുധാരയിൽ ജീവിക്കുന്ന ആരുടെയെങ്കിലും മരണം ദുരൂഹസാഹചര്യത്തിൽ, സംശയം ജനിപ്പിക്കും വിധമാണെങ്കിൽ, എന്തുകൊണ്ട് എങ്ങിനെ ആ മരണം എന്ന് വെളിവാക്കുക രാജ്യത്തിൻ്റെ നിയമപരമായ ആവശ്യം.
അതുകൊണ്ട് മാത്രം എല്ലാവരും നിർബന്ധിതരാവുന്നത് മാത്രമാണ് പോസ്റ്റ് മോർട്ടത്തിന് അനുവദിക്കുക എന്നത്.
അല്ലാതെ, പ്രിയപ്പെട്ടവരുടെ ശരീരം തങ്ങൾ അറിയെ കൊത്തിമുറിക്കപ്പെടാൻ ആരും ഇഷ്ടപ്പെടില്ല.
അതുപോലെയല്ലല്ലോ മരിച്ചെന്ന് സ്ഥിരീകരിക്കലും സമ്മതിക്കലൂം സാദാ മരണത്തെ വേറെ എന്തോ ആണെന്ന് വരുത്തലും?
********
സമാധി വാദം:
മരിക്കുമ്പോഴും അഹങ്കാരവും അതുണ്ടാക്കുന്ന അവകാശവാദങ്ങളും കൊണ്ടുനടക്കുന്നതോ?
അഹങ്കാരം ഇല്ലാതാക്കുന്നുവെന്ന പേരിൽ അങ്ങേയറ്റം അഹങ്കാരത്തിൽ കുടുങ്ങുകയോ?
ഗുരുവെന്ന, സന്യാസിയെന്ന പേരിൽ അഹങ്കാരത്തിൻ്റെ മൊത്തക്കച്ചവടകേന്ദ്രമാവുകയോ?
ശരീരം മരിച്ചുകഴിഞ്ഞാൽ ശവം, കുറച്ചുകഴിയുമ്പോൾ പുഴുത്തുനാറും എന്ന് സമ്മതിക്കാൻ എന്തിന് വിമുഖത?
No comments:
Post a Comment